'രാവിലെ ആയപ്പോഴാണ് നീതു അടക്കം അഞ്ച് പേർ നഷ്ടപ്പെട്ടുവെന്ന് അറിയുന്നത്' Neethu Wayanad Wayanad Landslide #WayanadLandslide #Kerala #WayanadDisaster #mundakkai #wayanad #chooralmala #landslide #naturaldisaster #24News
Пікірлер: 1 000
@a.jrobyjoseph67786 ай бұрын
സുഖങ്ങൾക്ക് വേണ്ടി ദൈവത്തിൽ വിശ്വസിക്കുന്നവരുള്ളപ്പോൾ, നഷ്ടങ്ങൾ ഉണ്ടായിട്ടും ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യൻ, ഇതാണ് Real Love -Big Salute Jo Jo
@rosariyopj26986 ай бұрын
ഇത്രയും ദുഃഖം ഉള്ളപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്ന ജോജോ ചേട്ടന് എല്ലാം സഹിക്കാനുള്ള ആത്മ ധൈര്യം തമ്പുരാൻ നൽകട്ടെ ... ആമേൻ
@JinshadNalukandathil-rf5pn6 ай бұрын
അതെ, ദൈവവിശ്വാസം എന്നഒന്നുകൊണ്ടു മാത്രമാണ് ഈ ദുരന്തത്തിൽ പെട്ടവരെല്ലാം പിടിച്ചു നിൽക്കുന്നത്. തിരിച്ചുവരാൻ അവർക്ക് മനോഭാലം ലഭിക്കുന്നതും ആ ഒരു വിശ്വാസം കൊണ്ടുമാത്രമാണ്.
@MuhammedAli-cq6gx6 ай бұрын
ആമീൻ 🤲🏻
@Anjaliprincehomevlog6 ай бұрын
ആമേൻ 🙏🙏🙏
@achukollayil84326 ай бұрын
രക്ഷിക്കാൻ ആവാത്ത ദൈവം എന്തിനാടോ ആത്മ ധൈര്യം ഉണ്ടാക്കാൻ വരണ്ട 😕😕😕😕 നമ്മൾ എപ്പോഴും എന്താ പ്രാർഥിക്കുക നമുക്ക് നമ്മുടെ കുടുംബത്തിന് കൂടെ ഉള്ളോർക്ക് ഒരു ആപത്തും വരുത്തല്ലേ ദൈവമേ ന്നല്ലേ.. ന്നിട്ട് ന്താ ചെയ്ത് വെച്ചേക്കുന്നത് ദൈവം... ന്നിട്ട് ഇനി ആത്മ......
@abidkandiyil90446 ай бұрын
Ameen
@advaith20066 ай бұрын
പ്രിയപ്പെട്ട ജോജോ താങ്കൾ പറഞ്ഞതെല്ലാം വാസ്തവം😢❤ കേൾക്കനല്ലാതെ ഇതിനൊരു കൃത്യമായ പരിഹാരം പറയാൻ അശക്തനാണ് ഞാൻ😢 ഇപ്പോഴുള്ള ഈ മനോബലം, വിശ്വാസം എല്ലാ കാലവും താങ്കളുടെ കൂടെയുണ്ടാകട്ടെ ❤❤❤ മനസ്സു കൊണ്ട് മരണം വരെ പ്രിയ സോദരരേ നിങ്ങളോടൊപ്പം ❤❤🔥❤️❤️💪💪💪
@jameelatc77126 ай бұрын
ദുരന്തത്തിൽ അവശേഷിച്ചവരെ അഭിമുഖം നട അൽ കുറച്ചു കഴിഞ്ഞു മതി.
@jameelatc77126 ай бұрын
അദൃശ്യ ശക്തിയിൽ വിശ്വസിക്കണം ജോ ജോ.പ്രത്യാശയും ശുഭാപ്തിവിശ്വാസവും കൈവരും. സർക്കാർ വീടുവെച്ചു തരും. വിശ്വസിക്കുക. നമ്മുടെ കേരളമല്ലേ ?
@riseabovehate25466 ай бұрын
ഹൃദയം പൊട്ടുന്നു 😭😭😭😭
@acsahjoby87566 ай бұрын
Yes
@deepthisoman44845 ай бұрын
@@jameelatc7712 വീട് ഇല്ലാത്തതോ സ്ഥലമില്ലാത്തതോ ഒന്നും അല്ല പ്രശ്നം.. എന്നും കൂടെ ഉണ്ടാകും എന്ന് കരുതിയവർ പോയതാണ് 🥹
@muhsinaiyyas21786 ай бұрын
സത്യം ആണ് ഇദ്ദേഹം പറഞ്ഞത്.. അവിടെ ആർക്കും പൊട്ടിക്കരയാൻ കഴിയില്ല അവരെല്ലാം തന്നെ മരവിപ്പിലാണ്.,..😢😢
@shirlye.j60146 ай бұрын
മരണത്തിന്റെ മരവിപ്പ് എനിക്കറിയാം. ഇപ്പോഴല്ല... പറഞ്ഞത് പോലെ ഒരു 6 മാസമൊക്കെ ആകുമ്പോ... വല്ലാത്തൊരവസ്ഥ... പറഞ്ഞറിയിക്ക വയ്യ... അറിഞ്ഞവർക്ക് അതിന്റെ ആക്കമറിയാം... ദൈവത്തിനും uttavarkum സഹായിക്കാനവും. ഇത് ചുറ്റുമുള്ളവരുടെയും അവസ്ഥ ഇത് തന്നെ ആവുമ്പോ.... ഒരു ഗർത്ഥം... ഈശ്വരാ കെൽപ് നൽകണേ... ആ മുഹുര്ഥങ്ങൾ കടന്നു പോയി... ആണ് കുഞ്ഞുമോൻ ഈ ബാപക്ക് ഒരുപാടു ആശ്വാസമാകും 🙏🙏🙏🙏🙏🙏🙏🙏
@Kunjuss966 ай бұрын
@@muhsinaiyyas2178 സത്യം 🙏🏻🙏🏻
@subramannianpilakkaparambi69716 ай бұрын
Ningalkellavarkum vendi Easwranod Prarthikamathrame Nirvahamullu .Ellatineyum Marikadakanulla Sakthi Labikkatte.
@Guss121446 ай бұрын
ആരും ഒന്നും മിണ്ടാതിരുന്നാൽ അവർ ഒറ്റക്ക് കുറേ ചിന്തിച്ചു നീറി നീറി അറ്റാക്ക്, സ്ട്രോക് പോലുള്ള അവസ്ഥ വരും... അതിനേക്കാൾ നല്ലത് ആരോടെങ്കിലും ഇതുപോലെ കുറേ സംസാരിക്കുമ്പോൾ മനസ്സിലുള്ള കുറേ വിഷമങ്ങൾ നീങ്ങും.. ഞാൻ എന്റെ അനുഭവം പറയുകയാണെ,..
@rramsheed54796 ай бұрын
💯
@amalakuchapuram-rm1tm6 ай бұрын
Sathyam
@nainunainu82476 ай бұрын
Sathyam
@smithanv22236 ай бұрын
Correct 💯
@sharanyaramkjugaljayshan.b96446 ай бұрын
Sathiyam
@mishal_1016 ай бұрын
ഇതൊക്കെ ഈ മലയാളമണ്ണിൽ നടന്നോ എന്ന് വിശ്വസിക്കാൻ കഴിയാത്ത എത്രയോ മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നു 😭
@Sihabudheen.M6 ай бұрын
Yes
@sajeersaji8126 ай бұрын
ഇപ്പോഴും ആ സഹോദരിയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു😭 മരണം മുന്നിൽ കണ്ട അവസാന നിമിഷം നീതു 😢
@preethidileep6686 ай бұрын
നീതു വിന്റെ സൗണ്ട് കേട്ടിട്ട് 😭😢പാവം രക്ഷ പെട്ടു കാണണേ എന്നായിരുന്നു അന്ന് പ്രാർത്ഥന 😢പക്ഷെ.. പാവങ്ങൾ ഇവരെ എല്ലാവരെയും ഒരുമിച്ചു പാർപ്പിക്കാൻ നോക്കണം 🙏🏼അയല്പക്ക സ്നേഹം ഉള്ള മനുഷ്യർ 🙏🏼
@ajitha34976 ай бұрын
പ്ലീസ് അവരെ വെറുതെ വിട്ടേക്ക് ഇപ്പോ ആ മനുഷ്യന്റെ മുന്നിൽ മൈക്കും പൊക്കി പോകരുത് പ്ലീസ് .... 🙏🙏🙏🙏🙏
@Saja-z4c6 ай бұрын
പറയട്ടെ മനസ് തുറന്നു സംസാരിച്ചാൽ കരഞ്ഞാൽ മനസിന്റെ ഘനം ഒന്നുകുറയട്ടെ അങ്ങനെ എങ്കിലും
O my God, ഈ പാവം മനുഷ്യന്റെ വാക്കുകളിൽനിന്ന്തന്നെ ഇനിയുള്ള ജീവിതം അർത്ഥമില്ലാത്ത ശൂന്യമായ നിർവികാരത്തോടെയുള്ള ആ വാക്കുകളിൽനിന്ന് മനസ്സിലാവുന്നുണ്ട് ഇത് അദ്ദേഹത്തിന്റെ മാത്രം കാര്യമല്ല എല്ലാംനഷ്ടപ്പെടാവെന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ നീറ്റലുണ്ടാകുന്നുണ്ട് മറക്കാൻ കഴിയിലൊരിക്കലും ആയുസ്സുള്ള കാലമത്രയും. കണ്ണൂകാരൻ
@jaisybenny71266 ай бұрын
എല്ലാവരും ഒരു തവണയെങ്കിലും മനസ്സു തുറന്നാൽ അവരുടെ മനസ്സിൻ്റെ വിങ്ങൽ അത്രയും കുറയും. അവരുടെ സങ്കടം കേൾക്കാൻ ആളു വേണം. വിശ്വാസിക്കു മാത്രമേ ഇതൊക്കെ സാവധാനമെങ്കിലും അതിജീവിക്കാൻ പറ്റൂ. ഇത് യുഗാന്ത്യ സമയമാണ്.. ബൈബിളിൽ പറഞ്ഞിരിക്കുന്ന യുഗാന്ത്യ സൂചനകൾ(കാലത്തിൻ്റെ അടയാളങ്ങൾ ) കാണുക. എല്ലാവരും ഒരുങ്ങാനുള്ള മുന്നറിയിപ്പുകളാണീ കാണുന്നതെല്ലാം . യേശുവിൻ്റെ രണ്ടാം വരവ് ആസന്നമായിരിക്കുന്നു.ദൈവത്തോട് ചേർന്നിരിക്കുക.
@sonypunnoose2246 ай бұрын
എന്ത് നഷ്ടപരിഹാരം കിട്ടിയാലും ഫാമിലി മെമ്പർ നെ നഷ്ടപെട്ട ഒരോ കുടുംബത്തിനും ഇനിയുള്ള ജീവിതം ദുഖപൂർണം തന്നെയാണ്. ആ മോനുവേണ്ടി ജോജോ ജീവിക്കണം.
@hussainfaizy42936 ай бұрын
ഈ ലോകം മുഴുവനും സ്വർണം ആക്കി തന്നാലും നഷ്ട്ടപ്പെട്ട കുടുംബത്തെ തിരിച്ചു കൊണ്ട് വരാനോ. സമാദാനമായി ജീവിക്കണോ സാധ്യമല്ല
@RIZURAMIZ6 ай бұрын
Jojo എല്ലാവരെയും ചേർത്തു പിടിച്ചു , സംസാരവും അത് പോലെ തന്നെ. ഭാര്യയെ മാത്രമായിട്ടു ഒന്നും പറയുന്നില്ല.. വളരെ അർത്ഥവത്തും ആത്മാർത്തതയും നിറഞ്ഞ വാക്കുകൾ.. ഇപ്പോഴത്തെ ഇരുട്ട് മാറി ഇദ്ദേഹത്തിനും ബാക്കി എല്ലാവർക്കും തന്നെ ജീവിതത്തിൽ എത്രയും പെട്ടെന്ന് വെളിച്ചം കിട്ടട്ടെ🤲
@SajiThomas-z2h6 ай бұрын
Jojo പറഞ്ഞതുപോലെ എല്ലാരും പോയിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആ ശുന്യത എങ്ങനെ താങ്ങും. ഈശോയെ നീ തുണയായിരിക്കണേ 🙏🙏🙏❤️
@HayyinPy6 ай бұрын
ഞാൻ ഒരു പ്രവാസിയാണ് അവിടെ യുള്ള വാർത്തകൾ ലൈവ് ആയി കാണിച്ചതിൽ നന്ദി യുണ്ട് നമുക്ക് അവരെ സഹായിക്കാം പ്രാർത്ഥിക്കാം അവർക്ക് Allahu സമാധാനവും മനക്കാരുത്തും പ്രധാനം ചെയ്യട്ടെ🤲🏻🤲🏻🤲🏻
@geethakumar71016 ай бұрын
എന്തിനാണ് നിങ്ങൾ ഇവരെ കൂടുതൽ വിഷമിപ്പിക്കുന്നത് 😔 അവരുടെ നഷ്ടം ഇന്നത്തേക്കുമുള്ളത് 😔
@aryasree11116 ай бұрын
എന്റെ ദൈവമേ എല്ലാം സഹിക്കാൻ ഉള്ള കൃപ നൽകേണമേ 🙏🙏🙏🙏. നീതു ആലോചിക്കുമ്പോൾ ഒരു തേങ്ങൽ ആണ് 😢😢😢
@holyfamily74146 ай бұрын
കൗൺസിലിംഗ് കൊണ്ടോ, തരാം എന്ന് പറഞ്ഞ പൈസ കൊണ്ടോ, കെട്ടി കൊടുക്കാമെന്നു പറഞ്ഞ വീട് കൊണ്ടോ... മനസിന്റെ മരവിപ്പ് മാറില്ല 😭
@renjithbs73316 ай бұрын
ഈ ചേട്ടൻ പറഞ്ഞത് ആഴമുള്ള വാക്കുകളാണ് ഭക്ഷണവും വെള്ളവും പാർപ്പിടവും ഗവണ്മെന്റിനു കൊടുക്കാനാകും. പക്ഷെ ഇവർ അഭിമുഖികരിച്ച മാനസിക ആഘാതത്തിൽനിന്നും കറകേറാൻ പ്രയാസമുള്ള കാര്യമാണ്.. ഗവണ്മെന്റ് ആ തലം കൂടെ എത്രമാത്രം പരിഗണി ക്കുന്നു എന്ന് കണ്ടറിയണം. ഈ യൊരുഭാഗം ചുടാറാതെ നമ്മുടെ സർക്കാരിനെ ഓർമിപ്പിക്കാൻ നമുക്കു ശ്രമിച്ചുകൊണ്ടേയിരികാം.പ്രാർത്ഥിക്കം 🤘🏼
@sreedevipushpakrishnan11886 ай бұрын
Counselling kodkkanam... chinthikkan polum pattatha trauma aan avark ullath... athil ninn poornamayi mukthi nedan aayillenkilum oru valya paridhi vare trauma kuraykkan aayitt counselling sahayikkum .... compensation pole thanne important aan mental health care um therapy um
@molyra12076 ай бұрын
പ്രിയപ്പെട്ട ജോജോ ദുരന്ത നൊമ്പരത്തിൽ ഒപ്പമുണ്ട് ഇപ്പോൾ മാത്രമറിയുന്ന നീതു പ്രിയ അനുജത്തീ എങ്ങനെ മറക്കും എങ്ങനെ സഹിയ്ക്കും ? ആദരം🌹🌹🌹🌹🌹🌹🌹
@DrShravanKumarM6 ай бұрын
1. Climate change lead to heavy unexpected heavy rainfall - basically due to greenhouse effect 2. Landslides due to - illegal mining in eco sensitive areas like Wayanad 3. In adequate evacuation in prone areas due to adminstration failure 4. Inadequate Radar-Satellite weather tracking system even in high risk zones - to be taken care by Govt. Result - Death of 300+ innocent people, 400+ houses, 600+ broken families, these are victims of this disaster. Accused someone else none of them. Sad truth. RIP to the all those innocent people😢
@DewallVlog-ee9ji6 ай бұрын
ജോജോ താങ്കളുടെ ദുഖത്തിൽ ഞാനും കേരളത്തിലെ മുഴുവൻ ആളുകളും പങ്കു ചേരുന്നു
@sreekumarnair-z1j6 ай бұрын
jojo is a very decent and kind person with lot of emotions . Truthfull person with good heart. God bless you.
@SaraSara-xu5hu6 ай бұрын
കൂടുതൽ ആളുകൾ ആ വീട്ടിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഭാര്യയും ഭര്ത്താവും മോനും ഒരു സ്ഥലത്ത് ഇരുന്നേനെ..മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലി കൊടുത്ത സഹോദരി, പക്വതയോടെ സംസാരിക്കുന്ന ഭർത്താവ്..ഇനിയും ദൈവം ഇവരെ ഒരുമിച്ചു ചേർക്ക ട്ടെ..😢
@BhargavibalanBhargavi6 ай бұрын
ഭൂമിക്ക് താങ്ങാൻ പറ്റാത്തത്ര ഭാരമാണ് കൈട്ടിടം കൊണ്ടുണ്ടായ ഗുണം മുതലാളിമാർ സുഖിച്ച് ഇനി എന്തു ചെയ്യും ദൈവമേ
@jalajakumari30166 ай бұрын
സത്യം 😍🙏
@PkrajeshPk6 ай бұрын
അശ്വസിപ്പിക്കാൻ വാക്കുകളില്ല സഹോദരാ
@rojasmgeorge5356 ай бұрын
🙏🏻🙏🏻സത്യം . 🌹🌹😢😢😢
@krishnavishnu85846 ай бұрын
നീതു ഇവരുടെ അടുത്ത് അല്ലേ ഉണ്ടായിരുന്നത്
@shinebthomas56466 ай бұрын
പ്രിയപ്പെട്ട ജോജോ.. താങ്കളോട് ഒരു സഹോദര ബന്ധം തോന്നുന്നു... അശ്വസിപ്പിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല... താങ്കളുടെ വിശാസം ആശ്വാസം നൽകട്ടെ..
@noufalmuhammedmuhammed16336 ай бұрын
നാനാ മതസ്ഥർ ഒരുമയോട് കഴിഞ്ഞ ഒരു നാട് .സത്യം പറഞ്ഞാൽ കണ്ണ് കിട്ടിയ പോലെ ആ നാട് പോയി .പ്രിയ ജോജോ താങ്കൾ ഉൾപ്പെടെയുള്ള എല്ലാവര്ക്കും ഇത് താങ്ങാൻ ദൈവം കരുത്ത് നൽകട്ടെ 🙏😢🤲
@vahidpp94266 ай бұрын
അല്ല ചാനലുകാർ ചോദിക്കട്ടെ ഇവർ ചോദിക്കുന്നത് നാം സമൂഹത്തിന് ഇവരുടെ കാര്യങ്ങൾ സമൂഹം അറിയാനും അവരെ ചേർത്തിപിടിക്കാനുമാണ്
തീർച്ചയായും എല്ലാവർക്കും വേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കുന്നു. എല്ലാം സഹിക്കാനുള്ള ശക്തി തരട്ടെ എന്ന് 🙏🙏🙏
@remizmanjeri79256 ай бұрын
സത്യം.... എല്ലാരും മരവിപ്പിൽ ആണ്. അവരുടെ ആഫ്റ്റർ ലൈഫ് എത്രയോ ഭീകരം ആയിരിക്കും 🥺
@Mydreams45306 ай бұрын
ജോജോ പറഞ്ഞതാണ് സത്യം. ഇപ്പോൾ എല്ലാവരും ഷോക്കിൽ ആണ് ഉള്ളത്. കുറച്ചു കഴിയുമ്പോൾ ആണ് ശരിക്കും നമ്മൾ തനിച്ചാണെന്ന് തിരിച്ചറിയുക രാത്രികൾ ഭീകരമാവുക ഓർമ്മകൾ കുത്തി നോവിപ്പിക്കുക, നെഞ്ചുരുക്കി അലറി കരയാൻ മാത്രം പറ്റും ദുരന്തം ഉണ്ടായ രാത്രി മനസിനെ വല്ലാതെ അസ്വസ്ഥത പെടുത്തും. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മാത്രം അവരെ വീണ്ടും കാണാൻ തോന്നും ആ നിമിഷം ഭ്രാന്ത് പിടിക്കുന്ന പോലെയാവും 😢
@Yathra_Wide6 ай бұрын
ഒരു തുള്ളി വെള്ളം കൊടുക്കാൻ കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ മനസിലായി ഇദ്ദേഹം എത്ര സ്നേഹിക്കുന്നു മറ്റുള്ളവരെ അതാണ് ഒരു മനുഷ്യന്റെ നന്മ 😕😕😕
@sasikalaajayan6886 ай бұрын
കുഞ്ഞേ... സർവ്വ ശക്തനാണ് ദൈവം. എല്ലാം തമ്പുരാൻറെ തീരുമാനപ്രകാരം എന്ന് ചിന്തിക്കു.... എന്ത് പറയാൻ.... മോനെ വലിയ ആളാ ക്കണം 🙏🙏🙏🙏നീതുവിന്റെ ശബ്ദം കൂടെയുണ്ടാകും... എന്നും ധൈര്യവും സ്നേഹവുമായി... നഷ്ട ങ്ങളിൽ തളരാതെ മുന്നോട്ട് പോകണം 🙏🙏🙏🙏🙏മനസ്സിന് ടെൻഷൻ തോന്നുമ്പോൾ പ്രാർത്ഥിക്കണം.... നഷ്ടങ്ങൾ കൂടുതൽ ഉണ്ടായവർക്കു കൂട്ടാകണം 🙏🙏🙏🙏🙏ആ നാടിന്റെ സ്നേഹം..... കൂടെ കരുതലാവട്ടെ 🙏🙏🙏🙏🙏സ്നേഹം മാത്രം..... മാധ്യമ പ്രവർത്തകർ അങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കുന്നതിൽ അരോചകം തോന്നല്ലേ... ഇങ്ങക്കലെ ഇരുന്നു നിങ്ങളെ ഓർത്തു കരയുന്ന എന്നെപോലെയുള്ളവർ ഒത്തിരിപേരുണ്ട്... നീതുവിനെ ഓർത്തു കരയുന്നവർ... എന്താണ് നീതുവിന് പറ്റിയതെന്നു അറിയാൻ കാതോർത്തവർ..... പൊന്നു കുഞ്ഞേ.... പ്രാർത്ഥിക്കാം 🙏🙏🙏🙏ആമേൻ
@nazrinsalih69976 ай бұрын
ഇപ്പോൾ എല്ലാവർക്കും ഒരു മരവിപ്പ് ആണ്. കുറച്ചു കഴിഞ്ഞു എല്ലാവരും ഓരോ ഭാഗത്തു ആവുമ്പോൾ ശരിക്കും അവർ ഡിപ്രഷനിലേക്ക് പോവും.😢ഇപ്പൊ എല്ലാവരും ഉണ്ട്. ജോജോ പറഞ്ഞത് സത്യം😢 😢😢
@vigneshks15016 ай бұрын
എന്റേ കർത്താവ് ഈശോ മിശിഹ തമ്പുരാനേ ആ പാവത്തിന് എല്ലാ० സഹിക്കാനുള്ള കരുത്ത് നൽകണേ 😢
@sureshkumarn87336 ай бұрын
നിങ്ങടെ ഈശോ മിശിഹാ വരുത്തി വച്ചതാണേ.... മറക്കല്ലേ.... 😎😎😎
@vigneshks15016 ай бұрын
@@sureshkumarn8733 ഞാൻ ഹിന്ദു ആണു. എനിക്കു എല്ലാ ഈശ്വര നാമവും ഒരു പോലെ ആണ് 👍
@sureshkumarn87336 ай бұрын
@@vigneshks1501 ജീവിച്ചിരിക്കുന്ന എല്ലാ ദൈവങ്ങളും വരുത്തിവെച്ച മാരണമാണത്..,.,... വകഭേദമന്യേ എല്ലാ ദൈവങ്ങൾക്കും പങ്കുണ്ട്..,...
@sureshkumarn87336 ай бұрын
@@vigneshks1501 സുഹൃത്തേ ദൈവങ്ങളെ എപ്പോഴും വെളുപ്പിച്ച് തന്നെ നിർത്തണേ.....
@vigneshks15016 ай бұрын
@@sureshkumarn8733 മനുഷ്യൻ അവന്റേ ഭൗതികസുഖത്തിനായീ പ്രകൃതിയെ ദുരുപയോഗം ചെയ്തതിന്റേ തിക്തഫലമാണു പ്രകൃതിദുരന്ത० അതിന് നിരപരാധിയായ ദൈവ० എന്ത് പിഴച്ചു. ദൈവം എന്നത് ഓരോ മനുഷ്യന്റേ മനസ്സിൽ ഉറങ്ങുന്ന അവബോധം ആണു. അതിനേ എപ്പോഴും ഉണർത്തിയാൽ മനുഷ്യർക്കോ പ്രപഞ്ച ത്തിനോ ഒരു കുഴപ്പവവു० ഉണ്ടാകില്ല
@tastyfood12486 ай бұрын
ദൈവത്തിലുള്ള അചജലമായ വിശ്വാസമാണ് ഓരോർത്തരെയും മുന്നോട്ട് നയിക്കുന്നത് അല്ലെങ്കിൽ ജീവിതമില്ല ദൈവമേ എല്ലാവരേയും കാത്തുരക്ഷിക്കണേ നീ തന്ന ജൻമം നീ നേരാം വണ്ണം തിരിച്ചെടുക്കണേ🙏🙏🙏
@AbdulMajeed-nx7is6 ай бұрын
Dear Sister, RIP. ഈ ആഘാതം താങ്ങാനുള്ള കരുത്ത് ദൈവം ഇദ്ദേഹത്തിന് നൽകട്ടെ.
@Monum_Ammayum6 ай бұрын
ഇവരുടെ ആരും അല്ലായിരുന്നിട്ടുപോലും, ഒരിക്കൽപോലും കണ്ടിട്ടുപോലുമില്ല...,,, എന്നിട്ടും ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ തന്നെ ചങ്ക് പൊട്ടുന്ന വേദന 😔😔😔അപ്പോൾ ഡെയിലി കാണുകയും മിണ്ടുകയും ആരൊക്കെ ആയിരുന്നവരും ഒരു സെക്കൻഡിൽ മണ്മറഞ്ഞു പോയത് അവർ എങ്ങനെ സഹിക്കും.... 🙏🙏🙏എല്ലാവരുടെയും ദുഃഖത്തിൽ ഞങ്ങളും കണ്ണ് നിറഞ്ഞുകൊണ്ട് പങ്കുചേരുന്നു..... 😔😔😔തിരുവനന്തപുരത്ത് നിന്നും ഒരു മോനും അമ്മയും... 🙏🙏🙏
@UshaKumari-z2v6 ай бұрын
ജോജോ നല്ല വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു. അക്ഷരംപ്രതി സത്യമായ കാര്യങ്ങൾ. അതെ ഇപ്പോൾ എല്ലാവരും koodi ഉള്ളപ്പോൾ ഒന്നും അറിയില്ല ഓരോ കുടുംബവും വേറേ വേറെ താമസിക്കുമ്പോൾ ആയിരിക്കും കൂടെ യുള്ളവരുടെ കുറവ് അറിയുക. ബാക്കി എല്ലാം ഉണ്ടാക്കിയെടുക്കാൻ പറ്റും. നഷ്ടപെട്ട ജീവനുകൾ തിരികെ കിട്ടില്ലല്ലോ. അത് ഇവരുടെ ജീവൻ പോകുന്നതു വരെ ഇവരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അത് ആർക്കും നികത്താൻ പറ്റാത്ത വേദനയായി. ഉണങ്ങാത്ത മുറിവായി ദൈവം വിചാരിച്ചാൽപോലും അത് ഇനി മാറ്റാൻപറ്റില്ലല്ലോ 😭😭😭
@pmshamm-xm6mb6 ай бұрын
സഹോദരനിങ്ങള സമാദിക്കാൻ ആർക്കും കഴിയല്ല കേരളം മുഴുവനും നിങ്ങളെ ദുഖത്തിൽ പങ്കുചേരുന്നു നിങ്ങളെ മനസ്സിന് ദൈവം ശക്തി തരട്ടെ എന്ന് പ്രാർത്തിക്കുന്നു
@Shaluvlogs1236 ай бұрын
അതാണ് ഞാൻ ഒക്കെ ആയിരുനെകിൽ അപ്പോ തന്നെ പോയ് മരിച്ചാനെ.. സഹിക്കാൻ ഉള്ള കഴിവ് ദൈവം എല്ലാവർക്കും കൊടുക്കില്ല.. ഈ സഹോദരന് ദൈവം ആശ്വാസം നൽകട്ടെ 🙏
@shainyjobish51536 ай бұрын
നീതു കണ്ടിട്ടില്ല കേട്ടിട്ടില്ല ഈ ഉരുൾപൊട്ടലിലൂടെ അല്ലാതെ പക്ഷെ നീതു എല്ലാവരെയും സഹയിച്ചിട്ട് സൊയം ഇല്ലാതയിപോയല്ലോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Heart felt Condolences 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Anil-c9s6 ай бұрын
1.50 അദ്ദേഹം പറഞ്ഞത് ശരിയാണ്. ഇപ്പോൾ മരവിച്ച അവസ്ഥയാണ്..ഇപ്പോൾ ഉള്ള ആളും ബഹളവും കഴിഞ്ഞ് യാഥാർത്ഥ്യത്തിലേക് വരുമ്പോൾ..ദൈവമേ ഇവർക്ക് എല്ലാം നേരിടാനുള്ള മനോ ധൈര്യം കൊടുക്കണെ ...🙏
@joyjeon12986 ай бұрын
വിശ്വാസത്തിന്റെ ഒരു പുതിയ രൂപം...... കർത്താവ് തന്നു കർത്താവ് എപ്പോഴാ തിരിച്ചു ചോദിക്കുന്നത് എന്നു നമുക്ക് അറിയില്ല. നമ്മുടെ ഈ കുഞ്ഞു ജീവിതം ❤❤❤❤ സ്വർഗ്ഗപിതാവാ അങ്ങ് എല്ലാ മക്കളോടും ഒന്നുപോലെ കരുണ കാണിക്കേണമേ ❤️❤️❤️❤️g
@heavenlyjoy84996 ай бұрын
The most touching voice that I heard.... Neethu.... May her soul live in peace 🕊️
@Timetotravel4056 ай бұрын
സ്വന്തം ഭാര്യേ കുറിച്ചോ കുഞ്ഞിനെ കുറിച്ചോ അല്ലാ അദ്ദേഹം പറയുന്നേ..നാട്ടുകാരുടെ വേർപാട്, കുടിവെള്ളം പോലും കൊടുക്കാൻ കഴിഞ്ഞില്ല എന്നൊക്കെയാണ്..എന്താ പറയുക കരുതൽ എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ..ഇത്രയും നല്ല മനുഷ്യർക്ക് ഈ ഗതി വന്നല്ലോ😢😢😢😢😢😢😢😢😢😢😢
@Nabeesa-h8r6 ай бұрын
അല്ലാഹുവേ കണ്ണുനീർ അടക്കാൻ കഴിയുന്നില്ല ഇവർക്ക് ശാന്തിയും സമാധാനവും നൽകേണമേ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഇവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@vipinkrisnat62056 ай бұрын
ജോജോവിൻ്റെ മുഖം കാണുമ്പോൾ സഹിക്കാനേ കഴിയുന്നില്ല. എപ്പോഴും നീതുവിൻ്റെ ശബ്ദം ഓർത്ത് മനസ് തകർന്നുപോകുന്നു. എന്തൊരു വിധിയാണിത് ദൈവമേ..😢
@AZIBALIAH6 ай бұрын
😢
@anishaanu6846 ай бұрын
വിശ്വസിച്ചൂന്ന് വെച്ച് നഷ്ടം വരാനില്ലല്ലോ.. വിശ്വസിച്ചില്ലെങ്കിലും നഷ്ടമില്ല.. എത്ര പക്വതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്😢
@rjmedia89535 ай бұрын
അതെ
@brainstormshefe16124 ай бұрын
എല്ലാ നഷ്ടപ്പെട്ടവരുടെ മുമ്പിലും ആ ചോദ്യം ചോദിച്ചു.. ചോദിക്കാൻ പാടില്ല പക്ഷേ ഇത്തരം ഉത്തരം സന്ദർഭങ്ങളിലും വളരെ കറക്റ്റ് ആയിരുന്നു@@rjmedia8953
@sirajudheencp1436 ай бұрын
മീഡിയ ഉള്ളോണ്ടാണ് ഇവർക്കു ധാരാളം സഹായങ്ങൾ ലഭിക്കുന്നത്
@mishal_1016 ай бұрын
ശേഷിക്കുന്നവർ ഇവരെ സ്നേഹം കൊണ്ട് ഉയർത്തുക 💯😔💝
@ambiliambili44786 ай бұрын
ഭൂമി ചലനത്തിൽ ആരും പേടിക്കണ്ട എന്ന് മന്ത്രി റിയാസ് പറഞ്ഞാൽ. റിയാസ് ഭൂമി ശാസ്ത്രം പഠിച്ച ആൾ ആണോ.. വയനാട് ദുരന്തത്തിൽ ജനങ്ങൾ മനസിന്റെ മരവിപ്പ് ഇതുവരെ മാറിയില്ല.. അപ്പോൾ ജനങ്ങളോട് പേടിക്കണ്ട എന്ന് പറഞ്ഞാൽ പറ്റുമോ. രാത്രിയിൽ എന്തേലും സംഭവിച്ചാൽ ഈ പ്രവചനം. മതിയാകുമോ...
@Shaluvlogs1236 ай бұрын
റിയാസ് ന് എന്ത് വേണമെങ്കിലും പറയാം അയാളുടെ അമ്മായി അപ്പൻ അദ്ദേഹത്തെ പഠിപ്പിച്ചത്. ഏതെങ്കിലും അണി തല്ലി കൊല്ലാൻ വടി വാളുമായി വന്നാലും ലേശം ജാഗ്രത മതി എന്നാണ് 🙏
@salutekumarkt50556 ай бұрын
പിന്നെ എന്തു പറയാൻ അതൊരു സാന്ത്വനം ആണ് സാരമില്ല പേടിക്കണ്ട ആർക്കും ഒന്നും പറയാൻ പറ്റില്ല ദൈവം കാക്കട്ടെ 🙏🏻🙏🏻..
@salutekumarkt50556 ай бұрын
പിന്നെ എന്തു പറയാൻ അതൊരു സാന്ത്വനം ആണ് സാരമില്ല പേടിക്കണ്ട ആർക്കും ഒന്നും പറയാൻ പറ്റില്ല ദൈവം കാക്കട്ടെ 🙏🏻🙏🏻..
@antares649176 ай бұрын
സുഹൃത്തേ,, അല്ലാതെ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞ് ആൾക്കാരുടെ ഇടയിൽ ഭീതി പടർത്തുന്നത്തിലാണോ കാര്യം? അവിടെ ജീവിക്കുന്ന ആൾക്കാരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം. ലോകം അങ്ങനെയാണ് പ്രത്യേകിച്ച് ചില പ്രകൃതി ദുരന്തങ്ങൾ, നമ്മുക്ക് ചെയ്യാൻ പട്ടുന്നതിന് കുറച്ച് limits ഉണ്ട്, അതുകൊണ്ട് എപ്പോഴും പേടിച്ചിരുന്നിട്ട് കാര്യമുണ്ടോ? മന്ത്രി റിയാസ് പറയുന്നത് സ്വന്തം അഭിപ്രായം ആണോ അതോ മുകളിൽ നിന്ന് കിട്ടിയ വിവരം ആണോ എന്ന് നമ്മൾക്ക് അറിയില്ല. മുല്ലപ്പെരിയാർ ഇപ്പൊ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് അവിടെ പ്രദേശങ്ങളിലുള്ള സ്കൂൾ കുട്ടികൾ അവർക്ക് പഠിക്കാൻ പോലും പറ്റുന്നില്ല എന്നൊക്കെ കര്യങ്ങൾ നടന്നിട്ട് ഏതാണ്ട് 10 വർഷമേ ആയുള്ളൂ. അതുകൊണ്ട് മനസാക്ഷിയെ ഓർത്തെങ്കിലും ആളുകൾ അനാവശ്യ ഭീതി പദർത്തുന്നത് ഒഴിവാക്കുക.
@Sandhya58386 ай бұрын
ദൈവം ഉണ്ടോ എന്ന് സ്വയം ചോദിച്ചു പോകുന്ന നിമിഷങ്ങൾ. കരഞ്ഞു മരവിച്ച മനസ്സുമായി. വീണ്ടും വീണ്ടും. വയനാട്ടിൽ എന്തു സംഭവിച്ചു എന്നറിയാൻ. T v. നോക്കി. പോകുന്നു. ഈ ഏട്ടൻറെ ദുഃഖം. സഹിക്കുന്നതിനും അപ്പുറ. 😢
@hazin736 ай бұрын
അവൻ എന്റെ ഫ്രണ്ടാണ് he was ജേർണലിസ്റ്റ് 😢
@vipin40606 ай бұрын
ഞാനും ഒരു വയനാട്ടുകാരൻ ആണ്. ജോജോ ചേട്ടൻ പറഞ്ഞ പോലെ ഞാനും ഒരു മരവിപ്പിലായിരുന്നു... ഇപ്പോൾ കരച്ചിൽ മാത്രമാണ്..
@minimolaalinaalin25096 ай бұрын
പാവം കണ്ടിട്ടു സഹിക്കുന്നില്ല 😔 ആ പിഞ്ചു കുഞ്ഞ് ❤️ വളരെ സങ്കടത്താൽ അദ്ദേഹം പറയുന്നു 😔 rating kittan chanalum,
@sreejatsreedharan27286 ай бұрын
അവർ news കൊടുക്കുന്നത് ആരെങ്കിലും അവരെ സാമ്പത്തികമായിട്ട് സഹായിക്കട്ടെ എന്നുള്ള ഉദ്ദേശത്തോടെ ആണ്
@johnsonvm126 ай бұрын
@@sreejatsreedharan2728 വിശ്വാസം ആരെങ്കിലും പൊതിഞ്ഞു കെട്ടി കൊണ്ടുവന്ന് കൊടുക്കുമോ?
@gincyaugustine26476 ай бұрын
സത്യം ആണ് ജോജോ പറഞ്ഞത്.......എല്ലാവരും തിരക്കിലവും....ബട് നഷ്ടപ്പെട്ടവർ തീരവേവേദനയിലും....😢
@AbdulSabeena6 ай бұрын
@@gincyaugustine2647 அந்த தம்பிய பார்க்கும்போது கண்னல்லாம் கலங்குகிறது
@iloveindia10766 ай бұрын
ദൈവമേ ഇത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, മനുഷ്യൻ എത്ര നിസാരൻ
@jaisonthomas89756 ай бұрын
ഈ ലോകത്തിലെ അനുഗ്രഹത്തിനും നന്മകൾക്കും വേണ്ടി ദൈവത്തെ വിളിക്കുന്നവർക്ക് ഇനിയുള്ള കാലം ഒട്ടും നല്ലതല്ല.., മറിച്ച് നിത്യ ജീവനെയും ദൈവപുത്രനായ യേശുവിനെയും സ്നേഹിക്കുന്നവർക്ക് ഈ ലോകഗതികളോട് പുച്ഛം മാത്രം..(മനുഷ്യരോടല്ല.) അവർക്ക് മരണം ഒരു തുടക്കം മാത്രവും.... "എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു" ബൈബിളിൽ പൌലോസ് ശ്ലീഹ ഇപ്രകാരം പറഞ്ഞു. അതെ, സത്യ ദൈവത്തെ അറിഞ്ഞ് അവൻ്റെ കല്പനപ്രകാരം ജീവിക്കുന്നവർക്ക് മരണം ലാഭമാണ്... ബാക്കി എല്ലാവർക്കും മരണം വെറും നഷ്ടം മാത്രം.. ഇനിയെങ്കിലും ബൈബിൾ മനസ്സിരുത്തി വായിക്കൂ.. ഈ മായയായ ലോകത്തിൽ നിങ്ങൾക്ക് ഒരു പുല്ലും നഷടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടും. പ്രിയപ്പെട്ടവളെ വീണ്ടും കാണാമെന്ന വിശ്വാസമുണ്ടെങ്കിൽ തന്നെ ഒരു പരിധി വരെ ആശ്വാസം ലഭിക്കില്ലേ? പുനരുത്ഥാനത്തിൻ്റെ ശക്തിയിലുള്ള ആ അടിസ്ഥാന വിശ്വാസം ഇന്നത്തെ ക്രിസ്തീയ തലമുറക്ക് നഷ്ടപ്പെട്ടതു കൊണ്ടല്ലേ ഇത്രയും ദു:ഖം വരുന്നത്? ഈ മായാലോകത്തെ നമ്മൾ സ്നേഹിക്കരുത്. ഈ ലോകം അവസാനം നമ്മെ ചതിക്കും.. മരണത്തെ തോല്പിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആത്മാർത്ഥമായി അന്വേഷിക്കൂ.. അവൻ ഏതു ദു:ഖത്തിൽ നിന്നും നമ്മെ കരകയറ്റും.. ഇത് സത്യം.. സത്യം.. സത്യം...
@faseelafasibakescookingwor9526 ай бұрын
ഇനി ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ നാഥാ 🤲🤲🤲🤲🤲🤲😥😥😥😥
@rishij21336 ай бұрын
😢😢no words to console them!.May God give them all strength to overcome.
@sreenathvenugopal8226 ай бұрын
കൂടെയുള്ള ഒരാളെ നഷ്ടമായത് അനുഭവിച്ച വർക്ക് ജോജോയുടെ വാക്കുകൾ മനസ്സിലാവും
@sajithasanthosh49956 ай бұрын
അതെ 💯
@raghudasraghu86006 ай бұрын
നഷ്ടം അനുഭവിച്ചവർക്ക് മാത്രമേ ആ വേദന മനസ്സിലാവൂ 😢😢😢😢
@sunilveliyil18666 ай бұрын
വിശ്വാസം ഉണ്ടോ? പ്രാർഥന ഉണ്ടോ ഇതൊക്കെ ആണോ എല്ലാം നഷ്ടപെട്ട ഒരാളോട് ചോദിക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ പുനർവിവാഹത്തെ പറ്റി ചോദിക്കാഞ്ഞതിൽ നന്ദി അറിയിക്കുന്നു.
@sahadsahad12486 ай бұрын
ഇവനോക്കെ എന്താ ഈ ചോദിക്കുന്നത്
@VivaChad-ci8dl6 ай бұрын
ഇത്രേം പേടിച്ചിരുന്ന നീതുവിനെ കൂടെ ചേർത്ത് പിടിക്കേണ്ടതായിരുന്നു വിട്ട് പോവാതെ😢❤❤
@Aswinsuryajith88796 ай бұрын
ഒരു തുള്ളി വെള്ളം പോലും അവർക്ക് കൊടുക്കാൻ ഇല്ലായിരുന്നു ആ ഒരൊറ്റ വാക്ക് മതി പുള്ളി എത്ര നല്ല മനുഷ്യൻ ആണെന്ന് മനസ്സിലാക്കാൻ 🙏🏻🙌
@ShahidhaRasheed-d5v6 ай бұрын
വിങ്ങി പൊട്ടി നിൽക്കുന്ന ആ മനുഷ്യൻ അള്ളാഹ് സഹിക്കാൻ പറ്റുന്നില്ല 😢
@feminarazak776 ай бұрын
ഇനിയും ജീവിതമുണ്ട്. അതിൽ ഒരുമിപ്പിക്കട്ടെ.ഏത് മതമാണെങ്കിലും ദൈവവിശ്വാസം മുറുകെ പിടിക്കണം. ഈ ലോകത്ത് നമ്മൾ സഞ്ചാരികൾ മാത്രമാണ്. പരലോകം ആണ് എല്ലാം....
@felixjoseph15596 ай бұрын
ഈ മാധ്യമങ്ങൾ വിലങ്ങാട് എന്ന് പറയുന്ന സ്ഥലമുണ്ട് കോഴിക്കോട് അവിടെയും വയനാട്ടിലാണ് സമാനമായ ഒരു ഉരുൾപൊട്ടൽ ഉണ്ടായി മീഡിയയുടെ ഒരു ശ്രദ്ധ പോലും അവിടെ എത്തിയിട്ടില്ല അവിടെയും റോഡുകളും പാലങ്ങളും പള്ളികളും വീടുകളും എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ഒരുപാടുണ്ട് ഒരു വ്യത്യാസം മാത്രമേ ഉള്ളൂ മരണനിരക്ക് കുറവാണ് അവിടെ നാശനഷ്ടം രണ്ടിടത്തും ഒരുപോലെയാണ് മീഡിയയുടെ ശ്രദ്ധ അവിടെയും എത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്തേലും ഒരു ദുരിതാശ്വാസത്തിന് സഹായം അവിടെ കിട്ടിയാൽ വളരെ ഉപകാരം
@binnythomas60436 ай бұрын
Heartbreaking ... we are praying for all of you. Nammal ellam marakkum... anubhavichavarkkum, nashtappettavarkkum ... chindikkan pattunnilla.
@mohamedthattayil68816 ай бұрын
വിശ്വാസം കൈവിടരുത്,,,, നിങൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക,, മറ്റുള്ളവരുടെ പ്രാർത്ഥന നിങ്ങൾക്ക് ആശ്വാസമേകും,,,,😢😢
@rejithomas123496 ай бұрын
സഹിക്കാൻ ദൈവം കൃപ നൽകട്ടെ, ദുഃഖത്തിൽ ഇരിക്കുന്ന എല്ലാ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏😢😢😢😢😢😢😢
@Football_editz-s5e6 ай бұрын
കുടുംബത്തിന് ക്ഷമയും, സമാധാനവും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
@firoskhanedappatta6 ай бұрын
ഇല്ല ജോജോ... ആരും പോകില്ല... പുത്തുമല വീടുകൾക്ക് കോൺട്രാക്ട് എടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം,,, ഇവർക്ക് മുമ്പ് താമസിച്ചതിലേറെ നല്ല ജീവിത സാഹചര്യം ഒരുക്കണം
@ektashashikant5 ай бұрын
Dear Jojo It was really sad and heartbreaking to hear what happened to your family as well as your surrounding It is really painful but bro please be strong and Jesus will always be there with you May Neethu’s soul rest in peace and may your family get the strength to heal from this terrible loss 🙏🏻
@footballanalysismalayalam73576 ай бұрын
ഈ ഇന്റർവ്യൂ എടുക്കരുതയിരുന്നു..😢
@jaisybenny71266 ай бұрын
മനസ്സു തുറക്കുമ്പോൾ മനസ്സിൻ്റെ വിങ്ങലിന് ആശ്വാസം കിട്ടും.
@Shaluvlogs1236 ай бұрын
അദ്ദേഹം മനസു തുറക്കട്ടെ ഈ ഇന്റർവ്യൂ എടുത്ത സുഹൃത്തിനു നന്ദി. അദേഹത്തിന്റെ മനസിൽ നിന്നും വേദന പോകട്ടെ 🙏
@MariyaMary-te5ls6 ай бұрын
വേണം അദ്ദേഹം പറയട്ടെ മനസ് കുറെയൊക്കെ ശാന്തമാകും 😢
@anithasreekumar10876 ай бұрын
ഈ ഇന്റർവ്യൂ നല്ലതാണ് ജോജോ കുറെ സംസാരിക്കട്ടെ മനസിന്റെ ഭാരം കുറയും എന്റെ അനുഭവം വച്ചു പറയുവാ 🙏
@bindusblessedfamily-bbf79465 ай бұрын
Corect
@noushirichoos44316 ай бұрын
നല്ല അർത്ഥവർത്തായ വാക്കുകൾ 🥹🥹🥹കോടികൾ തരാം എന്ന് പറഞ്ഞാലും ആ പഴേ സമാധാന ജീവിതം. ആ നാട്ടുകാരെ ആ ബന്തുക്കളേം ഒന്നും കിട്ടുന്നില്ലലോ 😭😭😢😢ദൈവം സമാധാനം കൊടുക്കട്ടെ ഇവർക്കൊക്കെ 🥹🥹🥹
@sandhyapp45446 ай бұрын
വയനാട് ദുരന്തത്തിൽ ഏറ്റവും കൂടുതൽ വിഷമവും സങ്കടവും തോന്നുന്നത് നീതുവിന്റെ ആ വോയിസ് ക്ലിപ്പ് കേൾക്കുമ്പോൾ ആണ് 😢
@kkstorehandpost28106 ай бұрын
ഇത് പോലെ വിഷമിച്ചിരിക്കുന്നവരുടെ അടുത്തേക്ക് പ്രിയ ചാനൽ കാരാ പ്ലീസ്, മൈക്കും പിടിച്ചു പോവരുത്, അപേക്ഷയാണ് 🙏🙏🙏🙏
@sumasureshbabu37476 ай бұрын
യേശുവേ അവിടുന്ന് സമാധാനം നൽകേണമേ 🙏🏻🙏🏻
@jollythomas89046 ай бұрын
She is a real hero,great person, no doubt about that 🌹❤️
@RekhaJapamani6 ай бұрын
Jojo,... you made me cry.....
@AmmuTipTalks5 ай бұрын
കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 🥺😢😢😢
@naseeraayyoob89456 ай бұрын
No words....
@vimalajose42526 ай бұрын
🙏.പ്രാർത്ഥിക്കാം എന്നവല്ലാതെ ഒന്നും പറയാൻ പറ്റുന്നില്ല സഹോദര. ഇനിയൊയൊരു മഹാമാരി അയച്ചു aareyum ദിരിതത്തിലാക്കല്ലേ ദൈവമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏. എല്ലാവർക്കും ശക്തി നല്കണമേ 🙏🙏😔😢😢
@premshahmohammed21076 ай бұрын
കാതങ്ങൾക്ക് അകലെ നിന്ന് കണ്ടും കേട്ടും ഇരുന്ന ഞങ്ങൾക്കുള്ള മരവിപ്പ് ഞങ്ങൾക്കറിയാം.... അപ്പോൾ അനുഭവസ്ഥരായ നിങ്ങളുടെ അവസ്ഥ ഊഹിക്കാനേയുള്ളൂ.... താങ്കൾ പറഞ്ഞതുപോലെ ആ മരവിപ്പ് മാറുന്ന നിമിഷം മുതലുള്ള ജീവിതം എങ്ങനെ അതിജീവിക്കുമെൻ്റെ പടച്ചോനേ😢🤲
@anugrahacookwithme28396 ай бұрын
ജോജോ പറഞ്ഞത് ശെരിയാണ്. ഇപ്പോൾ എല്ലാരും ഉണ്ട്. കുറച്ച് കഴിഞ്ഞു ഇവർ പല സ്ഥലത്തു ആകുംപ്പോൾ ഉണ്ടാകുന്ന മാനസിക സംക്കർഷം ഓർക്കാൻ കൂടി പറ്റില്ല,. ദയവ് ചെയ്ത് വയനാട്ടിലെ ജനങ്ങൾ ഇത് പോലുള്ള ചോത്യങ്ങൾക് മുൻപിൽ നിന്ന് കൊടുക്കരുത് എന്നാണ് എന്റെ അപേക്ഷ. You tubers നിങ്ങളെ വെച്ച് അവരുടെ rate കൂട്ടുകയാണ്,. ദുഃഖം ആരോടും പറയരുത്. അതിന് ദൈവം ഉണ്ട്. എല്ലാം സഹിക്കാൻ ജഗദീശ്വരൻ ശക്തി tharatte🙏🏼🙏🏼🙏🏼🙏🏼🙏🏼
@hariwelldone23136 ай бұрын
സഹിക്കാൻ കഴിയില്ല... ഇനിയെങ്കിലും ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
കഷ്ട്ടം 😢ഈ മരവിപ്പ് കഴിഞ്ഞാൽ..... പിന്നെ ഇവരുടെ... മാനസികനില...next stage 😢താങ്ങാൻ... നമുക്ക് ഉൾപ്പെടെ ശക്തി... ഈ ദുരന്തം... സമ്മാനിച്ച പ്രകൃതി തന്നെ നമുക്ക് ഓരോരുത്തർക്കും... തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏😥
@RejaniSuni-oc8lm6 ай бұрын
ജോജോ നമ്മൾ എല്ലാം ഉറങ്ങാൻ കിടക്കുന്നു നേരം പുലരുന്നതിനു മുൻപ് എന്ത് സഭാവിക്കും എന്ന് നമ്മക്ക് അറിയില്ല അത് കൊണ്ട് വന്നത് എല്ലാം വന്നു ജോജോ കുഞ്ഞിനും ബാക്കി ഒള്ള ആള്ക്കാര്ആയിട്ടു സമാധാനം ആയിട്ടു ജീവിക്കണം ദൈവം എല്ലാവര്ക്കും മനസമാധാനം ദൈവം തരും
@mylifemyjourney63656 ай бұрын
മനുഷ്യൻ അത്രേ ഉള്ളു ജീവിതവും കെട്ടി പെടുക്കു
@SheejaJoseph-j4k6 ай бұрын
Jojo we are praying
@shijubaskaran75875 ай бұрын
ദൈവം എല്ലാം കാണുന്നുണ്ട്... പോയവർക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@jollyfsm38066 ай бұрын
I admire ur faith in God ....He will guide u further
@ChinjuClt5 ай бұрын
കരഞ്ഞുകൊണ്ടു രക്ഷിക്കുവാനുള്ള ആ വിളി മരിക്കുവോളം മറക്കാൻ കഴിയില്ല 🙏🏻
@sinduc22206 ай бұрын
പാവം ജോജോ ..നീതുവിനെ ആർക്കും മറക്കാൻ പറ്റില്ല
@sheenusvlogchannel7006 ай бұрын
മാതാവേ അദ്ദേഹം പറഞ്ഞ വാക്കുകൾ എത്ര ശരിയാണ്. ആ മനുഷ്യന് ശക്തി കൊടുക്കണേ 🙏
@hvallanatt6 ай бұрын
May God bless and grant Jojo the strength to bear the heavy loss. Praying for you Jojo 🙏
@mercyparanjattu50606 ай бұрын
Oh my God 😢 assured prayers for you Jojo 🙏🙏 Heart felt Condolences and prayers! So sad 😭😭
@raoofkaniyattayil32376 ай бұрын
നമ്മൾ അതിജീവിക്കും എന്നൊക്ക എല്ലാരും ആലങ്കാരികമായി പറയും... സത്യം കുറച്ചു കഴിയുമ്പോൾ എല്ലാരും എല്ലാം മറക്കും.. നഷ്ടപ്പെട്ടവർ അവരുടെ കുടുംബത്തെ ഓർത്തു ശിഷ്ഠ കാലം നീറി നീറി ജീവിക്കും... ഇതല്ലെ യാഥാർഥ്യം
@AjwaAju-t2m6 ай бұрын
ജോജോ പറഞ്ഞത് വളരെ ശരിയാണ് ഇനിയാണ് ഇവർ ആലോചിച് നഷ്ടപ്പെട്ടതിനെ കുറിച്ച് ചിന്തിച്ചു മാനസികപ്രശനം ഉണ്ടാകാൻ പോകുന്നത്
@sujasam23576 ай бұрын
Dear Brother Jojo , we are praying. God will strengthen you .
@shifanasherif6 ай бұрын
കണ്ണ് നിറഞ്ഞു ഒഴുകി ആ ശബ്ദം കേട്ടപ്പോൾ 🥺😭😭😭
@deepthit15666 ай бұрын
നഷ്ട്ടം മനുഷ്യർ ആണ് അത് ആർക്കും തിരിച്ചു നൽകാൻ കഴിയില്ല 😭😭😭
@marythomas81055 ай бұрын
God bless you brother 🙏🙏
@vishnusoman14336 ай бұрын
ക്യാമറ തൂക്കി പോവുന്നത് കൊണ്ട് തന്നെയാണ് ദൂരെ ഇരിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് കൂടുതലായി അവരുടെ വിഷമങ്ങളും അവസ്ഥയും മനസ്സിലാക്കുവാൻ പറ്റുന്നത്... ദൈവമേ വേണ്ടിയിരുന്നില്ല ഇങ്ങനെയൊരു ദുരന്തം