Рет қаралды 146
തമിഴ്നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ (തമിഴ്: வால்பாறை). [1] സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ (62 മൈൽ) അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ (40 മൈൽ) ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറവും തുടരുന്നു.[2] തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്
Hill catcher
#valparai #hillstationvibes #eveningvi#tribelife #anamalai ##coimbatore #tamilnadu #touristplace #travelvlog #malayalamvlog
Follow my instaugram page 😌👇