യഹോവ ദൈവമാം വിശുദ്ധ ജാതി നാം യഹോവ ദൈവമാം വിശുദ്ധ ജാതി നാം അവനവകാശമാം ജനം നാം പരദേശികൾ നാം ഭാഗ്യശാലികൾ ഇതുപോലൊരു ജാതിയുണ്ടോ! ആപത്തിൽ നമ്മുടെ ദിവ്യസങ്കേതവും ബലവും ദൈവം ഒരുവനത്രേ ആകയാൽ പാരിടം ആകെയിളകിലും നാമിനി ഭയപ്പെടുകയില്ല അവനീതലത്തിൽ അപമാനം നമു- ക്കവകാശമെന്നോർത്തിടണം അവന്നായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ അനന്തയുഗം വാണിടും നാം നിര നിര നിരയായ് അണിനിരന്നിടുവിൻ കുരിശിൻ പടയാളികളെ ജയ ജയ ജയ കാഹളമൂതിടുവിൻ ജയവീരനാം യേശുവിന്നു.