പശുവിനെ നോക്കാൻ നല്ല പണിയാ അതിനു നല്ല മനസും വേണം ഗുഡ് ലക്ക്
@rajeswarivijayan13002 жыл бұрын
God bless you and your family moane🙏❤
@bobychen39022 жыл бұрын
👍👍👍💐💐💐💐💐
@bobychen39022 жыл бұрын
👍👍👍👍💐💐
@sainus77142 жыл бұрын
രാഹുൽ, ഗോകുൽ പഠിക്കാൻ മിടുക്കന്മാർ ആയിരുന്ന സൽസ്വഭാവികളായ സഹോദരങ്ങൾ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ. ധൈര്യമായി മുന്നോട്ടു പോവുക. ഏതൊരു തൊഴിലിനും അതിന്റെതായ മഹത്വമുണ്ട്. നല്ലതു മാത്രം സംഭവിക്കട്ടെ. ആശംസകളോടെ.....
@amalvineesh13372 жыл бұрын
Ok
@roshithk97642 жыл бұрын
ഈ പറയുന്ന ആൾ തന്റെ മക്കളെ ഒരിക്കലും ഒരു farmer ആകാൻ interest കാണിക്കില്ല 😏
@ashokmangalath84462 жыл бұрын
യഥാർത്ഥ അദ്ധ്യാപകൻ. God bless you, sir. അങ്ങയുടെ ശിഷ്യർ ഭാഗ്യം ചെയ്തവർ. 🌹ആശംസകൾ.
@muhammad72152 жыл бұрын
Ponnu മോനെ നിന്റെ ജീവിധത്തിൽ ഒരാൾ വരും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിന്റെ പശുവിനെ സ്നേഹിക്കുന്ന ഒരാൾ 🥰അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
@AbdulAziz-pq7sc2 жыл бұрын
ബൈക്കിൽ അഭ്യാസം കാണിച്ചു ജീവൻകളയുന്നപുതുതലമുറക്ക് ഒരു മാദൃകയാണ് ഈ യുവാവ്.
@ajaylal412 жыл бұрын
എനിക്ക് ഗോകുൽ മച്ചാനെ നന്നായി അറിയാം... ഇവനെപ്പോലെ പശുക്കളേം ആനകളേം സ്നേഹിക്കുന്ന ഈ പ്രായത്തിലെ ആരെയും ഞാൻ കണ്ടിട്ടില്ല.... ❤️ തൊപ്പ്കാരി പെണ്ണിനേം അറിയാം 2,3 വർഷം സ്നേഹിച്ച് ഈ കാരണം കൊണ്ട് പോയതാ ആ തേപ്പ്കാരി ഗോകുൽ മച്ചാനെ നീ പൊളിയാ..... 😘
@meghajayakumarmeghajayakum83432 жыл бұрын
Hi
@meghajayakumarmeghajayakum83432 жыл бұрын
Gokul nomber
@hippysunshine73192 жыл бұрын
@@meghajayakumarmeghajayakum8343 😌😌😌Ahmmmmm ahmmm
@sathyana23952 жыл бұрын
നമ്പർ കൊടുക്കൂ ബ്രോ..
@aiswaryaarun21382 жыл бұрын
Nanaye varatteee..... 🙏🙏🙏🙏
@remarajesh23122 жыл бұрын
നിങ്ങളെ പോലെ അധ്വാനിക്കുന്ന പിള്ളാരെ ആണ് ഞങ്ങൾക്ക് ഇഷ്ടം.. യുവ തലമുറയില്‍ ഇങ്ങനെ കുട്ടികൾ ഉണ്ടല്ലോ സന്തോഷമായി....
@mrctrading14972 жыл бұрын
തീർച്ചയായും സുഹൃത്തേ........
@gokulsnair95532 жыл бұрын
😍😍
@gokuedits93522 жыл бұрын
😁❤👍
@ashrafputhur39712 жыл бұрын
മുത്താണ് ഇജ്ജ്
@AnilKumar-ox7ed2 жыл бұрын
@@ashrafputhur3971l
@ഓംകാരം-റ9ഠ2 жыл бұрын
ഇന്നത്തെ കാലത്ത് നല്ലതും ചീത്തതും തിരിച്ചറിയാൻ കഴിയാത്ത ആളുകളാണ് ഉള്ളത്.ഇങ്ങനെ തന്നെ മുന്നോട്ടു പോവുക. നന്മ ചെയ്യുന്ന നിങ്ങളുടെ കൂടെ ആരില്ലെങ്കിലും ദൈവം ഉണ്ടാവും. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
@shaji11002 жыл бұрын
അന്തസ് ഉള്ളവൻ....... ആരെയും.... പറ്റിക്കാതെ അന്താസ് ആയി ജീവിയുന്നവൻ...... 👍👍👍
@wince95672 жыл бұрын
ഇരുന്ന്......comment....വിട്ടും കൊണ്ട് ഇരിക്കാതെ. ഇതുപോലെ വല്ലതും പോയി....ചെയ്യ്....വെടലെ...
@m.gm.g59292 жыл бұрын
@@wince9567 😜😜😜😜😜😜😜😜നീ ചെയ്യുന്നോടാ...
@wince95672 жыл бұрын
@@m.gm.g5929 🤪🤧🤧🙄🙄🙄
@kalathilrajakrishnan96422 жыл бұрын
പെണ്ണുങ്ങൾക്ക് പശുവിൻ പാൽ വേണം പശു വളർത്തുന്നവനെ വേണ്ട. നല്ല അഭിനവ വിരോധാഭാസം 😂😂😂
@lissyisac4532 жыл бұрын
I are the role model of new gen
@shymiur89612 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. ഞാനും ഇടുക്കികാരിയാണ് കെട്ടോ. താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ.
@prakashpm34882 жыл бұрын
മക്കളെ അവരുടെ ഇഷ്ടത്തിന് വിട്ട അച്ഛനും അമ്മയും കൂടെ ഈ അവസരത്തിൽ പ്രശംസ അർഹിക്കുന്നുണ്ട്... Gokul n family🔥❤️
നമ്മുടെ വിഷമങ്ങൾ ആരോടും പറയരുത്. കേൾക്കുന്നവർക്ക് സന്തോഷമായിരിക്കും. നിങ്ങൾക്ക് നന്മയെ വരൂ. നല്ല ജീവിത സഖിയെ കിട്ടും. കുടുംബജീവിതം സന്തോഷ കരമാകും.
@parthivadityakrishnan42192 жыл бұрын
@KTR-2004.19year nee anganeyano
@tessydevassia15622 жыл бұрын
God bless you dear.enikkariyam aa happiness.jhanum pashuvine valarthunnundu.I love them somuch.aa nalla manasu ennum kathu sukshikkuka
@jijimonks83802 жыл бұрын
നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണ് 🥰 ഇതുപോലെതന്നെ പ്രകൃതിയെ സ്നേഹിക്കുന്ന പെൺകുട്ടികളും ഉണ്ട് 🥰 അവർ നിങ്ങളെ തേടിയെത്തും💯🥰🥰🥰🥰 പ്രകൃതിയുടെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ എപ്പോഴും
@shybujoseph19422 жыл бұрын
നീയാണ് മുത്ത്. മൃഗത്തെ സ്‌നേഹിക്കുന്ന വനെ മനുഷ്യനെ സ്‌നേഹികാൻപറ്റു 👍👍👍👍👍🙏🙏🙏🙏🙏
@joshuajohn17792 жыл бұрын
Point 🤗
@nimmy77442 жыл бұрын
God Bless You Mone 🙋🤝💕💕💕💓💓💪👋👍
@vijayankc35082 жыл бұрын
ഗോകുൽ എല്ലാ വിധ ഭാവുകങ്ങളുo നേരുന്നു🙏👍💐💐💐
@Gabbis_home2 жыл бұрын
💯
@mammedkutty44732 жыл бұрын
മാറുള്ളവരുടെ വിഷമങ്ങൾ കേട്ടാൽ സന്താഷിക്കുന്നവനാണോ താങ്കൾ, പൊതുവെ മനുഷ്യർ അങ്ങനെ യല്ല.
@zakariyam.b32272 жыл бұрын
ഗോകുൽ, അധ്വാനിച്ചു ജീവിക്കുന്നത് അഭിമാനമാണ്,👍👍👍
@miracleBigfamily2 жыл бұрын
നിന്നെ ഇട്ടിട്ടു പോയവൾ നിർഭഗവതി മിണ്ടാപ്രാണികളെ സ്നേഹിക്കാനുള്ള ഒരു മനസ്സാണ് യഥാർത്ഥ സ്നേഹം ആ സ്നേഹമുള്ളവർക്ക് മനുഷ്യനെ സ്നേഹിക്കാൻ പറ്റുള്ളൂ❤️❤️❤️
@GeethaGeetha-hs3vp2 жыл бұрын
Valarenallakaryamallthebestmoneegodblessu
@shilpachippu71132 жыл бұрын
അതന്നെ ഏതാണാവോ ആ നിർഭഗ്യവതി.... മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് നല്ലൊരു മനസ്സ് ഇണ്ടാവും
@mohamedshareef33612 жыл бұрын
ഗോ ദൈവവാദികൾ ആകരുത് അവർ മനുഷ്യനെ ഗോ കപട ഗോസ്നേഹികളായ് തല്ലികൊല്ലുന്ന പ്രാകൃതരാകുകയാണ് ചെയ്തുവരുന്നത്. എന്ന് മനസ്സിലാക്കുക
@sreejithspillai4582 жыл бұрын
ഞാൻ 5 വർഷം പശുക്കളെ വളർത്തി.. അതിന്റെ വരുമാനത്തിൽ ഞാൻ പഠിച്ചും വീട്ടു ചിലവ് നടന്നതും..5 വർഷം ആയപ്പോൾ ARMY യിൽ കിട്ടി പോരേണ്ടി വന്നു.. അവറ്റകളോടുള്ള ഇഷ്ടം കുറഞ്ഞില്ല. പശു വളർത്തൽ ഇനി റിട്ടയർ ആയിട്ട് പൂർവാധികം ശക്തിയോടെ തുടരണം..
@indifferent_chimney2 жыл бұрын
എനിക്ക് വീടും പറമ്പും ഒന്നും ഇല്ല ബ്രോ..എല്ലാം ഉണ്ടാക്കണം ..എന്നിട്ട് റിട്ടയർ ലൈഫിൽ കൃഷി ചെയ്തും കാലി വളർത്തിയും ജീവിക്കണം..,❤️❤️
@shabinilgiri24092 жыл бұрын
നിങ്ങൾക്കുള്ള പെണ്ണ് നിങ്ങളെ തേടി വരും ബ്രോ.... മറ്റുള്ളവനെപ്പറ്റി ചിന്തിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾ കളയല്ലേ...നിങ്ങൾക്കും, കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും ദൈവം നൽകും. ഹൃദയത്തിൽ തൊട്ട് All the best bro ❤.
@abdulkhaderbc37722 жыл бұрын
വാത്സല്യം സിനിമ ഒരു ഉദാഹരണമാണ് സുഹൃത്തേ
@sandhyatp50952 жыл бұрын
Valsalyam silma🤣🙄ന്ന് അധ്വാനിക്കുന്ന ആ ചേട്ടനെ അപമാനിക്കല്ലേ
@shabinilgiri24092 жыл бұрын
@@sandhyatp5095 അപമാനിക്കലും, തരംതാഴ്ത്തലും😂 മലയാളി പൊളിയല്ലേ.
@vishnukvishnuk49082 жыл бұрын
Yes thedivarum.....👍👍
@saidualavi93172 жыл бұрын
ഇഷ്ടം
@thasleemnechi28882 жыл бұрын
സഹോദര 😘 ധൈര്യമായി മുന്നോട്ട് ജീവിതം നയിക്കു കൂടെ ഉണ്ട് നമ്മളും 😍✌️💪🔥
@chandrakkalac82382 жыл бұрын
വളരെ സന്തോഷം തോന്നി ഈ ഇന്റർവ്യൂ കണ്ടപ്പോൾ, എന്റെ വീട്ടിലും പശുക്കൾ ഉണ്ട്, നന്മയുള്ള നല്ല മനസിന്റെ ഉടമയായ സഹോദരനെ എല്ലാ നന്മ്മകളും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤
@ummerkhan7862 жыл бұрын
നിങ്ങളുടെ മനസ്സ് പോലെ നിങ്ങളുടെ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കട്ടെ 💝
@okskuttanomana42032 жыл бұрын
വളരെ നല്ലത് ഇങ്ങനെ അധ്വാനിച്ചു ജീവിക്കുന്ന ആണത്തമുള്ള ആൺകുട്ടികൾ ഉണ്ടല്ലോ അഭിനന്ദനങ്ങൾ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹👍👍👍
@citizendesk46562 жыл бұрын
ഇതുപോലെ ഉള്ള ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ..അഭിനന്ദനങ്ങൾ. 👍👍👍
@saseendrannair71172 жыл бұрын
Good boy
@poetico.71132 жыл бұрын
What about you?
@divakarank96872 жыл бұрын
നമ്മളെപ്പോലുള്ളവരെ പുച്ഛിക്കുന്ന ഒരു തലമുറയാണു മോനേ നമ്മുടെ മുന്നിലുള്ളത്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ സഹജീവി സ്നേഹം കാണിക്കുന്ന താങ്കളെപ്പോലുള്ളവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഞാനും ഭാര്യയും രണ്ടു പശുക്കളെ പോറ്റുന്നു. അവയുടെ സംതൃപ്തി കാണുമ്പോൾ ഞങ്ങളുടെ വിശപ്പും ദാഹവുമെല്ലാം മറന്നു പോകും. 👍👍👍🙏🙏🙏
@nizarvs73212 жыл бұрын
നല്ല വാക്കുകൾ. ഏത് ജോലിക്കും അതിന്റെ മഹത്വം ഉണ്ട്. എല്ലാ നന്മകളും നേരുന്നു 🌹🌹
@jayasreem71582 жыл бұрын
അനിയാ, നിങ്ങൾ super ആണ്. നല്ല മനസ്സിനുടമ.. എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@aryaps92342 жыл бұрын
ഇതുപോലെയുള്ള ആളുകളെ മുൻനിരയിലേക്ക് കൊണ്ടുവന്ന 24 അഭിനന്ദനങ്ങൾ😍😍👌🏻👌🏻👍🏻👍🏻
@fr.varghesecheriampurath29222 жыл бұрын
മകനെ....നീയാണ് മിടുക്കൻ...ഹൃദയപൂർവം അഭിനന്ദനങ്ങൾ God bless u
@Riyas_AbuDhabi2 жыл бұрын
കണ്ടാൽ തെന്നെ മനസ്സിന് കുളിർമയും സന്തോഷവും നൽകുന്ന വീഡിയോ , 24ഇൽ ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം, കൂടെ ആത്മാർത്ഥമായി ഈ തൊഴിൽ ചെയ്യുന്ന ബ്രോ നിങ്ങളാണ് ശരിക്കുമുള്ള മനുഷ്യൻ.. ജോലി എന്നല്ല സ്നേഹിച്ചു കൂടെ നിർത്തുവാണ് മൃഗത്തെ 🥰😘😘
@sandeep87pm2 жыл бұрын
മാതൃക ആക്കേണ്ടവൻ ❤👍🥰കുറ്റപ്പെടുത്താൻ ഒരു ടീമുണ്ട് എന്തിനും ഏതിനും...
@ajithaunnipg73912 жыл бұрын
ഗോകുൽ u r great man, ജീവിതത്തിൽ നന്മകൾ ഉണ്ടാകും -മോൻ പറഞ്ഞത് ശരിയാണ് കേരളത്തിലെ അറവുശാലകൾ കണ്ടാൽ (ഓരോന്നിന്റെയും മുന്നിൽ വച്ചാണ് മറ്റൊരു കാലിയെ അറക്കുന്നത് :മനസ്സിൽ നന്മയില്ലാത്തവന് മാത്രമേ അതിന്റെ മാംസം കഴിക്കാൻ സാധിക്കൂ,35 വർഷമായി ഞാൻ ഇക്കാരണത്താൽ ഒരു വേഗൻ ആയി ജീവിക്കുന്നു 🙏
@KavyaSarani2 жыл бұрын
ഞാനും veg ആണ്. ഇവയെ കാണുമ്പോൾ കരച്ചിൽ വരുന്നു. അറവുമാടുകൾ എന്നൊരു കവിത ചാനലിൽ ഉണ്ട്. ഒന്ന് കേട്ടു നോക്കു . വേദന - കാവ്യമായി മാറി
@manurajm81172 жыл бұрын
ഞാനും ഇതേ കാരണത്താൽ സസ്യാഹാരി ആയി ജീവിക്കുന്നു😊...
@KavyaSarani2 жыл бұрын
@@manurajm8117 അവിടുന്ന് എന്റെ കവിത ഒന്നു കേട്ടു നോക്കു അത്രക്ക് വേദനയുണ്ട് --:
@babyqueen94242 жыл бұрын
Njan full veg
@KavyaSarani2 жыл бұрын
@@babyqueen9424 എന്നാൽ കാവ്യ സരണിയിലെ കറുമ്പി ഉറങ്ങട്ടെ ഒന്ന് കേട്ടു നോക്കൂ. അനുഭവ കഥയാണ്
@gopinathannairmk52222 жыл бұрын
യഥാർഥ മനുഷ്യസ്നേഹി. മനുഷ്യസ്നേഹി എന്നാൽ മനുഷ്യനെ മാത്രം സ്നേഹിക്കുന്നവൻ എന്നല്ല അർഥം. സകലജീവികളേയും സ്നേഹിക്കുന്ന മനുഷ്യൻ. താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
@shaharbanshakir74872 жыл бұрын
Great.. എന്റെ കുട്ടിക്കാലത്ത് എന്റെ ഉമ്മാന്റെ വീട്ടിൽ പശുക്കളും ആടുകളും ഉണ്ടായിരുന്നു. എല്ലാവരും അദ്ധ്യാപകരായിരുന്നു. ജോലി കഴിഞ്ഞ് വന്നു പുല്ലരിയാനും ആടിനെ തീറ്റാനും പോകുമായിരുന്നു അവർ. താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ വന്നത്. Keep going 👍🏻👍🏻👍🏻
@ashachandran40152 жыл бұрын
ഈ information കണ്ടപ്പോൾ കുറച്ചു നേരം എല്ലാം മറന്നു ഇരുന്നു പോയി....അത്രയും ഫലവത്തായ വാക്കുകൾ.... ആരെയും പറ്റിക്കാതെ സ്വയം അധ്വാനിച്ച് ജീവിക്കുന്ന, വളരെ പുരോഗമനപരമായ രീതിയിൽ ചിന്തിക്കുന്ന ഇത് പോലെയുള്ള മനസ്സുകൾ ആണ് ഈ തലമുറയ്ക്കും സമൂഹത്തിനും വേണ്ടത്.....be unique and real....
@maheshcp86352 жыл бұрын
വലിയ മനസ്സ് ഉൾളളവർക്കെ ഇങ്ങനെ ഒക്കെ ചെയ്യാൻ പററൂ👍 നല്ല മനസ്സിന്റെ ഉടമകളാണ് ഇവർ🙏ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും🙌🙌🙌🙌🙌🙌
@babyshopplanet68842 жыл бұрын
One chance brother
@bhavanareji60382 жыл бұрын
ഒരുപാട് ബഹുമാനം തോന്നുന്നു ഗോകുൽനോട് എത്ര അർത്ഥവത്തായ കാരൃങ്ങളാണ് പറഞ്ഞത്. ❤️❤️❤️❤️❤️❤️❤️
@LiveintheMoment242 жыл бұрын
@KTR-2004.19year താൻ കുറേനേരം ആയല്ലോ എല്ലാം comment താഴെയും പോയിട്ട് ചിലക്കുന്നു.. തന്റെ ആരാ ഇവൻ.. ആരും ഇവനെ കുറിച് നല്ലത് പറയുന്നത് സഹിക്കുന്നില്ലലോ.. 😡
@LiveintheMoment242 жыл бұрын
@KTR-2004.19year best.. Appam nallath pole kittit undalle. Appam aah dheshyam theerkunanalle ella commentinte thazhayum poit ivanethire comment idunnath.. 😄😄
@sreejith.k21762 жыл бұрын
ഭാര്യയും ഞാനും സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ ആണ്... ഇന്നും രാവിലെ പശുവിനെ കുളിപ്പിച്ച്, പാലും കറന്നു പാലും വിറ്റ് വൈകിട്ട് പോച്ചയും അറത്തു അഭിമാനത്തോടെ ജീവിക്കുന്നു.. ആൾക്കാർ എന്നേ കുറിച്ചും പലതും പറയും. ആര് നോക്കുന്നു അതൊക്കെ..... സന്തോഷത്തോടെ തുടരൂ.......
@rajilrajil76352 жыл бұрын
😍😍🌹🌹
@esmu-800-z-x2 жыл бұрын
Great 👍👍👍👍
@lalyrajan81082 жыл бұрын
👌👌🙏🙏❤️
@somanathank92512 жыл бұрын
പോച്ച എന്താണ്?
@rahulvishnu9332 жыл бұрын
@@somanathank9251 പോച്ച means പറമ്പിലെ പുല്ലും മറ്റും
@mackut18252 жыл бұрын
Great boy... Real role model.. Hats off🙏🙏🙏
@muhammadrasi74342 жыл бұрын
നല്ല അന്തസുള്ളവൻ ❤
@mohandaspkolath68742 жыл бұрын
നല്ല മനസ്സ്'നന്മയുള്ള ചെറുപ്പക്കാരൻ.കരുണയുള്ള മനസ്സുകൾക്കേ ഇങ്ങിനെയൊക്കെ ചിന്തിക്കാൻ കഴിയൂ'' നല്ലത് വരട്ടെ! ആനകളോട് ക്രൂരത കാട്ടുംമ്പോൾ പ്രതികരിക്കുന്നവരെല്ലാം ഉത്സവം ങ്ങൾ ഇല്ലാതാക്കാനാണ് എന്ന പ്രസ്താവനയോട് വിയോജിപ്പുണ്ട് എന്ന തൊഴിച്ചാൽ ബാക്കി സൂപ്പർ!! അഭിനന്ദനങ്ങൾ!
@faazkitchens26602 жыл бұрын
ഇതുപോലെ ഉള്ള ചെറുപ്പകാരെ കാണാൻ തന്നെ പ്രയാസം ആണ്. അള്ളാഹു bro നെ അനുഗ്രഹിക്കട്ടെ
@Sabi8025 Жыл бұрын
Aameen
@lijojoy76692 жыл бұрын
ഗോകുലിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@radhikaramachandran32112 жыл бұрын
Great job മറ്റുള്ളവർ എന്തും പറയട്ടെ സ്വന്തം മനസ്സിന്റെ തൃപ്തി, സന്തോഷം അതല്ലേവലുത് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ
@vimalpappu9992 жыл бұрын
ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം ❤️🦋
@mr.z_yco2392 жыл бұрын
Appo thagal manushyanalla😐
@gayathrim89542 жыл бұрын
രാജ്യത്തിനഭിമാനമാണ് താങ്കൾ അഭിനന്ദനങ്ങൾ..
@mersonkv37652 жыл бұрын
വളരെ വളരെ സ്നേഷം നിറഞ്ഞ മനസ്സ് ഉള്ളവർക്കാണ് ഇങ്ങനെ സാധിക്കുന്നത് , നല്ല സ്നേഹമുള്ള ഒരു നല്ല ചെറുപ്പക്കാരൻ ദൈവം അനുഗ്രഹിക്കട്ടെ . ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു.👍
@MuhammedAli-qy3ns2 жыл бұрын
ഗോകുൽ ധൈര്യമായി മുന്നോട്ട് പോവുക എല്ലാ നൻമ്മകളും നേരുന്നു
സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന പ്രോഗ്രാം . സത് മനസിന് ഉടമകളായ നല്ല കുടുംബം ആശംസകൾ 🌷❤️
@ajeesht95092 жыл бұрын
സുഹൃത്തേ, നിങ്ങളുടെ അതേ ചിന്താഗത്തിയാണ് എനിക്കും. ഒരു പക്ഷെ എനിക്ക് നിങ്ങളെപ്പോലെ കഴിയില്ലായിരിക്കാം, എന്നാലും നിങ്ങൾ ഇങ്ങനെ ചെയ്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. നിങ്ങൾക്ക് നിങ്ങളെ മനസ്സിലാക്കുന്ന ഒരു നല്ല പെണ്കുട്ടിയെ വധുവായി ലഭിക്കട്ടെ...
@velayudhankm87982 жыл бұрын
ഗോകുൽ താങ്കളുടെ നല്ല മനസിന് ദൈവം തക്കതായ പ്രതിഫലം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്കൾ പറഞ്ഞത് നുറ് ശതമാനം ശരിയാണ് ഞാനും വളർത്താറുണ്ട് നാടൻപശുക്കളെ എന്നാൽ കാണുന്നവരൊക്കെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത് ഇതെന്തിനാണു ഇതിനു പാലില്ല മോരില്ല വെറും നഷ്ടമല്ലേ ഇപ്പോൾ എന്റെ ആരോഗ്യ പ്രശ്നം കാരണം എല്ലാം തത്കാലം നിർത്തി വെച്ചു എന്നിട്ടും മനസ് മാറിയിട്ടില്ല ഈ മിണ്ടപ്രണിയുടെ അടുത്ത് നിന്നും കിട്ടുന്ന സന്ദോഷം ചെറുതല്ല 🙏🙏താങ്കളോട് ഒത്തിരി സ്നേഹം തോനുന്നു മോനെ ഈ വീഡിയോ കണ്ടു ആർകെങ്കിലും മനസലിവ് വന്നാൽ അത് വലിയ അനുഗ്രഹ മായിരിക്കും
@willian65352 жыл бұрын
മനുഷ്യനെ കാൾ എത്രയോ നല്ലത് ആണ് മൃഗങ്ങൾ 😍😍😍😍... പണ്ട് ente വീട്ടിൽ okke ഉണ്ടായിരുന്നു ഇങ്ങേരു പറഞ്ഞ പോലെ പശുക്കളെ രാവിലെ കാണുമ്പോ കിട്ടുന്ന സുഖം ഒന്നും വേറെ ഒന്നും ഇല്ല 😍😍😍
@joseuthupan26372 жыл бұрын
അനിയാ, നീ പറഞ്ഞത് മുഴുവൻ ശരിയാണ്, നിനക്ക് നാലൊരു ഭാവി ദൈവം നൽകും വലിയ മനസ്സിന്റെ ഒടമ യാണ് നീ
@teslamyhero85812 жыл бұрын
പേരുപോലെ വീട് ഒരു ഗോകുലമാക്കിയവൻ ❤❤❤👍👍👍
@akhilmohan51952 жыл бұрын
Bro powli എനിക്കും പശു ഉണ്ട് 18 വയസ്സ്മുതൽ ഞാൻ പശുനെ വളർത്തുന്നു നല്ല സ്നേഹം ഉള്ള ജീവിയാണ് 🔥🔥❤🔥🔥❤
@gangadharachuthaprabhu61542 жыл бұрын
👍👌🙏
@sureshk-qt5jq2 жыл бұрын
മിടുക്കൻ യുവാവ്, അഭിനന്ദനങ്ങൾ
@raseenashameer99582 жыл бұрын
ഈ തലമുറയിൽ നിങ്ങളെ പോലുള്ളവർ ഉള്ളതിൽ സന്തോഷം
@riyasrcs3362 жыл бұрын
പടച്ചോനേ.. കാലം പോയ പോക്കേ... പശു വളർത്തുന്നത് ഇത്ര കുറവായി കാണുന്നതെന്തിനായിരിക്കും. കഷ്ടം.. പറയുന്നവര് പറഞ്ഞു കൊണ്ടേയിരിക്കും പോകാൻപറ... നിങ്ങൾ മുത്താണ് 🥰💪💪
@vaigaworld31362 жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ ഹൃദയം ഉള്ളവൻ......
@unnikrishnan48422 жыл бұрын
നിങ്ങൾ ഒരു മാതൃകയാണ് വരുന്ന തലമുറക്ക് . തീർച്ചയായും നിങ്ങളുടെഎല്ലാ ആഗ്രഹങ്ങളും ഈ പശുക്കൾ നിറവേറ്റിതരും . ധൈര്യമായി മുന്നോട്ടുപോക്കുക. - കാമധേനുവിനെപ്പറ്റി കേട്ടിട്ടില്ലേ എല്ലാ വിജയാശംസകളും നേരുന്നു.
@john020242 жыл бұрын
മൃഗങ്ങൾ വളരെ സ്നേഹമുള്ള ജീവികളാണ്. 🙏
@kabeersaquafi47952 жыл бұрын
നല്ല സന്ദേശം വളരെ ഇഷ്ടപ്പെട്ടു ഇത് പോലത്ത ചെറുപ്പക്കാരെയാണ് സമൂഹത്തിന് ആവശ്യം കുറ്റപെടുത്തുന്നവർ അവരുടെ പാട് നോക്കട്ടെ
@jessypeter2582 жыл бұрын
👍മിടുക്കന്‍ മിടുമിടക്കൻ✌✌✌
@sajeevkumars98202 жыл бұрын
ഗോകുൽ ഇന്നത്തെ 1000 ലൈക് നിനക്കാണ് മോനെ god bless 🙏♥️♥️♥️👍👌👌👌👌
@AGN742 жыл бұрын
ഒരു വാക്ക് പോലും തള്ളിക്കളയാനില്ല.. കോഴി, ആട്, പശു, കാള, തുടങ്ങി സകലമാന മൃഗങ്ങളെയും വെട്ടി കൊന്നു കറി വെച്ചു കൂടിയിട്ട്,, ആനയുടെയും പട്ടിയുടെയും അവസ്ഥകണ്ടു പരിതപിക്കുന്ന കപട മൃഗസ്നേഹികളുടെ നാട്ടിൽ ഗോകുലിനെ പോലെ നന്മയുള്ള കുട്ടികൾ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏
@lekshmikrishnan21312 жыл бұрын
ഇങ്ങനെ വേണം മോനേ ദൈവം നിന്നെ രക്ഷിക്കും 🌹🌹
@prabharajendran90732 жыл бұрын
മോനെ നീ ചൈയ്യുന്നതാണ് ശരി എന്നും നന്മയുണ്ടാകും എനിക്ക് പശുവിനെ വലിയ ഇഷ്ട്ടമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedck61172 жыл бұрын
ജീവിതം ജീവിച്ചു കാണിക്കുക ആരെയും കൂശാതെ മുന്നോട്ടു പോകുക. നമ്മുടെ ജീവിതം മറ്റുള്ളവരുടെ വിഴുപലക്കാൻ അല്ല good 👌👌👌👌👌👌👌
@divakarana39922 жыл бұрын
വളരെ നല്ലകാര്യം.ശരിക്കും പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല പശുവിനെ മേക്കുമ്പോൾ,അതിനെ പരിചരിക്കുമ്പോൾ ഒരുപ്രത്യേക മന:ശാന്തികിട്ടും.എല്ലാ ദുഃഖങ്ങളും മറക്കുംപശുവിൻ്റ ഓറ (കാന്തിക വലയം)നിങ്ങളെ സുഖകരമായ മാനസിക അവസ്ത നൽകും.
@thomascj8312 жыл бұрын
പേടിയ്ക്കണ്ട .... ഏതെങ്കിലും മൃഗ സ്നേഹിയായ ഡോക്ടറെ തന്നെ വധുവായി ലഭിയ്ക്കട്ടെ ....
@Jithin_20232 жыл бұрын
അത് പൊളിച്ചു
@esmu-800-z-x2 жыл бұрын
സൂപ്പർ
@teslamyhero85812 жыл бұрын
👍👍👍❤❤
@NidhinSuseelan2 жыл бұрын
Spr ❤️❤️❤️
@iamvinugopi33052 жыл бұрын
Pwoli comment.. ❤️❤️
@saijum35862 жыл бұрын
നല്ലൊരു മനസുള്ള പയ്യൻ. നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@manjushat.n37702 жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ ഞെട്ടിപ്പോയി ,ഈ കാലത്ത് ഇത്രയും നല്ല മനസ്സുള്ള ചെറുപ്പക്കാരനോ ????? Thank you bro.. നിങ്ങളെപ്പോലുള്ളവർ ഇനിയും ഉണ്ടാകട്ടെ .
@rejijohn89172 жыл бұрын
ബിഗ് സല്യൂട്ട് ബ്രോ.... ഇടുക്കികാർക്ക് അഭിമാനം❤️❤️❤️
@bangloregardenbangloregard33752 жыл бұрын
അഭിനന്ദനങ്ങൾ... 💕💕
@jomoljose70312 жыл бұрын
ഇത് കാണുമ്പോൾ ലളിതാംബിക അന്തർജ്ജനത്തിന്റെ മാണിക്യൻ എന്ന കഥ ഓർമ വരുന്നു. അടിപൊളി ഇന്റർവ്യൂ. ആരും കേൾക്കാത്ത കാണാത്ത ഇങ്ങനെ എത്രയോ ഹീറോസ് ഇവിടെ ഉണ്ടാകും. ആശംസകൾ
@MODERNWOODS2 жыл бұрын
നിങ്ങളുടെ വാക്കിലുണ്ട് മനസിന്റെ നന്മ 🙏🙏🙏
@lathasurendran15992 жыл бұрын
Bro. നിങ്ങളുടെ അധ്വാനം മനസിലാക്കി.. ജീവിതത്തിൽ കൈപിടിച്ചു കൂടെ കൂടാൻ ഒരാൾ വരും 🌹ജീവിതത്തിന്റെ വില അറിയുന്നവൾ 🌹
@saeedalankar74482 жыл бұрын
നല്ല മനസ്സ്, നല്ല ഹൃദയം, അതിനുതകുന്ന പ്രവർത്തിയും. ഈശ്വരൻ മാത്രമല്ലമൃഗങ്ങളും മോനെ അനുഗ്രഹിക്കും. നല്ലതുമാത്രം നേരുന്നു 🤝
@praseedavarma77662 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. ഇതാണ് ശരിക്കും മനുഷ്യത്വം
ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും എന്റെ വിഷമം ഞങ്ങളുടെ വീട്ടിലെ കറുമ്പി യോട് ആണ് പറഞ്ഞിരുന്നത് എനിക്കു മോനോട് ബഹുമാനം തോന്നുന്നു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😍😍
🙏സഹോദരാ ധൈര്യമായി മുൻപോട്ടു പോവുക ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് അഭിമാനം 👍സന്തോഷം ഗോകുലിനു ഗോകുലനായകൻ തുണയാവട്ടെ 🙏
@mrctrading14972 жыл бұрын
അങ്ങനെ പറഞ്ഞ് പോകുന്ന പെൺപട കാലിന്റെ മുകളിൽ അടുത്ത കാലും വെച്ച് കൊച്ചമ്മ ചമയാൻ കഴിയില്ല അതാണ് വിഷമം കണ്ട കഞ്ചാവിന്റെ കൂടെ ഇറങ്ങി തിരിച്ച് കിട്ടേണ്ടത് കിട്ടി ജീവിതം പാഴാക്കി പോകാനാണ് താൽപര്യം.....
@abdulgafoorktabdulgafoorkt55162 жыл бұрын
Shariyaanu athaavumpo ellaam pettannaavum
@MuhammedAli-qy3ns2 жыл бұрын
സത്യം
@sahalkk10982 жыл бұрын
ഒരുപാട് നല്ല സന്ദേശമാണ് നീ പുതിയ സമൂഹത്തിന് അദ്ദേഹം നൽകിയത്
@HeelHopper2 жыл бұрын
നമ്മുടെ നാട്ടിലെ 95 ശതമാനം ആൾക്കാരും ഇങ്ങനെയുള്ള വിരോധികളാണ് ഈ റിപ്പോർട്ടർ ഉൾപ്പെടെ, ന്യൂജൻ ഇനത്തിൽപ്പെട്ട ഒരു കുട്ടികൾക്കും ഇതൊന്നും ഇഷ്ടമല്ല എന്നാണ് മനസ്സിലാക്കുന്നത്, കാരണം അവർ കണ്ടുവളർന്നതും പഠിച്ചതും മറ്റെന്തൊക്കെയോ ആണ്
@sujavu81082 жыл бұрын
ഗോകുൽ മൃഗങ്ങളോട് ഇത്രയും ദയയും സ്നേഹവും ഉള്ള താങ്കൾക്ക് മനുഷ്യരോട് എത്രമാത്രം സ്നേഹം ആയിരിക്കും അത് തിരിച്ചറിയുന്ന ഏതെങ്കിലും പെൺകുട്ടി ജീവിത സഖിയായി വരും
@shajivarghese64082 жыл бұрын
അഭിനന്ദനങ്ങൾ മോനെ. മുന്നോട്ടു പോകൂ 👌👌👌👌
@prasanthms3182 жыл бұрын
Respect man and congratulations from the bottom of my heart, you are an asset to the society.
@ashokkumar.mashokkumar.m6092 жыл бұрын
അഭിനന്ദനങ്ങൾ ഈ കാലത്തിലെ ഗോപാലകൻ [കൃഷ്ണൻ ]
@sivanandk.c.71762 жыл бұрын
പേര് പോലെ ഗോക്കളെ പാലിയ്ക്കുന്ന വീട്ടുകാരൻ.
@vishnukv95532 жыл бұрын
ഗോഹത്യ മഹാപാപം ഗോ സംരക്ഷണം മഹാപുണ്യം. മോനെ ഗോകുലെ നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യ പ്രവൃത്തിയാണ്. ധൈര്യമായി മുന്നോട്ട് പോവുക. ഏതെങ്കിലും ഒരു നല്ല മനസ്സുള്ള പെൺകുട്ടി നിങ്ങളെ തേടി വരാതിരിക്കില്ല🙏🙏🙏🙏🌹🌹🌹
@bineethsm84462 жыл бұрын
👍👌🙏ഞാനും ഒരു ക്ഷീര കർഷകൻ ആണ്
@sudheerkn54412 жыл бұрын
നല്ല ഉറപ്പുള്ള ഒരു മനസ്സിൻ്റെ ഉടമയാണ്. ഇങ്ങനെ അന്തസായി ജീവിച്ച് കാണിക്കണം കളിയാക്കുന്നവർക്ക് ഒരു പാഠമാകട്ടെ. എല്ലാ നന്മകളും നേരുന്നു
@muthalavan11222 жыл бұрын
ഞാൻ മാവേലിക്കര സ്വദേശി ആണ് 51 വയസ്സായി ഗൾഫിൽ കുറെ കഷ്ടപെട്ടു, എനിക്ക് പശു, ആടു ഒക്കേ വളർത്താൻ ഒരു പാട് ഇഷ്ടം ആണ്, പക്ഷേ സ്ഥലം അധികം ഇല്ല ആരെങ്കിലും കുറെ വർഷത്തേക്ക് പാട്ടത്തിന് തന്നിരുന്നെങ്കിൽ ഈ മേഖലയിൽ ഒരു കൈ നോക്കാമായിരുന്നു..
@vishnuprasad-jn4yp2 жыл бұрын
Plot sheriyayo. Nattilano
@മലയാളി-ണ5ഹ2 жыл бұрын
സഹോദരാ താങ്കൾ ഒരു നല്ലമനസ്സിന് ഉടമയാണ്. അഭിനന്ദനം 🌹🌹🌹
@jtj93492 жыл бұрын
Bro .. ഇപ്പോഴത്തെ പെണ്ണുങ്ങൾ യൂറോപ്പ് ജോബ് ഉള്ളവരെ അണ് നോക്കുന്നത്.നാട്ടിൽ ഉള്ളവരെയോ ഗൾഫിൽ കഷ്ടപെടുന്നവരെയോ ഒന്നും വേണ്ട. എന്തായാലും കട്ട support bro...go ahead.👍
@krishhari48832 жыл бұрын
Govt job ഉണ്ടെങ്കിൽ set
@ղօօք2 жыл бұрын
ഏത് ചരക്കിനെ കെട്ടിയാലും ഒരു ആറുമാസം കഴിയുമ്പോൾ തനിക്കൊണം കാണിക്കാൻ തുടങ്ങും
@jaindevasia45852 жыл бұрын
@@ղօօք mothathil parayanda
@XLR8_Neo2 жыл бұрын
ബ്രോ യൂറോപ്പിൽ പോകുന്നവര് അവിടെ ഉള്ളവരെ kalayanam കഴിക്കണം
@sunshinews-012 жыл бұрын
@@ղօօք കെട്ടുന്നവനും ഇപ്പോൾ അങ്ങനൊക്കെത്തന്നെ. അപ്പോൾ ബാലൻസ്ഡ് ആയിക്കോളും🤭😏
@arunsree36042 жыл бұрын
ഒരു നല്ല വാർത്തയ്ക്കു 24 നു നന്ദി 🙏👍
@sarathravi52432 жыл бұрын
നിങ്ങൾ നിങ്ങടെ സന്തോഷം ആയിട്ട് മുന്നോട്ട് പോകുക 👍♥️♥️
@jijijobin56532 жыл бұрын
എനിക്ക് ചെയ്യാൻ പറ്റുന്നില്ല, ചെയ്യാൻ പറ്റുന്നവർ ചെയ്യട്ടെ. അഭിനന്ദനങ്ങൾ. 👌👌👌👌👌👍👍😘😘😘❤️❤️❤️❤️
@sreelathasatheesan2 жыл бұрын
തികച്ചും അംഗീകരിക്കപ്പെടേണ്ട പ്രവൃത്തിയാണ്. എല്ലാ നന്മകളും ഉണ്ടാവട്ടെ.
@habeebapanakkadan83362 жыл бұрын
Good man also good maind
@user-ky9sc4dx1m2 жыл бұрын
നല്ല പച്ചയായ കളങ്കം ഇല്ലാത്ത മനുഷ്യൻ 🥰 എനിക്ക് താങ്കളുടെ attitude മൃഗങ്ങളോട് ഉള്ള സ്നേഹം ഇഷ്ടപ്പെട്ടു