Рет қаралды 68
വഴുതനങ്ങ കറി# ചപ്പാത്തിക്കും, പൊറോട്ടക്കും, ചോറിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.
ആവശ്യമായ സാധനങ്ങൾ
2 വഴുതനങ്ങ
1 തക്കാളി
1 ഉള്ളി
2 പച്ചമുളക്( ആവശ്യത്തിന്)
അരവിന് വേണ്ട സാധനങ്ങൾ
1/2 മുറി തേങ്ങ
1 ടീസ്പൂൺ ജീരകം
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
ഉണ്ടാക്കുന്ന വിധം
ഉള്ളി, തക്കാളി,പച്ചമുളക്, വഴുതനങ്ങ എന്നിവ ചെറുതായി അറിയുക. ഒരു fry പാൻ എടുത്ത് അതിലേക്ക് ഒരു tablespoon എണ്ണ ചൂടാക്കാൻ വച്ച് 1/2 ടീസ്പൂൺ കടുക് കുറച്ച് കറിവേപ്പില ഇട്ട് അറഞ്ഞു വച്ച ഉള്ളി, തക്കാളി, പച്ചമുളക്, എന്നിവ ഇട് നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞ് വച്ച വഴുതനങ്ങ ഇട്ട് വഴറ്റുക.കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് ആവശ്യത്തിന് ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ 2 മിനിറ്റ് വേവിയ്ക്കുക. പിന്നീട് അരച്ചു വച്ച തേങ്ങഅതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് 2 മിനിറ്റ് അടച്ചു വക്കുക. ശേഷം ഉപയോഗിക്കുക.