Рет қаралды 9,380
'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്നതിന്റെ അര്‍ത്ഥമെന്ത്? നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും 'സ്തുതി ചൊല്ലുമ്പോള്‍' സംഭവിക്കുന്ന അത്ഭുതമെന്ത്? വിശുദ്ധരാകുന്നത് പ്രവര്‍ത്തി കൊണ്ടല്ല, മറിച്ച് ലഭിച്ച വിശുദ്ധിയെ സംരക്ഷിച്ചത് കൊണ്ടാണെന്ന് പറയാന്‍ കാരണമെന്ത്? വിശുദ്ധി ഏതൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു? വിശുദ്ധിയുടെ ലക്ഷ്യം, അതിന്റെ ഫലം എന്താണ്? മറ്റുള്ളവരെ എങ്ങനെ തിരുത്താം? തിരുത്തല്‍ ശുശൂഷയുടെ വിവിധ ഘട്ടങ്ങള്‍ ഏതൊക്കെ? ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട ആഴമേറിയ പ്രബോധനവുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയാറാമത്തെ ക്ലാസ്.
പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ പങ്കുവെച്ച ഒത്തിരി മൂല്യവത്തായ ക്ലാസ്.
🟥 ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തപ്പെടുന്നു.
🟥 അടുത്ത ക്ലാസ് 2022 ഒക്ടോബര്‍ 15ന്.
🟥 ഇന്ത്യൻ സമയം വൈകീട്ട് 6 മുതൽ 7 വരെ.
🟥 ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള Zoom Link:
us02web.zoom.u...
Meeting ID: 864 173 0546
Passcode: 3040
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: chat.whatsapp....