Рет қаралды 6,820
മമ്മൂട്ടിയ്ക്കും മകനും വാഹനങ്ങളോടുള്ള പ്രേമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലയിടങ്ങളിലും സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന അദ്ദേഹത്തിന്റെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. എന്നാല്‍ പലപ്പോഴും ഷൂട്ടിംഗ് തിരക്കുകളിലും ഉറക്കമൊഴിഞ്ഞുള്ള ദിവസങ്ങളിലും അദ്ദേഹം ഡ്രൈവ് ചെയ്യാറില്ല. പകരം ഈ ഡ്രൈവര്‍ സീറ്റ് ഉണ്ണി കെ വാസു എന്ന തന്റെ സ്വകാര്യ ഡ്രൈവര്‍ക്ക് നല്‍കും. ഷൂട്ടിംഗ് ലൊക്കേഷനുകളിലെല്ലാം മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ടാകാറുള്ള ഉണ്ണിയുടെ മകന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഉണ്ണിയെ കണ്ടാല്‍ ഇത്രയും വലിയ മകനുണ്ടോ.. അനിയനാണോ എന്നൊക്കെ സംശയം തോന്നിയേക്കാം. എന്നാല്‍ ആ സംശയങ്ങളെല്ലാം അസ്ഥാനത്താക്കുന്നതാണ് കഴിഞ്ഞ ദിവസം തന്നെ വിവാഹാഘോഷം.
#Akshay #Wedding #Mammootty #Ashwani #Sulfath #UnniKVasu #Driver #MM012 #Me005