Struggles to buy our first Truck | EP -04 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 581,917

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 1 800
@Palakkunnumal-k9x
@Palakkunnumal-k9x 4 ай бұрын
നിങ്ങളുടെ വിജയത്തിൻറെ കാരണം വന്ന വഴിയും സഹായിച്ചവരെയും കൂടെ നിന്നവരെയും ആരെയും മറന്നിട്ടില്ല എന്നതാണ്. ഇപ്പോഴും ദിവസവും പേരും നമ്പറും എല്ലാം ഓർമ്മയിലുണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കാൻ ആകുന്നില്ല
@rammp8224
@rammp8224 4 ай бұрын
രതീഷ് ബ്രോ നിങ്ങൾ വളരെ താഴ്ന്ന നിലയിൽ നിന്നും ഇത്രയും ഉയരങ്ങളിൽ എത്തിയതിന് എല്ലാ ക്രെഡിറ്റും താങ്കൾക്കും താങ്കളുടെ അനിയനും ഉള്ളതാണ്
@kannankannanmv6353
@kannankannanmv6353 4 ай бұрын
ക്യാമറാമാന് ഇപ്പോൾ വലിയ മാറ്റമാണ് മെയിൻ ഡ്രൈവർക്ക് ആ പഴയ മുഖച്ഛായ ഇപ്പോഴുമുണ്ട് ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@sreelalsacha
@sreelalsacha 4 ай бұрын
ഇത് മൊത്തം സസ്പെൻസ് ആണല്ലോ, നിങ്ങളുടെ ആത്മാർത്ഥ ആണ് നിങ്ങളുടെ വിജയം, ഒരു കോഴിക്കോട് കാരൻ എന്നതിലും സന്തോഷം, സഹായ മനസ്കരുടെ നാടാണ് കോഴിക്കോട്.
@sureshjithu2089
@sureshjithu2089 23 күн бұрын
God bless you ❤❤❤❤
@wecoldbrew
@wecoldbrew 14 күн бұрын
Kundanmarude kozhikode❤
@BijuBiju-z1l
@BijuBiju-z1l 4 ай бұрын
ജലജ വന്നു കേറിയത് വീട്ടിൽ ഐശ്വര്യം ഉണ്ടായി എന്നാണ് എനിക്ക് തോന്നിയത് ❤️❤️ 👍🏻
@shijugeorge2222
@shijugeorge2222 3 ай бұрын
Ohhhoo
@S-k-y02_22
@S-k-y02_22 4 ай бұрын
രതീഷ് കഷ്ടപ്പാടുകൾ അനുഭവിച്ച് നേടിയ സാമ്രാജ്യമാണ് അമ്മ, അനുജനും കുടുംബവും, ഒപ്പം സ്വന്തം കുടുംബവും അടങ്ങിയ puthettu travels. വിയർപ്പൊഴുക്കി നേടുന്ന ഭക്ഷണം രുചികരവും ആസ്വാദ്യകരവും ആയിരിക്കും. ഇപ്പോഴത്തെ തലമുറ യുവജനങ്ങൾ ഇത് കണ്ട് മനസ്സിലാക്കട്ടെ.. പണവും ആഡംബര ജീവിതവും സ്വപ്നം കണ്ട് കള്ളക്കടത്തും, മയക്കുമരുന്നും, MDMA വിൽപ്പനയും, ഗുണ്ടാ - quotation gang അക്രമവും നടത്തി വഴിതെറ്റിയ ജീവിതം നയിക്കുന്ന ആൺപിള്ളേരും പെൺപിള്ളേരും ഉൾപ്പെടുന്ന യുവാക്കൾ കണ്ടു പഠിക്കട്ടെ! ഇങ്ങിനെ ജീവിതം സ്വർഗ്ഗമാക്കാം ❤❤
@palathumparayaam8205
@palathumparayaam8205 4 ай бұрын
തീർച്ചയായിട്ടും. യുവ തലമുറക്കൊരു മാർഗദീപമാണ് ഈ ഫാമിലി 👍🙂
@bhaskarankk2443
@bhaskarankk2443 4 ай бұрын
നമസ്തേ ചേട്ടാ നിങ്ങളുടെ വിജയം MBA ക്ക് പഠിക്കുന്ന കുട്ടികൾക്കും നേർവഴിക്കു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും പഠന വിഷയ മക്കാവുന്നതാണ് പിന്നെ വേറൊരു കാര്യം അന്നും ഇന്നും നിങ്ങൾ തൊഴിലാളികളാണ് അമ്മ നിങ്ങളുടെ കാണപ്പെട്ട ദൈവവും നമസ്തേ ചേട്ടായി
@abhilashks3911
@abhilashks3911 3 ай бұрын
സത്യത്തിൽ കേൾക്കുമ്പോൾ തന്നെ ആവേശം തോന്നുന്നു. വലിയ മോട്ടിവേഷൻ ആണ് ഇവരുടെ ജീവിതം. 👍👍👍♥️♥️
@vrdasari3299
@vrdasari3299 3 ай бұрын
I got this post translated in English and feel very happy to see your advice to youth. It is only hard work which will take youth in high in life not anything else. Rateesh is lucky to have good wife and built his own empire may be small.
@ambrosekj84
@ambrosekj84 4 ай бұрын
ഓ രതീഷേ താങ്കൾ ഒരു സംഭവമായിരുന്നു താങ്കളുടെ ഇച്ഛ ശക്തി സമ്മതിച്ചു പപ്പയുടെ മരണശേഷം ഇവിടെ വരെ എത്തിയ കാര്യം ഓർത്തിട്ട് എൻ്റെ നെഞ്ചിടിപ്പ് കൂടി പിന്നെ മെയിൻ ഡ്രൈവർ മുറപ്പെണ്ണാണെന്ന് കാര്യം സസ്പെൻസ് ആക്കി വെച്ചല്ലോ അത് സൂപ്പർ ആയട്ടോ❤ ❤
@rajakumar-re8ie
@rajakumar-re8ie 4 ай бұрын
@@ambrosekj84 great inspiration
@Bhagyalekshmi-yl4mo
@Bhagyalekshmi-yl4mo 4 ай бұрын
രതീഷ് . നിങ്ങൾ ഒരു വലിയ മനുഷ്യനാണ്. രാജേഷ് ഒരു നല്ല വ്യക്തിയുo. ദൈവാദീനം, അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ല. അതു തന്നെ വിജയ രഹസ്യം. നിങ്ങളെ എല്ലാവരേയും എനിക്കൊന്നു കാണണം. കാണാൻ അനുവദിക്കില്ല വന്നാൽ🥰🥰🥰🥰
@reghuprakash
@reghuprakash 4 ай бұрын
​@@Bhagyalekshmi-yl4mo ദൈവാധീനം🎉
@JohnVarghese-k4w
@JohnVarghese-k4w 4 ай бұрын
ഇത്തിരി വാറ്റുചാരായം അടിച്ചു പറ്റുമെങ്കിൽ കഞ്ചാവും സേവിച്ചു ഭാര്യയെ തെറി പറഞ്ഞു അന്യറ്തോളുവിലോ കട്ടപനായിലോ തീരേണ്ട ജീവിതം മഹത്തരമാക്കിയ രതീഷ്, നിങ്ങൾ ആദരവ് അർഹിക്കുന്നു
@niyasfathima72
@niyasfathima72 4 ай бұрын
മഹാലക്ഷ്മി കൂടെ ഉള്ളപ്പോൾ എന്ത് കർക്കിടകം ❤️❤️❤️
@VikramanzVlogs
@VikramanzVlogs 4 ай бұрын
ഇന്നത്തെ like സാഹചര്യം മനസിലാക്കി ഇവരെ സഹായിച്ചവർക്കുള്ളതാണ്...... ❤️❤️❤️
@arumughentv4439
@arumughentv4439 4 ай бұрын
. ജീവിത കഥ കേട്ടു. അപാരം. കഷ്ടപ്പാടുകളോട് പൊരുതി ജയിച്ചവൻ. നമിക്കുന്നു, താങ്കളെയും കുടുംബ ത്തെയും.
@m.radhakrishnabanergi3235
@m.radhakrishnabanergi3235 4 ай бұрын
Certainly
@palathumparayaam8205
@palathumparayaam8205 4 ай бұрын
അതെ 👍
@PankajakshanTM-yk7hz
@PankajakshanTM-yk7hz 4 ай бұрын
രതീഷ് ഏട്ടന്റെ ഊഹം ശരിയാണ് കോഴിക്കോട് മാവൂർ റോഡിൽ KSRTC യുടെ അടുത്ത് തന്നെയാണസുന്ദരം ഫിനാൻസ്
@jayarajoa9922
@jayarajoa9922 4 ай бұрын
ഇനിയും ഒരുപാട് വളരട്ടെ സത്യം എന്നുംവിജയിക്കും
@binod3090
@binod3090 Ай бұрын
നിങ്ങളുടെ പല വീഡിയോകളും കാണാറുണ്ട്. പക്ഷേ ആദ്യമായിട്ടാണ് സ്കിപ്പ് ചെയ്യാതെ കണ്ടത്. വളരെ ഹ്രദയസ്പർശ്ശി ആയിരുന്നു. വളരെ സന്തോഷം. ഏറ്റുമാനൂരപ്പൻ കൂടുതൽ വിജയങ്ങൾ തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
@lifeisbeautiful1985
@lifeisbeautiful1985 4 ай бұрын
അപ്പോൾ ജലജചേച്ചിയുടെ നിങ്ങളുടെ കുടുംബത്തിലേക്കുള്ള കൽവെപ്പാണ് നിങ്ങളുടെ വിജയ രഹസ്യം എന്നതാണ് പരമാർത്ഥം 🥰🥰🥰👍🏻
@drmashajahan
@drmashajahan 4 ай бұрын
21.7.24..4.30pm...കഠിനാധ്വാനത്തിനും ഒരുമയ്ക്കും എല്ലാം അഭിനന്ദനങ്ങൾ...കഥ കേൾക്കുമ്പോൾ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറയുന്നു.പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്നത്.കളിപ്പാട്ടമായി വാങ്ങിയ ലോറി കീറി വിറകാക്കിയ വേദനമുതൽ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങൾ വരെയുള്ള കഥ... സമയ പരിധികൊണ്ടു പറയാൻ പറ്റുന്നില്ലെങ്കിലും മറക്കാതെ ജീവിതത്തിലെ ഓരോ കൊച്ചുസംഭവവും കുറിച്ചു വച്ചിരുന്നു എഴുതി പ്രസിദ്ധീകരിക്കണം.ശ്രീ.തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ പോലെ ശ്രീ.രതീഷിന്റെ ലോറിയോർമ്മകൾ....ഒരു പുത്തേറ്റു പ്രസിദ്ധീകരണം..ദിവസം 2 പേജ് വച്ച് എഴുതൂ...കുറേ നാള് കൊണ്ട് തീരും.രതീഷിനും ജലജയ്ക്കും ആ നിശ്ചയദാർഢ്യം ഉള്ളവരാണ്..അല്ലെങ്കിൽ പറഞ്ഞുകൊടുത്തു മക്കളെ കൊണ്ട് എഴുതിക്കാം...ഏതായാലും അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.ആയുരാരോഗ്യഐശ്വര്യങ്ങൾ നേരുന്നു...
@ajaykumarnair7138
@ajaykumarnair7138 4 ай бұрын
രതീഷിന്റെ ഓർമ്മ ശക്തി അപാരം തന്നെയാണ് പഴയ എല്ലാ വണ്ടികളുടെ നബർ എല്ലാവരുടേയും പേരുകൾ.
@muthalavan1122
@muthalavan1122 4 ай бұрын
വണ്ടികളോട്, ആ തൊഴിലിനോട് കമ്മിറ്മെന്റ് ഉള്ളത് കൊണ്ട് ആണ്,
@palathumparayaam8205
@palathumparayaam8205 4 ай бұрын
വാസ്തവം 🙂
@elizabethvarghese8048
@elizabethvarghese8048 4 ай бұрын
Yes. I thought about it many times. Very sharp
@josephinegeorge678
@josephinegeorge678 4 ай бұрын
Yes , very good memories 👌👌👌
@shyladavid2163
@shyladavid2163 4 ай бұрын
Athe athe
@soorajmr3404
@soorajmr3404 4 ай бұрын
കുടുംബം എന്നാൽ ഇങ്ങനെ ആകണം കൂടെ ഉള്ളവനു ഒരു ആവശ്യം വന്നപ്പോൾ കൂടെ ചേർത്ത് പിടിക്കുന്നു അവൻ നന്നായപ്പോൾ വന്ന വഴി മറക്കാതെ എല്ലാവരെയും കൂടെ നിർത്തുന്നു 😍😍😍😍
@girishkumar8677
@girishkumar8677 4 ай бұрын
നല്ലോരു ജീവിത കഥ, കഷ്ടപ്പാടിൽ നിന്നും ഉയർത്ത് എഴുന്നേറ്റ് നിൽക്കാൻ കഴിയും എന്ന് പഠിപ്പിച്ചു, അഭിവൃദ്ധിക്ക് കാരണം ജലജയുടെ സൗഭാഗ്യം കൊണ്ടാണ്.
@leninxavier6657
@leninxavier6657 4 ай бұрын
നിങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങളും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങളാണ്. ഒപ്പം നിങ്ങളെ സഹായിച്ചവരെ എല്ലാം നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അത് മാത്രവുമല്ല നിങ്ങൾക്ക് ചുറ്റുമുള്ളവരും നിങ്ങളും ഒരുപോലെ സ്നേഹസമ്പന്നരാണ്. ആത്മാർത്ഥതയുള്ളവരാണ്. നിങ്ങളുടെ വിജയത്തിൻറെ രഹസ്യം നിങ്ങളുടെ മനസ്സ് തന്നെയാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു.
@sajeevkumar2713
@sajeevkumar2713 4 ай бұрын
ശെരിക്കും രാമസീതാലഷ്മണന്മാർ ഇതുപോലൊരു സഹോദര സ്നേഹം വിരളമായേ കാണാൻ കഴിയു രതീഷേ..നിങ്ങൾ.. You are a blessed person witb a dedicated brother and a lovely wife. സുകൃതം ചെയ്ത അമ്മയും നിങ്ങളുടെ ഉയർച്ചയിൽ ഭാഗവാക്കായ നിങ്ങളുടെ മറ്റു കുടുംബാംഗങ്ങളെയും ഒന്ന് പരിചയപ്പെടുത്തിയാൽ കൊള്ളാം നിങ്ങൾക്ക് എല്ലാ മംഗളങ്ങളും...❤
@m.ramesh1404
@m.ramesh1404 4 ай бұрын
താങ്കളുടെ ജീവിത വിജയത്തിൽ നന്മ നിറഞ്ഞ ഒരു കോഴിക്കോടുകാരൻ്റെ സഹായം ഉണ്ടെന്നറിഞ്ഞതിൽ ഒരു കോഴിക്കോട്ടുകാരനായ എനിക്കു വലിയ സന്തോഷവും അതിലേറെ അഭിമാനവും !
@muraleedharanchandualingal9255
@muraleedharanchandualingal9255 4 ай бұрын
ഒരു പുത്തേട്ടു ട്രാവൽ വ്ലോഗ് മഹത്തായ ഗതാഗത ബിസിനസ്സായി മാറാൻ രതീഷിനെയും അമ്മയെയും സഹോദരനെയും ജലജയെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരു ബിഗ് സല്യൂട്ട്
@Rhup-u7l
@Rhup-u7l 4 ай бұрын
രതീഷേട്ടന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്ന ആളാണ് ജലജ ചേച്ചി. എന്നും സന്തോഷത്തോടിരിക്കണം നിങ്ങളുടെ കുടുംബം. ഹാപ്പി ജേർണി ❤
@rainoroy2517
@rainoroy2517 11 күн бұрын
അല്ലാണ്ട് അങ്ങേര് രാ പകൽ ഇല്ലാണ്ട് ഊണും ഉറക്കവും ഒഴിച്ച് കഷ്ട്ടപെട്ടിട്ട് അല്ല കൂടെ നല്ല മനസുള്ള സ്നേഹമുള്ള ഒരു അനിയനും ആദ്യം അതിനു ആണ് ക്രെഡിറ്റ് പിന്നെ വന്ന നാൾ മുതൽ കൂടെ കട്ടക്ക് നിൽക്കുന്ന ചേച്ചി മാസ് 🥰✨💞
@artandtravelwithrahul501.
@artandtravelwithrahul501. 4 ай бұрын
ആദ്യത്തെ ലോറിയുടെ ഏകദേശം മോഡൽ മിനിയേച്ചർ ആക്കാൻ സാധിച്ചു അത് രതീഷ് ഏട്ടന് വീട്ടിൽ കൊണ്ട് കൊടുക്കുകയും ചെയ്തു❤️❤️🙏
@shajeerali2520
@shajeerali2520 4 ай бұрын
കഴിഞ്ഞ ഒരു വീഡിയോ യിൽ കണ്ടിരുന്നു.. നന്നായിട്ടുണ്ട് 👍🏻
@varghesepj9517
@varghesepj9517 4 ай бұрын
നിങ്ങളുടെ പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് നിലയിൽ എത്താൻ കാരണം എന്തായാലും വിവാഹത്തിന് ശേഷമാണ് ഐശ്വര്യ ദേവതയെത്തിയത് , ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍👍
@janeshmylapra4380
@janeshmylapra4380 4 ай бұрын
ചേട്ടാ വന്നു കയറിയത് മഹാലക്ഷ്മി തന്നെ🙏🙏🙏🙏 മെയിൻ ഡ്രൈവർ
@rajakumar-re8ie
@rajakumar-re8ie 4 ай бұрын
@balachandranpnair9014
@balachandranpnair9014 4 ай бұрын
She is a blessed lady. God blessed you all.
@neethajohn7482
@neethajohn7482 4 ай бұрын
Yes
@rahulrahul2154
@rahulrahul2154 4 ай бұрын
👌
@jincysvlog9505
@jincysvlog9505 4 ай бұрын
@Kunjivappu
@Kunjivappu 4 ай бұрын
ഈ കണ്ട വീഡിയോ ഒക്കെ ഇട്ടിട്ടും ജലജ മാഡം അമ്മാവൻറെ മകൾ ആണെന്നുള്ള കാര്യം പറഞ്ഞിട്ടില്ല അത് വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി❤
@bennykj8448
@bennykj8448 Ай бұрын
Hih😊
@Cupid0974
@Cupid0974 4 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,സർവേശ്വരന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏻
@SunithaMp-xp8fb
@SunithaMp-xp8fb 4 ай бұрын
🙏
@Vibhasheela
@Vibhasheela 4 ай бұрын
ഹാർഡ് വർക്ക്‌, സ്നേഹം, കുടുംബത്തിലെ, ഐക്യം എന്നിവയിൽ കെട്ടി ഉയർത്തിയ ജീവിതം. ഐകത്തോട് കഴിയുന്ന ഈ കുടുംബം കൂടുതൽ, കൂടുതൽ നന്നായി വരാൻ പ്രാർത്ഥന. 🙏🙏🙏😍
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 4 ай бұрын
ഒരു സിനിമ കണ്ട പോലെ കല്യാണം ലോറി വാങ്ങൽ മുത്തിന്റെ ജനനം പൊന്നു വിന്റെ ജനനം വീണ്ടും വണ്ടി വാങ്ങൽ ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹം പിന്നെ ജോസേട്ടൻ കോഴിക്കോട് ഉള്ള ലോൺ എടുക്കാൻ സഹായിച്ച ചേട്ടൻ പിന്നെ നല്ലവരായ ബന്ധുക്കൾ ഇവരെ ആരെയും മറകാത്ത നിങ്ങളുടെ നല്ല മനസ്സ് നന്മകൾ നേരുന്നു
@manumohan9341
@manumohan9341 25 күн бұрын
@santhinikalesan8143
@santhinikalesan8143 4 ай бұрын
ടീവിയിൽ ഇന്നത്തെ വീഡിയോ കണ്ടു. സഹായിക്കാൻ മനസ്സുള്ള എല്ലാസ്വന്തക്കരെയും, വണ്ടി എടുക്കാൻ സഹായിച്ചവരെയും എല്ലാം ഓർത്തു പറഞ്ഞു. സന്തോഷത്തോടെ മുന്നോട്ടു പോവുക. ❤️
@muhammadriyas8148
@muhammadriyas8148 4 ай бұрын
വന്നവഴി മറക്കാതത് കൊണ്ടാണ് ഇന്ന് നിങ്ങൾ ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്നത്
@ranimathew7100
@ranimathew7100 4 ай бұрын
സത്യം പറഞ്ഞാൽ ഇതു കണ്ടോണ്ടിരിക്കുമ്പോൾ പലപ്പോഴും കണ്ണു നിറഞ്ഞു. കരച്ചിൽ വന്നു. കഷ്ടപ്പാടുകൾ കേട്ടപ്പോൾ..എന്തായാലും മുത്തു വന്നത് ഭാഗ്യവും കൊണ്ടാണ്. ജലജയും അതു പോലെ തന്നെ ഈശ്വരൻ നിങ്ങളെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤❤❤
@kochurani7012
@kochurani7012 4 ай бұрын
സ്വർണവണ്ടി എന്ന് പേരിട്ടാൽ മതിയായിരുന്നു, എല്ലാവരുടെയും സ്വർണം കൊണ്ടു വാങ്ങിയ വണ്ടിയായത് കൊണ്ടായിരിക്കും സ്വർണത്തിന്റെ തിളക്കമാണ് വണ്ടികൾക്ക്. സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@kannanmohan3984
@kannanmohan3984 4 ай бұрын
❤ചേച്ചിക്ക് അന്നും ഇന്നും ഒരേ മുഖം ഒരു മാറ്റവും തോന്നുന്നില്ല... കഠിനാധ്വാനം കൊണ്ട് നേടിയ വിജയം നിങ്ങളുടെ ത്...എന്നും നന്മകൾ ഉണ്ടാവട്ടെ..
@anandavallyprabhakaran3490
@anandavallyprabhakaran3490 4 ай бұрын
ഞങ്ങളും നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങി യിട്ടുണ്ട് കുറച്ചു നാളെ ആയുള്ളൂ. സൂപ്പർ, ഇതു കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആണ്. രതീഷിന്റ പൂർവ കാലം കേട്ടപ്പോൾ സങ്കടം തോന്നി, എല്ലാം ഭഗവാന്റെ അനുഗ്രഹം ആണ്. എന്നും നിങ്ങൾ ഇതുപോലെ സന്തോഷമായി രി ക്കാൻ പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻
@baijujohn7613
@baijujohn7613 4 ай бұрын
മനസ്സിൽ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ! മനസ്സിൻ്റെ നന്മയും ദൈവാനുഗ്രഹവും കൂടിച്ചേരുമ്പോൾ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അതാണ് സത്യം. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️🤝🤝🤝🤝🤝🎉🎉🎉🎉🎉
@usmanzain1415
@usmanzain1415 4 ай бұрын
ചവിട്ടികയറുന്ന പടി മറക്കാത്ത പുത്തെറ്റ് കുടുമ്പം. കാണാ കാഴ്ചകൾ കാണിച്ചുതരുന്ന പുത്തെറ്റ് കുടുംബം. ഈ കർക്കിടക മാസത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും പടികൾ കയറി മുന്നോട്ട് പോകാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.❤
@jdsvds1307
@jdsvds1307 4 ай бұрын
മനസ്സിൽ കള്ളമില്ലാത്ത അമ്മയും, നിങ്ങളുടെ നല്ല മനസ്സും കഠിന അധ്വാനവും അതിനൊപ്പം സർവ്വ ഐശ്വര്യങ്ങളുമായി നിങ്ങളുടെ കുടുംബത്തിൽ വന്ന ജലജ എന്ന ഐശ്വര്യലക്ഷ്മി ദേവിയും നിങ്ങളെ സഹായിച്ച എല്ലാവരുടെ നല്ലമനസും നിങ്ങളെ ജീവിതത്തിൽ വിജയത്തിന്റെ പാതയിൽ എത്തിച്ചു നിങ്ങൾക്കെല്ലാവര്ക്കും എന്നും നന്മകൾ വരട്ടെ 💐
@palathumparayaam8205
@palathumparayaam8205 4 ай бұрын
തീർച്ചയായും 👍
@SarammaChacko-r4x
@SarammaChacko-r4x 3 ай бұрын
Vision+ hardwork= success 😊
@tulunadu5585
@tulunadu5585 4 ай бұрын
നിരന്തരമായ കഠിനാധ്വാനം, നല്ല മനുഷ്യരുടെ സഹായങ്ങൾ, അതിൽ ജാതിയും മതവും ഒന്നും നോക്കാതെ മനുഷ്യൻ എന്ന മതം മാത്രം നോക്കിയ നല്ല മനുഷ്യർ ❤ ഇതാണ് യഥാർത്ഥ kerala story ❤👍👌👌
@harishkandathil7434
@harishkandathil7434 4 ай бұрын
എല്ലാരും കൂടി രതീഷിനൊരു ഏഴു തിരി നിലവിളക്കു കൊടുത്തു.....ശരിക്കും രതീഷിന്റെ ഭാഗ്യം......ദൈവം അനുഗ്രഹിക്കട്ടെ.....
@pushpasukumaran8168
@pushpasukumaran8168 4 ай бұрын
വന്നവഴി മറക്കാത്ത നിങ്ങളെല്ലാവർക്കും ബിഗ് സല്യൂട്ട് ❤️❤️❤️❤️
@balachandranpnair9014
@balachandranpnair9014 4 ай бұрын
Sure, double salute.
@JayasreeJayasreeshaji
@JayasreeJayasreeshaji 4 ай бұрын
പാലക്കാര് സംസാരിക്കുന്നതുപൊലെ തോന്നിയിരുന്നു, ഇപ്പോഴാണ് അറിയുന്നത് പാല പൊൻകുന്നം കാരനാണ് എന്ന്, നിങ്ങളുടെ ജീവിത, വിജയ കഥ ഒത്തിരി ഇഷ്ടമായി, നിങ്ങളുടെ കൂട്ടായ്മയ്ക്കും, സ്നേഹബന്ധത്തിനും ചുക്കാൻ പിടിക്കുന്ന അമ്മക്ക് ഒരു ചക്കര ഉമ്മ ❤❤❤❤❤❤
@ArushiDileesh
@ArushiDileesh 4 ай бұрын
പറയുമ്പോൾ എന്ത് ഈസി ആയിട്ട് ആണ് ക്യാമറാമാൻ പറയുന്നത് അന്നത്തെ ആ സാഹചര്യത്തിൽ ക്യാമറാമാൻ അനുഭവിച്ച വേദനകൾ ബുദ്ധിമുട്ടുകൾ എല്ലാം പെട്ടെന്ന് പറഞ്ഞു പോകുമ്പോൾ ആ മനസിന്റെ ഉള്ളിൽ ഉണ്ടാകുന്ന വേദന പോലും ആരേം അറിയിക്കാതെ പോകുന്ന ക്യാമറ man അതുപോലെ ആക്‌സിഡന്റ് പറ്റിയ കൈയിൽ കമ്പി ഇട്ടിട് അത് എടുത്താൽ ഒരുമാസം അല്ലേൽ അതിൽ കൂടുതൽ വീട്ടിൽ ഇരുന്നാൽ വീണ്ടും തകർച്ചയിലേക് പോകുമോ എന്ന പേടിയിൽ ക്യാമറ man അതെല്ലാം സഹിച് എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നു പിന്നെ ഇനി ഈ വീഡിയോ ടെ ഇടയിൽ വന്ന വഴി മാറാകാതെയും സഹായിച്ചവരെയും എല്ലാം ഓർത്തു പറഞ്ഞു ക്യാമറ man അതുപോലെ full സപ്പോർട്ട് ആയിട്ട് കൂടെ ഉള്ള main driver അതുപോലെ അനിയൻ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന ക്യാമറാമാൻ ഇപ്പോൾ സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞു വഴക്ക് ഇടുന്നവർ അവരെല്ലാം ഈ വീഡിയോ k കാണുന്നത് നല്ലതാണ് കഷ്ടപ്പെട്ടാൽ അതുപോലെ രാവും പകലും കിടന്നു അധ്വാനിച്ചു ഉണ്ടാക്കിയ പ്രസ്ഥാനം ഇന്നും ആ കഷ്ടപ്പാടിന് ഒരു കുറവും ഇല്ല അന്ന് എങ്ങനെ ആണോ വണ്ടിയിൽ പോയത് ആ മനസോടെ ആണ് ഓരോ ട്രിപ്പും ഇന്നും ക്യാമറാമാൻ പോകുന്നത് ❤❤
@francislobo9216
@francislobo9216 4 ай бұрын
🙏🙏 first quality comment ❤
@raghuramanr1837
@raghuramanr1837 4 ай бұрын
അന്നത്തെ കാലത്ത് ഉള്ള റോഡിൽ കൂടെ ലോറി ഓടിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ് ഇന്നത്തെ പോലെ ടോൾ റോഡ് എന്നും ഇല്ല
@abdulvahabetpa3680
@abdulvahabetpa3680 4 ай бұрын
വ്യക്തമായ ലക്ഷ്യം, കൃത്യമായ ഇച്ഛാബോധം, അക്ഷീണ പരിശ്രമം.. ❤️❤️❤️
@mathewjacob8527
@mathewjacob8527 4 ай бұрын
Ratheesh mon, your story is unbelievably adventerous. BOLD AND HARDWORKING. YOU ARE AN INSPIRATION TO YOUNGSTERS, WHO WANT TO ADVANCE IN LIFE. As an old man (78 yrs) I highly appreciate you both❤
@KL50haridas
@KL50haridas 4 ай бұрын
ഇതിപ്പോൾ എന്തു പറയണം എന്നറിയാത്ത ഒരവസ്ഥ ആയി.. ഒരു മനുഷ്യന്റെ സഹനം, സത്യ സന്തത, പ്രയത്നം, സർവോപരി നല്ല മനസ്സ്.. ആരെയും.. മറക്കാതെ, സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന ഈ ചേട്ടനെ എന്തു പറഞ്ഞാലാണ് മതിയാവുക.. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏❤💙❤
@palathumparayaam8205
@palathumparayaam8205 4 ай бұрын
തീർച്ചയായും അനുഗ്രഹിക്കട്ടെ 👍
@Dreams-kp4ki
@Dreams-kp4ki 4 ай бұрын
സാമികുട്ടി ചേട്ടൻ സ്വത്വം അനിയനെ പോലെ കണ്ട് അനുഗ്രഹിച്ചു ചാവി തന്നു..നിങ്ങളുടെ എളിമയും വിനയവും ആണ്...നിങ്ങളുടെ വിജയം....ഫിനാൻസിൽ നിന്ന് പേപ്പർ work കഴിഞ്ഞു ബാക്കി കാശിനു odedi വന്ന ഭാഗം കേട്ടപ്പോൾ ചങ്ക് ഇടിച്ചു, കാശ് കിട്ടുന്ന കാണുമ്പോൾ മനസു നിറഞ്ഞു ..പറഞ്ഞു arikkan പറ്റാത്ത സന്തോഷം.....🎉🎉🎉🎉🎉🎉🎉
@ksshibu9109
@ksshibu9109 4 ай бұрын
ഒരു സിനിമയ്ക്കുളള കഥയുണ്ടല്ലോ ഏതായാലും ജീവിതം പുഷ്പിച്ചല്ലോ എല്ലുമുറിയേ പണിയ ടെത്താൽ പല്ലുമുറിയേ തിന്നാം ആശംസകൾ
@rareandreal
@rareandreal 4 ай бұрын
രതീഷേട്ടൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് കോഴിക്കോടുള്ള സാമിയേട്ടനാണ് എന്നറിഞ്ഞതിൽ കോഴിക്കോട്ടുകാരനായ ഞാൻ അഭിമാനിക്കുന്നു.
@manumohan9341
@manumohan9341 25 күн бұрын
@skillenggtcr
@skillenggtcr 4 ай бұрын
കഴിഞ്ഞു വന്ന വഴികൾ മാത്രമല്ല, സഹായിച്ചവരെയും പേരും നംബറുകളും പറയാൻ പോലും കഴിയുന്നത് നിങ്ങളിലെ ആത്മാർത്ഥയും കിട്ടിയ നന്മകൾക്ക് തിരിച്ചു നന്ദിയും ❤❤❤ ഓർമ്മകളിൽ ഉണ്ടെന്നത് അവരിൽ ഇനിയും പ്രാർത്ഥനകളിൽ നിങ്ങളെ ഓർക്കും. കഥ കേൾക്കാൻ മാത്രമല്ല , സഹായത്തിന് അമ്മേ കാണാൻ കരയുന്ന ഒത്തിരി ഉണ്ണികൾ 😂 ഉണ്ടാകും 🎉.
@navaskaippally1596
@navaskaippally1596 4 ай бұрын
നിങ്ങളുടെ പാഷൻ വണ്ടികളോടുള്ള അടങ്ങാത്ത ക്റൈസ് കഠിനധ്വാനം ചെയ്യാനുള്ള മനസ്സ്, ഇതൊക്കെയാണ് നിങ്ങളെ ജീവിതത്തിൽ വിജയിപ്പിച്ചു നിർത്തുന്നത്. Congrats രതീഷ് bhai. ഇതിലും ഉഷാറായി താങ്കളും വീണ്ടും മുന്നോട്ട് പോകട്ടെ. അല്ലാഹു കൂടെയുണ്ട്.❤❤❤
@omanaamith9736
@omanaamith9736 4 ай бұрын
ഇന്ന്‌ മരുമക്കത്തായ സമ്പ്രദായം ഇല്ല, അതോടെ മുറപ്പെണ്ണ് മുറച്ചെറുക്കൻ ബന്ധങ്ങളും അപൂർവമാണ് തികച്ചും ഇല്ലയെന്നു പറയാം. എന്നാൽ രതീഷിന്റെ ജീവിതകഥ കേൾക്കുമ്പോൾ ഇതൊക്കെ തിരിച്ചുവരാൻ സാധ്യതയുണ്ട്‌. എന്തായാലും അമ്മയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് കാലം തെളിയിച്ചു... കൂട്ടായുള്ള കഷ്ടപ്പാടിന്റെ ഫലം ദൈവം തന്നു🙏🙏 .. ഇനിയും മുന്നോട്ടുള്ള യാത്രക്ക് ആശംസകൾ ❤
@palathumparayaam8205
@palathumparayaam8205 4 ай бұрын
അതെ ആശംസകൾ നേരുന്നു 👍
@rejirajan8541
@rejirajan8541 4 ай бұрын
@@omanaamith9736 തമിഴ്നാട്ടിൽ ഒരു ആചാരമുണ്ട് പെൺകുട്ടികൾ സ്വന്തം അമ്മാവനെ വിവാഹം കഴിക്കും അതുകൂടെ നടപ്പാക്കാം എന്തേ... മനുഷ്യൻ മൃഗം അല്ല ലോകം ഒരുപാട് മാറി. രക്തബന്ധങ്ങൾ പ്രകൃതി പോലും അംഗീകരിക്കുന്നില്ല
@girijaek9982
@girijaek9982 4 ай бұрын
നിങ്ങളുടെ വിജയഗാഥ വളർന്നുവരുന്ന കുട്ടികൾ അറിയണം..പലകുടുംബങ്ങളിലും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടെങ്കിലും രതീഷിനെപ്പോലെ കഥപറയാൻ കഴിവുള്ളവർ വേണ്ടേ.. ഇതെല്ലാം ഒരു നിയോഗമാണ്..നിങ്ങളുടെ കുടുംബം ഇനിയുംഉയരും.. കൂട്ടുകാർക്കെല്ലാം heavylicennse എടുപ്പിക്കാൻ നടത്തിയ ഈ നല്ലമനസ്.. അതാണ് നിങ്ങളുടെ ഉയർച്ചയ്ക്ക് കാരണം...ഞങൾ കോയമ്പത്തൂർ നിന്ന് നാട്ടിൽ.. തൃശ്ശൂർ വരുപോൾ കാണണമെന്ന് ആഗ്രഹമുണ്ട്... നന്മനിറ ഞ്ഞവരാണല്ലോ...അഭിമാനിക്കുന്നു
@AliceMathew-q5e
@AliceMathew-q5e 4 ай бұрын
അയ്യോടാ ഇപ്പോൾ സത്യം പുറത്തു വന്നു. ജലജ നല്ല പാകത ഉള്ള കുട്ട്യാണ് 👌❤️❤️
@satishp03
@satishp03 4 ай бұрын
Very interesting to hear the story of your life. One thing is sure. Jalaja brought lot of good luck to the lives of you all. She deserves a lot of credit for standing with you during hard times.😊
@unni5055
@unni5055 4 ай бұрын
വന്നവഴി മറക്കാത്ത രതീഷ്‌ചേട്ടൻ, വലിയ മനസിന്റെ ഉടമയാണ്, നിങ്ങളെ സഹായിക്കാൻ മെനുകാണിച്ചവർക്കും നല്ല നമസ്ക്കാരം 💥
@rkattingal5932
@rkattingal5932 4 ай бұрын
ലോഗ് തുടങ്ങി ഒത്തിരി നാള്ളായിട്ടും അമ്മാവന്റെ മോളാണ് ജലജ ചേച്ചി എന്നത് അറിയിക്കാത്തത് അടിപൊളി ട്വിസ്റ്റാണ് ട്ടോ രതീഷേട്ടൻ ഇങ്ങനെപോയാൽ ഒരു തിരക്കഥകൃത് ആകാനുള്ള എല്ലാ സാഹചര്യുമുണ്ട് അഭിനന്ദനങ്ങൾ 💐💐
@happinessunlimited3629
@happinessunlimited3629 4 ай бұрын
പണ്ട് മനോരമയിൽ ബാറ്റൺ ബോസ്സിന്റെ നോവൽ വായിച്ചിരുന്ന കാലം ...ഓരോ ആഴ്ചയും കടന്ന് പോകാൻ വെമ്പൽ കൊള്ളുമായിരുന്നു ... ചേട്ടൻ ഒരു വല്ലാത്ത കഥ പറച്ചിലുകാരൻ ആണ് ... എല്ലാം സസ്പെൻസ് എൻഡിങ് ആണ് ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു . നിങ്ങളുടെ ഓർമ്മ അപാരം തന്നെ ... നന്ദിയുള്ളവന്റെ ലക്ഷണം ..
@palathumparayaam8205
@palathumparayaam8205 4 ай бұрын
ശരിക്കും 👍👏
@SasiEdassery
@SasiEdassery 4 ай бұрын
വെള്ളൂർ പി കെ രാമചന്ദ്രൻ penguin 👍🏻👍🏻
@sreekumarsn6551
@sreekumarsn6551 4 ай бұрын
ഏറ്റുമാനൂരപ്പൻ അനുഗ്രഹങ്ങൾ എല്ലാം നിങ്ങളുടെ വാക്കുകളിലൂടെ എല്ലാവർക്കും കിട്ടു മാറാകട്ടെ ... എല്ലാവരും ഒരുമിച്ച് സന്തോഷത്തോടുകൂടി ചോറ്റാനിക്കര അമ്മയുടെ ഗുരുവായൂരപ്പൻറെ... ഏറ്റുമാനൂരപ്പൻ ശ്രീശക്തി ചൈതന്യമുള്ള അനുഗ്രഹം നമ്മുടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Vijayakumarvr-mk1pz
@Vijayakumarvr-mk1pz 4 ай бұрын
ജലജ മുറപ്പെണ്ണായിരുന്നു എന്നത് വലിയ സസ്പ്പെൻസായിപ്പോയി❤❤❤
@SunithaMp-xp8fb
@SunithaMp-xp8fb 4 ай бұрын
അതെ
@asharamesh2507
@asharamesh2507 4 ай бұрын
അതെ 🥰🥰❤️
@ajirajkumar1501
@ajirajkumar1501 4 ай бұрын
Athe❤❤
@titosidhan
@titosidhan 4 ай бұрын
അല്ല പിന്നെ… സസ്പെൻസ് കിടുക്കി
@Rijeeshvprijeesh
@Rijeeshvprijeesh 4 ай бұрын
Super
@gopakumarkavalam3112
@gopakumarkavalam3112 4 ай бұрын
എൻ്റെ പൊന്നോ, അന്യായ ത്രില്ലിങ്ങ് അണ്ണാ.❤❤❤❤❤ പുത്തേട്ട് എന്ന സുവർണ്ണ താരകത്തിൻ്റെ ഉദയം കേൾക്കാൻ കട്ട വെയ്റ്റിങ്ങ്. From, Dubai.Gopakumar.kavalam...Love❤❤❤❤
@sudheeshr353
@sudheeshr353 4 ай бұрын
ജീവിതത്തിൽ ഉള്ള മാറ്റങ്ങൾ പറഞ്ഞു.. കാരണക്കാരയായി കൂടെ നിന്ന് സഹായിച്ചവരെയും ഓർക്കുന്നു..❤ അവരെ കൂടി വീഡിയോ യിൽ പരിചയ പെടുത്തേണ്ടതായിരുന്നു❤❤ 👍🤝😍🚛🚛🚛ജീവിത കഥ 4എപ്പിസോഡും സ്കിപ് ചെയ്യാതെ കണ്ടു 🙏😍 🥰🥰രതീഷേട്ടൻ ഇഷ്ടം ❤🥰🚛🚛🚛
@manojsreedhar804
@manojsreedhar804 4 ай бұрын
ജീവിത കഥ അടിപൊളി..അന്ന് അനുഭവിച്ച പ്രശ്നങ്ങൾ ഇന്നും അതുപോലെ മനസ്സിൽ സൂക്ഷിക്കുന്ന നമ്മുടെ രതീഷേട്ടന് ഒരായിരം ആശംസകൾ❤❤നിങ്ങളുടെ കുടുംബം ഇങ്ങനെ ഒന്നിച്ചു തന്നെ താമസിക്കുവാൻ തീരുമാനിച്ച ആ കഥകൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ,അതു കേൾക്കാൻ ഒരുപാട് പേര് ആഗ്രഹിക്കുന്നു❤❤
@aryarajan4242
@aryarajan4242 4 ай бұрын
നിങ്ങളുടെ കുടുംബത്തിന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ... നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു.. ഇനിയും ഇനിയും ഒരുപാട് ഉയർത്തില് എത്താൻ സാധിക്കട്ടെ.. കുടുബം മാതൃക ആവട്ടെ ഇന്നത്തെ തലമുറക്ക് ❤️
@mrssarava
@mrssarava 4 ай бұрын
This is a classic story of a common man’s journey towards success. Appreciate your time explaining your road to success. Best Wishes.
@sreeragtk2900
@sreeragtk2900 4 ай бұрын
നിങ്ങളുടെ കഥ പോലെ തന്നെയാണ് എന്റെ ചെറിയച്ഛൻമാരുടെയും.. 2003-04 ടൈമിൽ രണ്ട് 407 ഉണ്ടായിരുന്നു, പിന്നെ 2005 ഇൽ പുതിയ സ്വരാജ് മസ്ദ വാങ്ങി, 2006 ഇൽ പുതിയ മഹീന്ദ്ര ലോഡ്കിങ് ടിപ്പറും.. വലിയ കുഴപ്പമില്ലാതെ പോയെങ്കിലും business expansion അത്ര നന്നായി നടന്നില്ല, പിന്നെ risk എടുക്കാൻ ഉള്ള ഭയവും.. പിന്നീടും വണ്ടികൾ വന്നു പോയി, ഇപ്പോൾ വണ്ടികൾ ഒന്നും ഇല്ല.. നിങ്ങൾ വളരെ നന്നായി expand ചെയ്തു, ഇനിയും ആവട്ടെ..all the best..
@ammeesworld
@ammeesworld 2 ай бұрын
വന്ന വഴിയും വഴിയിൽ കണ്ട ഓരോ വ്യക്തികളെയും ഇന്നു വരെ ഉപയോഗിച്ച ഓരോ വണ്ടിയുടെയും നമ്പറും അങ്ങനെ ഓരോ ചെറിയ ചെറിയ സംഭവങ്ങൾ പോലും ഓർക്കുന്ന അതുപോലെ തന്നെ സഹപ്രവർത്തകരെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കാണുകയും ചെയുന്ന രതീഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ.. ഒരുപാട് ഇഷ്ടം 🌹🌹🌹🥰🥰🥰
@rameshmelattur8452
@rameshmelattur8452 4 ай бұрын
രതീഷേട്ടൻ വണ്ടിയുടെ നമ്പേഴ്സ് എമൗണ്ട് കൾ പേരുകൾ എല്ലാം എന്ത്‌ കൃത്യം ഓർമ്മകൾ ❤
@MableRaphy
@MableRaphy 4 ай бұрын
മിക്കവാറും നല്ല കാലം വരുമ്പോൾ പലരും പലതും മറന്നു പോകും. എന്നാൽ നിങ്ങളെല്ലാം ഓർത്തിരിക്കുന്നുഎന്നത് വളരെ വലിയ കാര്യമാണ് . ബാക്കി ഭാഗത്തിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു.❤❤❤.
@raghavanpk2062
@raghavanpk2062 4 ай бұрын
രതീഷിൻ്റെ സഹനത്തിൻ്റേയും ലക്ഷ്യബോധത്തിൻ്റെയും മുന്നിൽ പ്രണാമം രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@palathumparayaam8205
@palathumparayaam8205 4 ай бұрын
👍
@francislobo9216
@francislobo9216 4 ай бұрын
4 episode ൽ നിന്നും വളരെ വ്യത്യസ്ഥമായി തോന്നി. എല്ലാ ഉയർച്ചയും ആശംസകളും പ്രിയപ്പെട്ട പുത്തേറ്റ് ഫാമിലി❤❤❤
@HezlinshanuKm
@HezlinshanuKm 4 ай бұрын
ഒരു സത്യൻ അന്തിക്കാട് മൂവി കാണുന്ന പോലെ ആണ് കഥ ഞങ്ങള് ആസ്വദിക്കുന്നത്. രതീഷ് ഒരുപാട് അനുഭവങ്ങൾ ഉള്ള വ്യക്തിയാണ് . താങ്കളുടെ കഷ്ടപാടിന് ദൈവം അർഹിച്ച പ്രതിഫലം തന്നു എന്ന് വേണം കരുതാൻ ❤
@palathumparayaam8205
@palathumparayaam8205 4 ай бұрын
ശരിക്കും 👍🙂
@krishnankuttyk9845
@krishnankuttyk9845 4 ай бұрын
രതീഷ് , താങ്കളുടെ ലക്ഷ്യബോധത്തിനും ഇച്ഛാശക്തിക്കും ഒരു ബിഗ്‌ സല്യൂട്ട്. ഇപ്പോൾ താങ്കളോടു ഏറെ ബഹുമാനം തോന്നുന്നു. Hats ഓഫ്‌ 🙏🙏 ജലജ, you are Great
@thampythomas7623
@thampythomas7623 4 ай бұрын
നിഷ്കളങ്ക ഹൃദയത്തോടെ നടക്കുന്നവരെ ദൈവം അനുഗ്രഹിക്കും👍👍👍
@SunithaMp-xp8fb
@SunithaMp-xp8fb 4 ай бұрын
സംശയമില്ല 💗
@palathumparayaam8205
@palathumparayaam8205 4 ай бұрын
സംശയമില്ല 👍
@ajaikumarma6293
@ajaikumarma6293 4 ай бұрын
വളരെ ഇഷ്ടമായി
@hariharansivaramakrishnan5278
@hariharansivaramakrishnan5278 2 ай бұрын
ഈശ്വര വിശ്വാസം പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ച ചെയ്തു കാര്യങ്ങൾ നടത്തി നല്ല സ്വഭാവ ഗുണമുള്ള ആൺ മക്കൾ ഈശ്വരൻ അനുഗ്രഹിച്ച രണ്ട് പേർക്കും ലഭിച്ച ജീവിത പങ്കാളികൾ.. പുണ്യം ചെയ്ത അമ്മ.. നന്നായിരിക്കട്ടെ സദാ.. ഓം നമശിവായ 🙏🙏🙏
@SureshKumar-mu2fu
@SureshKumar-mu2fu 4 ай бұрын
കഷ്ടപ്പാടിലൂടെ കഠിനാധ്യാനത്തിലൂടെ കെട്ടിപ്പെടുത്ത ജീവിതകഥ കേൾക്കാൻ രസമുണ്ട്. കുറെപ്പേർക്ക് ഈ കഥ ജീവിതത്തിൽ വിജയിക്കുന്നതിന് പ്രചോദനമാകും.❤❤❤
@rupeshvlog2260
@rupeshvlog2260 4 ай бұрын
രതീഷ് ചേട്ടാ പപ്പായുടെ അനുഗ്രഹം എന്നും നിങ്ങളുടെ കുടുംബതോടഒപ്പം എന്നും കൂടെ കാണും പിന്നെ ഏറ്റുമാനൂരപ്പൻ അനുഗ്രഹം ഉണ്ടായിരിക്കും എന്നും❤
@syamdasa.s2982
@syamdasa.s2982 4 ай бұрын
വിജയിച്ച എല്ലാ വ്യക്തികളിലും പൊതുവായി കാണപ്പെടുന്ന ഒരു കാര്യം അവർ ഒരു അവസരത്തിനായി ശ്രമിക്കുകയും തയ്യാറെടുക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ആ "അവസരം" വരുമ്പോൾ അത് നേടുകയും ചെയ്യും. കാരണം ജീവിതത്തിൽ നമുക്ക് രണ്ടാമത്തെ "അവസരം" ലഭിക്കുന്നത് അപൂർവമാണ്. Good luck!
@shajimadhavan500
@shajimadhavan500 4 ай бұрын
നിങ്ങൾ ഇത്രയും simple ആയി പറയുന്ന ഈ കഥ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥ. God bless the family
@chandrababu.n6716
@chandrababu.n6716 4 ай бұрын
ഏറ്റുമാനുരപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ!👍👍👍❤️❤️❤️
@nobidasthoppil7371
@nobidasthoppil7371 4 ай бұрын
കഴിഞ്ഞ വ്ലോഗിൽ എവിടെയോ കല്യാണം കഷിഞ്ഞു എന്ന് പറഞ്ഞായിരുന്നു. അപ്പോൾ എനിക്ക് തോന്നിയിരുന്നു main ഡ്രൈവറുടെ❤️ കാര്യമാണെന്ന്. നിങ്ങളുടെ ജീവിതത്തിൽ വന്നിട്ടുള്ള ഓരോത്തരും ദൈവമായി നിങ്ങളുടെ മുൻപിൽ എത്തിച്ചതാണ്. ❤❤
@VipinKailas-u5u
@VipinKailas-u5u 4 ай бұрын
❤️❤️ All Kerala പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ അസോസിയേഷൻ ❤️❤️ 👍👍👍👍
@gireendrannairpb8981
@gireendrannairpb8981 4 ай бұрын
സപ്പോർട്ട് 👍🏻
@shilakumari2102
@shilakumari2102 4 ай бұрын
Full saport
@rajeevankannivayal315
@rajeevankannivayal315 2 ай бұрын
ഇന്നുമുതൽ ഞാനും
@mmvaliyamackal3913
@mmvaliyamackal3913 4 ай бұрын
"ജലജ" എന്ന മെയിൻ ഡ്രൈവർ പുത്തേറ്റ് ട്രാവൽസിൻറെ ഐശ്വര്യം!!!! ഇൻസ്പിരേഷൻ സ്റ്റോറി!!!...
@bijisibichen9330
@bijisibichen9330 4 ай бұрын
രണ്ടു പേരും തമ്മിലുള്ള പൊരുത്തം അതാണല്ലോ എല്ലാം .
@KrishnaKumar-ss2qv
@KrishnaKumar-ss2qv 4 ай бұрын
നമസ്തേ പുത്തേട്ട്. എന്തായാലും ഒരു നല്ല സിനിമയ്ക്കുള്ള കഥയുണ്ട്👌👏👏👏
@asokakumar.nnarayanan4738
@asokakumar.nnarayanan4738 4 ай бұрын
രതീഷ് ബോയുടെ മുന്നിൽ എത്തിയ ദൈവദൂതനാണ് കോഴിക്കോട്ടുകാരൻ സാമിക്കുട്ടി ചേട്ടൻ എരുമേലി ശാസ്താവ് അയച്ചതാവും. തീർച്ച. ആദ്യ വണ്ടിയിൽ കണ്ട പേരും ശാസ്താ റോഡ്ലൈൻസ്' സാമി - ശാസ്ത❤❤❤❤❤
@vimalkumar-os1ui
@vimalkumar-os1ui 4 ай бұрын
എനിക്ക് നിങ്ങളെ കണ്ടിട്ട് അസൂയ കൊണ്ട് ഇരിക്കാൻ വയ്യേ. ദൈവം നിങ്ങള്ക്ക് ഏല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ. നിങ്ങൾ വന്ന വഴി ഭംഗിയായി പറഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് ...വിമൽ അയ്യർ ചങ്ങനാശേരി
@kadayanickadan
@kadayanickadan 4 ай бұрын
കോട്ടയത്ത് ജനിച്ചു വളർന്ന എനിക്ക് ഒരുപാട് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ട് രതീഷേ. കർക്കിടകവും ചിങ്ങവും നോക്കി ആഗ്രഹമുണ്ടെങ്കിലും ധൈര്യമായി ഒന്നും ചെയ്യാതെ ഇരിക്കുന്ന ആയിരങ്ങൾക്ക് നിങ്ങൾ ഒരു പ്രചോദനമാവട്ടെ. 🎉
@evjohnson9341
@evjohnson9341 4 ай бұрын
Acha❤Time😂❤varan❤katherekkuka
@palathumparayaam8205
@palathumparayaam8205 4 ай бұрын
വാസ്തവം. യുവതലമുറക്ക് മാർഗദർശനം കൊടുക്കട്ടെ 👍
@shaliniomana6295
@shaliniomana6295 4 ай бұрын
👍❤️കർക്കിടകമാസത്തിൽ കഥയും പറഞ്ഞു 👌
@dr.baburajan4900
@dr.baburajan4900 4 ай бұрын
Super story 100% real and true live story Very happy and nice to hear ur story Ur sucess in life is due to the innocent and co operation of ur family members All are innicent and sincere and hard working All of u are well blessed by God Wish u all the best Thanks a lot Wuth love and respect
@bibinbaby2233
@bibinbaby2233 4 ай бұрын
വണ്ടിയുടെ നമ്പർ എല്ലാം ഇത്രയും ഓർമ 🙏 എന്റെ ഇപ്പോൾ ഉള്ളത് പോലും നോക്കിയാലെ പറയാൻ പറ്റു 😂
@bicycleprofessor3879
@bicycleprofessor3879 4 ай бұрын
Vandi pranthu anganeyokkeyanu 😂
@mohamedshihab5808
@mohamedshihab5808 4 ай бұрын
നല്ല മനസ്സിന് ഉടമകൾ ആയതു കൊണ്ട് ആണ് പലരും നിങ്ങളെ സഹായിച്ചത് അത് പോലെ തന്നെ നിങ്ങളും മറ്റുള്ളവരെ ചേർത്ത് നിർത്തുന്നതിൽ മടി കാണിച്ചില്ല അത് തുടരുക ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ...
@അർജുൻ
@അർജുൻ 4 ай бұрын
രതീഷ് ബ്രോയുടെ മെമ്മറി 👌🏻സ്വന്തം വണ്ടി നമ്പർ മാത്രമല്ല മറ്റുള്ളവരുടെ വണ്ടി നമ്പർ പോലും ഇത്രയും കാലത്തിനു ശേഷം ഓർമിച്ചെടുക്കുന്നത് ചെറിയ കാര്യമല്ല 👍🏻
@shashiarayil630
@shashiarayil630 4 ай бұрын
ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് അറിഞ്ഞത് ജലജ ചേച്ചി രതീഷ് ചേട്ടന്റെ മുറപ്പെണ്ണ് ആണെന്ന് 😂❤❤❤❤ ചേച്ചി വന്നപ്പോൾ ആണ് എല്ലാ ഐശ്വര്യം ഉണ്ടായത് ❤
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 4 ай бұрын
ജലജ ആണ് ഈ വീടിന്റെ ഐശ്വര്യം മുറപ്പെണ് ആണെന്ന് എന്ന് ഇതുവരെ പറഞ്ഞില്ല രാജേഷിനോട് ഒരു മകനോട് എന്ന പോലെ സ്നേഹം അതാണ്
@rayray9996
@rayray9996 4 ай бұрын
What a story! Shows the hard work in every step.
@radhukrishnaradhu232
@radhukrishnaradhu232 4 ай бұрын
21years കഴിഞ്ഞു ❤️❤️ചുമ്മാ അല്ല ഒരേ വൈബ് രീതിയിൽ ഉള്ള പെരുമാറ്റം, സംസാരം ഒക്കെ... കസിൻ ആണ് അല്ലെ ദിദി ❤️🎊❤️
@manuthomas6354
@manuthomas6354 4 ай бұрын
പുത്തെറ്റ് ഫാമിലി എല്ലാ രീതിയിലും നമ്മളെ ഓരോ വ്ലോഗ്ഗിലും ഞെട്ടിച്ചു കൊണ്ടിരിക്കുവാണെ... ശരിക്കും പറഞ്ഞാൽ രതീഷ് ചേട്ടാ നിങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ നിങ്ങൾ ഇത്ര മാത്രം കഷ്ടപ്പാട് സഹിച്ചോ അതിന്റെയൊക്കെ ഒരു വില ആണ് ഇപ്പോൾ ഉള്ള എല്ലാ വിജയത്തിന് പിന്നിലും...രതീഷ് ചേട്ടനും രാജേഷ് ഏട്ടനും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാത്തിലും ഉപരി നമ്മടെ മെയിൻ ഡ്രൈവർ ജലജ ചേച്ചി 👍👍👍👍👍👍
@jayaseleanjayaselean3565
@jayaseleanjayaselean3565 4 ай бұрын
Mr. Ratheesh sir, you are so much gifted person. You had very lovable father and having good mother, good brother and his family members, great life partner, lovely children, good relatives. Your relatives were supported you at their level best and unexpected new people also supported you and hence you have reached this level. You and your family people are very graced. We love you all. Your story is very interesting, expecting the next episode.
@sureshkumars2567
@sureshkumars2567 4 ай бұрын
ഞാൻ ഇതിന് മുമ്പ് ഒരു എപ്പിസോഡിന് ഒരു കമന്റ്‌ ഇട്ടിരുന്നു മെയിൻ ഡ്രൈവർ ജെലജ പുത്തെറ്റു ട്രവേൾസിന്റെ ഐശ്വര്യം എന്ന് അത് എത്ര ആണ്അർത്തകമായിരിക്കുന്നു കൂടുതൽ എളിമ കാണിക്കുക ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@ajirpillai9654
@ajirpillai9654 4 ай бұрын
നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്ന ഒരുപാവം ഡ്രൈവറാണ് ഈയുള്ളവനും .ഇന്നലെ ഞാനും എന്റെ ബോസും കൂടെ puthettu തറവാടും സന്നർശിച്ചിരുന്നു .😍puthettu എല്ലാ കുടുംബങ്ങളെയും കാണുവാനും സംസാരിക്കുവാനും സാധിച്ചതിൽ സന്തോഷം . ❤ Anyway I am really appreciative mis Jalaja.👍
@Sanu_narayanan646
@Sanu_narayanan646 4 ай бұрын
കഠിനധ്വാനത്തിലൂടെ ഇത്രയും നല്ലരീതിയിൽ സെലിബറൈറ്റിയായ പുത്തെറ്റ് സഹോദരങ്ങൾക്കു എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു അടുത്ത ട്രാവൽ വീഡിയോ കാണാനായി കട്ട വെയ്റ്റിംഗ്. Effort never fail.. 🙏🙏🌹🌹👍👍❤️❤️
@Mohammedbabucoach
@Mohammedbabucoach 4 ай бұрын
രതീഷ്... ഞങ്ങൾ മലബാർകാർ ഭൂരിഭാഗം ടീംസും ഇങ്ങിനെയാ... ആൾ ആരെന്നോ, എവിടെത്താണോ എന്നൊന്നും നോക്കില്ല... കഴിയുന്നതെന്തും ചെയ്തുകൊടുക്കും... അത് ഞങ്ങടെ പിതാമഹാന്മാരിൽ നിന്നും കിട്ടിയ വലിയ അമൂല്യ നിധിയാണ്... കഴിയുന്നത്ര ഭൂരിഭാഗം പേരും ഇത് നന്നായി മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്...ഇതിനാൽ ദൈവം ഞങ്ങടെ കുടുംബത്തിൽ കാരുണ്യം കിട്ടുന്നുമുണ്ട്.
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 4 ай бұрын
ബുദ്ധിമുട്ടിൽ പ്രയാസങ്ങളിൽ സഹായിക്കുന്നവർ ആണ് കാണുന്ന ദൈവങ്ങൾ
@Rey_th7
@Rey_th7 4 ай бұрын
Ella edatu egane aglugaludu
@shashi394
@shashi394 4 ай бұрын
തീർച്ചയായും നിങ്ങളെപ്പോലെ കഠിനാധ്വാനികളും സന്മനസ്സുള്ളവർക്കും അർഹതപ്പെട്ടതാണ് നിങ്ങളുടെ ഈ വിജയം. തുടർന്നും ജീവിതത്തിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 143 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 50 МЛН
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 351 М.
PRADO & Commando (Rtd.) Meet For A Cup Of Tea - Part 1
59:40
Weekend Vibes
Рет қаралды 740
Beginning of Truck life | EP - 03 | Jelaja Ratheesh | Puthettu Travel Vlog |
41:58