Рет қаралды 530
വാക്കുകളും പ്രവൃത്തികളും
1154 വചനശുശ്രൂഷ കൗദാശികാഘോഷങ്ങളുടെ അനിവാര്യമായ ഒരു ഭാഗമാണ്. വിശ്വാസികളുടെ വിശ്വാസം പരിപോഷിപ്പിക്കാൻ ദൈവവചനത്തിന്റെ അടയാള ങ്ങൾക്ക് ഊന്നൽ നൽകണം: വചനഗ്രന്ഥം (പാഠസമാഹാരം അല്ലെങ്കിൽ സുവിശേഷങ്ങ 1100 ളുടെ പുസ്തകം), അതിന്റെ വണക്കം (പ്രദക്ഷിണം, ധൂപിക്കൽ, മെഴുകുതിരികൾ), അതിന്റെ പ്രഘോഷണസ്ഥാനം (വചനപീഠം), കേൾക്കത്തക്കവിധത്തിലും ഗ്രഹിക്ക 103 ത്തക്കവിധത്തിലുമുള്ള അതിന്റെ പാരായണം, അതിന്റെ പ്രഘോഷണത്തെ വ്യാഖ്യാ നിക്കുന്ന കാർമികന്റെ പ്രസംഗം, സമൂഹത്തിന്റെ പ്രത്യുത്തരങ്ങൾ, ഉദ്ഘോഷണ ങ്ങൾ, ധ്യാനാത്മക സങ്കീർത്തനങ്ങൾ, ലുത്തിനിയകൾ, വിശ്വാസപ്രഖ്യാപനം എന്നിവ).
1100 ദൈവവചനം. പരിശുദ്ധാത്മാവ് ദൈവവചനത്തിനു ജീവൻ നൽകിക്കൊണ്ട് സമൂഹത്തെ രക്ഷാസംഭവത്തിന്റെ അർഥത്തെപ്പറ്റി ഓർമിപ്പിക്കുന്നു. ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് അതു സ്വീകരിക്കപ്പെടുകയും ജീവിതത്തിൽ പകർത്തപ്പെടു കയും ചെയ്യേണ്ടതിനാണ്:
ലിററർജിയുടെ ആഘോഷത്തിൽ വിശുദ്ധലിഖിതത്തിനു പരമപ്രാധാന്യമുണ്ട്. വായിക്കാനും പ്രസംഗത്തിൽ വിശദീകരിക്കാനുമുള്ള വായനകളും ആലപിക്കാനുള്ള ' സങ്കീർത്തനങ്ങളും അതിൽനിന്നുള്ളവയാണ്. പ്രാർഥനകളും സമാഹരണപ്രാർ ഥനകളും (collects) ഗീതങ്ങളും അവയുടെ പ്രചോദനവും ശക്തിയും സ്വീകരിക്കു ന്നതും അതിൽനിന്നാണ്; കർമങ്ങളും അടയാളങ്ങളും അവയുടെ അർഥം സ്വീകരി. ക്കുന്നതും അതിൽനിന്നുതന്നെ. 20
103 ഇക്കാരണത്താൽ സഭ, വിശുദ്ധഗ്രന്ഥത്തെ കർത്താവിന്റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. കാരണം, ദൈവവചനത്തിന്റെയും ക്രിസ്തുവിൻറശരീരത്തിന്റെയും ഏക മേശയിൽനിന്നു നിരന്തരം സ്വീകരിക്കുന്ന ജീവന്റെ അപ്പം, വിശ്വാസികൾക്ക് അനവരതം നൽകുന്നതിൽനിന്നു സഭ ഒരിക്കലും വിരമിക്കുന്നില്ല. 6