Рет қаралды 258,113
തന്ത്രി വെറും ശമ്പളക്കാരനാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞത് മാത്രം കേട്ടാല്‍ മതിയെന്നും നടയടച്ച് പോകാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നുമുള്ള വാദത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മും ശക്തിയുക്തം വാദിക്കുന്നത്. എന്നാല്‍ ഇത് വെറും സ്വപ്‌നം മാത്രമാണെന്നും കള്ളപ്രചാരണമാണെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടപെടലുകളും ദേവസ്വം നിയമങ്ങളും സംഭവങ്ങളുമൊക്കെ സര്‍ക്കാരിനെയും പിണറായിയെയും വെട്ടിലാക്കുന്നതാണ്.