Рет қаралды 5,163
സ്വഹാബി ചരിത്രങ്ങൾ (ഭാഗം 9) - സഈദ് ഇബ്നു സൈദ് (റ)..
മഹാനായ സ്വഹാബിയുടെ ഉപ്പ സയ്ദ് ജാഹിലിയ്യത്തിൽ വിഗ്രഹാരാധന സുലഭമായ അറേബ്യയിലെ ഒരു സമുദായത്തിൽ ജനിച്ചു വളർന്നു. എന്നാൽ അദ്ദേഹം വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്നില്ല, വിഗ്രഹാരാധന തെറ്റാണെന്നും സർവ്വതും സൃഷ്ടിച്ചതും പരിപാലിക്കുന്നതും സർവ്വശക്തനായ അല്ലാഹു (ﷻ) ആണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു...!!
ഒരിക്കൽ സഈദ് (റ) റസൂലുല്ലാഹി (ﷺ)യുടെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു:- അല്ലയോ റസൂലേ... എൻ്റെ ഉപ്പ ജാഹിലിയ്യത്തിൽ ജീവിച്ചു മരിച്ച ഒരു വ്യക്തിയാണെന്നും അദ്ദേഹം ഒരിക്കലും കുഫ്ർ (അല്ലാഹുവിൽ പങ്കുചേർക്കുക) ചെയ്തിട്ടില്ല എന്നും, അങ്ങയുടെ നുബുവ്വത്തിൻ്റെ ശേഷം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം അങ്ങിൽ വിശ്വസിക്കുമായിരുന്നു എന്നും അങ്ങേക്ക് അറിയില്ലേ..??
അപ്പോൾ റസൂലുല്ലാഹി (ﷺ) അറിയാമെന്ന് പറഞ്ഞു. അപ്പോൾ സഈദ് (റ) പറഞ്ഞു:- അല്ലാഹുവിൻ്റെ റസൂലേ.. എൻ്റെ ഉപ്പാക്ക് അല്ലാഹു (ﷻ) പൊറുത്തുകൊടുക്കുവാൻ വേണ്ടി അങ്ങൊന്നു പ്രാർത്ഥിക്കണം. റസൂലുല്ലാഹി (ﷺ) അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു എന്നിട്ട് പറഞ്ഞു താങ്കളുടെ ഉപ്പ സ്വയം ഒരു ഉമ്മത്തായി ഖിയാമത്ത് നാളിൽ വരുന്നതാണ്...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...