അൻപൊലി എല്ലാ ക്ഷേത്രങ്ങളിലും ഉണ്ട് പക്ഷേ മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ ആചാരനുഷ്ഠാനങ്ങളോടെയാണ് നടക്കുന്നത് ദേവിയേ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്വീകരിച്ചു ഇരുത്തി സമർപ്പിക്കുന്നു
@sajayaghoshps2 жыл бұрын
ഞാൻ കൊച്ചിയിൽ നിന്നാണ് .... അൻപൊലി ചടങ്ങ് എന്താണെന്ന് പറഞ്ഞു തരാമോ
@abhiunnithan21722 жыл бұрын
ദേവിയുടെ എഴുന്നളളത്ത്. നാടിനും നാട്ട് നിവാസികൾക്കും നന്മ, ഐശ്വര്യം പ്രദാനം ചെയ്യും
@L_For_Learn Жыл бұрын
അൻപൊലി എതിരേൽപ്പ്. തെക്കൻ കേരളത്തിൽ പ്രധാനമായി ആലപ്പുഴ കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ കാണുവാൻ സാധിക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് അൻപൊലി എതിരേൽപ്പ്.അൻപൊലി വഴിപാട് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ക്ഷേത്രങ്ങളിൽ ഉണ്ടെങ്കിലും അൻപൊലി എതിരേൽപ്പ് അപൂർവമായി കാണാവുന്ന ഒരു ചടങ്ങാണ്.വടക്കൻ കേരളത്തിൽ പൂരങ്ങൾക്ക് എത്ര പ്രാധാന്യമുണ്ടോ അതേപോലെ തെക്കൻ കേരളത്തിലെ മലയാളികൾക്കും ഒഴിച്ച് കൂടാൻ ആവാത്ത ഒരു ചടങ്ങാണ് അൻപൊലി എതിരേൽപ്പ്. പ്രധാനമായും അൺപൊലികൾ രണ്ട് തരത്തിലുണ്ട്. പറനിറയ്ക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ക്ഷേത്രത്തിനു മുന്നിൽ ചെന്ന് ആ ദേവതയുടെ തിരുമുന്നിൽ അഞ്ച് പറയിൽ 5 വിഭവങ്ങൾ നിറയ്ക്കുന്നതാണ് അൻപൊലി വഴിപാട്. എന്നാൽ നേരെമറിച്ച് അൻപൊലി എതിരേൽപ്പ് എന്ന് പറയുന്നത് രണ്ട് മൂന്ന് മണിക്കൂർ ദൈർഘ്യം വരുന്ന ഒരു ചടങ്ങാണ്. നമ്മുടെ വീട്ടിലേക്ക് എങ്ങനെയാണോ ഒരു അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്നത് അതേ മാതൃകയിലാണ് ഭക്തൻ അല്ലെങ്കിൽ ഭക്തജനങ്ങൾ നടത്തുന്ന വീട്ടിലേക്ക് അല്ലെങ്കിൽ ആ മൈതാനത്തേക്ക് ആ ദേവനെ അല്ലെങ്കിൽ ദേവതയെ ആർഭാട പൂർവ്വം സ്വീകരിച്ചു കൊണ്ടു പോകുന്നത്. ജീവത എന്ന മുഴുവനായും തടിയിൽ നിർമ്മിച്ച ഒരു പല്ലക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ഷേത്രശ്രീകോവിലിന്റെ അതേ മാതൃകയിലാണ് ജീവതയുടെ നിർമ്മാണം ജീവിതതയുടെ പിൻ ഭാഗത്തെ കൂട് ശ്രീകോവിലിനെ പ്രതിനിധാനം ചെയ്യുന്നു.ഈ കൂടിലേക്ക് ദേവതയുടെ അല്ലെങ്കിൽ ദേവന്റെ പൂർണ്ണചൈതന്യം ആവാഹിച്ച ആറന്മുള കണ്ണാടിയുടെ മാതൃകയിലുള്ള കണ്ണാടി ബിംബം പ്രതിഷ്ഠിക്കുന്നു അതോടെ ദേവ ചൈതന്യം ജീവതയിൽ ആവാഹിക്കുന്നു എന്നാണ് സങ്കല്പം. ഇങ്ങനെ കണ്ണാടി ബിംബം പ്രതിഷ്ഠിച്ചതിനു ശേഷം ആരുടെ വീട്ടിലാണോ അൻപൊലി നടത്തുന്നത് ആ വീട്ടിലെ ഗൃഹനാഥ കേരളീയ വസ്ത്രം ധരിച്ച് അഷ്ടമംഗല്യം വിളക്കോടുകൂടി ആ ദേവനെ ക്ഷേത്രത്തിൽ നിന്നും ആനയിച്ച് സഗൃഹത്തിലേക്ക് കൊണ്ടുപോകണം. ഇങ്ങനെ ആനയിച്ചു കൊണ്ടുപോകുന്നതിന് ഇടയ്ക്ക് ഓരോ താളവട്ടങ്ങൾ ഉണ്ട്. താളവട്ടം എന്നാൽ ഓരോ താളത്തിൽ ചിട്ട ചെയ്ത കീർത്തനങ്ങൾ ചെണ്ടയിൽ വായിക്കുമ്പോൾ അതിനൊത്ത് ജീവത ചലിപ്പിക്കണം. അങ്ങനെ ആഗ്രഹത്തിലേക്ക് എത്തിക്കഴിയുമ്പോൾ അവിടെയാണ് അൻപൊലിയുടെ പ്രധാന രംഗമായ കളത്തിൽ എഴുന്നള്ളത്ത് നടക്കുന്നത്. ദേവ ചൈതന്യം ഗൃഹത്തിൽ എത്തിക്കഴിഞ്ഞാൽ ആ ദേവനെ സ്വീകരിക്കുന്നത് ഇതുപോലെ അൻപൊലികളം വിരിച്ച് ആ കളത്തിൽ വിളക്ക് വച്ചാണ് പൂക്കളം തയ്യാറാക്കുന്നത്.വിളക്ക് വെക്കുന്നതിനും ഓരോ ചിട്ടയുണ്ട് 5 വിളക്ക് 7 വിളക്ക്, 9 വിളക്ക് 11 വിളക്ക് 15 വിളക്ക് 21 വിളക്ക് 27 വിളക്ക് ഇങ്ങനെയാണ് വിളക്ക് വെക്കുന്ന ചിട്ട. വിളക്കിന്റെ എണ്ണം കൂടുന്നതനുസരിച്ച് കളത്തിന്റെ വിസ്തീർണവും കൂടും.കളത്തിലെ എഴുന്നള്ളത്തിന്റെ ചിട്ട എന്നത് ആദ്യം ആ ദേവ ചൈതന്യത്തെ കളത്തിന്റെ ഇരുഭാഗവും ദർശിപ്പിച്ചശേഷം പിന്നീട് കളം മുഴുവനായി ഇടതുഭാഗത്തൂടെ കേറി വലതുഭാഗത്ത് കൂടി ഇറങ്ങി കാണിക്കുന്നു.അതിനുശേഷം ഇടതുഭാഗത്തൂടെ കേറി വലതുഭാഗത്ത് കൂടെ ഇറങ്ങി രണ്ടാമതൊന്നുകൂടി ദർശിപ്പിക്കുന്നു. ഇത് കഴിഞ്ഞാലാണ് അൻപൊലിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ച ഉള്ളത്. ഓരോ വിളക്കിനും വലത് ഭാഗമായി കെട്ടിട്ട് ഇറങ്ങിയതിനു ശേഷം ആ ഇട്ട ഓരോ കെട്ടുകളും ഇടതുഭാഗത്തൂടെ കേറി അഴിച്ച് ഇറങ്ങുന്നു. ഈ ചടങ്ങിന് വിളക്ക് കെട്ട് എന്നാണ് പറയുന്നത്.(അഥവാ വിളക്കിന് കെട്ടിട്ട് അത് അഴിച്ചെടുക്കുക. ) ഇങ്ങനെ കെട്ടിട്ട് അഴിച്ചു കഴിഞ്ഞാലുടൻ പിന്നീട് മേളം പതിഞ്ഞ കാലത്തിൽ നിന്നും ഉയർന്ന മൂർദ്ധന്യഭാവത്തിൽ കയറി കലാശതാളത്തിൽ മേളം മുറുകും. ഈ അവസ്ഥയിലാണ് വീഡിയോയിൽ കാണുന്നതുപോലെ എഴുന്നള്ളിക്കുന്ന ബ്രാഹ്മണൻ ജീവതയുടെ മുടി അഥവാ ജീവതയുടെ മുകൾഭാഗം നിലത്ത് കളത്തിൽ മുട്ടത്തക്ക് മാറ് ആട്ടുന്നത്. അങ്ങനെ നാലു മുതൽ 6 തവണ വരെ മുടി നിലത്ത് കുത്തണം എന്നാണ് കണക്ക്. അങ്ങനെ അൻപൊലിയുടെ അവസാനം ആ ദേവ ചൈതന്യം ആവാഹിച്ച ജീവത പീഠത്തിൽ ഇരുത്തി ആ ദേവ ചൈതന്യത്തിന് വേണ്ട പൂജകൾ നിവേദ്യം എന്നിവ അർപ്പിച്ച ശേഷം ആരാണോ അൻപൊലി സമർപ്പിക്കുവാൻ ആ ദേവ ചൈതന്യത്തെ ഗ്രഹത്തിലേക്ക് സ്വീകരിച്ചു കൊണ്ടുവന്നതാണ് അവർ അഞ്ച് പറകളിലും അവൽ,മലര്‍,നെല്ല്,ഉണക്കലരി, പഴക്കുല എന്നിവ നിറച്ച് ആ ദേവതയേ സന്തോഷപ്പെടുത്തി ദീപാരാധന നടത്തി തിരികെ എങ്ങനെയാണോ കൊണ്ടുവന്നത് അതേപോലെതന്നെ തിരികെ കൊണ്ട് ക്ഷേത്രത്തിൽ എത്തിക്കുന്നു. ഈ ചടങ്ങിനെയാണ് അൻപൊലി എതിരേൽപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..