മുള്ളൻ പന്നിക്ക് മുള്ള് തെറിപ്പിക്കാൻ കഴിയില്ല Porcupines can't shoot their quills #മുള്ളൻപന്നി

  Рет қаралды 220,120

vijayakumar blathur

6 ай бұрын

Porcupines shooting their quills is a common misconception, but the quills still pose a serious threat, and it can be difficult to remove them because each one has backward-facing barbs that act as grappling hooks after they pierce skin
മുള്ളൻ പന്നിയെ ആക്രമിച്ച പുലികളും കടുവകളും പലതും ചത്തുപോയ വാർത്തകൾ ഏറെ ഉണ്ട്. തറച്ച മുള്ളുകൾ പറിച്ച് കളയാൻ കഷ്ടപ്പെടുന്ന വിഡിയോകൾ കണ്ടിട്ടുണ്ടാവും. മുള്ളൻ പന്നി മുള്ളുകൾ അമ്പ് പോലെ എയ്ത് കൊള്ളിക്കും എന്ന പരമ്പരാഗത അന്ധവിശ്വാസം നമ്മുടെ നാട്ടിൽ ഇപ്പഴും ഉണ്ട്. എയ്യൻ പന്നി എന്ന പേര് പോലും ഉണ്ട്. പക്ഷെ അങ്ങിനെ ഒരു കഴിവ് ഇതിനില്ല. അങ്ങോട്ട് പോയി ചോദിച്ച് വാങ്ങുന്നതാണ് മുള്ളുകൾ അധികവും. അങ്ങിനെ തറച്ച മുള്ളുകൾ ഒന്ന് കുടഞ്ഞ് കളഞ്ഞാൽ ഊരിപ്പോകില്ലെ - പിന്നെന്താണ് പ്രശ്നം എന്ന് നമ്മൾ കരുതും.
പക്ഷെ അതങ്ങിനെ ഊരിപ്പോവില്ല. പലപ്പോഴും പുലികളുടെയും കടുവകളുടെയും കാട്ട് നായ്ക്കളുടെയും അന്തകനാണ് മുള്ളൻ പന്നി . എതയോ കടുവകൾ മനുഷ്യരെയും വളർത്തുമൃഗങ്ങളേയും തീനികളായി മാറിയത് മുള്ളൻ പന്നിയുടെ മുള്ള് മൂലമാണ്. ആ മുള്ളാണെങ്കിൽ വെറും രോമവും ! നല്ല മൂർച്ചയുള്ള കൂർത്ത ഉറപ്പാർന്ന മുനയുള്ള ഈ മുൾ രോമം കുത്തിക്കയറുന്നത് മനസിലാക്കം. പക്ഷെ അതു കയറിക്കഴിയുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നിൽ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തിൽ ഇതിനെ കയറിപ്പിടിക്കാൻ ശ്രമിച്ചാൽ പണി പാളും. മുള്ളൂകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളീലേക്ക് കയറിയതുപോലെ വേഗത്തിൽ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാൽ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകൾ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്ക്കൊണ്ടിരിക്കും.
മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്റോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകൾ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിൾസ് ഷീറ്റ് പോലെ ചേർന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നിൽക്കുന്ന സമയങ്ങളിൽ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേർന്ന് നിന്ന് മുനയായി പ്രവർത്തിക്കുമെങ്കിലും മാംസത്തിനുള്ളിൽ എത്തിയാൽ , അവിടത്തെ ചൂടും നനവും ഏൽക്കുന്നതോടെ ഇവ പൊങ്ങി ഉയരും . അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാൻ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകൾ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതൽ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാൻ ശ്രമിച്ചാൽ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും. അതിനാൽ തന്നെ പുള്ളിപ്പുലികൾ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകൾ നീക്കം
ചെയ്യാൻ പല സർക്കസും നടത്തും. കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണിൽ കൊണ്ടാൽ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും. ഭീഷ്‌മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളർത്തു നായകൾ പൊന്തകളിൽ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകൾ യജമാനൻ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഈ മുള്ളുകൾ അവരുടെ അന്തകരാകും.
facts about The Indian crested porcupine (Hystrix indica)
#biology #nature #malayalamsciencechannel #ശാസ്ത്രം #സയൻസ് #science facts #മുള്ളൻ പന്നി #porcupine #ഇന്ത്യൻ #Indian crested porcupine #Hystrix indica
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , retails etc. through visual illustration. This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism comment news reporting teaching scholarship and research. Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favor of fair use.

Пікірлер: 690
@vijayakumarblathur
@vijayakumarblathur 5 ай бұрын
www.mathrubhumi.com/environment/columns/facts-about-porcupine-1.6370476
@azharudheenazhar9780
@azharudheenazhar9780 5 ай бұрын
Bengal fox ne kurich oru video chayyamo
@edwinpaul6378
@edwinpaul6378 5 ай бұрын
Ariyathe veruthe parjathalla eanikku oru 55 kollathe parijayam eekariyathil undu kattu geevikalumayi ente kalilum thudayilum mullu tharachittundu ethinte ellamullum theruppikkukayilla athinepattikooduthal paryanamekkil prajutharam
@vijayakumarblathur
@vijayakumarblathur 5 ай бұрын
enikkum 55 kollathe parichayam kaatu jeeviklumaayi unt
@gokulgopi6670
@gokulgopi6670 5 ай бұрын
​@@edwinpaul6378 chetta iyal camerakk munnil vannu ninnu aaro parayunnathum kettu dailoge adikkunnathanu. Alland iyalkk ithinekkurich neritt oru parichayavum illa
@jerinantony106
@jerinantony106 3 ай бұрын
@@gokulgopi6670 eda ulle inte vidhayabyasa yogyatha enthanu..?
@AjdasStories
@AjdasStories 5 ай бұрын
നിലവിൽ മലയാളിക്ക് ജീവികളോടുള്ള കാഴ്ചപ്പാടും തെറ്റിദ്ധാരണയും ഒക്കെ ഈ ചാനൽ മറ്റിക്കൊടുക്കും all the best....
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@josephkv7856
@josephkv7856 6 ай бұрын
തികച്ചും വ്യത്യസ്ഥമായ ചാനൽ. അവതരണം നന്ന്. നല്ല നിരീക്ഷണം. ഗവേഷണം. റോഡൻറിന്റെ വംശം. എല്ലുകൾ കരണ്ടു നിന്നുന്ന സ്വഭാവം. ശക്തമായ നഖങ്ങൾ. രാത്രി ഛരന്മാർ. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വൈജ്ഞാനികമായ വിവരങ്ങൾക്ക് നന്ദി.
@vijayakumarblathur
@vijayakumarblathur 5 ай бұрын
നല്ല വാക്കുകൾക്ക് നന്ദി - പിന്തുണയ്ക്കും. കൂടുതൽ ആളുകളിലെത്തിക്കാൻ സഹായിക്കുമല്ലോ
@sojanmathew5471
@sojanmathew5471 5 ай бұрын
​@@vijayakumarblathur താങ്കൾ മലയാള ഭാഷ നല്ല രീതിയില്‍ ഉപയോഗിക്കുന്നു. അതിനും നന്ദി..
@saaj9933
@saaj9933 5 ай бұрын
Subscribed Sir
@nothingmorethanone1121
@nothingmorethanone1121 5 ай бұрын
വിഷയത്തിൽ ചിത്രം ഉള്ളത് കൊണ്ട് വളരെ ഉപകാരപ്രതമാണ് 👌
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@AdvSajinKollara
@AdvSajinKollara 5 ай бұрын
ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രശ്നം, ശരിയായ വിവരം ഇല്ലാത്ത ആളുകളാണ്. വനം,പ്രകൃതി,പ്രാണികൾ,വന്യജീവികൾ ഇവയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് വിജയകുമാർ സാർ എടുക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ. നന്ദി സാർ, ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം - നന്ദി
@mithunpv2453
@mithunpv2453 5 ай бұрын
❤❤ മുള്ളിന്റെ അറ്റത്തു hook അതു ഇപ്പോളാണ് അറിയുന്നത് പുതിയ ഒരു അറിവ് തന്നതിന് നന്ദി.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ - അതാണ് അതിൻ്റെ പ്രത്യേകതയും
@manzoorhm8564
@manzoorhm8564 5 ай бұрын
ഹൂക് ഒന്നും ഇല്ല നല്ല sharp ആണ്
@jomol600
@jomol600 3 ай бұрын
​@@manzoorhm8564👍👍
@rageshpandyancheri6329
@rageshpandyancheri6329 5 ай бұрын
ഇതുപോലെ ഒരുപാട്‌ അറിവുകൾ നമുക്കായി പകർന്ന് നൽകും എന്ന് പ്രതീക്ഷിക്കുന്നൂ..❤❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , പിന്തുണക്കുന്നതിന്
@sijojose3911
@sijojose3911 5 ай бұрын
ആദ്യമായ് ആണ് ഞാൻ കാണുന്നത് ഈ ചാനൽ സയൻസ് പറയുന്ന നല്ലൊരു ലളിതമായ അവതരണം ❤️
@abhay1800
@abhay1800 5 ай бұрын
ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് 👌🏻, നല്ല അവതരണം ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@vishnuvijayamohan4058
@vishnuvijayamohan4058 4 ай бұрын
മുള്ളൻ പന്നി, പന്നി വർഗ്ഗത്തിൽ ഉള്ളത് അല്ല എന്നു ഇപ്പോൾ ആണ് അറിയുന്നത്.പുതിയ അറിവിന്‌ നന്ദി
@vijayakumarblathur
@vijayakumarblathur 4 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@veekayrm
@veekayrm 5 ай бұрын
നല്ലൊരു ചാനൽ!! പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി!! എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം'
@sajijayamohan1514
@sajijayamohan1514 5 ай бұрын
വിജയേട്ടാ അടിപൊളി. ജീവലോകത്തിൻ്റെ അറിവുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു👏👏👏
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും , സപ്പോർട്ട് ഉണ്ടാകണം .
@babuss4039
@babuss4039 5 ай бұрын
🙏🙏🙏🙏 ഒട്ടും ബോറടിപ്പിക്കാത്ത വിജ്ഞാനപ്രദമായ മനോഹരമായ അവതരണം.. 👏 ഉപദ്രവകാരിയല്ലെങ്കിലും കൃഷിക്കാരന് വലിയ ശല്യമാണ്.. വീണുകിടക്കുന്ന നാളികേരമൊക്കെ പൊളിച്ചു ശാപ്പിടാൻ മിടുക്കരാണ്! ഇവ രാത്രിയിൽഓടുമ്പോൾ ചിലങ്കകെട്ടി ഓടുകാണെന്ന് തോന്നും 😄
@vijayakumarblathur
@vijayakumarblathur 5 ай бұрын
എൻ്റെ കശുവണ്ടി തോട്ടത്തിൽ കിലോ ക്കണക്കിന് മുറിച്ച് പരിപ്പ് തിന്നും പഹയന്മാർ
@user-wr3gs4rh2p
@user-wr3gs4rh2p 5 ай бұрын
Chetta adipoli channel.iniyum ingane mattu jeevikale kurichulla kauthukakaramaayulla videos venam subscribed your channel ❤❤
@kramakrishnanmannar761
@kramakrishnanmannar761 5 ай бұрын
സാർ...ചാനൽ സമ്പൂർണ്ണ വിജയമാണ്..congrats..❤️
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@martinroy1974
@martinroy1974 6 ай бұрын
Excellent video,very informative and your style of narration makes it outstanding. ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
So nice of you
@Breakfast_II
@Breakfast_II Күн бұрын
മനുഷ്യന്റെ ഏതുതരത്തിലുള്ള ഭയവും - വസ്തുതകളിൽ ഊന്നിയതോ അല്ലാത്തതോ - മുള്ളൻപന്നിക്ക് ഹിതകരം തന്നെ.
@vijayakumarblathur
@vijayakumarblathur Күн бұрын
അതെ , പക്ഷെ അത് സയൻസ് ആയി ധരിക്കുന്നത് മാറണം
@manojt.k.6285
@manojt.k.6285 4 ай бұрын
ചാനൽ വളരെയധികം ഇഷ്ടമായി.... പുതിയ അറിവുകൾ കിട്ടുന്നതിന് സഹായിച്ചതിന് വളരെയധികം നന്ദി........🎉🎉🎉
@vijayakumarblathur
@vijayakumarblathur 4 ай бұрын
വളരെ നന്ദി മനോജ് - പിന്തുണ തുടരണം
@ravia1486
@ravia1486 5 ай бұрын
ഒരുപാട് നന്ദിയുണ്ട് സാറേ,ഞങ്ങളുടെ കൃഷിയിടത്തിൽ വരുമ്പോൾ ഇവറ്റകളെ ഓടിക്കാൻപോലും എല്ലാവർക്കും ഭയമാണ്, മുള്ളെയ്യുമെന്ന് വിചാരിച്ച് .
@vijayakumarblathur
@vijayakumarblathur 5 ай бұрын
പാവങ്ങളാണ്. ഇങ്ങോട്ട് ഒന്നും ചെയ്യാനാവില്ല. പക്ഷെ കടന്നൽ കൂട്ടത്തെ ഭയക്കുന്നത് പോലെ ആണ് പലരും ഭയക്കുന്നത്
@sabeerdas
@sabeerdas 5 ай бұрын
@@vijayakumarblathur ആ ഭയം അങ്ങിനെ നിന്നോട്ടെ, അല്ലെങ്കിൽ ഇവയുടെ വംശം കുറ്റിയറ്റുപോകും. ഇപ്പോത്തന്നെ സൈക്കൾ റിപ്പയർ ഷോപ്പുകളിൽ കേബിൾ വയർ കിട്ടാനില്ല.
@babuss4039
@babuss4039 5 ай бұрын
അപ്പോ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി 😄
@arunsekhar5258
@arunsekhar5258 5 ай бұрын
വളരെ നല്ല അറിവുകൾ, നന്ദി ഇനിയും ഇതുപോലെ ഉള്ളവ പ്രതീക്ഷിക്കുന്നു🙏
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും
@SajeevCR
@SajeevCR 5 ай бұрын
Sir, വിവരണവും, അതിലൂടെ പകർന്നു തന്ന അറിവും എത്ര മഹത്തരം എന്ന് വാക്കുകളിലൂടെ വർണിക്കുവാനാകുന്നില്ല. കഴിഞ്ഞ 50 വർഷക്കാലമായി കൊണ്ട് നടന്നിരുന്ന മുള്ളൻപന്നിയെ പറ്റിയുള്ള തെറ്റായ അറിവുകൾ തിരുത്തി തന്ന, അതും വളരെ ശാസ്ത്രീയമായി, താങ്കൾക്ക് മനം നിറയെ ആശംസകൾ. ഇനി എനിക്കും ഇത് പത്തു പേരോട് പറയണം.
@rasheedev7528
@rasheedev7528 5 ай бұрын
അവയുടെ രോമങ്ങളാണ് മുള്ളുകളായി മറ്റുള്ള ജീവികൾക്ക് അനുഭവപ്പെടുന്നത് എന്നത് പുതിയ അറിവ് തന്നെ! സാർ! അഭിനന്ദനങ്ങൾ!
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
ഇനി മുതൽ ആനയ്ക്ക് കൊമ്പ് ഇല്ലെന്നും..... നീണ്ട പല്ലുകൾ മാത്രമേ ഉള്ളുവെന്നും പറയാൻ പറയണം 😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
aanallo
@prakashbpkhganga2374
@prakashbpkhganga2374 5 ай бұрын
എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടിലെ പട്ടിയുടെ മുഖത്ത് മുള്ളൻപന്നിയുടെ മുള്ള് തുളച്ചുകയറിയത് ഞാൻ കണ്ടിട്ടുണ്ട്. പന്നിയെ ഓടിച്ചിട്ട് അടിച്ചു കൊന്നു. ഞങ്ങൾ വിചാരിച്ചത് മുള്ള് എയ്ത് കൊള്ളിച്ചെന്നാണ്!
@rajillustrator
@rajillustrator 5 ай бұрын
ഇതുവരെ ഉണ്ടായിരുന്ന വലിയൊരു തെറ്റിദ്ധാരണ മാറി. നന്ദി മാഷേ. ഒരുപാട് effort എടുത്ത് ചെയ്യുന്ന ഇത്തരം വീഡിയോ വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി , സന്തോഷം , നാല്ലവാക്കുകൾ
@JtubeOne
@JtubeOne 5 ай бұрын
Super channel. Don't change the style. It will grow. You have real knowledge.
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി - സ്നേഹം
@aruparayilbh3564
@aruparayilbh3564 4 ай бұрын
താങ്കളുടെ സംസാരം തനി നാടൻ വാക്കുകൾ എന്നിവ കേൾക്കാൻ മധ്യ തിരുവിതാം കൂർ കാരനായ എനിക്ക് വളരെ രസകരമായ ഒരു അനുഭവം ആണ് എങ്കിലും അല്പം സ്പീഡ് കുറക്കാമോ എന്ന് ഒരു സജക്ഷൻ ഉണ്ട്, അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 4 ай бұрын
ശ്രമിക്കാം
@supran3346
@supran3346 5 ай бұрын
1st video aan kaanunney,im much impressed with the content & way of presentation❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thank you so much 🙂
@MrShayilkumar
@MrShayilkumar 5 ай бұрын
സംശയം തീർത്തു തന്നതിനു നന്ദി നല്ല epi❤️🙏
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി - തിരിച്ചും
@anoopkb67
@anoopkb67 5 ай бұрын
👌👌Very Good Knowledge, നല്ല അവതരണം Subscribed your channel.
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ സന്തോഷം
@ShahidKd-su5sk
@ShahidKd-su5sk 5 ай бұрын
ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും
@designputhoor9515
@designputhoor9515 Ай бұрын
നല്ല അവതരണം. ആശംസകൾ ! ഒരു അഭിപ്രായ വെത്യാസമുണ്ട്. ഇവ മുള്ളുകൾ കുടഞ്ഞ് തെറിപ്പിക്കുന്നുണ്ട്.
@vijayakumarblathur
@vijayakumarblathur Ай бұрын
ഇല്ല - താങ്കൾ തെറ്റിദ്ധരിച്ചതാണ്. ഈ കാര്യത്തിൽ ആർക്കും സംശയം ഇല്ല
@vijayakumarblathur
@vijayakumarblathur Ай бұрын
തെറിപ്പിക്കുന്നതല്ല, ഊരി വീഴുന്നതാണ്. അതിന് പ്രത്യേക ലക്ഷ്യത്തോടെ ഒരു സ്ഥലത്തേക്ക് തെറിപ്പിച്ച് കൊള്ളിക്കാൻ കഴിയില്ല.അതൊരു അന്ധ വിശ്വാസം ആണ്. കൃത്യമായി പഠിച്ച് പറയുന്നതാണ്
@designputhoor9515
@designputhoor9515 29 күн бұрын
​@@vijayakumarblathur❤
@tabasheerbasheer3243
@tabasheerbasheer3243 5 ай бұрын
വിത്യസ്തമായ നല്ല അറിവുകൾ നൽകുന്ന ചാനൽ ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@MuhammedHasif-gl6fc
@MuhammedHasif-gl6fc 6 ай бұрын
Very informative video sir😊 thanks for doing such topics 🙏🏻
@vijayakumarblathur
@vijayakumarblathur 5 ай бұрын
Most welcome 😊
@sindhusajan3022
@sindhusajan3022 5 ай бұрын
അർവില്ലാത്ത കാര്യം പറഞ്ഞു തന്നതിന് താങ്ക്സ് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു താങ്കൾക് oru സപ്പോർട്ട് എന്ന നിലക്ക് ചാനൽ സുബ്ക്രൈബ് ചെയ്തു
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം, നന്ദി
@mohammedsarabiyoda3485
@mohammedsarabiyoda3485 5 ай бұрын
Sir, കടലിൽ ഏകദേശം ഇത് പോലുള്ള മനോഹരമായ ജീവി und😘
@vijayakumarblathur
@vijayakumarblathur 5 ай бұрын
Yes
@peaceforeveryone967
@peaceforeveryone967 5 ай бұрын
Sea urchin
@Muhammed-ut9yd
@Muhammed-ut9yd 5 ай бұрын
പുതിയ അറിവ് സൂപ്പർ ,👌👌
@vijayakumarblathur
@vijayakumarblathur 5 ай бұрын
sneham
@mufeedashfu1599
@mufeedashfu1599 5 ай бұрын
വളരെ വലിയ അറിവ് തന്നതിന് thanks 👍👍👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@gopinathannairmk5222
@gopinathannairmk5222 9 күн бұрын
മുള്ളൻപന്നി ശത്രുക്കളെ കാണുമ്പോൾ, ദേഹം വിറപ്പിപ്പിച്ച് ശത്രുവിൻ്റെ മേൽ മുള്ള് തറപ്പിക്കും എന്നാണ് സാറിൻ്റെ ഈ പ്രഭാഷണം കേൾക്കുന്നതുവരെ ഞാൻ ധരിച്ചിരുന്നത്. Thank you sir🌹🙏
@vijayakumarblathur
@vijayakumarblathur 8 күн бұрын
സ്നേഹം , നന്ദി, സന്തോഷം
@gopinathannairmk5222
@gopinathannairmk5222 8 күн бұрын
@@vijayakumarblathur Thank you , sir🌹🙏
@surendranmanghatt2932
@surendranmanghatt2932 5 ай бұрын
മികച്ച അവതരണം. അഭിനന്ദനങ്ങൾ....
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ
@jojivarghese3494
@jojivarghese3494 5 ай бұрын
പുതിയ അറിവുകൾ. Thanks
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം, നന്ദി
@achuthanpillai9334
@achuthanpillai9334 9 күн бұрын
Very Good information വളരെ നന്ദി. 👌
@vijayakumarblathur
@vijayakumarblathur 8 күн бұрын
സ്നേഹം, നന്ദി, സന്തോഷം
@afsalmuhammed5616
@afsalmuhammed5616 5 ай бұрын
പുതിയ അറിവുകൾ ഭംഗിയുള്ള അവതരണം 👏
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thanks
@sijovjohny7270
@sijovjohny7270 5 ай бұрын
All the best for your channel 👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി സിജോ
@AjdasStories
@AjdasStories 5 ай бұрын
നല്ല വ്യക്തമായ സത്യസന്ധമായ അവതരണം 🎉🎉
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം , നല്ല വാക്കുകൾക്ക്
@mohanpc1038
@mohanpc1038 5 ай бұрын
അടിപൊളി പുതിയ അറിവ് വളരെ നന്ദി 👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@mohammedkoduvamparambath4271
@mohammedkoduvamparambath4271 5 ай бұрын
Thanks for this info. There are a lot of misinformation about this animal in our society. A couple of this animals live in my homestead which eats even the hardest of the nuts like coconut. I love this animal
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി, സ്നേഹം , പിന്തുണ തുടരുമല്ലോ.
@soorajthengamam1676
@soorajthengamam1676 Ай бұрын
വളരെ നന്ദി sir
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നെഹം
@sk-6032
@sk-6032 5 ай бұрын
Thanks, very informative 🙏🏼
@vijayakumarblathur
@vijayakumarblathur 5 ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@Sabiathazhakunnu
@Sabiathazhakunnu 5 ай бұрын
നന്ദി പുതിയ ഇൻഫർമേഷൻ തന്നതിന്
@vijayakumarblathur
@vijayakumarblathur 5 ай бұрын
കൂടുതൽ വീഡിയോകൾ ചെയ്യാം
@Ashashnil
@Ashashnil 2 ай бұрын
My favourite channel❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, പിന്തുണ തുടരണം
@sudhakaranma6364
@sudhakaranma6364 5 ай бұрын
പുതിയ അറിവുകൾ, നന്ദി🙏🏼
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@saseendranp4666
@saseendranp4666 6 ай бұрын
Good narration. Thank u
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thank you too!
@riyariya9119
@riyariya9119 5 ай бұрын
Tnk👌z ഇതു പോലുള്ള അറിവുകൾ പറഞ്ഞു തന്നതിന്
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി തിരിച്ചും
@pavithrannavoori6036
@pavithrannavoori6036 5 ай бұрын
വിജയേട്ടാ... മുള്ളൻ പന്നി ശുദ്ധ സസ്യാബുക്കാണോ.... 👍👍👍👍💞💞💞
@vijayakumarblathur
@vijayakumarblathur 5 ай бұрын
sudhanalla
@vabeeshchathoth5690
@vabeeshchathoth5690 4 ай бұрын
ചിത്രം കാണിക്കുന്നത് വലിയ ഉപകാരം ആണ് പഠിക്കുന്ന കുട്ടികൾ ക്ക്
@vijayakumarblathur
@vijayakumarblathur 4 ай бұрын
തീർച്ചയായും
@abdunnasirthailakandy5503
@abdunnasirthailakandy5503 5 ай бұрын
Congratulations bro Subscribed
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thanks and welcome
@muraleedharank.v8820
@muraleedharank.v8820 5 ай бұрын
നല്ല അവതരണം. കേൾക്കാൻ നല്ല രസമുണ്ട്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ സന്തോഷം
@shyamjithks4113
@shyamjithks4113 5 ай бұрын
വളരെ നല്ല അറിവ്, അവതരണം 🥰🥰👍👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി, പിന്തുണ തുടരണം
@dineshpillai3493
@dineshpillai3493 2 ай бұрын
👏👏👌Expecting more animals related vedios 🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
Sure 👍
@anoopk4780
@anoopk4780 5 ай бұрын
നല്ല അവതരണം നന്ദി 👍👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@vinayarajvr1960
@vinayarajvr1960 5 ай бұрын
സൂപ്പർ, തുടരൂ
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഗുരോ
@Unknown-iy6de
@Unknown-iy6de 5 ай бұрын
Good information, thank you sir❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
Always welcome
@josoottan
@josoottan 5 ай бұрын
Thanks 😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
Welcome 😊
@fayizmasroorm
@fayizmasroorm 5 ай бұрын
നല്ല അവതരണം 😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@remeshnarayan2732
@remeshnarayan2732 5 ай бұрын
🙏 👍👍 🌹🌹🌹❤️❤️❤️❤️ "മുഖം നോക്കാത്ത നടപടി' 👋
@vijayakumarblathur
@vijayakumarblathur 5 ай бұрын
രമേശ് നാരായൺ , നന്ദി
@sachusojan2099
@sachusojan2099 5 ай бұрын
Kidu channel.. Mullen pannidey karya paraaa
@vijayakumarblathur
@vijayakumarblathur 5 ай бұрын
അത് വിശദമായ വിഡിയോ ചെയ്യാം
@maneeshkk2473
@maneeshkk2473 5 ай бұрын
👍👍Very good information
@vijayakumarblathur
@vijayakumarblathur 5 ай бұрын
So nice of you
@MlifeDaily
@MlifeDaily 4 ай бұрын
നല്ല രസമുള്ള അവതരണവും വിഷയവും.
@vijayakumarblathur
@vijayakumarblathur 4 ай бұрын
സ്നേഹം
@ramkumarkooliyadath7802
@ramkumarkooliyadath7802 5 ай бұрын
Super👌👌Very informative You are genius Thank you
@vijayakumarblathur
@vijayakumarblathur 5 ай бұрын
So nice of you
@anaghadevi6727
@anaghadevi6727 5 ай бұрын
Very informative, Thank you 😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@vijayakumarblathur
@vijayakumarblathur 5 ай бұрын
ദാവീദ് രാജകുമാരൻ പറഞ്ഞില്ലെ
@joselidhias
@joselidhias 2 ай бұрын
താങ്കളെ അറിയാൻ ഒത്തിരി വൈകി...... അറിവുകൾ എളിമയോടെ പങ്കുവയ്ക്കുന്ന താങ്കൾക്ക് big salute.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സാരമില്ല. എത്തിയല്ലോ..സന്തോഷം
@joshypjacobputhussery4607
@joshypjacobputhussery4607 5 ай бұрын
Good info loved it❤
@steephenp.m4767
@steephenp.m4767 5 ай бұрын
Thanks for your super video
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി സ്റ്റീഫൻ സാർ
@Heavensoultruepath
@Heavensoultruepath 5 ай бұрын
Good informative knowledge thank you so much 👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
My pleasure
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@soubhagyuevn3797
@soubhagyuevn3797 5 ай бұрын
വളരെ നല്ല അറിവ് സർ👌👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 5 ай бұрын
Really interesting your presentation ❤❤❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thanks for visiting
@nithi2908
@nithi2908 5 ай бұрын
Nalla avatharanam 👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി - നല്ല വാക്കുകൾക്ക്
@saneeshkaniyat2180
@saneeshkaniyat2180 5 ай бұрын
Informative... 👍🏼
@vijayakumarblathur
@vijayakumarblathur 5 ай бұрын
Glad you think so!
@rukhiyarukhiya7497
@rukhiyarukhiya7497 5 ай бұрын
Thank you sir 💜
@vijayakumarblathur
@vijayakumarblathur 5 ай бұрын
Always welcome
@abdulsalamabdul7021
@abdulsalamabdul7021 5 ай бұрын
THANKS ' SR
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@aneeshetp
@aneeshetp 5 ай бұрын
അങ്ങനെയൊരു തെറ്റിദ്ധാരണ കൂടി മാറിക്കിട്ടി താങ്ക്സ് ചേട്ടാ... കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത് ചുണ്ടെലി പോലെയുള്ള ജീവിയുടെ ഒരു വീഡിയോ ചെയ്യാൻ മറക്കണ്ട
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും
@sreejithjithupk
@sreejithjithupk 5 ай бұрын
New subscriber 💙
@vijayakumarblathur
@vijayakumarblathur 5 ай бұрын
Yay! Thank you!
@nijeshmathew8362
@nijeshmathew8362 5 ай бұрын
informative and nice presentation 😍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.
@devadarshmc5550
@devadarshmc5550 3 ай бұрын
Valare nalle video ❤
@vijayakumarblathur
@vijayakumarblathur 3 ай бұрын
നന്ദി േദവ ദർശ്
@user-xp9cg5yf2j
@user-xp9cg5yf2j 5 ай бұрын
അപാരമായ അറിവ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അങ്ങിനെ ഒന്നും ഇല്ല
@jayaprakashanjp3466
@jayaprakashanjp3466 5 ай бұрын
Thanks for the awareness
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@Anandhu-arts
@Anandhu-arts 19 күн бұрын
Good explanation 👌.
@vijayakumarblathur
@vijayakumarblathur 19 күн бұрын
Thank you 🙂
@pramodkumarmb
@pramodkumarmb 5 ай бұрын
സൂപ്പർ
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@nizar1967able
@nizar1967able 5 ай бұрын
Simple and informative...
@vijayakumarblathur
@vijayakumarblathur 5 ай бұрын
Glad you liked it
@mrkombanff7254
@mrkombanff7254 6 ай бұрын
Sir topic ne patti ulla koodudal videos and photos add cheydal korach koodi nallatayirunnu Eg: mullan panniyude koodudal pics and videos add cheyyunath
@vijayakumarblathur
@vijayakumarblathur 5 ай бұрын
കോപ്പി റൈറ്റ് പ്രശ്നം ഉണ്ടാവും. എൻ്റെ swantham വിഡിയോകൾ അല്ലാതെ ഉപയോഗിക്കുമ്പോൾ - അതിനാലാണ്
@sapereaudekpkishor4600
@sapereaudekpkishor4600 5 ай бұрын
Similarity to Echidna (എക്കിഡ്നാ), hedgehog etc....
@vijayakumarblathur
@vijayakumarblathur 5 ай бұрын
മുൾ ശരീരം ഉണ്ടെങ്കിലും അവർ Family:Tachyglossidae ൽ പെടുന്ന മുട്ടയിടുന്ന സസ്തനി ആണല്ലോ. പോർക്യുപിന്കളുമായി ബന്ധമില്ല
@unnikrishnant747
@unnikrishnant747 25 күн бұрын
തികച്ചും അറിവേകുന്ന ചാനൽ
@vijayakumarblathur
@vijayakumarblathur 24 күн бұрын
ഉണ്ണിക്രിഷ്ണൻ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@adwinthomas2339
@adwinthomas2339 5 ай бұрын
Analum onnu alochichu nokiyea Tiger nte oru amsham polum strong alla,fast alla,size ella athrayum budhiyum ella but oru tiger ethinea atack cheythal tiger nu nalla 8 nte panni kittum sherikum paranjal "never underestimate your opponent" nu olla phrase nu perfect example aanu eva.
@rosegarden4928
@rosegarden4928 5 ай бұрын
Thank you sir
@vijayakumarblathur
@vijayakumarblathur 5 ай бұрын
So nice of you
@vishnu-kumar1990
@vishnu-kumar1990 5 ай бұрын
Njande area yil kandal adichu karivakkum ennu palarum paranju kettittundu...njan ithiney netil kandittum koodiyilla
@vijayakumarblathur
@vijayakumarblathur 5 ай бұрын
സംരക്ഷിത ജീവി ആണ്. നിയമ പരമായ ശിക്ഷാർഹമാണ് - ഇതിനെ ക്കെല്ലുന്നതും
@sunilpulikkan2031
@sunilpulikkan2031 5 ай бұрын
നമ്മടെ ഹണിറോസ് ചേച്ചിക്കും ഉണ്ടായത് നിലനിൽപ്പിനായുള്ള ഇതേ പരിണാമപരമായ മാറ്റമാണെന്നു തോന്നുന്നു . എന്താ അഭൂതപൂർവ്വമായ പിൻവശ വളർച്ച .😜
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്ത്രീ വിരുദ്ധത - എന്നാലും ആഫ്രിക്കൻ ട്രൈബുകളിൽ വലിയ നിതംബം പ്രധാനമാണ്. അത് പ്രസവം - വലിയ കുഞ്ഞിൻ്റെ തല പുറത്തേക്ക് വരാനുള്ള അനുകൂലനമായി പരിണമിച്ചതാണ്
@sunilpulikkan2031
@sunilpulikkan2031 5 ай бұрын
@@vijayakumarblathur That’s very interesting and informative fact about African tribes.. Thank you 🙏
@musthafavaylathoor7074
@musthafavaylathoor7074 5 ай бұрын
Congratulations 🎉❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@FoodNWalk
@FoodNWalk 5 ай бұрын
Excellent 👏👏
@vijayakumarblathur
@vijayakumarblathur 5 ай бұрын
Thanks a lot 😊
@mariammact2579
@mariammact2579 5 ай бұрын
Very nice video ❤ Can you do a video about mangoos please
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും - തത്ക്കാലം ഇത് വായിക്കുക m.facebook.com/story.php?story_fbid=pfbid0JkPPjS19yQUaYkSGH5EfqVL4KixuBivBhavCcmPQN4GutSwXwijmBsMtXpccCpA2l&id=1319689550&mibextid=Nif5oz
@vijayakumarblathur
@vijayakumarblathur 5 ай бұрын
m.facebook.com/story.php?story_fbid=pfbid02YVBZCsefvpEQiaQcK9bHwxSh1tDnQr55YgsXbJ8RjfJhG7yn76jK8ycmE9fvsLzLl&id=1319689550&mibextid=Nif5oz
@joshiantony1409
@joshiantony1409 5 ай бұрын
Good information 👍👍🙏🏾🙏🏾
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@raginkuttu
@raginkuttu 5 ай бұрын
അവതരണം ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НОВЫЕ ФЕЙК iPHONE 🤯 #iphone
0:37
ALSER kz
Рет қаралды 334 М.
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 10 МЛН
low battery 🪫
0:10
dednahype
Рет қаралды 1,2 МЛН
İĞNE İLE TELEFON TEMİZLEMEK!🤯
0:17
Safak Novruz
Рет қаралды 746 М.