THUMBAPOO COVER SONG | തുമ്പപ്പൂ പോലെ | Anamika | VIJU KUTTY | Anusree Creations +91 7208987390

  Рет қаралды 2,909,320

VIJU KUTTY Official

VIJU KUTTY Official

Күн бұрын

For Enquiries : 7208987390 vijus47@gmail.com
Don't forget to like share and Subscribe
Song credits
Vocal : Anamika Pushparajan
Concept/editing/ direction : VIJU KUTTY ( 7208987390 )
Orchestration : Murali Punalur
Programmed,Mixed & Mastered : Aromal Murali
Studio : Loyid K J (Shalabham Studio, Adoor)
DOP : Rajan Punalur
Cast : Anamika Pushparajan
Make-up : Alfa Roy, Punalur
Special thanks : Dr. Swapna Viju
Original song credits
Lyrics : Sujesh Hari
Music : Viswajith
Singer : K K Nishad
തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും
നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം
അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം
(തുമ്പപ്പൂ )
ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം
പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ
നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം
(തുമ്പപ്പൂ )
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
(തുമ്പപ്പൂ )
For Enquiries : 7208987390 vijus47@gmail.com
please subscribe this KZbin channel
ANTI-PIRACY WARNING *
This content is Copyrighted to VIJUKUTTY (Anusree creations). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 100
@sonyskitchen593
@sonyskitchen593 10 ай бұрын
ഈ കുഞ്ഞിന്റെ എക്സ്പ്രെഷൻ നോക്കി ഇരുന്നു പോയി. You ഗ്രേറ്റ് മോളു 👍🥰💐
@shibun-mj9to
@shibun-mj9to Жыл бұрын
ഈ കുഞ്ഞിന്റെ പാട്ട് സിനിമയിൽ പാടാൻ വിളിക്കണം ഇത് ഇതുപോലുള്ള നല്ല കുഞ്ഞുങ്ങളെ ഞങ്ങൾക്ക് ആവശ്യം
@MiniDasan-x1c
@MiniDasan-x1c Ай бұрын
Iiurrijbyt whoojhggq
@sreekumarsk6070
@sreekumarsk6070 14 күн бұрын
അതിമനോഹരം 🥰 വരികളുടെ അർത്ഥവും ഭാവവും ഉൾക്കൊണ്ട് ലയിച്ചു പാടി ❤ മോൾക്ക് ആശംസകൾ 🥰
@santhakumari5607
@santhakumari5607 2 жыл бұрын
മോളേ....ഉമ്മ.....ഉമ്മ...
@SubashKumarvs-ds1ts
@SubashKumarvs-ds1ts 11 ай бұрын
മോളെ. നല്ലത് വരട്ടെ🎉
@MaheshVijayan-ly1ky
@MaheshVijayan-ly1ky Жыл бұрын
പാട്ടിനെ പോൽ സുന്ദരി ആണ് മോൾ
@suprasanonmangalam5277
@suprasanonmangalam5277 11 ай бұрын
. പറയാൻ വാക്കുകളില്ല കേട്ടിട്ടു മതി വരാത്ത Super
@gouriarchanarp7617
@gouriarchanarp7617 Жыл бұрын
നല്ല മുഖശ്രീ ഉള്ള കുട്ടി ❤പാട്ടും പൊളി
@SuperManikkuttan
@SuperManikkuttan 10 ай бұрын
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം❤
@greenapple4025
@greenapple4025 Жыл бұрын
എത്ര പേര് പാടിയാലും ഇത്രയും മനോഹരം മറ്റൊരിടത്തു നിന്നും കേൾക്കാൻ കഴിയില്ല
@theerthanidheeshv8663
@theerthanidheeshv8663 10 ай бұрын
Aaru paranjn njaan paadum ithilum nannayitt😅😊
@ranjithperingali6816
@ranjithperingali6816 4 ай бұрын
😄​@@theerthanidheeshv8663
@rajeshnair9134
@rajeshnair9134 Ай бұрын
Full support mole.contiunue
@jayanpv7126
@jayanpv7126 Жыл бұрын
എഴുതിക്കഴിഞ്ഞാൽ അത് കഥയാണെങ്കിലും കവിതയാണെങ്കിലും ദൃശ്യമോ സ്രാവ്യമോ ആയ ഒരു ആവിഷ്കാരമായി ഇല്ലെങ്കിൽ വിത്തിനു വേണ്ടി പത്തായത്തിൽ സൂക്ഷിച്ച നെല്ലു പോലെയാണ് ഈ കവിതയ്ക്ക് ഭംഗി കൂട്ടിയിരിക്കുന്നത് അതിന്റെ ആലാപനം തന്നെയാണ് ഏകാഗ്രമായി ഇത് കേട്ടാൽ കണ്ണ് നിറയാത്തവർ ചുരുക്കം ആയിരിക്കും
@Troy_83
@Troy_83 7 ай бұрын
True. Still beautiful lyrics.
@savithaammus4410
@savithaammus4410 4 ай бұрын
ആലാപനംതന്നെയാണ് ഭംഗി യേകുന്നത്. പക്ഷെ വരികളിൽ യെന്തക്കുറവ്.... ഒരുകുറവുമില്ല. സംഗീതം അതിലും മെച്ചം. അതുപോലെ മോളുടെ ആലാപനം ഗംഭീരം......... രചന, സംഗീതം, ആലാപനം, ഇവ മൂന്നും കൂടി ചേർന്നപ്പോൾ.... ഗംഭീരം..എല്ലാ വിത ആശംസകളും നേരുന്നു
@EbinLk
@EbinLk Жыл бұрын
ആദ്യമായാണ് പാട്ട് പാടുന്ന ഒരാളുടെ ഫേസ് expression കണ്ടിട്ട് അതിൽ മുഴുകി പോയത് ,,, പല വരികൾ കേള്കുമ്പോളും മോളുടെ മുഖത്തെ ഭാവവും കണ്ടിട്ട് ഫീൽ ആയി ....
@rasheedchangotbalussery9409
@rasheedchangotbalussery9409 Жыл бұрын
Super moluuu❤❤❤othiri pravashyam kayttu❤❤❤ super ❤❤
@babuchirayil1686
@babuchirayil1686 Ай бұрын
ഹെഡ് സെറ്റ് വച്ച് കേട്ടാൽ എത്ര കേട്ടാലും മതിവരില്ല... പിന്നണിയും , പാടിയതും suppar🙏🙏🙏🙏👌👌
@UshaMk-o4g
@UshaMk-o4g Жыл бұрын
സൂപ്പർ 🌷🌷🌷
@user-on8ro5vv5h
@user-on8ro5vv5h 2 ай бұрын
Super mole orupad uyarangalil eathan jegadhwsharan anugrahikkatte🙏🙏🙏🙏👏👏
@Adhiefx007
@Adhiefx007 Жыл бұрын
എന്ത് രസമാ മോളേ കേട്ടിരിക്കാൻ
@Bennetgeetha-v6v
@Bennetgeetha-v6v 12 күн бұрын
Best and beautiful song.
@RajappanK-sg9vr
@RajappanK-sg9vr Жыл бұрын
ഈ കുഞ്ഞ് ഹൃദയം കൊണ്ട് പാടി : അതി മനോഹരം ഗംഭീരം
@ajithprasadkarunakaran3400
@ajithprasadkarunakaran3400 Жыл бұрын
ഇത്രയും ഫീൽ ചെയ്തു ഈ കുഞ്ഞു പ്രായത്തിൽ അസാധ്യം
@NeenaShiju-qr6zs
@NeenaShiju-qr6zs Жыл бұрын
നന്നായി പാടി, പലരും പാടിയത് കേട്ടു പക്ഷേ എന്തോ മോളു പാടുന്നതുപോലെ ഇഷ്ടം തോന്നിയില്ല, ❤️ ഒരുപാട് ഇഷ്ടം 💚കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💛 എപ്പോഴും കേൾക്കാൻ എനിക്കും എന്റെ molukum ഇഷ്ടം ആണ് ❤️💛💚
@satheeshr3280
@satheeshr3280 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം
@palazhichandran3667
@palazhichandran3667 3 жыл бұрын
അനാമികയുടെ മനോഹരമായ ആലാപനം. നൊമ്പരപ്പെടുത്തുന്ന ഒരോർമ്മ .കേൾക്കുമ്പോൾ നല്ല സുഖം. വിജൂ അഭിനന്ദനങ്ങൾ.
@JijivattoliparambilJiji
@JijivattoliparambilJiji Жыл бұрын
Great.... മോളു
@ReghuNadhan-j5g
@ReghuNadhan-j5g 4 ай бұрын
എന്തു ഒന്നും പറയാനില്ല ഓ സൂപ്പർ ആരും കുഞ്ഞിനെ കണ്ണ് വെക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹
@shibupaul2719
@shibupaul2719 9 ай бұрын
എത്ര മനോഹരം ആലാപനം ഭാവം സ്വരം എല്ലാം.. മിടുക്കി 🤝
@unnikrishnanbhaskaran6752
@unnikrishnanbhaskaran6752 4 ай бұрын
നല്ല മുഖശ്രീ, നല്ല ലയം നല്ല ആലാപനം നല്ല എക്സ്പ്രഷൻ അഭിനന്ദനങ്ങൾ മോളെ
@sureshnv6177
@sureshnv6177 Жыл бұрын
ഈ പാട്ട് നൂറിലേറെ ആവർത്തി കേട്ടവരുണ്ടോ???❤❤❤❤❤
@retnammajayan7298
@retnammajayan7298 Жыл бұрын
ഗംഭീരം
@mekhalababu1770
@mekhalababu1770 2 жыл бұрын
നല്ല സുന്ദരമായ ആലാപനം ❤❤ ആ പാട്ടിന്റെ ഫീൽ മുഴുവൻ ആ കുഞ്ഞിന്റെ മുഖത്തു തെളിയുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മോളെ ❤❤❤❤❤❤👍👍👍
@sreekala469
@sreekala469 Жыл бұрын
👍
@rajeevtdk4695
@rajeevtdk4695 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤🙏🙏🙏
@thyagendraprasadpp7206
@thyagendraprasadpp7206 2 жыл бұрын
പാട്ടിന്റെ വികാരം ഉൾക്കൊണ്ട് നന്നായി പാടിയിരിക്കന്നു. എത്രകേട്ടാലും മതിവരില്ല ,നമ്മെ പിടിച്ചു നിർത്തുന്ന പാട്ട് . അഭിനന്ദനങ്ങൾ മോളെ. !❤️💐
@achudanppkadambur6134
@achudanppkadambur6134 2 жыл бұрын
Mole super aayitundu molude paattu
@Ashraf43
@Ashraf43 Жыл бұрын
ഈ കുട്ടി ഞങ്ങളുടെ അടുത്ത സിനിമയിൽ ഉണ്ടാകും 🙏🙏 വിനീതിന്റെ അനുജത്തിയായി...❤❤
@Achumol..
@Achumol.. Жыл бұрын
സത്യം ആണോ 😊
@daisymathew3442
@daisymathew3442 5 ай бұрын
സിനിമയുടെ പേര്
@ShivaNanda-bz7cy
@ShivaNanda-bz7cy 4 ай бұрын
..........​@@Achumol..
@kpsekharan3367
@kpsekharan3367 4 ай бұрын
നല്ലവണ്ണം പാടി
@RajeevK-x7s
@RajeevK-x7s 11 ай бұрын
മോളെ സൂപ്പർ ❤
@manikalloorkad1523
@manikalloorkad1523 3 жыл бұрын
എല്ലാ രീതിയിലും മനോഹരം,,, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഈ ഗാനത്തിൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ,,,,
@kasirajapillai7473
@kasirajapillai7473 11 ай бұрын
നല്ല ഈണതിൽപാടീമോള്
@pradeepolipram213
@pradeepolipram213 Жыл бұрын
❤❤❤❤❤❤ സൂപ്പർ
@sreedevikm5541
@sreedevikm5541 2 жыл бұрын
👌👌👌mole നല്ല സൗണ്ട് മറ്റുള്ളവർ പാടിയതിനേക്കാൾ കേൾക്കാൻ സുഖം മോള് പാടി കേട്ടപ്പോൾ ആണ് എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകും 🙏🙏🙏
@pgirishkumarpgirishkumar7933
@pgirishkumarpgirishkumar7933 Жыл бұрын
ആഹാ... മനോഹരം മോളെ... 👍👍👍❤❤❤🥰🥰🥰🌹🌹🌹
@arunprasadkk3916
@arunprasadkk3916 3 жыл бұрын
എന്ത് പറയാനാ മോളെ!!!! എല്ലാം ദൈവം തരുന്നുന്നുണ്ട് മോളെ... അതല്ലേ ഈ ഹൃദയ സംഗീതം.. വേറെന്തു വേണം!!! കോരിത്തരിക്കുന്ന ആലാപനം.... 🙏🙏🙏
@SatheeshChandran-i8t
@SatheeshChandran-i8t 11 ай бұрын
നല്ലത് വരട്ടെ മോളെ ❤️❤️❤️
@sreekala8304
@sreekala8304 3 жыл бұрын
അതിമനോഹരം 🌺🌺🌺🌺ഗംഭീരം 👍 ഇ കഴിവ് നശിച്ചുപോകാതെ വളരട്ടെ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
@deepakjobi8869
@deepakjobi8869 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ മോൾ
@anwarismail6389
@anwarismail6389 2 ай бұрын
Wow grt
@DevikaDevika-xy7fy
@DevikaDevika-xy7fy 7 ай бұрын
❤❤❤❤ethra. Kettalum ..mayhiyavillla ..poli❤❤❤❤🎉🎉🎉🎉🎉🎉
@cpbappuvmk1820
@cpbappuvmk1820 12 күн бұрын
Fantastic..so good feel..
@sreejar9296
@sreejar9296 3 жыл бұрын
സൂപ്പർ മോളേ ..നന്നായി പാടിയിട്ടുണ്ട് .ടീമിന് അഭിനന്ദനങ്ങൾ ...🌹👌👍
@alphyjijy8897
@alphyjijy8897 3 жыл бұрын
ശബ്ദത്തിന്റെ ശാലീനത അതാണ് ഈ പാട്ടിന്റെ ആലാപനത്തി എന്റെസൗന്ദര്യം
@dasan.k.mmemunda8238
@dasan.k.mmemunda8238 7 ай бұрын
എന്തൊരു സങ്കടപ്പെടുത്തുന്ന വരികൾ.അതിൻ്റെ ഫീ ലോടുകൂടിയ സംഗീതം. അത് ഫലിപ്പിക്കുന്ന മോളുടെ മനോഹര ശബ്ദവും ഭാവവും. നന്ദി നിർമ്മിച്ചവർക്ക് .
@RadhaKrishnan-hl8fp
@RadhaKrishnan-hl8fp 16 күн бұрын
🙏🙏🙏👍❤️👍❤️ പൊന്നമ്മ മോളെ
@sheebanandha7790
@sheebanandha7790 3 жыл бұрын
ഈ പാട്ട് പലരും പാടികേട്ടു പക്ഷെ ഇത്ര മനോഹരമായി തോന്നിയതും മനസിനെ സ്പർശിച്ചതും മോൾ പാടി കേട്ടപ്പോഴാണ് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ 👌👌👌🌹🌹🌹
@Finder1611
@Finder1611 Жыл бұрын
K k nishad singer ❤❤ padiyathu koode kelkanam❤
@sujasabu2687
@sujasabu2687 Жыл бұрын
Poonthenaruvi
@rajeshkumarts738
@rajeshkumarts738 Жыл бұрын
Gttyb rfchthyt😀yh😀തന്നെ ഹ cg rcd htj rt whiff
@krishithottam6210
@krishithottam6210 Жыл бұрын
🎉
@velayudhank9279
@velayudhank9279 Жыл бұрын
അതെ
@drsureshnarayanan1673
@drsureshnarayanan1673 Жыл бұрын
നല്ല ആലാപനം. ഒരു പാട്ടിന്റെ അവതരണത്തിൽ വേണ്ടതായ ചേരുവകൾ എല്ലാമുണ്ട്. എന്നാൽ, വളരെ ഹൃദയസ്പർശിയായ ആ ഗാനത്തിന്റെ അനുഭവതലം ഇവിടെ ഭദ്രമല്ല. വളരെ നല്ല ഈണത്തിലും, താളത്തിലും ഈ കുട്ടി ആലപിച്ചിരിക്കുന്നു. ദൃശ്യവല്കരണത്തിൽ ആഹാര്യവും വെളിച്ചത്തിന്റെ ക്രമീകരണവും ഏറെ നന്നാവേണ്ടതായി കാണുന്നു. മദ്ധ്യമാവതി രാഗത്തിന്റെ സുഖവും, അവശ്യം വേണ്ട വൈകാരിക സ്പർശവും കിട്ടിയിട്ടുണ്ട് . പാട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും!
@indhulekha9067
@indhulekha9067 2 жыл бұрын
തുമ്പപ്പൂപോലെ നൈർമ്മാല്യമുള്ള പാട്ടും പാട്ടുകാരിയും 😊
@thilakeshv.t-st7gt
@thilakeshv.t-st7gt Жыл бұрын
ആഭര feeling പാട്ട് കേട്ടു തകർന്നു പോയി
@chandrabhanu0055
@chandrabhanu0055 Жыл бұрын
KSചിത്രക്കു പോലും ഇത്ര ഭംഗിയായി ആലപിക്കാൻ കഴിയില്ല. നന്ദിമോളേ.. നാളെകൾനിനക്കുള്ളതാവട്ടെ.
@mbdas8301
@mbdas8301 9 ай бұрын
ചിത്രയുടെ പാട്ട് ഇതുവരെ കേട്ടിട്ടില്ലേ?
@rajivlekshmilr7557
@rajivlekshmilr7557 3 жыл бұрын
മോളെ നന്നായി പാടി suuuper...... ദൈവം അനുഗ്രഹിക്കട്ടെ
@subinsubi2694
@subinsubi2694 2 жыл бұрын
Moluse adipoli tto 🥰🥰🥰 manas niranju...
@sreenandha12345
@sreenandha12345 2 жыл бұрын
വളരെ വളരെ നന്നായി പാടി ഒത്തിരി ഷ്ടമായി ഇടുക്കി ജില്ലയിൽ നിന്നും ഒരു സദഹോ ( ചെണ്ട വിജയൻ ചേലച്ചുവട്) അജയൻ
@rugminikeerthi6163
@rugminikeerthi6163 Жыл бұрын
🤝🤝സൂപ്പർ
@sasthamedicallaboratorypat4289
@sasthamedicallaboratorypat4289 Жыл бұрын
മനോഹരമായി ഭാവസാന്ദ്രമായി പാടി മോളുട്ടി 🥰❤😘😘😘 ഇനിയും നിറയെ പാടണം 🙏🙏🙏💛💛
@sudheepkurup5538
@sudheepkurup5538 Жыл бұрын
മിടുക്കി ❤
@prasadkana5516
@prasadkana5516 Жыл бұрын
ഒന്നും പറയാൻ ഇല്ല കുഞ്ഞിന്റെ പാട്ടും ഭാവങ്ങളും വിവരണത്തിന് അതീതം നന്നായി വരട്ടെ
@BijumonRaju-cc9kn
@BijumonRaju-cc9kn Ай бұрын
🎉🎉🎉super
@bhadranks5719
@bhadranks5719 Ай бұрын
ഈ അടുത്ത കാലത്ത് ഇത്രയും ഹൃദയസ്പർശിയായ ഒരു പാട്ട് കേട്ടിട്ടില്ല. ഹെഡ് ഫോൺ വെച്ച് കണ്ണടച്ച് ഈ പാട്ട് കേട്ടാൽ ഉണ്ടാകുന്ന ഒരു ഫീലിംഗ് അത് അനുഭച്ച് തന്നെ അറിയണം. അഭിനന്ദനം ഒന്നും പറയുന്നില്ല മോളെ കാരണം അത് പാഴ്‌വാക്കാണ് എന്ന് എനിക്ക് തോന്നുന്നു.
@PramodK-sj8ol
@PramodK-sj8ol Жыл бұрын
മോളേ കലക്കി ഒന്നും പറയാൻ ഇല്ല
@shamsali1246
@shamsali1246 3 жыл бұрын
പ്രിയ എഴുത്തുകാരാ അഭിനന്ദനങ്ങൾ
@rugminikeerthi6163
@rugminikeerthi6163 Жыл бұрын
👍👍ആയി mole🤝🤝
@silidileep6338
@silidileep6338 3 жыл бұрын
നന്നായിട്ടുണ്ട് മോളെ 👌👌🌹🌹🌹❤❤വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰💕💕❤❤
@magical2020
@magical2020 10 ай бұрын
അതിമനോഹരം ❤❤❤
@manjuk263
@manjuk263 2 жыл бұрын
ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് മനോഹരം ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനന്ദനങ്ങൾ
@VinodKumar-ne6lv
@VinodKumar-ne6lv 6 ай бұрын
Good lyrics and fine tune and voice
@mohankrishnankutty1898
@mohankrishnankutty1898 Жыл бұрын
നല്ല ക്യാമറ, നല്ല Editing ,Super presentation. നല്ല നാടൻ ശൈലി. നല്ല ഗായിക മോൾ. All the Best.
@santhilalr2986
@santhilalr2986 Жыл бұрын
നല്ല ഫീൽ 🙏
@sulekhaaromalsulu5278
@sulekhaaromalsulu5278 3 жыл бұрын
മ്യൂസിക്... ആരോമൽ മിക്സിങ്... മോളുടെ വോയിസ്‌.... എല്ലാം Super👌👌👌💖❤... ഫാൻ ഓഫ് ആരോമൽ മുരളി.... 💖👍
@gokuldasma2128
@gokuldasma2128 Жыл бұрын
നന്നായിട്ടുണ്ട്.....
@babubaburaj8220
@babubaburaj8220 2 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് എനിക്കുറിയില്ല.അത്ര മേൽ മനോഹരം,ഈ പാട്ടിന്റെ വരികളും,ആലാപനവും.
@sunilkumar-lf2tt
@sunilkumar-lf2tt 10 ай бұрын
super voice mole......god bless you
@ajith.lekshmi
@ajith.lekshmi 2 жыл бұрын
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ കുലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)🖤
@sandeeps9710
@sandeeps9710 Жыл бұрын
സൂപ്പർ 👍👍
@muralimuraleedharan4508
@muralimuraleedharan4508 Ай бұрын
Super ♥️♥️അടിപൊളി 👍 great♥️ആർദ്രതയുള്ളവർക്ക് വേണ്ടി പാടിയത് ആണ് kochumidukki♥️
@sathibai5311
@sathibai5311 2 жыл бұрын
Vavakjunjeeee superb 👌👌👌👌👌 Entha feel👌👌👌❤️❤️❤️❤️❤️ Ummmmmmmmmmmmmmmaaaaaaaaa 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@NarayananM-p3b
@NarayananM-p3b 10 ай бұрын
Heart touching singing thank you molu
@binduajay7045
@binduajay7045 2 жыл бұрын
യൂട്യൂബിൽ എന്തു വിഡിയോ കാണുവാൻ എടുത്താലും ഈ മോളുടെ ഈ സോങ് കൂടി കേൾക്കും. അത്രക്ക് ഫീൽ ഉണ്ട് മോൾ പാടിയത് കേൾക്കുവാൻ....love u.... മോളൂ...
@VIJUKUTTY
@VIJUKUTTY 2 жыл бұрын
thank you for your great support....
@Jithu-x8k
@Jithu-x8k Жыл бұрын
ഗുഡ് സോങ്
@rijuc2432
@rijuc2432 3 жыл бұрын
എല്ലാ രീതിയിലും മനോഹരം,,, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഈ ഗാനത്തിൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@ManiMani-fk9zf
@ManiMani-fk9zf 7 ай бұрын
❤supermola
@babudivakaran7397
@babudivakaran7397 3 жыл бұрын
Marvelous, no words to explain 🙏 നിന്റെ ആ പുഞ്ചിരിയാണോ അതോ ആ നോട്ടമാണോ അതോ ആ ശബ്ദമാണോ അതോ ആ മ്യൂസിക്കാണോ എന്തോ ഒരു ആകർഷണം ഇതിലുണ്ട്. എല്ലാ ദിവസവും ഞാൻ കേൾക്കുന്നു. വളരെ ഇഷ്ടപ്പെട്ടു.
@pratheeshlal2022
@pratheeshlal2022 3 жыл бұрын
Super song
@gopitk4488
@gopitk4488 3 жыл бұрын
Nallurukavita.pattinterupattil.super.
@lekshmi8201
@lekshmi8201 3 жыл бұрын
𝚂𝚞𝚙𝚎𝚛 𝚜𝚘𝚗𝚐
@arunkrishna1994
@arunkrishna1994 3 жыл бұрын
Currect
@mercymathew2140
@mercymathew2140 3 жыл бұрын
@@lekshmi8201 merch😀😀🌹🌹🌹🌹🌹🌹🌹
@suryarajeesh2721
@suryarajeesh2721 Жыл бұрын
സൂപ്പർ മോളെ
@nishitk1699
@nishitk1699 3 жыл бұрын
Superb. Congratulations.
@sajanappu3084
@sajanappu3084 Жыл бұрын
മോളെ എത്രഎത്ര സുന്ദരമായി പാടി
@rajum4028
@rajum4028 2 жыл бұрын
ഈ പാട്ടാണ് മറ്റുള്ളവർ പാടിയതിലും super, അഭിനന്ദനങ്ങൾ
@sindhusomadas382
@sindhusomadas382 Жыл бұрын
സൂപ്പർ മോളു
@Remesh-ic7xj
@Remesh-ic7xj Жыл бұрын
മോളേ...മനോഹരമായി ആലാപനം. മനോഹരമായ ശബ്ദം. ഒരു പാട് ഇഷ്ടമായി god bles you.❤❤❤
@JohnJohn-bh3si
@JohnJohn-bh3si Жыл бұрын
❤❤❤❤ adipoli mole nalla bhavi undavatte ninakk
@jayanp3141
@jayanp3141 2 жыл бұрын
അതി മനോഹരമായി പാടിയിട്ടുണ്ട് .... ക്യാമറ വർക്കും എഡിറ്റിങ്ങും പിന്നെ പാട്ടിൻ്റെ താളവും എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു ...
@SumaB-xl1by
@SumaB-xl1by Жыл бұрын
Molude shabdathil ee ganam ethra kettittum mathivarunnilla aa mizhikalil oro bhavangalum vayichedukkam good
@jyothysuresh6237
@jyothysuresh6237 3 жыл бұрын
ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം... പനിമതിയായ് സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം... മികച്ച ആലാപനവും മികച്ച രചനയും.... 👍👍💕💕
@sudhamony4417
@sudhamony4417 3 жыл бұрын
സൂപ്പർ മോളെ
@merlyjoseph874
@merlyjoseph874 2 жыл бұрын
വളരെ നന്നായി പാടി. ശബ്ദ ഗംഭീരം ഭാമത്മകമായി പാടി. മോളുടെ മെർളി സിസ്റ്റർ.
@saleesh8364
@saleesh8364 Жыл бұрын
♥️♥️
@ശിവശങ്കരിയംഓംങ്കാരം
@ശിവശങ്കരിയംഓംങ്കാരം Жыл бұрын
സൂപ്പർ❤❤
@Bennetgeetha-v6v
@Bennetgeetha-v6v 9 күн бұрын
Very best
@suryaramachandran7914
@suryaramachandran7914 Жыл бұрын
നല്ല feel..കൗതുകമുള്ള മുഖം.. 👍👍അറിയപ്പെടുന്ന ഗായികയായി ഉയരട്ടെ 👍👍
@aluthomas8307
@aluthomas8307 Жыл бұрын
Sundharikutty
@VijithKumar-dh6ig
@VijithKumar-dh6ig Жыл бұрын
സുപ്പർ
Gutfeld: Trump holds a 'big powwow' with Republicans
9:21
Fox News
Рет қаралды 368 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Thumbapoo Pole chirichum | Cover Song |
4:09
Mathrubhumi
Рет қаралды 906 М.