Рет қаралды 3,199
Thrissur Pooram 2021 ന് തുടക്കം കുറിച്ച് പൂരം വിളംബര ചടങ്ങ് ഇന്ന് നടക്കും. നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറന്നാൽ 36 മണിക്കൂറോളമുള്ള തൃശൂർ പൂരത്തിന് തുടക്കമാകുന്നത്. ഇന്ന് രാവിലെ 11.30 മണിക്കാണ് ചടങ്ങ് ആരംഭിക്കുന്നത്. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ (Thechikkottukkavu Ramachandran) പകരം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാറാണ്.
എന്നാൽ അതിനിടെ പൂരം വിളംബരത്തിനുള്ള പാസ് വിതരണത്തിൽ ഇന്നലെ രാത്രിയിൽ വലിയ തോതിൽ ആശയ കുഴപ്പമാണ് ഉണ്ടായിരുന്നത്. അതെ തുടർന്ന് പൊലീസ് ഇടപെട്ട് 50 പേർക്ക് മാത്രം ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകുകയും ചെയ്തു.
പൂരത്തെ തുടർന്ന് തൃശൂർ നഗരം ഇന്ന് മുതൽ കനത്ത് പൊലീസ് വലയത്തിലായിരിക്കും. 2000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായും പാസ് പരിശോധനയ്ക്കായും നിയമിച്ചിരിക്കുന്നത്.
അതേസമയം സർക്കാരുമായി ചർച്ചയ്ക്ക് ശേഷ പൂരം ചടങ്ങായി കോവിഡ് നിയന്ത്രണത്തോടെ പ്രൗഡിയോടെ കൂടി നടത്തുമെന്ന് പാറമേൽക്കാവ് ദേവസ്വം അറിയച്ചു. എന്നാൽ തിരുവമ്പാടി ദേവസ്വം പൂരം പ്രതീകീത്മമായി മാത്രം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രത്യേകം യോഗം ചേർന്നാണ് തിരുവമ്പാടിക്കാർ പൂരം ഒരു ആന പുറത്തായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്
കുടമാറ്റത്തിൽ നിന്ന് തിരുവമ്പാടി ദേവസ്വം പിന്മാറി. എല്ലാ ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്ത് പ്രതീകാത്മകമായി നടത്താനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനമെന്ന് തൃശൂർ ജില്ല കലക്ടറെ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
തിരുവമ്പാടി കുടമാറ്റത്തിന് പിൻമാറിയ സാഹചര്യത്തിൽ പാറമേൽക്കാവ് ദേവസ്വം കുടമാറ്റം പ്രതീകാത്മകമായി തന്നെ നടത്തമെന്ന് പിന്നീട് വ്യക്തമാക്കി.
#thrissurpooram2021 #thekkegopuranada #pooram2021 #ernakulamsivakumar