എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.....ആ കാലം..... എവിടൊക്കെയോ പഴയ ആ കാലം വീണ്ടും അനുഭവിക്കാൻ പറ്റി...... ആ കാലം മതിയാർന്നു...... ഒന്നും മാറാതെ.... എന്നും കുട്ടിയായി..... ആ നന്മ ഉള്ള കാലത്തിൽ..... അലിഞ്ഞു ജീവിച്ചാൽ മതി..... Thank uu so much dooradharshan❤
@NeerjaNeenu Жыл бұрын
Nanamayum thinamayum oke ella kalathum unde hai..cheruppathil namauk athonnum anubavikendi vannittilla... Athoond aanu😂
@anumol97 Жыл бұрын
❤
@noufalnoufal88152 жыл бұрын
ആ ഞങ്ങളുടെ ബാല്യം..90's.. ടെൻഷനില്ലാത്ത, പ്രേശ്നങ്ങൾ ഇല്ലാത്ത, സന്തോഷവും, സമാധാനവും തരുന്ന ആ നല്ല കാലം... വൈകുന്നേരങ്ങളിൽ 7:15നു തുടങ്ങുന്ന 13 എപ്പിസോഡ് വരെയുള്ള സീരിയൽ... അതും ആയ്ചകളിൽ മാത്രം... ഓരോ ദിവസവും ഓരോ സീരിയൽ... കോമഡി സീരിയലായി അന്ന് ഹിറ്റ് പകിട പമ്പരം... ഞായറാചകളിൽ രാവിലെ മധുമോഹൻ സീരിയലും ഉണ്ട്... പിന്നീട് ഉച്ചക്ക് 2:30മുതൽ സീരിയൽ കാലം... സ്നേഹ സീമ, ജ്വാലയായ്, അങ്ങാടിപാട്ടു, അമ്മ... മാനസി ബുധനയച്ചകളിൽ ആണെന്ന് തോന്നുന്നു...
@totraveltolive1871 Жыл бұрын
അതിലും കിടിലൻ കാലം ഉണ്ടായിരുന്നു...മണ്ടൻ കുഞ്ചു, സ്‌മൃതികൾ, കൂടുമാറ്റം, താളം താളപ്പിഴകൾ, ഡോക്ടർ ഹരിശ്ചന്ദ്ര, പണ്ട് പണ്ടൊരു ചേകവർ, ലംബോ, സാമഗാനം, കഥാസംഗമം, മാണിക്യൻ, വേലു മാലു സർക്കസ്, നാലുകെട്ട്, തപസ്യ, നിറമാല, മാധവൻ സാർ, കുമിളകൾ, കൈരളി വിലാസം ലോഡ്ജ്, കരുണാലയം, മേളപ്പദം..അങ്ങനെ എത്ര എത്ര സീരിയൽ ടെലിഫിലിം ഹൊ അതൊക്കെ ഒരു കാലം....ദൂരദർശൻ ജ്വലിച്ചു നിന്നിരുന്ന ഒരു കാലം ആയിരുന്നു അത്....
90s alla, 80s aayirunnu manoharam. Black & white TV to Colour TV, Doordarshan.. Late 90s il aanu Asianet oke vannathu. Athum valya kuda polathe dish antenna oke vechu. 80s is more beautiful than 90s.
സത്യമായിട്ടും ഒരു നല്ല സിനിമ കണ്ട അതേ ഫീൽ, തീരരുതേ എന്ന് പ്രാർത്ഥിച്ചു പോയി,,, അത്ര മാത്രം ഭംഗി ഉണ്ടായിരുന്നു ശ്രീ പാർവതിയുടെ പാദത്തിനു ❤️😍😍😍
@surjiths86506 жыл бұрын
ഒരുപാടു നന്ദി ഉണ്ട്. അപ്‌ലോഡ് ചെയ്തതിന്. ഇതു കാണുമ്പോൾ എന്തോ ഒരു ഫീലിംഗ്സ്. ആ തറവാട് വീടും തൊടിയും ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല താങ്ക്സ് ദൂരദർശൻ
@kannankollam17114 жыл бұрын
surjith Soman kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം serial എല്ലാരും വായോ
@goodvibes21593 жыл бұрын
Ethu varsham ayirunnu ithu
@jayashreeskumar26983 жыл бұрын
🙏🙏🙏🙏
@manjusharaj80683 жыл бұрын
Entha oru sukam ethoke kanumbol tharavad feed thodoi vayal
@prasadkumar17323 жыл бұрын
Definitely
@oasiscrafts523 жыл бұрын
നമ്മൾ പ്രായം കുറഞ്ഞു കണ്ടപ്പോൾ ഈ കാലം ഇനി ഉണ്ടാകില്ല ഒരിക്കലും ദൂരദർശൻ ഞായർ മാത്രം സിനിമ എല്ലരും കൂടി കാണും അയൽ വീട്ടുകാർ എല്ലാം
@Seeyourself0093 жыл бұрын
ആ ദിവസങ്ങൾ എത്ര മനോഹരമായിരുന്നു 🥺 really missing my childhood
@ajithlals6 жыл бұрын
ദൂരദർശനിൽ ഇത് കണ്ടതുമുതൽ തിരയുകയായിരുന്നു യൂട്യൂബിൽ, "മനോഹരം" ഇത്രയും ഗൃഹാതുരത ഉണർത്തുന്ന സൃഷ്ടിക്കു പിന്നിലെ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ മനോഹരങ്ങളായ ഫിലിംസ് പ്രതീക്ഷിക്കുന്നു.
@arunev71374 жыл бұрын
ഈ കഥ വായിച്ചപ്പോൾ മനസ്സിലുടക്കിയതാണ്... ഇതിന്റെ ദൃശ്യാവിഷ്‌കാരം എങ്ങനെ യായിരിക്കും എന്നറിയാനുള്ള മോഹമാണ് എന്നെ ഇവിടെ എത്തിച്ചത്
@rathie.r72994 жыл бұрын
Enikkum ishtayyiii. Oruppaaddd..Ngnum ith kandappol orupad agrahichirnnuu..Eni k orupad ishtaayiii..Enik ith kandappol Orikkalum tiricgu kittata entokkey o nashtapetta polee ..Ee place okkeyu. M orupad ishtayi tttooo..Thnk so much to this director sir..
@kannankollam17114 жыл бұрын
ajith s kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം serial
@nandakumarpc4507 Жыл бұрын
ഞാനും പണ്ട് ഈ കഥ വായിച്ചിട്ടുണ്ട്. മനോഹരം. ദൃശ്യാ വിഷ്ക്കാരവും 100% നീതിപുലർത്തി
@aiswaryaaishu45313 жыл бұрын
വളരെ നന്ദി.. തൊടിയും മഴയും... ആ പഴയ തറവാട് വീടും... കൈവിട്ടു പോയ ബാല്യകാലത്തിന്റെ പുതുമഴയുടെ.. പുതുമണ്ണിന്റെ മണമുള്ള ഒരുപാടൊർമ്മകൾ മനസ്സിലേക്കോടി വന്നു.. എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇനിയൊരിക്കലും തിരിച്ചു വരാത്ത ബാല്യകാലം വല്ലത്തൊരു നഷ്ടം തന്നെയാണ്..
@vipinva62114 жыл бұрын
ഇനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തോ നഷ്ടപ്പെട്ടപോലെ😥..ഇനി ഇതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന യഥാർത്ഥം മനസ്സിനെ വല്ലാതെ നോവിക്കുന്നു..
@itzme89423 жыл бұрын
ഫോണും ടി വി യും മാറ്റി വച്ചു ഒരു മഴ കണ്ടാൽ മഴ നനഞ്ഞാൽ പുറകോട്ടു പോകാൻ ടൈം മെഷിൻ ഒന്നും വേണ്ടി വരില്ല..❣️ ഓര്മകൾക്കെന്നും പുതുമഴയുടെ ഗന്ധമാണ്
@aneeshpchandran17773 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൂട്ടിനൊരു മഴയും... അതും രാത്രിയിൽ 💕❣️
@vimalck25883 жыл бұрын
ഇത്തരത്തിൽ ഉള്ള short film കാണാൻ ദൂരദർശൻ തന്നെ വെക്കണം👏👏 😍ഇതിലെ കഥയെക്കാൾ ഏറെ എന്നെ സ്വാധീനിക്കുന്നത് അതിലെ നാട്ടിൻപുറത്തെ പ്രകൃതിയുടെ സൗന്ദര്യമാണ് 👌👌👌👌👌👌👌😍😍😍എത്രകണ്ടാലും മതിവരില്ല 🙏🙏🙏നന്ദി....
@trrajumenon4 жыл бұрын
നല്ല സന്ദേശം - ചേച്ചിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക. അനിയത്തിയുടെ പ്രകൃതി സ്നേഹം ഇതൊക്കെ ഭംഗിയായി അവതരിപ്പിച്ച ടീമിനോടു് നന്ദി
@shijuashokan80245 жыл бұрын
എത്ര നല്ല നല്ല ടെലിഫിലിംസ് ദൂരദർശൻ സംപ്രേഷണം ചെയ്തിട്ടുണ്ട്... അതൊക്കെ ഒന്നുടെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@sreelairambil71594 жыл бұрын
കുപ്പിവളത്തുണ്ടും മഞ്ചാടിക്കുരുവും പെറുക്കിക്കൂട്ടി, ഊഞ്ഞാലിലാടി കളിച്ചു വളർന്ന സ്വന്തം വീട്, വിവാഹ ശേഷം ഒരു പെൺകുട്ടിക്ക് വിരുന്ന് പാർക്കാൻ മാത്രം കഴിയുന്ന ഒരിടമായി മാറുന്നു ... ഓർമ്മകളെ താലോലിച്ച് കാലം കഴിച്ചു കൂട്ടുക മാത്രമേ പലപ്പോഴും നിർവാഹമുള്ളൂ .... വളരെ ഗൃഹാതുരത്വം നിറഞ്ഞ ടെലിഫിലിം.,,,, ദൂരദർശനു പകരം ദൂരദർശൻ മാത്രമേയുള്ളു.... ഇനിയും തിരിച്ചു പൊയ്ക്കൂടേ ആ പഴയ കാല സംപ്രേക്ഷണത്തിലേയ്ക്ക് ? കാണാൻ കൊതിച്ചിരുന്ന പഴയ സീരിയലുകൾ, കൈരളി വിലാസം ലോഡ്ജ്ജ് , കൂടുമാറ്റം തുടങ്ങിയവ അപ്‌ലോഡ് ചെയ്തെങ്കിൽ എന്നാശിക്കുന്നു.
@7nthday3 жыл бұрын
😌ഈ ഓർമ്മകളിലൂടെ എങ്കിലും കുറച്ച് നേരം....ആ നാളുകളിലേക്ക്... ഭാഗ്യം.... മഹാഭാഗ്യം.... 🙏🏻
@gokulkg61904 жыл бұрын
ഇത് 90 കളിൽ നടക്കുന്ന കഥ ആണെന്ന് തോന്നുന്നു. മൊബൈൽ ഫോൺ, internet തുടങ്ങി technology യുടെ അതിപ്രസരം ഒന്നും തന്നെ ഇല്ല. പകരം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വളരെ മനോഹരം ആയി കാണിക്കുന്നു. തൊടിയിലെ പച്ചപ്പും, മഴയും, പൂക്കളും , തറവാടും എല്ലാം പോയ്പോയ കാലത്തെ നന്മയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. ബാല്യ കാലത്തെ നാട്ടിൻ പുറം എല്ലാം ഓർമ വരുന്നു. It is a Beautiful and Nostalgic Short Film!
@0708im Жыл бұрын
Ithu 80s aanu. 80s was more beautiful than 90s
@afgjhhcdgh Жыл бұрын
❤
@ston9396 ай бұрын
ഒരിക്കിലുമില്ല 2003 ന് ശോഷം ആപ്പ ഒട്ടോ റേക്ഷയിൽ നായിക വരുന്നു പിന്നെ സോനാ നായര് എക്കെ ടെലിഫിലിം 2001ന് ശോഷം 80 കളിലെ കഥ പറയുന്നു.
@rethijak934Ай бұрын
ആദ്യമായി വീട്ടിൽ TV വാങ്ങി അന്ന് ദൂരദർശനിൽ കണ്ട ടെലിഫിലിം ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നു 🥰
@waterskythrissur7118 Жыл бұрын
ഈ കഥയെഴുതിയ ഇ. ഹരികുമാർ എന്ന കഥാകൃത്തിനും കഥയുടെ തനിമയും ഭാവവും ഒട്ടും ചോരാതെ സംവിധാനം ചെയ്ത ബൈജു ചന്ദ്രനും കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾക്കും ക്യാമറ ചെയ്ത ആൾക്കും ഹൃദയം ആർദ്രമാക്കുന്ന പശ്ചാത്തല സംഗീതത്തിനും ഒരായിരം അഭിനന്ദനങ്ങൾ. ഇത് പ്രേക്ഷകർക്ക് ഒരുക്കിത്തന്ന ദൂരദർശന് കൂപ്പുകൈ.
@sreeragssu3 жыл бұрын
ഗ്രാമത്തിന്‍റെ സൗന്ദര്യവും പഴയകാലവും വരച്ച്കാട്ടിയ നല്ലൊരു ടെലിഫിലിം ♥ ഇപ്പോളത്തെ കുട്ടികള്‍ക്കൊന്നും അനുഭവിക്കാന്‍ സാധിക്കാത്ത പലതും നമുക്കെല്ലാം അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട് പണ്ട് അത് പലതും ഈ കഥയില്‍ കാണാം..... ദൂരദര്‍ശന്‍ ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല.... ഒരുപാട് നല്ല ഓര്‍മകള്‍ .... ♥
@sumamole245911 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന...... ആ നല്ല കാലം ഒരിക്കലും വരില്ലെന്ന അറിയാം...എങ്കിലും മോഹിക്കുന്നു.....ദൂരദർശൻ എന്നും നൊസ്റ്റാൾജിയ ❤❤❤
@bindubala99425 ай бұрын
ഇങ്ങനെ ഒരു കാലം തന്നെ എപ്പോഴും മതിയായിരുന്നു...😢😢 എന്തു രസാ 🥰🥰..
@geethajawahar49753 жыл бұрын
അവസാനത്തെ സീൻ കണ്ടു കണ്ണു നിറഞ്ഞു പോയി... നല്ല ഫിലിം ... എന്തു ഐശ്വര്യമുള്ള നായിക മാധവി.
@deepusodaran69362 жыл бұрын
എത്ര മനോഹരം. ആ തൊടിയിൽ കൂടി ഒക്കെ നടന്ന ഒരു ഫീൽ. ആ ജനലിൽ കൂടി രാത്രിയിൽ മഴ കാണുന്ന സീൻ ഒക്കെ, എന്താ പറയുക. മനസ്സ് നിറഞ്ഞു. ഒരുപാട് നന്ദി 🙏🏻
@NanduMash5 жыл бұрын
പറയാൻ ഒറ്റ വാക്ക് മാത്രം.. അത് ഹൃദയത്തിൽ നിന്നും പറയുന്നു, "നന്ദി..." 🙏🏻🙏🏻🙏🏻
@meerasanthosh-lp8wt3 жыл бұрын
Eth kanumbo ath mathre parayan patunnullu
@NanduMash3 жыл бұрын
@@meerasanthosh-lp8wt ☺️☺️
@hasifachu5672 Жыл бұрын
മറ്റൊരു ചാനലും ഇല്ലാതെ ദൂരദർശൻ മാത്രം ആയിരുന്നു വെങ്കില്‍ ആ 90's കാലഘട്ടം തിരിച്ചു കിട്ടിയേനേ.. 2022 dec.
@haveenarebecah4 жыл бұрын
ഇത് ഞാൻ തന്നെ അല്ലേ.. ഇത് എന്നെ കുറിച്ച് തന്നെ അല്ലേ എന്ന് തോന്നിപ്പിക്കുന്ന ചിത്രം.. കണ്ട് തീർത്തപ്പോഴേക്കും കണ്ണും മനസ്സും നിറഞ്ഞിരുന്നു.. ❤️ മണ്ണും മഴയും മഞ്ചാടിയും സ്നേഹിച്ച പെണ്ണ് തിരികെ പോയ്ക്കൊണ്ടിരുന്നത് എന്ത് തേടി ആയിരുന്നു എന്ന് മനസ്സിലാവാതിരുന്നവർക്ക് സമർപ്പിക്കുന്നു.. നന്ദി ദൂരദർശൻ.. എന്നെ തിരികെ കൊണ്ട് പോയതിന്.. തുമ്പപ്പൂ മണമുള്ള ഓർമ്മകൾ തന്നതിന് ❤️
@jayasreelalu2193 жыл бұрын
ബാല്യം 🥀
@busharahakeem3783 жыл бұрын
Veendum aa oru kalathek oru thirichu pokk
@anoopkrishnanm5 жыл бұрын
അമ്പാ, ഒരു ലെനിൻ രാജേന്ദ്രൻ ഫിലിം കണ്ട എഫ്ഫക്റ്റ്. ഈ കലാകാരന്മാർ ഒക്കെ ഇപ്പോൾ എവിടെപ്പോയോ ആവോ. Thanks for sharing
@sruthy-sruthy47933 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഷോർട് ഫിലിം. ഇന്ന് ഞാൻ ഇതൊക്കെ ഒത്തിരി മിസ്സ് ചെയ്യുന്നു. സത്യത്തിൽ ഞങ്ങൾക്ക് ഒക്കെ എന്ത് ഭാഗ്യം ആണ്.. ❤
@sumaharidas66893 жыл бұрын
കോട്ടപ്പുറം തറവാട് എപ്പോഴു അവിടെ ഉണ്ടായിരുന്നെങ്കിൽ... എല്ലാ മാസവും മാധവി ചേച്ചിയെയും കുടുബത്തിനെയും കാണാൻ വന്നിരുന്നുവെങ്കിൽ... എന്ന് ഞാൻ മോഹിച്ചുപോകുന്നു... വീണ്ടും വീണ്ടും കാണാൻ
@jishac58113 жыл бұрын
തറവാടും അമ്മമ്മയും വല്യമ്മയുടേയും ചെറിയമ്മയുടേയും മക്കളും തൊടിയും മരങ്ങളും മഴയും നിറഞ്ഞ മനോഹര ബാല്യത്തെ കൂടുതൽ മനോഹരമാക്കിയ ദൂരദർശൻ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത മനോഹര ബാല്ല്യം😍
@sujasreeraj99043 жыл бұрын
ശരിക്കും നമുക്കുള്ളിലെ മാധവിയുടെ പകർന്നാട്ടം പോലെ... സുഖമുള്ള നൊമ്പരം..
@mr.shanil51854 жыл бұрын
ഇതൊക്കെ ഈ പ്രവാസ ലോകത്തിരുന്നു കാണുമ്പോൾ ഉള്ള സുഖമുണ്ടല്ലോ.. കണ്ണു നിറഞ്ഞു പോയി.. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. തിരിച്ചു കിട്ടാത്ത കാലം.. 😥😥 Thank you for uploading this.. ❤❤
The Patriot kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം serial
@soumyarkrishna17866 жыл бұрын
Took me back to my childhood... My mother's home... The rain and mist..!?❤️ Great work ... And proud student.
@arthemis_creations4 ай бұрын
എനിക്ക് ഇതുപോലത്തെ ടെലിഫിലിംസ് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയെങ്കിലും നാടും നാട്ടു പ്രദേശവും❤❤ കാണാമല്ലോ
@stephypeter75424 жыл бұрын
തുമ്പപ്പൂ വാ കുന്ന ശ്രീ പാർവതിയുടെ പാദങ്ങൾ മുഴുവനായും നഷ്ടമായിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം നന്മയുടെ പച്ചപ്പ് എന്നും നമ്മുടെ നാട്ടിലും മനസ്സിലും നിലനിൽക്കും'
@IamAlone-d8 ай бұрын
തുമ്പപ്പൂ വെള്ളത്തിൽ വെച്ചു നോക്കിയാൽ അരയന്ന മാവും കാക്കപ്പൂവിന്റെ ഞെട്ട് വെച്ചാൽ ചുണ്ടും കണ്ടിട്യുണ്ടോ അത് അരയന്ന ങ്ങളുടെ വീട് എന്നാ ഫിലിമിൽ ജോമോൾ മമ്മൂട്ടിയുടെ കുട്ടികൾക്ക് ഉണ്ടാക്കി കാണിച്ചു കൊടുക്കുന്നുണ്ട് 🦢🦢
@jungj9873 жыл бұрын
ഇ.ഹരികുമാറിന്റെ ഏറ്റവും മനോഹരമായ കഥ; മനോഹരമായ ദൃശ്യാവിഷകരണം🙏
@jinujosepoul76675 жыл бұрын
മനോഹരം പറയാൻ വാക്കുകളില്ല .ഒരു നിമിഷം ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി
@nihaan10005 жыл бұрын
നമുക്കു ആ ബാല്യത്തിലോട്ടു വീണ്ടും പോകാം, നമ്മുടെ ആ പഴയ നാട്ടിൻ പുറത്തു ഒന്ന് കൂടെ പോണം
@kannankollam17114 жыл бұрын
jinu Jose poul kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം serial
@reshmar8613 Жыл бұрын
ഈ ലോകം ഒരു പാട് പുരോഗമിക്കുന്നു... എന്നെ പോലെ കുറെ ആളുകൾ കഴിഞ്ഞ് കാലം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നു.. ഒരു ടൈം മെഷീൻ ഉണ്ടായിരുന്നേൽ... എന്ന് ആഗ്രഹിച്ചു പോകയാ 😍😍🤗❤❤
@subhadram9134 Жыл бұрын
Athe😢
@sruthisanoop92897 ай бұрын
ശെരിക്കും അതെ 🥲
@manjusharaj80687 ай бұрын
ഞാനും 😢
@nazreennazre72013 ай бұрын
അതെ
@_anusmitha4 жыл бұрын
ഇതിലെ മാധവി ഞാൻ ആണ്. ഞാൻ തന്നെ ആണ്. എൻറെ അതെ മനോ വിചാരങ്ങൾ, ചിന്തകൾ.... നാട്ടിലേക്ക് വീഡിയോ കോൾ ചെയ്യുമ്പോൾ ഇടക്ക് അനിയത്തോട് വീടും മുറ്റവും എന്തിന് അവിടെ ഇന്ന് വിരിഞ്ഞ പൂ പോലും ഒന്ന് കാണിക്കാൻ പറയാറുണ്ട്... അവൾക്ക് അതൊക്കെ ഒരു ഭ്രാന്ത് പറച്ചിലായിട്ടവും തോന്നുക... പക്ഷേ ആരോടും പറഞ്ഞു മനസിലാക്കാൻ ആകാത്ത ഒരു ആത്മനിർവൃതി ഉണ്ട് ആ കാഴ്ചകൾക്ക്....
@veenavenu51623 жыл бұрын
True...
@jishac58113 жыл бұрын
Chechy evdyaaa ippo?
@_anusmitha3 жыл бұрын
@@jishac5811 naatil illa
@jishac58113 жыл бұрын
Hope u r fine..thanku 4 reply.. really nice short film u did the character madavi beautifully 😍stay happy and safe...
@shabnanoushad74833 жыл бұрын
ഞാനും നാട്ടിലേക്ക് വിളിക്കുമ്പോ അനിയത്തിയോട് പറയും വീടിന്റെ തൊടിയും മുറ്റവുമൊക്കെ കാണിക്കാൻ ഞാൻ നട്ട മുല്ല പൂത്തതും ആമ്പൽ കുളവും ഒക്കെ കാണുമ്പോൾ മനസ്സിന് അങ്ങോട്ടേക്ക് ഓടിപ്പോവാൻ തോന്നും ❤
@dontworrybehappy62184 жыл бұрын
2020ജനുവരി... എന്ത് മനോഹരമായ കാറ്റ്.
@Nika-1083 жыл бұрын
നൊമ്പരപ്പെടുത്തുന്ന എന്തോ മനസ്സിൽ ഉണ്ട് എന്ന തോന്നൽ ഇതു കാണുമ്പോൾ....
@sandeephari55193 ай бұрын
ചേച്ചിയുടെ മനം മുഴുവൻ swattanu, അനിയത്തിക്കാക്കട്ടെ സ്നേഹവും ❤❤
@Vincentgmz79032 жыл бұрын
ദൂരദർശന്റെ ഏറ്റവും പ്രത്യേകത എന്തെന്ന് ചോദിച്ചാൽ ഞാൻ പറയും അതിന്റ BGM ആണെന്ന്... കട്ട നൊസ്റ്റാൾജിയ 😍😍😍
@harikamangalasseri59653 жыл бұрын
കുട്ടികാലത്തെ ഓർമ്മകളിൽ പ്രിയപ്പെട്ടത്..... ഇപ്പോൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ 👌🏻
@thepatriot6706 жыл бұрын
മഴ എന്ന് പറയുന്നത് തന്നെ ഒരു നൊസ്റ്റാള്‍ജിയ ആണ്.
@kannankollam17114 жыл бұрын
The Patriot kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം
@thanuthasnim65802 жыл бұрын
പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്... എത്ര മനോഹരം... തിരിച്ചു കിട്ടാത്ത സുവർണ കാലം 💖
@mvgopakumar20813 жыл бұрын
ഗംഭീരം. ഗതകാല സുഖ സ്മരണകൾ കണ്ണ് നനയിച്ചു. ബൈജു ചന്ദ്രന് ഒപ്പം ഹരികുമാറിനും നടിനടന്മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🙏
@jokervision54544 жыл бұрын
ഒരിക്കലും കിട്ടാത്ത ആ നല്ല കാലം സമ്മാനിച്ച ദൂരദര്ശന് ചാനൽഇന് നന്ദി 😔
@sumamole24593 жыл бұрын
ദൂരദർശനെ അന്നും ഇന്നും എന്നും ഒരുപോലെ സ്നേഹിക്കുന്നു 🙏🙏🙏
@binuchrislyn51924 жыл бұрын
I read this short story when im 12 yrs .nw at 40 i used remember each words .i talkd to my daughter abt dis wonderful work of sri.e harikumar.each and every feelings of madhavi was felt by me then.i enjoyd the taste of pitte with her den.this is the most memorable short story ever read by me
@binuchrislyn51924 жыл бұрын
A big salute to e .harikumar
@nikeshavnikeshav2539 Жыл бұрын
ഉള്ളിൽ ഉള്ള നീറ്റലുകൾ... ആ മഴയോടൊപ്പം അലിഞ്ഞു ചേർന്ന് ഇല്ലാതായി... എന്റെ കുട്ടികാലം എനിക്ക് മുൻപിൽ തെളിയുന്നതുപോലെ.... തിരിച്ചു ഒരു വട്ടം കൂടി .....💞💞💞
@asharnair8113 Жыл бұрын
ഡിഗ്രി ക്ക് പഠിക്കുമ്പോൾ ഞാൻ പഠിച്ച കഥയാണ് ശ്രീ പാർവതിയുടെ പാദം. നമ്മുടെ ഒരു പേപ്പർ ചെറു കഥയായിരുന്നു. ഈ കഥ ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ആ പ്രായത്തിൽ ഈ കഥ എന്നെ അത്ര സ്വാധീനിച്ചിട്ടുണ്ട്. ഇന്നും ഞാൻ വല്ലപ്പോളും ഈ കഥ വായിക്കാറുണ്ട്. ടെലിഫിലിം ആയത് ഇന്നാണ് അറിഞ്ഞത്. എന്റെ മനസിലുള്ള ദൃശ്യങ്ങൾഅതുപോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നു. 🙏🙏🙏🙏
@aswinmenonphotography Жыл бұрын
ഏത് university ൽ ആണ് ഇത് പഠിക്കാനുണ്ടായിരുന്നത്? ഏത് വർഷം?
@abhijithr21434 жыл бұрын
ദൂരദർശൻ നല്ല കഥയുള്ള ടെലിഫിലുമുകളെ എടുത്തിരുന്നുള്ളു .അതിൽ ഇന്നത്തെപോലെ ചവറു പൊട്ടത്തരങ്ങൾ ഇല്ലായിരുന്നു .ഇന്നോ കുറേ പാട്ട ചാനലു o കുറേ കള്ളത്തരങ്ങൾ നിറഞ്ഞ കഥകളും കുറേ ഗുഡായിപ്പു നടീ നടന്മാരും .എന്നും ദൂരദർശനാണ് മനസ്സിൽ
@DJ-vs2cf3 жыл бұрын
Sathyam kadha moolyam ulla kadhakal ....epo enthonna ee serial okke kanikkunne what bullshit
@വാസുഅണ്ണൻ-ല8ല3 жыл бұрын
സത്യം ഒരു പഴയ കാല കഥ വായിച്ച അനുഭൂദി ഉണ്ട്.... 😊 ഇപ്പോഴക്കെ ഒരോ ചാനലിലും ഓരോ പ്രോഗാമെന്നു പറഞ്ഞു എന്തക്കെയാ കാണിച്ചുകൂട്ടുന്ന അതിലൊന്നും ഒരു മെസ്സേജും മില്ലാ...
@anju-gr6qp3 жыл бұрын
വായിച്ചിട്ടുള്ള കഥ കാണാൻ എന്തു സുഖം....തുമ്പപ്പൂവു... ശ്രീപാർവതി യുടെ പാദം..
@annaniyabenny86624 жыл бұрын
ഇത് കാണുമ്പോൾ വീണ്ടും ആ പഴയ മനോഹരമായ കാലത്തിലേക്ക് ഒരിക്കൽ കൂടി പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു. നല്ല ഓർമ്മകൾ നിറഞ്ഞ കുട്ടി കാലം.....
@aswathims91863 жыл бұрын
എന്നെന്നും പ്രിയപ്പെട്ട ദൂരദർശൻ പ്രിയ കഥ❤️
@abcdefg25954 жыл бұрын
സ്നേഹിതനിലെ നന്ദനയെ പോലുണ്ട് നായികയെ കാണാൻ
@Prasanth322 Жыл бұрын
❤❤❤
@julietmary71803 жыл бұрын
ശ്രീപാർവ്വതിയുടെ പാദം ഞാൻ ചെറുകഥ വായിച്ചിട്ടേ ഉള്ളു. യാദൃശ്ചികമായാണ് ഈ ടെലിഫിലിം കണ്ണിൽ പെട്ടത്. എത്ര മനോഹരമായിരിക്കുന്നു. ആ പഴയ സ്കൂൾ കാലം തിരികെ കിട്ടിയതുപോലെ.
@umadevicholakkara6310 Жыл бұрын
ഹൃദയസ്പർശിയായ കഥയും പരിസരങ്ങളും 👌
@jeenajoy90454 жыл бұрын
Edile mazha entoru nostalgia aan. Thanks for creating this telefilim.
@noopuradwanikalartworld27783 жыл бұрын
വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈ telefilm.... ഇപ്പോൾ കാണുമ്പോഴും വല്ലാത്ത feel
@amalnadhjayapal29935 жыл бұрын
പണ്ട് ദൂരദർശനിൽ ഒരുപാട് നല്ല ടെലിഫിലിംസ് കാണുമായിരുന്നു. പല കഥാകാരന്മാരുടെയും സൃഷ്ടികൾ അതിന്റെ സത്ത ചോരാതെ ദൃശ്യാവിഷ്കാരമായി കാണാമായിരുന്നു, പലതും കാഴ്ചക്കാരെയും അതിനുള്ളിൽ ലയിപ്പിക്കുമായിരുന്നു. വീണ്ടും കാണാൻ കഴിഞ്ഞല്ലോ....
@jaslysworld Жыл бұрын
എന്തോ അവസാനം 😢നിറഞ്ഞു. ..എന്റെ കുട്ടികാലം ഓർത്തുപോയി. ..ഒഴിവു സമയം കിട്ടിയാൽ പഴയ ദൂര ദർശനിലെ ഓരോന്ന് കണ്ടിരിക്കും. .എന്റെ മക്കളും കാണും
@jjjishjanardhanan9508 Жыл бұрын
Good old innocent and beautiful days. No unwanted drama or nudity dooradarshan have a separate fan base😊
@RajendranVayala-ig9se Жыл бұрын
ഇ.ഹരികുമാറിന്റെ അതിമനോഹരമായ കഥയെ ഭംഗി ചോരാതെ ടെലിഫിലിം ആക്കിയതിന് അഭിനന്ദനം
@Dhwani2023 Жыл бұрын
സ്വന്തം വീട് എല്ലാ സ്ത്രീകൾക്കും ഒരു റീചാർജ് സ്പോട് ആണ് ... ഞാൻ എന്റെ 30 കളിൽ ഇങ്ങു ദൂരെ മറ്റൊരു രാജ്യത്തിരുന്നു ഈ പോലെ തിരിച്ചു വീട്ടിൽ പൊകുന്നതിനെ കുറിച്ച് ഓർത്തിരിക്കുന്നു ...
@jjjishjanardhanan9508 Жыл бұрын
😊
@sankeerthanamevent93663 жыл бұрын
ഒത്തിരി ഇഷ്ടം തോന്നി.. ഈ പഴമ ഒക്കെ ഇനി എന്ന് കാണും.. 👌👌🌹🌹🌹
@lion82645 жыл бұрын
2019, ൽ കാണുന്നവർ ആരൊക്കെ?. എന്ന് പറയുന്നവൻ വന്നോ? 😁😁.. ഇപ്പോഴ്ത്തെ സീരിയൽ ഓക്കേ എടുത്തു ചവറ്റു കുട്ടയിൽ ഇടണം.. 😊👍
@haroonansari69634 жыл бұрын
Njan und
@kannankollam17114 жыл бұрын
Krishnan krishnan kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം serial
@girijab5513 жыл бұрын
സത്യം
@jjjishjanardhanan9508 Жыл бұрын
2023
@Soumya-ut1cl4 ай бұрын
2024🥰
@totraveltolive18714 жыл бұрын
ഇപ്പോൾ ദൂരദർശനിൽ കണ്ടേ ഉള്ളൂ. രാത്രി 10 :00 തൊട്ടു 11 : 00 വരെ. പക്ഷെ 10 : 40 ആയപ്പോഴേക്കും തീർന്നു അതും ഒരു പരസ്യം പോലും ഇല്ലാതെ.. 26 /10/2020 രാത്രി 11 : 05.
@abijithunnikrishnan29954 жыл бұрын
Nyanum
@binuchrislyn51924 жыл бұрын
Superb acting nd singing by anjana.she instils the soul of madhavi as conceived by harikumar sir
@sreenathsreemangalam67674 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്തകാലം പോലെ ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അന്നത്തെ കുട്ടിക്കാലം.......... എവിടേയോ ഇപ്പോഴും തിരഞ്ഞുകൊണ്ടേ ഇരിക്കുന്ന ആ പഴയ ഓർമ്മച്ചെപ്പുകളിലേക്ക് കാലത്തിന്റെ കയ്യൊപ്പുമായി ഇവിടെയിതാ ദൂരദർശൻ അവയിലേക്ക് വീണ്ടും ഒരു ജാലകം തുറക്കുന്നു. ..................................................................... പറയാൻ വാക്കുകൾ മതിയാവുന്നില്ല ................................................................................................
@azluyfamily23902 жыл бұрын
Ingane manassulakunna oru bharthaavu.... Bhaagyam aanu😍😍😍😍😍
@sudevpalamangalam77695 жыл бұрын
ഉഫ്..... കാണുമ്പോൾ തന്നെ ഒരു സുഖം 😍😍😍😍😍😍😍
@SonuNikeshVlog3 жыл бұрын
ഇത് കാണുമ്പോൾ പഴയ ആ 90 കളിലേക്ക് പോയ ഫീലിംഗ് 🥰😍❤️
@sathianil61793 жыл бұрын
ഇന്നലെ വായിച്ചേ ഉള്ളു ഈ കഥ.മനസിൽ കണ്ട തറവാടും തൊടിയും കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി
@rubinahusein31113 жыл бұрын
നാടും നാട്ടിലെ മഴയും ഓർത്തുപോയി..... സൂപ്പർ film...nice actors🤣💞💞💞
@Olfactory663 жыл бұрын
Directed by Baiju Chandran, the first producer of DD News in Malayalam. In 1984. He retired from service last week.
@pauloseputhenpurackal31353 жыл бұрын
👍
@ഞാനൊരുകില്ലാടി3 жыл бұрын
17:19 17:19 *അമ്പിളിക്കണ്ണൻ എന്ന ആൽബത്തിലെ മിഴിയഴക് നിറയും രാധ എന്ന പാട്ടിലെ കൃഷ്ണവേഷത്തിലുള്ള ആ കൊച്ചിനെപോലെയുണ്ട്..!!* 👍😍👍😍👍😍
@nihaan10002 жыл бұрын
ആ കുട്ടി തന്നെയാ ഇത്
@sreelakshmiks63692 жыл бұрын
Sathyan anthikadinte mika movies und ee kutti. Achuvinte ama, innathechinthavishaym, rasathandram
@nihaan10005 жыл бұрын
എന്താ മനസ്സിന് ഒരു നല്ലഫീൽ ഇത് കാണുമ്പോൾ. ഇതിൽ അഞ്ജന ഹരിദാസിനെ കാണാൻ cute👌, ദൂരദർശൻ മാത്രം മതിയായിരുന്നു ഇപ്പോഴും. അങ്ങനെ എങ്കിൽ ഇപ്പോഴും എല്ലാവരും ഇതിലെ serials ഒക്കെ കണ്ടെഞ്ഞേ,
@jinujosepoul76675 жыл бұрын
എനിക്കും അതേ ഫീൽ ആയിരുന്നു
@nihaan10005 жыл бұрын
@@jinujosepoul7667 😍😍👍
@kannankollam17114 жыл бұрын
Nihaan khan nichu kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം
@nihaan10004 жыл бұрын
@@kannankollam1711 ഓർമ്മയുണ്ട് ബ്രോ ഇതൊക്കെ
@sruthyr99974 жыл бұрын
കണ്ടപ്പോ കുട്ടികാലം ഓർമ വന്നു.. ആ നല്ല കാലം കഴിഞ്ഞു പോയല്ലോ എന്നൊരു സങ്കടം മാത്രം ഉള്ളു
@kannankollam17114 жыл бұрын
Sruthy r kzbin.info/www/bejne/bInXloqkd5ikh5Y പകിട പകിട പമ്പരം
@sreedevi_s_p Жыл бұрын
നെൽപ്പാടങ്ങൾ ... തുമ്പപൂകൾ... കൃഷ്ണ കിരീടം പൂ... മഞ്ചാടി മണികൾ... തെളി നീര് ഉള്ള കുളം... All recipes of nostalgia...
@GeethaK-oz9km3 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.... മനസ്സു നിറയുന്ന സ്നേഹം.......
ഞങ്ങളൊക്കെ അങ്ങനാണല്ലോ പറയാറ്, തൃശൂര്‍ , പാലക്കാട് എല്ലാം..
@svfocusvpoint72424 жыл бұрын
നഷ്ട്ടപ്പെട്ടു പോയ കുറെ നല്ല കാലങ്ങൾ കാണുമ്പോൾ നെഞ്ച് പൊടിയുന്നു ... നമ്മുടെ പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത് കേരളം എന്നും ഇതുപോലെ ഇരുന്നാൽ മതിയായിരുന്നു ... ഈശ്വരനും പ്രകൃതിയും ഒക്കെ കൂടി ചേർന്ന് കൂടെ നമ്മളും ജീവിക്കുന്ന ആ പഴയ കാലം ഇനി ഒന്ന് വരുമോ ഇതുപോലെ...😒😒😪😪🤤🤤
@sc-ch9be6 жыл бұрын
What a nostalgic feel yya....thanks for uploading this😘😘😘
@sc-ch9be6 жыл бұрын
Thanks for uploading this movie...I have search for it for a long time....
@Syama_Anil4 ай бұрын
കളങ്കവും കാപട്യവുമില്ലാത്ത, പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന, പ്രകൃതിയോട് ഉപമിച്ചിരുന്ന ആ നല്ല കാലത്ത് ജനിക്കാതെ പോയത് എന്ത് വലിയ നഷ്ടം. മഴയുടെ ഗന്ധം പകരുന്ന ആ പാട്ടിൻ ഈണവും ഗൃഹതുരത്വവും...... ഇത്തരം പഴയകാല ചിത്രങ്ങളും ഗാനങ്ങളും ആ കാലത്തിലേക്ക് എത്തിക്കുന്നു....
@dayapachalam7353 жыл бұрын
ഇടയ്ക്കെപ്പോഴെങ്കിലും കാണാന്‍ കൊതിക്കുന്ന ഒരു ടെലി ഫിലിം. മനസ്സില്‍ എവിടെ നിന്നോ ഒരു നഷ്ടബോധം ഉളവക്കുന്നു. ഹൃദ്യമാം സംഗീതം എന്നെ പിടിച്ചുലയ്ക്കുന്നുണ്ട്. പഴയ തറവാടും വൃക്ഷലതാദികളും നിറഞ്ഞ പറമ്പും തൊടിയിലെ മഴയും കുളവും തുമ്പയും പിച്ചിയും എല്ലാം എന്നിലും ഗൃഹാതുരത്വം നിറയ്ക്കുന്നു. കണ്ടാലും കണ്ടാലും തീരുന്നില്ലല്ലൊ ഇത്. ഹരികുമാര്‍, ബൈജുചന്ദ്രന്‍, വിശ്വജിത്, അഞ്ജന ഹരിദാസ് ഇവര്‍ക്ക് എന്‍റെ നിറഞ്ഞ സ്നേഹം. ദയ പച്ചാളം 29/5/2021
@raginisarman4683 ай бұрын
Good...... കാലത്തിനൊപ്പം എവിടെയോ നഷ്ടപ്പെട്ട. ബാല്യ കാല സ്മരണകൾ....
@Chloe-er6el3 жыл бұрын
ഇനിയും ഇത്തരം ഗൃഹതുരുത്വം ഉണർത്തുന്ന ക്ലാസ്സി ടെലിഫിലിംസ് നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ.