ദൈവപ്രീതിക്കായി മുസ്‍ലിംകൾ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തുകൾ നൽകുന്ന ദാനരീതിയാണ് വഖഫ്. വഖഫ് ചെയ്ത സ്വത്തുകൾ, മനുഷ്യ നന്മക്കായി നീക്കിവെക്കുന്നവയാകയാൽ, അവ അന്യാധീനപ്പെടാതെ സമൂഹത്തിനായി നിലനിൽക്കും. വഖഫ് ചെയ്ത സ്വത്തുകൾ, മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനും ഉപയോഗിക്കപ്പെടുന്നു