Рет қаралды 12,229
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഹൈദരാബാദിൽ നിന്നും അതിരാവിലെ തുടങ്ങുന്ന ഓട്ടോ യാത്ര അത് ചെന്നവസാനിക്കുന്നത് 25 കിലോമീറ്റർ അകലെ ലാൽ ബഹദൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ്. എട്ടാമത്തെ വയസ്സ് മുതൽ ബാഡ്മിന്റൺ ജീവിതമാക്കിയവൾ, ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിനും അഭിനിവേശത്തിനും മുന്നിൽ ആ ദൂരം ഒരു ദൂരമല്ലായിരുന്നു. പെണ്ണെന്നു പറഞ്ഞു മാറ്റി നിർത്തിയവർ ഒരിക്കൽ ആ പെണ്ണിന്റെ മേൽവിലാസം കടമെടുത്തു അഭിമാനിക്കുമെന്നു അന്നേ കുറിച്ചിട്ട മാതാപിതാക്കളും തന്റെ മകളുടെ സ്വപ്നത്തിനു പിന്നിൽ ഊർജമായി നിന്നു, അതിനാൽ തന്നെയാകണം സ്റ്റെഫി ഗ്രാഫിന്റെ കടുത്ത ആരാധികയായ ആ 'അമ്മ തന്റെ മകളെ സ്റ്റെഫി സൈന എന്ന് പേര് വിളിച്ചത് പോലും. അതെ ആ അമ്മയുടെ കരുതലും പ്രതീക്ഷകളും തെറ്റിയില്ലെന്നതും പിൽക്കാല ചരിത്രം. വനിതാ ബാഡ്മിന്റണിൽ ചൈനീസ് കുത്തകയെ വെല്ലുവിളിച് ഇന്ന് ലോകത്തിനു മുന്നിൽ ഇന്ത്യയെ തലയെടുപ്പോടെ നിർത്തിയ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന. കായിക രംഗത്തും പെൺകുതിപ്പുകൾ സാധ്യമെന്നു കാണിച്ച് തന്ന സൈന നെഹ്‌വാളിന്റെ ജീവിത കഥകേൾക്കാം...