Рет қаралды 224
ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ കാർമൽഗിരി സെമിനാരിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി പൗരോഹിത്യ സ്വീകരണത്തിനായി യാത്രയാകുന്ന ഡീക്കന്മാർ തയ്യാറാക്കിയ ഹൃദയസ്പർശിയായ വീഡിയോ ...
13 വർഷം നീണ്ട ഒരു വൈദിക വിദ്യാർത്ഥിയുടെ പ്രണയവും ജീവിതവും
ഏതാണ്ട് പതിമൂന്ന് വർഷം നീളുന്ന പ്രാർത്ഥന-പഠന -വിചിന്തനങ്ങൾക്കുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ കാർമൽഗിരിസെമിനാരിയിൽ നിന്ന് യാത്രയാകുന്ന ഡീക്കന്മാർ തയ്യാറാക്കിയ ഒരു വീഡിയോ ആണിത്. തങ്ങളെ ദൈവം ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിലേക്കു വിളിക്കുന്നു എന്ന് ആദ്യമായി തോന്നിയ നിമിഷം മുതൽ SSLCക്കുശേഷം മൈനർ സെമിനാരിയിലേക്ക് ഭയത്തോടും വിറയലോടുംകൂടെ കടന്നുവന്ന് പ്രാഥമിക പരിശീലനങ്ങൾ സ്വീകരിച്ചതും ബിരുദപഠനം പൂർത്തിയാക്കിയതും തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ വിജയകരമായി പര്യവസാനിപ്പിച്ചതുമെല്ലാം എത്ര ഭംഗിയായാണ് ഈ ഏഴു മിനിറ്റു ദൈർഘ്യമുള്ള വീഡിയോയിലൂടെ അവർ പറഞ്ഞുവച്ചിരിക്കുന്നത്!
തിരക്കഥ, സംവിധാനം: ഡീക്കൻ സെബാസ്റ്റ്യൻ വലിയപറമ്പിൽ
കാമറ: ഡീക്കൻ വിപിൻ T.
എഡിറ്റിങ്: ഡീക്കൻ ഡെൻസി
താരങ്ങൾ: ഡീക്കൻ ഫ്രാങ്ക്ളിൻ, ഡീക്കൻ ഡെറിൻ #christianity #trending #inspiration #seminary #carmelgiri #mangalapuzha #latin #deacons #motivation #pontifex #priest