Рет қаралды 92,425
എല്ലാഗുണങ്ങൾ നേടുവാൻ
കുറ്റങ്ങളെല്ലാം നീങ്ങുവാൻ
സ്വർഗ്ഗത്തിൽ ഒന്നായ് ചേരുവാൻ
ബദ്റിങ്ങളാൽ തുണ റബ്ബനാ...
കടം വീടി സന്തോഷിക്കുവാൻ
കുടുംബങ്ങളിൽ ഗുണം ചെയ്യുവാൻ
ഖയ്റായ പാതയിൽ നീങ്ങുവാൻ
ബദ്രീങ്ങളാൽ തുണ റബ്ബനാ...
ദിക്റും സ്വലാത്തും നിത്വമിൽ
ചെയ്ത് ഖുശൂഉം സത്വമിൽ
സത്തായ ഈമാനുള്ളതിൽ
ബദരീങ്ങളാൽ തുണ റബ്ബനാ...
സന്താന സൗഭാഗ്യത്തിനും
സൗകര്യമുള്ളൊരു വീടിനും
പ്രസവത്തിലെ എലുപ്പത്തിനും
ബദ്രിങ്ങളാൽ തുണ റബ്ബനാ...
പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് ക്യാൻസറ് മുഴുവനും
ഷിഫ തന്ന് ദീർഗ്ഗായുസ്സിനും
ബദ്രീങ്ങളാൽ തുണ റബ്ബനാ...
കച്ചവടം കൃഷി മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും
ബദ്രിങ്ങടെ ബറക്കത്തിനാൽ
റഹ്മത്ത് താ യാ റബ്ബനാ...
എല്ലാ ബലാലും ആഫത്തും
എടങ്ങേറുകൾ മുസ്വിബത്തും
ബദരീങ്ങടെ ബറക്കത്തിനാൽ
യമെയ് കാക്കണം യാറബ്ബനാ..
ദണ്ണം വബാ വസൂരിയും
മറ്റുള്ള ദിനമടങ്കലും
ബദരീങ്ങടെ ബറക്കത്തിനാൽ
ശിഫയാക്കണം യാ റബ്ബനാ.
ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കുസിനെ കാട്ടിടും
നേരം ലഈനവനെ ആട്ടുവാൻ
ബദ്രീങ്ങളാൽ തുണറബ്ബനാ..
Instagram:
...
Welcome to our channel Adhil Thangal Official. We provide you best Islamic Songs & Nasheedha's through oru channel...
Stay tuned for upcoming videos 🖤
Please subscribe, watch, like, share & support, keep in touch with us...