Рет қаралды 7,548
പ്രീയപെട്ടവരുടെ ചൊവ്വ, രാഹു,കേതു, ശനി ദോഷ നിവാരണം ഒറ്റ സ്തോത്രത്തിലൂടെ | നവഗ്രഹ സ്തോത്രം | Dakshina Navagraha Stotram | Bhakthi Dakshina hindu devotional songs
നവഗ്രഹ സ്തോത്രം നിത്യം ജപിക്കുന്നത് ജീവിതത്തിലെ ഗുണ-ദോഷങ്ങളിൽ നിന്ന് മോക്ഷം പ്രാപിക്കാൻ സഹായിക്കുന്നു. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ബൃഹസ്പതി, ശുക്രൻ, ശനി, രാഹു, കേതു എന്നീ 9 ഗ്രഹങ്ങൾ നിങ്ങൾ അനുഭവിക്കുന്ന ദോഷങ്ങളെ സംഹരിച്ച്, ജീവിതത്തിൽ ശാന്തിയും സമാധാനവും പ്രാപിക്കാൻ ഈ സ്തോത്രം പര്യാപ്തമാണ്. ആധ്യാത്മിക പ്രാധാന്യം കൂടി നിറഞ്ഞ ഈ സ്തോത്രം എന്നും ജപിക്കുന്നത് ഗുണകരമാണ്. ഇതു വഴി ഗ്രഹങ്ങളുടെ അനുകൂല ദൃഷ്ടിയും അനുഭവപ്പെടും.
നവഗ്രഹ ദോഷങ്ങളെ കുറയ്ക്കാൻ, ശാന്തി പ്രാപിക്കാനും, സകല വിധ പ്രയാസങ്ങൾക്കും പരിഹാരം കണ്ടെത്താനുമുള്ള ശക്തിയുള്ള ഈ സ്തോത്രം തീർച്ചയായും 7 തവണ ജപിക്കേണ്ടതാണെന്ന് വിശ്വാസം. ജപിക്കുമ്പോൾ പ്രത്യക്ഷ ഫലം ഉറപ്പ്.
#adityahrudayamstotram #navagrahapooja #bhakthidakshina #dakshina
ചെമ്പരത്തി പൂവ് പോലെയും അഗ്നിപോലെയും പ്രകാശിക്കുന്ന സൂര്യനേ, കശ്യപന്റെ മകനായ, സകല പാപങ്ങളെയും നശിപ്പിച്ച് ഇരുട്ടിന്റെ ശത്രുവായ ദിവാകരനേ, ഞാൻ വണങ്ങുന്നു
സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രൻ
ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധൻ
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രൻ
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
#dakshina #navaratri #hindubhakthi #navaratripuja #navaratrifestival #divineworship #dakshinamantras #sharadanavaratri #DakshinaChannel