"നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു’ (ഗലാത്യർ 5:2) എന്നും 'പരിച്ഛേദനക്കാരുടെ വായ് അടെക്കേണ്ടതാകുന്നു' (തീത്തൊസ് 1:11) എന്നും പൌലോസ് തന്റെ മക്കളായ ക്രൈസ്തവരെ പഠിപ്പിക്കുന്നുണ്ടെങ്കിലും താൻ പരിച്ഛേദന ഏറ്റവനായിരുന്നുവെന്നും പരിച്ഛേദന എന്നത് അവനു മറ്റുള്ളവരെ അപേക്ഷിച്ചു ആശ്രയിക്കാൻ തക്കതായ ഒരു യോഗ്യതയാണെന്നും പൌലോസ് തന്നെ അവകാശപ്പെടുന്നുണ്ട്. നോക്കുക: “പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ.” - (ഫിലിപ്പിയർ 3:4-5) അതായത് പരിച്ഛേദന എന്നത് പൌലോസിനു അഗ്രചർമ്മികളെ അപേക്ഷിച്ചു ജഡത്തിലും ആശ്രയിക്കത്തക്ക അധിക യോഗ്യതയാണെന്നു അവകാശപ്പെടുന്നു. എന്നാൽ പൊലോസ് വിജാതീയരെ കാണുമ്പോൾ അഗ്രചർമ്മിയായി അഭിനയിക്കും. യഹൂദരെ കാണുമ്പോൾ താനും യഹൂദനാണെന്നു കാണിക്കാൻ ഇയാൾ പരിച്ഛേദന ഏറ്റവനാണെന്നും അവകാശപ്പെടും. ഇപ്രകാരം ഇയാൾ അവസരോചിതമായി അഭിനയിച്ചു കാണിക്കുന്നതിൽ അഗ്ര ഗണ്യനാണ്. നോക്കുക: “യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കും യെഹൂദനെപ്പോലെ *ആയി;* ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ *അല്ല എങ്കിലും* ന്യായപ്രമാണത്തിൻ കീഴുള്ളവർക്കും ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ *ആയി.* ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ *ആകാതെ* ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ *ആയി.”* - (1. കൊരിന്ത്യർ 9: 20, 21) പൌലോസിന്റ ഈ വചനത്തിൽ അദ്ദേഹത്തിന്റെ അഭിനയ പാടവം വളരെ വ്യക്തമാണ്. പൌലോസിന്റെ മേൽ വാക്യത്തിൽ കാണുന്ന *ആയി -അല്ല എങ്കിലും - ആയി - ആകാതെ - ആയി* എന്നീ ഹൈലൈറ്റ് ചെയ്ത ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ പൌലോസ് സ്വയം അവകാശപ്പെടുന്നത് താൻ ഭോഷ്കും പറയുന്നവനും തന്റെ വഴി അനീതിയുടെയും അസത്യത്തിന്റെതുമാണ് എന്നാണ്. പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ ഇക്കാര്യം തുറന്നു പറയുന്നുണ്ട്. നോക്കുക: “എന്നാൽ നമ്മുടെ അനീതി." - (റോമർ 3:5) എന്റെ അസത്യംവഴി.” - (റോമർ 3:7 POC Bible) എന്റെ ഭോഷ്കിനാൽ.” - (റോമർ 3:7) അതുകൊണ്ടുതന്നെയാണ് ഫാരിയേനായ പൌലോസിനെക്കുറിച്ചു യേശു advance ആയി ഇപ്രകാരം പറഞ്ഞത്: "അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു." -- (യോഹന്നാന്‍ 8: 44) അപ്പോൾ അഭിനയവും ഭോഷ്കും അനീതിയും അസത്യവും ഭൂഷണമാക്കി ആട്ടിൻ തോലിട്ടവൻ ആരാണെന്നു താങ്കൾ നല്ലപോലെ ഗ്രഹിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു. ഇങ്ങനെയൊക്കെ പഠിപ്പിച്ച പൌലോസ് തന്നെ തിമൊഥെയൊസ് എന്ന യവന യുവാവിനെ പരിച്ഛേദന കഴിപ്പിച്ചിട്ടുമുണ്ട്. - (അപ്പ: 16:2-3)