ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്.