Рет қаралды 7,953
#karshakasree #pigfarmvideo #farming
വർഗഗുണവും മികച്ച തീറ്റയും പോലെതന്നെ പന്നിവളർത്തലിൽ പ്രാധാന്യമുള്ള ഘടകമാണ് പാർപ്പിടം. തണുത്ത അന്തരീക്ഷമാണ് മുതിർന്ന പന്നികൾക്ക് ആവശ്യമെങ്കിൽ കുട്ടികൾക്ക് ആവശ്യം ചൂടാണ്. മാത്രമല്ല, എപ്പോഴും ഈർപ്പമുള്ള കൂടുകളിൽ വളരുന്ന പന്നികളുടെ കുളമ്പിന് ആരോഗ്യം കുറവായിരിക്കും. അതുപോലെതന്നെ ഈർപ്പം കൂടിയാൽ കുട്ടികളുടെ വളർച്ച കുറഞ്ഞ് രോമവളർച്ച കൂടും. അതുകൊണ്ടുതന്നെ പന്നികൾക്ക് കൂട് ഒരുക്കുമ്പോൾ ശ്രദ്ധിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അക്കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് കോൾക്കാം.