Story of Kerala Manthrikam | Thevalasseri Nampi ~ Aithihyamala | K.P.Sreevasthav 9447320192

  Рет қаралды 4,278

K.P.SREEVASTHAV astrologer

K.P.SREEVASTHAV astrologer

2 жыл бұрын

#sreevasthav #keralamanthrikam #keralaastrology
തേവലശ്ശേരി നമ്പി
ചെങ്ങന്നൂർ ഭഗവതിക്ഷേത്രത്തിന് തെക്കുഭാഗത്തായിട്ടാണ് തേവലശ്ശേരി നമ്പിയുടെ ഇല്ലം ഈ കുടുംബക്കാരെ തേവലശ്ശേരിത്താൻ എന്നാണ് വിളിച്ചിരുന്നത് . അമ്പലവാസി വർഗ്ഗത്തിൽപ്പെട്ടവരാണ് നമ്പിമാർ . പക്ഷേ മന്ത്രവിദ്യയായിരുന്നു അവരുടെ കുലവിദ്യ .
ആറന്മുള വടക്കേക്കരയിലുള്ള നെടുംപ്രയാർ എന്ന സ്ഥലത്ത് ഈ കുടുംബം വകയായി ഏതാനും സ്ഥാവരവസ്തുക്കളും ഒരു കളരിയുമുണ്ട് . ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ . തേവലശ്ശേരി കുടുംബത്തിൽ ഏറ്റവുമൊടുവിൽ ശേഷിച്ച പുരുഷനായിരുന്നു ദാമോദരൻ തമ്പി . ഇദ്ദേഹം പൂർവ്വാചാരപ്രകാരം നെടുംപ്രയാറ്റു കളരിയിൽ സംവത്സരഭജനവും , മന്ത്രദീക്ഷയും , മുടക്കമില്ലാതെ നടത്തി . ഇതിനിടയിൽ മന്ത്രസിദ്ധി കൈവരുത്തുകയും മന്ത്രസാരം , യന്ത്രസാരം , പ്രപഞ്ചസാരം , പ്രയോഗസാരം , ശാരദാതിലകം തുടങ്ങിയ മന്ത്രവാദ ഗ്രന്ഥങ്ങൾ നോക്കി ഹൃദിസ്ഥമാക്കുകയും ചെയ്തു . കൂടാതെ പൂർവ്വികന്മാരുടെ ഉപദേശവും , അനുഗ്രഹവും നേടുകയും ചെയ്തു . സംസ്കൃത ഭാഷയിൽ അപാരമായ പാണ്ഡിത്യവും അദ്ദേഹം സമ്പാദിച്ചിരുന്നു . വൈദ്യം , വിഷവൈദ്യം , ഇന്ദ്രജാലം തുടങ്ങിയവയിലും നമ്പിക്കു അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നു .
കളരിയിലെ സംവത്സരഭജനാനന്തരം അദ്ദേഹം മൂന്ന് വർഷക്കാലം മൗനവ്രതത്തോടെ സ്വഗൃഹത്തിലെ നിലവറയിലിരുന്നു ഭഗവതിയെ സേവിച്ചു . അന്നദ്ദേഹം കൗമാരപ്രായക്കാരനായിരുന്നു . ഈ മൗനവതക്കാലത്ത് സ്വന്തം ജ്യേഷ്ഠനെയും , മാതാവിനെയുമല്ലാതെ മറ്റാരെയും അദ്ദേഹം ദർശിക്കുകയുണ്ടായില്ല . അദ്ദേഹത്തിന്റെ കുളി വെളുക്കാൻ ഏഴര നാഴികയുള്ളപ്പോഴും , അസ്തമിച്ചു പത്തു നാഴിക രാച്ചെന്ന ശേഷവുമായിരുന്നു . മൗനവ്രതാനുഷ്ഠാനം കഴിഞ്ഞ ശേഷം അദ്ദേഹം നാൽപത്തിയൊന്നു ദിവസം ചെങ്ങന്നൂർ ക്ഷേത്രത്തിൽ പടിഞ്ഞാറേ നടയിലും ഭജനം നടത്തി . ഇത്രയുമൊക്കെ സാധിച്ചശേഷം പതിനെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം മന്ത്രവാദം ചെയ്തു തുടങ്ങിയത് . നമ്പി മന്ത്രവാദം ചെയ്തു തുടങ്ങിയ കാലത്ത് പരദേശത്തുനിന്ന് വന്ന ഒരു സ്ത്രീ അച്ചൻകോവിൽ ശാസ്ത്രാക്ഷേത്രത്തിൽ വന്നു ഭജനമിരിക്കുന്നുണ്ടായിരുന്നു . ആ സ്ത്രീയെ, അവരുടെ ഭർത്താവും പരിവാരങ്ങളുമായി അവളെ ബാധിച്ചിരുന്ന ബാധോപദ്രവം ഒഴിപ്പിക്കാനാണ് കൊണ്ടുവന്നിരുന്നത്. ഒരു സംവത്സരക്കാലം ഭജനമിരുന്നിട്ടും ബാധ ഒഴിഞ്ഞു പോകാത്തതിനാൽ അവളുടെ ഭർത്താവും , ആൾക്കാരും മന്ത്രവാദികളെ അന്വേഷിച്ചു തുടങ്ങി . തേവലശ്ശേരി നമ്പിയെക്കുറിച്ച് ആരോ നല്ല ആഭിപ്രായം പറഞ്ഞതിനാൽ ആ സ്ത്രീയെയും കൊണ്ട് അവളുടെ ആൾക്കാർ ചെങ്ങന്നൂർക്കു പുറപ്പെട്ടു. അവർ നമ്പിയെ കണ്ട് വിവരം പറഞ്ഞു, അതുമുഴുവൻ കേട്ട ശേഷം നമ്പി പറഞ്ഞു
' നിങ്ങളിവരെ ചെങ്ങന്നൂർ പടിഞ്ഞാറേ നടയിൽ കൊണ്ടുപോയി പന്ത്രണ്ടുദിവസം ഭജനിമിരുത്തണം . അതുകഴിഞ്ഞിട്ട് വേണ്ടതു ഞാൻ ചെയ്യാം ".
അവർ ആ സ്ത്രീയെ പടിഞ്ഞാറേ നടയിൽക്കൊണ്ടുപോയി ഭജനമിരുത്തി . ഭജനമിരുന്ന പന്ത്രണ്ടുദിവസം ആ സ്ത്രീ സദാനേരവും ചിരിച്ചുകൊണ്ടാണിരുന്നിരുന്നത് . സന്ധ്യാസമയത്ത് നമ്പി പതിവായി ക്ഷേത്രത്തിൽ തൊഴാൻ ചെല്ലുമ്പോൾ അവൾ അദ്ദേഹത്തിന്റെ നേരെ കണ്ണുരുട്ടുക പതിവായിരുന്നു . പ്രന്ത്രണ്ടാം ദിവസം നമ്പി തൊഴാൻ ചെന്നപ്പോൾ ആ സ്ത്രീ രൂക്ഷതയോടെ നമ്പിയുടെ നേരെ തുറിച്ചു നോക്കുകയും വിശേഷാൽ ചില ഗോഷ്ടികൾ കാണിക്കുകയും ചെയ്തു . നമ്പി ക്ഷേത്രത്തിൽ കടന്നു ശാന്തിക്കാരനെ വിളിച്ചുപറഞ്ഞു .
"ഇന്നിന്ന മന്ത്രങ്ങൾ കൊണ്ട് ഇത്രയിത്ര ഉരു വീതം പുഷ്പാഞ്ജലി ചെയ്യണം . അതു കഴിയുമ്പോഴേക്കും ഞാൻ മടങ്ങിയെത്താം"
ശാന്തിക്കാരൻ അതു സമ്മതിച്ച് ശ്രീകോവിലിനകത്തേക്കു പോയി .
നമ്പി സ്വഭവനത്തിൽ മടങ്ങിയെത്തി നിലവറയ്ക്കുള്ളിൽക്കടന്നു ചില മന്ത്രങ്ങൾ ജപിച്ചു കൊണ്ടിരുന്നു . അതിനു ശേഷം അദ്ദേഹം പതിവായി വെച്ചു പൂജിച്ചിരുന്ന ചൂരൽ വടിയുമെടുത്തു കൊണ്ട് വീണ്ടും പടിഞ്ഞാറെ നടയിലെത്തി . നമ്പിയെക്കണ്ട് ആ സ്ത്രീ വീണ്ടും തുറിച്ചുനോക്കുകയും ഗോഷ്ടികൾ കാട്ടുകയും ചെയ്തു .
“ എന്താ വടി കൊണ്ടുവന്നിരിക്കുന്നത് ? എന്നെ അടിച്ചോടിച്ചു കളയാമെന്നായിരിക്കും വിചാരം അല്ലേ ? എന്നാൽ അടികൊള്ളുന്നതും , ഓടുന്നതും ആരാണെന്ന് നമുക്ക് കാണാം ."
നമ്പി ഒന്നും കണ്ടതായും കേട്ടതായും ഭാവിക്കാതെ ക്ഷേത്രത്തിനകത്തു ചെന്നു . ശാന്തിക്കാരൻ പുഷ്പാഞ്ജലി കഴിച്ച് പ്രസാദം അദ്ദേഹത്തിന് നൽകി . നമ്പി അതും വാങ്ങി പുറത്തിറങ്ങി . ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വെച്ച് പടിഞ്ഞാറെ നടയിലെത്തി . ആ സ്ത്രീ അപ്പോഴും ഗോഷ്ടികൾ കാട്ടുന്നുണ്ടായിരുന്നു . നമ്പി പുഷ്പാഞ്ജലി നടത്തിയ പ്രസാദം ആ സ്ത്രീയുടെ ശിരസ്സിലിട്ടിട്ട് ചൂരൽവടി അവളുടെ കയ്യിൽ കൊടുത്തു . അവൾ തുള്ളിക്കൊണ്ട് വടിവാങ്ങി തന്നത്താൻ അടിക്കാൻ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോൾ നിലവിളിച്ചു കൊണ്ട് അവൾ പറഞ്ഞു .
' അയ്യോ ! ഞാൻ പൊയ്ക്കൊള്ളാമേ . എന്റെ അമ്മ എന്നോടിങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല . എനിക്കിനി നിവർത്തിയില്ല . അതുകൊണ്ട് ഇനിയൊരിക്കലും ഞാനീദേഹത്ത് ബാധിക്കയില്ലെന്ന് സത്യം ചെയ്ത് ഒഴിഞ്ഞു പൊയ്ക്കൊള്ളാം .
നമ്പി ഉടനെ സത്യവാചകം ചൊല്ലിക്കൊടുത്തു . ബാധ അതേറ്റു പറഞ്ഞ് ഒഴിഞ്ഞുപോയി .
അതോടെ ആ സ്ത്രീ സ്വസ്ഥതയെ പ്രാപിച്ചു . സ്ത്രീയുടെ ഭർത്താവ് സന്തുഷ്ടനായി . അയാൾ നമ്പിക്കു പണവും , പട്ടും , മുണ്ടുകളും യഥേഷ്ടം സമ്മാനിച്ചു തൃപ്തിപ്പെടുത്തിയിട്ട് പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി .
പട്ടും , പണവും നമ്പി ഭഗവതിക്കു വഴിപാടായി നടയ്ക്കുവച്ചു . മുണ്ടുകൾ മാത്രമെടുത്തുകൊണ്ട് അദ്ദേഹം ഗൃഹത്തിലേക്കു മടങ്ങി .
ഈ മന്ത്രവാദത്തോടെ നമ്പിയുടെ പ്രശസ്തി പരദേശങ്ങളിലും വ്യാപിച്ചു . നമ്പീക്കറിഞ്ഞുകൂടാത്ത അത്ഭുത വിദ്യകളൊന്നുമുണ്ടായിരുന്നില്ല . യക്ഷി , ഗന്ധർവ്വൻ മുതലായവരെ വരുത്തി അദ്ദേഹം പലരെയും കാട്ടിയിട്ടുണ്ട് . സിംഹം , കടുവ തുടങ്ങിയ ക്രൂരമൃഗങ്ങളെപ്പോലും ആജ്ഞാനുവർത്തികളാക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു .

Пікірлер: 6
@user-iu3xw5fu6b
@user-iu3xw5fu6b 2 ай бұрын
🙏കഥ കേട്ടു കേട്ടു ഉറങ്ങിപ്പോയി 🙏💞💞💞💞💞
@wilsongeorge5048
@wilsongeorge5048 8 ай бұрын
നെടുംപ്രയാർ തേവലശ്ശേരി ഭദ്രകാളി ക്ഷേത്രത്തിൽ ഞാൻ പോകാറുണ്ട്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്റെ പ്രിയ ക്ഷേത്രം ആകുന്നു.
@sreedurgajyothisham1983
@sreedurgajyothisham1983 2 жыл бұрын
Good 🙏🙏🙏🙏
@user-iu3xw5fu6b
@user-iu3xw5fu6b 2 ай бұрын
🙏potti ithu polathe video kurachu koode samayam eduthu cheyyanam 🙏
@gameingbuddy9162
@gameingbuddy9162 2 жыл бұрын
Legend
@vipinnk0007
@vipinnk0007 7 ай бұрын
kadamattathu kathanarude chathanmare polum pidich kettiya maha manthrikan ..achankovil anadavane polum manthrathal bandhanasthankkiya aal..1000 varshaghalkidayil ithupole oru manthravadhi undayittilla.legendary...❤❤
വട്ടപ്പറമ്പിൽ വലിയമ്മ (Vattaparambil Valiyamma)
24:29
Malayalam audio books-KadhaMalika
Рет қаралды 7 М.
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 51 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Kakkassery Bhattathiri -An Aithihyamala Story in malayalam
18:18
Paithrukam Stories
Рет қаралды 2,7 М.
തലക്കുളത്തൂർ ഭട്ടതിരി (Thalakulathur Bhattathiri)
34:32
Malayalam audio books-KadhaMalika
Рет қаралды 29 М.
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,7 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,8 МЛН
Телефон-електрошокер
0:43
RICARDO 2.0
Рет қаралды 1,3 МЛН
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 744 М.