ആകാശം നോക്കും മോഹമുണർന്നൂ അഴകുള്ള പൂവിനായി കാത്തിരുന്നൂ മിന്നൽപ്പിണർ പോൽ മുന്നിലെത്തീ മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ (ആകാശം നോക്കും...) ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ ചൂഡാപീഡമണിയും പുഞ്ചിരികൾ ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും പുതിയൊരു മോഹത്തിൻ കൈവഴികളിൽ (ആകാശം നോക്കും...) അവൾ വന്നൂ ജീവനിൽ നിറങ്ങളായി ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ പൂക്കളിൽ നിറഞ്ഞൂ സുഗന്ധം പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി നിമിഷങ്ങൾ പോയതറിഞ്ഞില്ലാ നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ (ആകാശം നോക്കും...)
@sreekumar-sy3px4 күн бұрын
മാനം മൂടുന്നൂ മഴ മേഘങ്ങൾ മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ കാറും കോളും നിറയുന്നൂ ചുറ്റിലും കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ (മാനം മൂടുന്നൂ...) തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ തൂവാനം ചൂടിയെത്തും ചാററലുകൾ വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ ചേറിൽ പുതയുന്ന വഴിത്താരകൾ (മാനം മൂടുന്നൂ...) ഇനിയും വിട പറയാതേ കൂടെയെത്തും ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ അൽപം തോർന്നു കാണാൻ പലർ ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ ഓർമകൾക്കിവിടേ മുഖാവരണങ്ങൾ (മാനം മൂടുന്നൂ...)
@sreekumar-sy3px4 күн бұрын
ഓരോ നിമിഷവും നിനക്കായൊരുങ്ങീ ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ ഒഴുകുന്നൂ ചുഴികളും മലരികളുമായി (ഓരോ...) പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ മോഹം തുടിക്കും മിഴികളിൽ മൊഴികളിൽ വിരിഞ്ഞൂ മായാലോകം ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ ഓടി നടന്നൂ മായാലോകം നേടാൻ (ഓരോ...) നീലാകാശവും നിലാവും നക്ഷത്രങ്ങളും നിന്നെ വരവേൽക്കാൻ എന്റെ കൂടേ മഞ്ഞും മഴയും മരങ്ങളും മലകളും മാനസം മയക്കുന്ന പാട്ടു പാടും അരികിൽ നീ വന്നു നിന്നാൽ ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ അവിടെയുണരും സ്വർഗം എനിക്കായി (ഓരോ...)
@jameskd79694 күн бұрын
𝓢𝓾𝓹𝓮𝓻 𝓼𝓸𝓷𝓰𝓼🙏🏻❤
@sreekumar-sy3px8 күн бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@sreekumar-sy3px8 күн бұрын
രാത്രി പുഷ്പമേ വിടരൂ രമ്യ സുഗന്ധമേകൂ ഇന്നു ഞാനുറങ്ങും വരെ ഈ തീരത്തിലുണരൂ (രാത്രി പുഷ്പമേ... എത്രയെത്ര ഓർമകൾ നമ്മിൽ ഏകാന്തതകളിൽ മൗനമായി എന്നുമുണരും സ്വപ്നമായി ഏഴു നിറങ്ങളായി അലിഞ്ഞു (രാത്രി പുഷ്പമേ...) സായാഹ്നത്തിലെ സൂനമായി സിന്ദൂരമണിയൂ നീ സ്വപ്നമായി കൂരിരുൾ നിറയുമീ സന്ധ്യയിൽ കൽവിളക്കിൽ ദീപം പകരൂ (രാത്രി പുഷ്പമേ
@sreekumar-sy3px8 күн бұрын
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ മറക്കാനാവാത്ത മന്ദഹാസങ്ങൾ മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ (പറയാൻ മറന്ന...) ആദ്യമായി അർപ്പിക്കും അർച്ചനകൾ അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം ഈഹിതമൊരു വീഥിയിൽ വിടർന്നൂ (പറയാൻ മറന്ന...) ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ നിർമാല്യമണിയാൻ മനമൊരുങ്ങീ കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ കാഴ്ചകളുമായി കാത്തു നിന്നൂ (പറയാൻ മറന്ന...)
@sreekumar-sy3px8 күн бұрын
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ പോയി മറഞ്ഞ പൂമുഖങ്ങൾ പിണക്കങ്ങളിലേ ഇണക്കങ്ങളിൽ പീലി നിവർത്തിയാടീ ഭാവനകൾ പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ (പൊൻ ചിമിഴിൽ...) മഴ പെയ്യുന്നൊരു സന്ധ്യാനേരം മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും സുന്ദരിെയെൻ മനസിൻ മടിയിൽ സ്വയം മറന്നൂ മോഹിനിയായീ നിന്നൂ പനിനീർ പുഷ്പമായി വിരിഞ്ഞൂ പുൽകീ പുണർന്നു നിന്നു (പൊൻ ചിമിഴിൽ...) നിന്നെ കാണാതിരുന്നാൽ വേദനകൾ നീ മൊഴിയാതിരുന്നാൽ മൂകതകൾ സുന്ദരിയണഞ്ഞാൽ വാസന്തമുണരും സോപാനം പാടാൻ കിളികളെത്തും കാൺമതിലെല്ലാം നിറങ്ങൾ നിറയും കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ (പൊൻചിമിഴിൽ...)