ഇന്ന് Dec 18 ലോക അറബിക് ഭാഷ ദിനം... ഏകദേശം 12 കോടി ജനങ്ങൾ മാതൃഭാഷയായി ഉപയോഗിക്കുന്ന 30 കോടി ജനങ്ങൾ വായിച്ച് ഗ്രഹിക്കുകയും 80 കോടി ജനങ്ങൾ അർത്ഥo അറിഞ്ഞോ അറിയാതെയോ പാരായണം ചെയ്യുകയും 120 കോടി ജനങ്ങൾ ആദരിക്കുകയും ചെയ്യുന്ന ഒരു സെമിറ്റിക് ഭാഷയാണ് അറബിക് വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്ന ഈ ഭാഷ ഇറാഖ്, അൾജീരിയ, മൊറോക്കൊ, സുഡാൻ, ടുണീഷ്യ, ലിബിയ, ഈജിപ്ത, സിറിയ, ജോർദാൻ, എന്നീ രാജ്യങ്ങളുടെയും അറേബ്യൻ ഉപഭൂകണ്ഡെ ളി ലെ വിവിധ രാജ്യങ്ങളിലെയും സംസാരഭാഷയാണ് ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തെക്കാളും പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുർആനിന്റെ ഭാഷയാണ് അറബിക് ഭാഷ.