25. എല്ലാ വിഭാഗത്തിലും വിജയിക്കുന്ന കൂട്ടർ..!!

  Рет қаралды 12,396

ALRA MISSION

ALRA MISSION

4 ай бұрын

ദീൻ പഠിപ്പിക്കാനുള്ള യോഗ്യത ഒരിക്കലും ബിരുദങ്ങൾ അല്ല. ഖുർആൻ 18:28 ൽ പറഞ്ഞ "ദാകിർ ഈ ഖൽബ് " ആവലാണ്. അതെല്ലാത്തവർ അവരുടെ സ്വന്തം യുക്തിയും, ബുദ്ധിയും അടിസ്ഥാനമാക്കി കൊണ്ട് ദീൻ നിർവചിച്ചപ്പോൾ ഉണ്ടായതാണ് നാം ഇന്ന് കാണുന്ന 73 വിഭാഗം. മറ്റു മതങ്ങളുടെയും അവസ്ഥ ഇത് തന്നെ. എല്ലാ വിഭാഗത്തിലും വിജയിക്കുന്ന ഒരു വിഭാഗം ഉണ്ട്.
റസൂൽ (സ) പറഞ്ഞതായി ഔഫ് ഇബ്‌നു മാലിക് റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രബല ഹദീസിൽ ഇങ്ങനെ പറയുന്നു :
"ജൂതന്മാർ 71 വിഭാഗങ്ങളായി പിരിഞ്ഞു: ഒന്ന് സ്വർഗത്തിലും 70 നരകത്തിലും പ്രവേശിക്കും. ക്രിസ്‌ത്യാനികൾ 72 വിഭാഗങ്ങളായി പിരിഞ്ഞു: 71 നരകത്തിലും ഒന്ന് സ്വർഗത്തിലും പ്രവേശിക്കും. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണേ സത്യം, എൻ്റെ ഉമ്മത്ത് 73 വിഭാഗങ്ങളായി പിളരും: ഒരു വിഭാഗം സ്വർഗത്തിലും 72 വിഭാഗം നരകത്തിലും പ്രവേശിക്കും." (അബൂദാവൂദ്, തിർമിദി).
ആത്മീയതയുടെ കവാടമാണ് ഖൽബ്. ഖൽബ് മുനവ്വർ ആവാതെ ഒരു അമലും, ഒരു ഇബാദത്തും (നിസ്കാരം, നോമ്പ്, ഹജ്ജ്, ദിക്ർ... etc) അള്ളാഹു നമ്മിൽ നിന്നും സ്വീകരിക്കില്ല. ഖൽബ് മുനവ്വർ ആവാത്തവരുടെ നിസ്കാരങ്ങൾ എല്ലാം അസാധുവാണ് എന്നാണ് റസൂൽ (സ) പറഞ്ഞിട്ടുള്ളത്. റസൂലിന്റെ ഏറ്റവും വലുതും, മർമ്മ പ്രധാനവും എന്നാൽ ഇന്ന് മൗത്തായതുമായ തിരു സുന്നത്തും ഇത് തന്നെയാണ്. ഇത്‌ മുറുകെ പിടിക്കുന്നവർ മാത്രമാണ് റസൂലിന്റെ ഉമ്മത്ത്. ഈ സുന്നത്തിനെ ഹയാത്താക്കാൻ വേണ്ടി വന്നവരാണ് മുഹിയുദ്ധീൻ ശൈഖ് (ഖ.സി) പോലുള്ള വലിയ മഹത്തുക്കൾ. എന്നാൽ ഈ ഒരു സുന്നത്ത് ഒഴികെ ബാക്കി എല്ലാ സുന്നത്തുകളും പാലിക്കാൻ ആളുകൾക്ക് ഉത്സാഹമാണ്. ഖൽബ് മുനവ്വർ ആവാതെ (ഈമാൻ ഇല്ലാതെ) ബാക്കിയെല്ലാം ചെയ്തിട്ട് എന്ത് കാര്യം.? ഏതൊരു അമലും ആദ്യം ഖൽബിൽ നിന്നാണ് തുടങ്ങേണ്ടത്. അതിന് ആദ്യം ഖൽബിനെ ഹയാത്താക്കണം. അതിന് ഖുർആൻ 18:17 ൽ പറഞ്ഞ മുർഷിദായ വലിയ്യ് തന്നെ വേണം. ഇതൊന്നും ഇല്ലാതെ വെറും ജിസ്‌മ് (ശരീരം)കൊണ്ട് സദാസമയവും ഇബാദത്തു എടുത്തു കൊണ്ടിരിക്കുന്നവരെ ക്കുറിച്ച് തന്നെയാണ് ഖുർആൻ 107:4 ൽ നമസ്‌കാരക്കാർക്ക് നാശം എന്ന് പറഞ്ഞതും, 29:45 ൽ തീർച്ചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമ്മത്തിൽ നിന്നും തടയുന്നു. എന്ന് പറഞ്ഞിട്ടും നമസ്ക്കരിച്ചിട്ടും പാപങ്ങളിൽ മുഴുകി ജീവിച്ചു കൊണ്ടിരിക്കുന്നതും. ദീനിന്റെ ബന്ധം ശരീരത്തോട് അല്ല. ആത്മാവിനോടാണ്. ആത്മീയത ഇല്ലാത്ത എല്ലാ മതങ്ങളും ഇന്ന് ജഡമാണ് .
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZbin link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp.com/CbZ6o1WAv4f...
ദീൻ ഇലാഹി (malayalam book)
religionofgodmalayalam.blogspo...
Official Website
mehdifoundation.com
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 135
@shetalkssulfiyaarshad3348
@shetalkssulfiyaarshad3348 4 ай бұрын
ഈ അവസാന കാലഘട്ടത്തിൽ, ആത്മീയത യുടെ വഴിയിൽ സഞ്ചരിച്ച ഖൽബഇൽ അള്ളാഹുവിന്റെ നാമം പ്രവേശിപ്പിക്കുക,അതല്ലാതെ വേറെ ഒരു രക്ഷ ഇല്ല.എല്ലാവർക്കും ഈ ക്ലാസിലൂടെ തിരിച്ചറിയാൻ സാധിക്കട്ടെ..🤲🏻 ❤
@crazytalks5564
@crazytalks5564 4 ай бұрын
തുടക്കവും ഇല്ല ഒടുക്കവും ഇല്ല അവസാന കാലഘട്ടം എന്ന വാക്ക് പോലും തെറ്റ്
@sah9763
@sah9763 4 ай бұрын
ഇതാണോ സൂഫിസം
@yakoobsl587
@yakoobsl587 4 ай бұрын
آمين يارب العالمين
@shamsu7629
@shamsu7629 4 ай бұрын
explin
@shetalkssulfiyaarshad3348
@shetalkssulfiyaarshad3348 4 ай бұрын
@@crazytalks5564 താങ്കൾക്ക് മരണവും ജനനവും ഉണ്ടോ?
@shahnac9194
@shahnac9194 4 ай бұрын
ഞാൻ കുറേ ഇത് ഖാദിയാനി ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷെ നിങ്ങൾ അവരെയും സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഇപ്പോൾ മനസ്സിലായി. അൽഹംദുലില്ലാഹ്. എന്തായാലും ഞാൻ ഒന്ന്‌ ഉറപ്പിച്ചു. ഇനി എന്റെ ദീൻ പഠനം alra mission ൽ കൂടി മാത്രം ആയിരിക്കും. ഇവിടെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. അതിൽ തന്നെ ഉപവിഭാഗങ്ങൾ വേറെയും. ഈ ഒരു വിഭാഗവും പറയാത്ത, പഠിപ്പിക്കാത്ത തികച്ചും വ്യത്യസ്തവും, ആഴത്തിൽ ഉള്ളതുമായ ഇൽമുകൾ ആണ് നിങ്ങൾ പഠിപ്പിക്കുന്നത്. വളരേ ആകർശണമാണ് നിങ്ങളുടെ ഓരോ വീഡിയോസും, ക്ലാസ്സുകളും. ഇപ്പോൾ ഇതിനായി കാത്തിരിക്കാണ്. അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.. 💖💖🤲
@ayishubaby4922
@ayishubaby4922 4 ай бұрын
തീർച്ചയായും ഇത് ഹഖ് ആണ്, മുറുകെ പിടിച്ചോളൂ
@vappuvappukka5097
@vappuvappukka5097 3 ай бұрын
ഇപ്പോഴും യഥാർത്ഥ യഥാർത്ഥ ഠമനസ്സിലായിട്ടില്ല
@shefeekmndy5120
@shefeekmndy5120 2 ай бұрын
ഇത് ശരിയല്ല യൂനുസ് അൽഗോഹർ ഇവര് ശൈക് മഹ്ദിയനെന്നുവാദിക്കുന്നവരണ്
@ELECTROMARINEMANIA
@ELECTROMARINEMANIA 3 ай бұрын
കതക് അടച്ചു അപ്രത്യക്ഷരാകുന്ന കുറച്ച് മഹാൻമാർ ഉണ്ട്... നിസ്‌കരിക്കുമ്പോൾ സഞ്ചരിക്കുന്നവർ... Oh allah നല്ല രീതിയിൽ നയിച്ചാലും നല്ലരീതിയിൽ ഞങ്ങളെ നിന്നിലേക്ക് നയിച്ചാലും Oh allah ഞങ്ങളെ നേരെ ആകിയാലും Oh allah ഞങ്ങളെ നീ നേരെ നല്ല രീതിയിൽ തിരികെ കൊണ്ട് പോയാലും... ഈമാൻ ഉറപ്പിച്ച് തന്നാലും
@muhammadph2914
@muhammadph2914 4 ай бұрын
കാലങ്ങളായി ബിരിത ധാരികളായ പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്ന സുന്നി മുജാഹിദ് ജമാഅത് ഷിയാ കാതിയാനി മറ്റു എല്ലാ വിഭാഗങ്ങളിലെയും മൊയിലാകാന്മകർ ഈ ഉമ്മതിനെ എത്രത്തോളം പുറകോട്ട് കൊണ്ട് പോയി എന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട്. അവരുടെ കയ്യിൽ ഉള്ള ഇല്മിന്റെ ശെരിയായ അർത്ഥം അറിയാത്തത് കൊണ്ടും, ശെരിയായ അർഥങ്ങൾ പഠിക്കാത്തത് കൊണ്ടും ഇന്നും അവർ സ്റ്റേജുകൾ കെട്ടി കണ്ണീർ പുഴ ഒഴുകികൊണ്ട് ഗോര ഗോരം പ്രസംഗിക്കുന്നു. ഈ വീഡിയോ കാണുന്ന ഏതൊരു സാധാരണ കാരനും അറിയാൻ സാതിക്കുന്നുണ്ട്. നമ്മൾ മുൻപ് പഠിച്ച ഓരോ ഇല്മിന്റെ ശെരിയായ ഹകീകത് എന്താണെന്നും, നമ്മളിൽ നിന്ന് ഇബ്‌ലീസ് ഇല്ലാതാകാൻ ശ്രെമിക്കുന്ന ഇൽമു എന്താണെന്നും. ഇതൊന്നും ഈ ബിരിത ധാരികൾ എന്ന് പറയുന്നവർക്ക് പഠിപ്പിച്ച തരാൻ കഴിയില്ല. ഇതോടെ ബിരിത ധാരികളിൽ നിന്നുള്ള ഇൽമു കേൾക്കൽ നിർത്തി. മുറബ്ബിയായ ഷെയിഹിനെ കണ്ടുപിടിച്ച ദിക്ർ ഖൽബ് നേടി എടുത്ത് അവരിൽ നിന്നും മാത്രം ഇൽമ് സ്വീകരിച്ചു അല്ലാഹുവിനെ കാണാൻ എല്ലാർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
മാഷാ അല്ലാഹ്... 💖💖💖എല്ലാവരും ഇതുപോലെ ഉൾക്കൊണ്ടിരുന്നെങ്കിൽ...😢.. ഇൻഷാ അല്ലാഹ് 🤲🤲🤲
@yahkoobashrafi4529
@yahkoobashrafi4529 4 ай бұрын
നല്ല ആത്മീയത ഉണ്ടാവുന്ന നല്ല അറിവുകൾ നല്ല അവതരണം മനസ്സിലാക്കാൻ പറ്റൂന്നത് ഉസ്താദിന്റെ നമ്പർ തരോ
@NiHasn-z1s
@NiHasn-z1s 4 ай бұрын
ഞാനും അത്ത പ്രഭാഷകരെ പിന്തുടരൽ നിർത്തി അൽഹംദുലില്ലാഹ്, ഇനി നേർമാർഗ്ഗത്തിലേക്കുള്ള യാ ത്രക്ക് തുടക്കം കുറിക്കുകയാണ്, നാഥൻ എല്ലാ പ്രധിസന്ധികളെയും തരണം ചെയ്ത് അവനിലേക്കെത്താൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ😢
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
@@NiHasn-z1s അൽഹംദുലില്ലാഹ്. 👍👍 ആമീൻ... 🤲
@subair8416
@subair8416 4 ай бұрын
​@@ALRAMISSION-KERALA.Officialഉസ്താദ്. സ്വർഗ്ഗത്തിലെ സുഖ സൗഗര്യങ്ങളെ കുറിച്ച് വിശദീകരണo ചെയ്യുമോ അടുത്ത ക്ലാസ്സുകളിൽ. ഈ പുണ്യ റമദാൻ മാസത്തിൽ
@hashidhashitanur
@hashidhashitanur 4 ай бұрын
നേരായ മാർഗത്തിലേക്ക് വെളിച്ചം വീശുന്ന വാക്കുകൾ..അള്ളാഹു അനുഗ്രഹിക്കട്ടെ ✨️ സത്യം വന്നിരിക്കുന്നു അസത്യം മാഞ്ഞു പോകുന്നതാകുന്നു.
@muneerp7390
@muneerp7390 4 ай бұрын
കൂടുതൽ ക്ലാസുകൾക്കായി കാത്തിരിക്കുന്നു പറയുന്നത് ആരായാലും എന്തായാലും karyangal മനസ്സിലാകുന്നുണ്ട് الحمد لله
@AmeenAmeenck
@AmeenAmeenck 4 ай бұрын
നിങ്ങളെ കയ്യിലുള്ള അറിവുകൾ പുറത്ത് വെളിവാക്കാൻ അനുവാദം ഉള്ളത്. നിങ്ങൾ upload ചെയ്യൂ. ആത്മീയ മാർഗത്തിൽ പ്രവേശിച്ചവർക്കും ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരമാകും. ഈ അറിവുകൾ ദഹിക്കാത്തവർ ഉണ്ടാകും അത് സ്വാഭാവികം. അവർക്കും ഉൾക്കൊള്ളാനുള്ള വിശാലത റബ്ബ് കൊടുക്കട്ടെ...
@user-jv3eb5sz9l
@user-jv3eb5sz9l 4 ай бұрын
അവസാന നാളിൽ രക്ഷപ്പെടുന്നവർ face value നോക്കാത്തവർ ആയിരിക്കും. നിങ്ങൾ സത്യം അറിഞ്ഞു കൊണ്ട് സത്യവാൻമാരെ മനസ്സിലാക്കുക എന്ന് ഇൽമിൻ്റെ കവാടമായ അലിയാർ തങ്ങൾ മൊഴിഞ്ഞത് എത്ര പ്രസക്തം. ദിക്ർ ഏ ഖൽബ് ഹാസിലാക്കി ഉമ്മത്തിനെ തിരയണം.
@NiHasn-z1s
@NiHasn-z1s 4 ай бұрын
അള്ളാഹു നമ്മെ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ😢 ആമീൻ
@abuabubaker1667
@abuabubaker1667 3 ай бұрын
വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുക എന്ന് പറഞ്ഞാൽ കുറച്ച് പണിയാവാനാണ് സാദ്യത അതിലേറെ നല്ലത് നമ്മൾ ജയിക്കണം വിജയിക്കണം അപ്പോൾ നമ്മൾ ഉൾപ്പെടും. ഉൾപ്പെടുത്തേണ്ടി വരില്ല അല്ലാതെ തന്നെ ജയിച്ചാൽ ഉൾപ്പെടും അതുകൊണ്ട് നമുക്ക് ജയി കാനായ് പ്രവർത്തിക്കാം.
@NUBUGAMING
@NUBUGAMING 3 ай бұрын
Ameen yaa rabbal aalameen
@shajahanmp7333
@shajahanmp7333 4 ай бұрын
Valare manohara maya oru class❤❤
@haseenaek7502
@haseenaek7502 4 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌. ഈ ആത്മീയ ഇൽമുകൾ എന്നും നമുക്ക് കിട്ടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@rukhiarukhiaa2596
@rukhiarukhiaa2596 4 ай бұрын
الله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚 🛑*💚✨صلى الله على محمد صلى الله عليه وسلم✨💚**അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
@ZanubiasWorld
@ZanubiasWorld 4 ай бұрын
യാ അല്ലാഹ്, നീ എനിക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കണം 🤲🤲🤲, തുടർ ക്ലാസ്സുകൾ പ്രതീഷിക്കുന്നു.
@rejisfoodhub961
@rejisfoodhub961 4 ай бұрын
സത്യം ആണ് ഉസ്താദ് പറയുന്നത്
@Nifar143
@Nifar143 2 ай бұрын
ماشاءالله
@jameelaaa8505
@jameelaaa8505 4 ай бұрын
Masha Allah ❤❤❤❤❤
@fahadpollakunnanpollakunna6750
@fahadpollakunnanpollakunna6750 Ай бұрын
Masha allha
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh 4 ай бұрын
ज़बरदस्त 🏵️🏵️🏵️
@jabircva1012
@jabircva1012 4 ай бұрын
Alhamdulillah താങ്കൾ പറയുന്നത് 100% സത്യമാണ്. അങ്ങേക്ക് ആത്മീയത പറയാൻ യോഗ്യത ഉണ്ട് ഹബീബീ. ളാഹിറായ അറിവിനേക്കാൾ ബാത്തിനീയായ അറിവാണ് വലുത്. ഇസ്ലാം പരിപൂർണമാകുന്നത് 4 തൂണുകൾ ചേരുമ്പോളാണ് 1. ശരീഹത് 2. ത്വരീക്കത് 3. ഹകീകത്ത് 4. മഹ്രിഫത്. അള്ളാഹു നമ്മെ പടച്ചത് അവനെ ആരാധിക്കാൻ വേണ്ടിയാണ്. അഥവാ അവനെ അറിഞ്ഞു ആരാധിക്കാൻ വേണ്ടി. അതിനാൽ നമ്മൾ അവനെ അറിയാൻ വേണ്ടി പരിശ്രമിക്കണം. അവനെ അറിയുവാൻ മറ്റുള്ളവർക്ക് വഴികാട്ടുകയും വേണം. ഇവിടെ താങ്കൾ ചെയ്യുന്നത് അള്ളാഹുവിലേക്ക് വഴികാട്ടൽ ആണ്. അള്ളാഹു നിങ്ങളുടെ കർമം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. ഇനിയും ദഹ്വത് നടത്താനുള്ള ആഫിയത് പ്രധാനം ചെയ്യട്ടെ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
💖💖💖... ആമീൻ 🤲
@haseenaek7502
@haseenaek7502 3 ай бұрын
ഈ ക്ലാസുകൾ ആഴ്ച യിൽ 3തവണയെങ്കിലും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
നമ്മൾ ഒരുപാട് വീഡിയോ ഒരുമിച്ചു അപ്‌ലോഡ് ചെയ്തതുകൊണ്ട് കാര്യമില്ല. ആളുകൾ എല്ലാവരും ഒരുമിച്ചു കേൾക്കില്ല. ഭൂരിഭാഗം പേരും ഇടക്ക് വച്ചിട്ടാണ് ക്ലാസ്സ്‌ കേൾക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് സംശയങ്ങളും ചോദിക്കും. എല്ലാ ചോദ്യങ്ങൾക്കും നമ്മൾ ഒരുപാട് ഇരുന്ന് ടൈപ് ചെയ്തു കൊടുക്കാൻ ബുദ്ധിമുട്ടാണ്. ക്ലാസ്സ്‌ കൃത്യമായി കേട്ടാൽ അവരുടെ ആ ചോദ്യങ്ങൾക്കു എല്ലാം ഉള്ള ഉത്തരം അതിൽ നിന്ന് തന്നെ ലഭിക്കും. എന്നിട്ടും പലർക്കും പറ്റുന്നപോലെ റിപ്ലൈ കൊടുക്കാറുണ്ട്. പക്ഷേ ഉടനെ അടുത്ത സംശയം വരും. ക്ലാസ്സ്‌ കൃത്യമായി കേൾക്കാത്ത കുഴപ്പമാണിത്. മാത്രവുമല്ല ഈ ഇടക്ക് വച്ച് കേൾക്കുന്നവർ ഒക്കെ സത്യം അറിയാതെ കുറേ നെഗറ്റീവ് കമന്റ്‌ ഇടുന്നവരുമുണ്ട്. ഇതൊക്കെ ഇത് ആത്മാർഥമായി ആഗ്രഹിച്ചു വരുന്നവരുടെ വഴി ബ്ലോക്ക്‌ ആക്കുന്ന വിഷയം ആണ്. മുഴുവൻ ക്ലാസ്സ്‌ കേട്ടിട്ട് ചോദിക്കുന്ന സംശയവും, ഇടക്ക് വച്ചു കേട്ട് ചോദിക്കുന്ന സംശയവും, കുറ്റം പറയാൻ വേണ്ടി മാത്രം ഇടുന്ന കമന്റ്സു എല്ലാം നമുക്ക് കാണുമ്പോൾ തന്നെ ഒരുപാട് അനുഭവം കൊണ്ട് അറിയാൻ കഴിയും. ക്ഷമിച്ചു കേൾക്കാനുള്ള കാത് ഇല്ലാ എങ്കിൽ നമുക്ക് ഇത്കൊണ്ട് ഒരിക്കലും ആർക്കും ഉപകാരം ലഭിക്കില്ല.
@faseelasidheeque3976
@faseelasidheeque3976 4 ай бұрын
Super ❤❤❤
@MuhammadRafi-rs7dr
@MuhammadRafi-rs7dr 4 ай бұрын
@nelmelards2265
@nelmelards2265 3 ай бұрын
തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@yuvikannur2669
@yuvikannur2669 Ай бұрын
❤❤❤
@kunhava4040
@kunhava4040 4 ай бұрын
Mashallah
@hameedali7173
@hameedali7173 3 ай бұрын
Alhamdulillah ❤
@shahulhameed-zm4sv
@shahulhameed-zm4sv 3 ай бұрын
Alhamdulillah
@noushadk5758
@noushadk5758 4 ай бұрын
❤❤❤❤❤❤❤❤❤❤
@anvarkehath6047
@anvarkehath6047 4 ай бұрын
Kerala never talked such spiritual secrets...
@nasarvayalil8207
@nasarvayalil8207 4 ай бұрын
ماشاءالله ❤
@MoideenBava-ts2ti
@MoideenBava-ts2ti 3 ай бұрын
Moideen ya alah ameen
@swalih_9692
@swalih_9692 3 ай бұрын
👍👍👍👍👍👍👍❤❤❤❤❤❤❤❤❤
@hadi-kk6kc
@hadi-kk6kc 3 ай бұрын
👌👌👌❤
@aminaraowf4162
@aminaraowf4162 4 ай бұрын
👍🏻
@fousiyarafi2356
@fousiyarafi2356 4 ай бұрын
🤲🤲🤲
@sanafarnambiarthodi3280
@sanafarnambiarthodi3280 3 ай бұрын
🌹
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh 4 ай бұрын
❤❤❤❤
@AmeenAmeenck
@AmeenAmeenck 4 ай бұрын
കിത്താബ് മാത്രം പഠിച്ചതുകൊണ്ട് ആത്മീയ മാർഗം ഒരിക്കലും ഒരാൾക്കും ലഭിക്കില്ല കിതാബ് പഠിച്ചു എന്നതല്ല അല്ലാഹുവിന്റെ അടുത്ത് അവനെ ഉയർത്തുന്നത്. ഖുർആൻ പറയുന്നുണ്ട് താൻ തന്നെ അറിയൂ അപ്പോൾ നീ റബ്ബിനെ അറിയും ( مَنْ عَرَفَ نَفْسَهُ فَقَدْ عَرَفَ رَبَّهُ ) ഇതാണ് അഖീഖത്ത്. അപ്പോൾ സ്വയം അറിഞ്ഞ് മുറബ്ബിയാക്കളെ മാർഗത്തിൽ ചേരണം. ആത്മീയമായ വളർച്ച ഗുരുവിൽ നിന്ന് ലഭിക്കേണ്ടതാണ് അത് ആത്മീയ ഗുരുക്കന്മാരിൽ നിന്നും കൈമാറുന്ന പ്രക്രിയയാണ്. റബ്ബ് ഞമ്മളെ എല്ലാം ഹിദായത്തിൽ അയവരുടെ കൂട്ടത്തിൽ ചേർക്കട്ടെ. 🤲 ഈ ക്ലാസ്സ്‌ അതിന് ഒരു മാർഗ്ഗം ആവട്ടെ.
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh 4 ай бұрын
👏👏👏👏
@user-ft5dv9kb8i
@user-ft5dv9kb8i 2 ай бұрын
@MoideenBava-ts2ti
@MoideenBava-ts2ti 3 ай бұрын
In saa alah
@SufailSufail-wi3rs
@SufailSufail-wi3rs 4 ай бұрын
Allahu akbar
@bavaparakkad7933
@bavaparakkad7933 4 ай бұрын
അൽഹംദുലില്ലാഹ് 🤲🌹👍
@aliperingatt
@aliperingatt 3 ай бұрын
💚💐
@Jafarijaz
@Jafarijaz 4 ай бұрын
എന്റെ ബഹുമാനപ്പെട്ട ശൈഖ് അവർകളെ പലരും വിമർശിച്ചു. മഹാനാവർകളെ അല്ലാഹു പൊതുജനങ്ങളിൽ നിന്നും പല പണ്ഡിതരിൽനിന്നും കുടുംബക്കാരിൽനിന്നും സ്വന്തം ബന്ധുക്കളിൽ നിന്ന് വരെ അല്ലാഹു ആ മഹാനാവർകളുടെ പദവിയെ മറച്ചു വെച്ചു. വളരെ ചുരുക്കം ചിലർക്ക് മഹാനവർകൾ ആരാണെന്ന് അല്പം അല്ലാഹു മനസിലാക്കി കൊടുത്തു. കാലഘട്ടം സാക്ഷിയായ മഹാൻ ശൈഖ് യൂസുഫ് സുൽതാൻ ഷാഹ് ഖദിരി ആലുവ.
@phoenixvideos2
@phoenixvideos2 3 ай бұрын
3 ഭാഗമായി റഹീം ബാവാ മോൻ
@aliperingatt
@aliperingatt 3 ай бұрын
ദുനിയാവിന്റെ പിന്നിൽ പോവുന്നവർ ദജ്ജാലിന്റെ അനുയായികളും കൂട്ടാളികളും എല്ലാ മാതാവിഭാഗത്തിലും മതമില്ലാത്തവരിലും ഉൾപ്പെടുന്നു
@mik6110
@mik6110 3 ай бұрын
സുൽത്താൻ യൂസഫ് അദ്ദേഹം ഒറിജിനൽ ശൈഖ് അല്ല. അദ്ദേഹം ഇന്നും പ്രസധിക്ക് വേണ്ടിമാത്രം നിലകൊള്ളുന്ന ആളാണ്
@mik6110
@mik6110 3 ай бұрын
ശരീഅത്തിൻറെ ഇൽമിനെ നാം വിമർശിക്കാൻ പാടില്ല ശരീഅത്തിലൂടെ ആണ് ത്വരീഖത്തിൽ വരേണ്ടത്. സാധാരണക്കാരായ ജനങ്ങൾക്ക് ഈ വകഇൽമുകൾ ആദ്യമേ പറഞ്ഞുകൊടുത്താൽ അവർക്കൊന്നും മനസ്സിലാവില്ല ശരീഅ ത്തിലൂടെ അമൽ ചെയ്ത് അവൻ അല്ലാഹുവിലേക്ക് അടുക്കുമ്പോൾ അല്ലാഹു അവന് തൗഫീക്ക് ചെയ്തു കൊടുക്കും ത്വരീഖത്തിലെ ക്ക്. അതിന് അർഹമായ വരെയും യോഗ്യതയുള്ള വരെയും അല്ലാഹു അവർക്ക് തൗഫീഖ് ചെയ്തു കൊടുക്കും. അല്ലാഹുവിൻറെ രഹസ്യ ജ്ഞാനങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല افشاء السركفر. രഹസ്യങ്ങൾ പരസ്യപ്പെടുത്തൽ അത് സത്യനിഷേധം ആണ് എന്ന് പറയപ്പെട്ടിട്ടുണ്ട്
@mik6110
@mik6110 3 ай бұрын
ഇല്മു മൂന്നു വിഭാഗം ഉണ്ട്. ഇൽമുൽ യഖീൻ, ഐനുൽ യഖീൻ, ഹഖുൽ യകീൻ. ഇതുപോലുള്ള അറിവുകൾ കേട്ട് മനസ്സിലാക്കുകയും അതിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുമ്പോൾ അവന് ഇൽമുൽ യഖീൻ ലഭിക്കും. ശൈഖിനെ ശുഹൂദ് ചെയ്ത ദിക്കർ ചൊല്ലുമ്പോൾ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടെങ്കിൽ അവന ദർശനം ലഭിക്കും അതിലൂടെ കിട്ടുന്ന ഇൽമിനെ ഐനുൽ യകീൻ എന്ന് പറയപ്പെടുന്നു. അതിനുമപ്പുറം അല്ലാഹുവിലേക്ക് വാസിൽ ആയിക്കഴിയുമ്പോൾ ലഭിക്കുന്ന അനുഭവജ്ഞാനം അ അതാണ് ഹഖുൽ യക്കീൻ. ഇതൊക്കെ കരസ്ഥമാക്കാൻ വളരെ പ്രയാസവും വളരെ കൂടുതൽ പരിശ്രമവും അത്യാവശ്യമാണ്. മുജാഹദ, മുശഹദ, മുറാഖബ. എന്നീ വഴികളിലൂടെ മുന്നോട്ടുപോകണം. മനസ്സിൽ നിന്ന് അഥവാ ഹൃദയത്തിൽ നിന്ന് അല്ലാഹുവല്ലാത്ത സർവതിനെയും ഉപേക്ഷിക്കേണ്ടിവരും. എങ്കിൽ മാത്രമേ, അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടെങ്കിൽ മാത്രംഈ വിജ്ഞാനം കരസ്ഥമാക്കാൻ പട്ടുള്ളൂ. ഇതിനാണ് ഒരു മുറബ്ബിയായ ശൈഖിൻ്റെ ആവശ്യം വരുന്നത്. അല്ലാഹുവിലേക്ക് വഴി കാണിച്ചു നടത്തു ന്നവനാണ് ശൈഖ്. കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@user-gr4gu2vi6g
@user-gr4gu2vi6g Ай бұрын
Ok🤲🏻⭐️🫂 നിങ്ങൾ നിങ്ങളുടെ നമ്പർ വെക്കുന്നില്ല ഇതെവിടെയാണ് നിങ്ങളെ സ്ഥലം എവിടാണ് നിങ്ങൾ ക്ലാസ്സ് നിങ്ങളൊന്നു കാണണമെന്ന് ആഗ്രഹമുണ്ട്
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 29 күн бұрын
നമ്പർ description ൽ ഉണ്ട്. പക്ഷേ ക്ലാസുകൾ മുഴുവൻ കേൾക്കാതെ അതിൽ വിളിച്ചിട്ട് യാതൊരു കാര്യവും ഇല്ല. അവർ ആൾറെഡി നല്ല തിരക്കുള്ള വ്യക്തി ആണ്.
@shakeelamajeed4805
@shakeelamajeed4805 4 ай бұрын
Quraan parayanm, namaskaram , ramadan nomb ingane nammal sadarana cheyyarulla aradhanakal ithumayi bendapeduthi parayamo. Fathihayude artham ivayum paranj tharanm. Dua cheyyunnathinte pradanyam ellam parayamo
@user-fn8zp3bj1v
@user-fn8zp3bj1v 3 ай бұрын
എനിക്ക് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹം ഉണ്ട്... ആദം നബി അലൈഹിസ്സലാം മിഹ്റാജിന്റെ രാത്രിയിൽ ചിരിക്കുകയും കരയുകയും ചെയ്തല്ലോ. അതിന്റെ അർത്ഥം നബി തങ്ങളോട് തന്റെ നിസ്സഹായതയും സഹായാഭ്യർതനയും അതിൽ അടങ്ങിയിരിക്കുന്നു എന്നതല്ലേ... എന്റെ ആഗ്രഹം വെറും ആഗ്രഹമല്ല നമ്മുടെ ഉപ്പാപ്പയുടെ പകുതി ഭാഗം നരകത്തിൽ ആവുന്നതിന് എതിരെ ഉള്ള അത്യാഗ്രഹമാണ് എല്ലാ മനുഷ്യരുടെയും പാപമോചനം........ ഈ ലോകത്ത് ജനിച്ച സകല മനുഷ്യരെയും അല്ലാഹു സ്വർഗത്തിലേക്ക് എത്തിക്കാൻ ആണ് ആദം നബി അങ്ങനെ ഒരു വിഷമം അറിയിച്ചത് എന്നും ഞാൻ മനസ്സിലാക്കുന്നു.... മുത്ത് റസൂലുല്ലാഹ് താങ്കൾക്ക് അതിനുള്ള അധികാരം അല്ലാഹു നൽകിയിട്ടുണ്ടെന്ന സൂചന എനിക്ക് ഇവിടുന്ന് ലഭ്യമാവുന്നു. ... ഒരു വഴിയിൽ ഒരു വിഭാഗം മാത്രം അല്ലല്ലോ സഞ്ചരിക്കുക. പല ജാദി മനുഷ്യരും വഴിയിലൂടെ സഞ്ചരിക്കുമല്ലോ... സ്വിറാത്തൽ മുസ്തഖീം എന്നാൽ വഴിയിൽ കിടക്കുന്ന മുള്ളുകളെ നീക്കം ചെയ്യുന്നവർ അല്ലേ... ഒരു വിഭാഗം മാത്രം വരാവൂ എന്ന് നാം ചിന്ദിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ കാപട്യം അല്ലേ..... അല്ലാഹുവിന്റെ അരു അടിമയെ പറ്റി നബി വിവരിച്ചത് ഉമ്മയിൽ നിന്നും നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടിയപ്പോൾ ഉമ്മാന്റെ മനസ്സിലെ സന്തോഷം കണ്ട സഹാബാക്കളോട് നബി തങ്ങളുടെ വാക്കുകൾ ഓർമയില്ലേ അവരെക്കാൾ അല്ലാഹുവിന് തന്റെ അടിമയോട് കൊതി ഉണ്ടെന്ന്... സൃഷ്ടാവായ അല്ലാഹു അടിമകളെ നരകത്തിൽ ആക്കും എന്ന് പറയുന്നത് തന്നെ അതിന് എതിരെ നാം പ്രവർത്തിക്കാൻ അല്ലേ.... ദുആ കൊണ്ട് അല്ലാഹു തീരുമാനങ്ങൾ മാറ്റും എന്നും പഠിച്ചത് അല്ലേ... എന്നിട്ടും അല്ലാഹുവിന്റെ ഇഷഖിൽ ലയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് എങ്ങനെ നരകത്തിലേക്ക് ആളുകളെ കൂട്ടാൻ പ്രേരണ വരൂന്നു എന്നുള്ളത് സങ്കടകരമായി തോന്നുന്നു.... ഞാൻ ഒരു സ്വപ്നം കണ്ടു കുറച്ചു ആളുകൾ ആദം നബി അലൈഹിസലാം ന്റെ കബർ തുറക്കുകയും ശേഷം ആദം നബി യുടെ സുന്ദരമായ വട്ടമുഖം കാണുകയും പിന്നെ ആദം നബി യുടെ ശരീരം ഉയർന്ന വലുതാകുന്നതായും.... അത് കണ്ടപ്പോൾ മുതൽ എന്റെ ഉള്ളിലുള്ള ആഗ്രഹമാണ് ആദം നബിയുടെ മുഴുവൻ സന്ധാനങ്ങൾക്കും പരിപൂർണ പാപ മോചനം ലഭിക്കുക എന്നുള്ളത്... അല്ലാഹു മഹമൂദ് താങ്ങളുടെ മുഹ്ജി സത് കൊണ്ട് രഹ്മതുൻ ലിൽ ആലമീൻ എന്ന വിശേഷണത്തിന്റെ ഹഖ് കൊണ്ട് നരകത്തെ കെടുത്തി സകല സൃഷ്ടികളെയും സ്വർഗത്തിൽ കടത്തട്ടെ... ആമീൻ... ഇതാണ് എന്റെ ലക്ഷ്യവും ആഗ്രഹവും.... മറുപടി പ്രതീക്ഷിക്കുന്നു.
@nothingmorethanone1121
@nothingmorethanone1121 4 ай бұрын
നിങ്ങൾ മുന്നോട്ടുസഞ്ചരിക്കുക.❤ 24 വിഡിയോ ബാക്കി അപ്‌ലോഡ് ചെയ്യൂ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
Insha Allah.. 💖💖💖
@muhammedsham7448
@muhammedsham7448 3 ай бұрын
എനിക്ക് കമിലായ ശൈഖിൻ്റെ മുരീദ് ആകാൻ ആഗ്രഹമുണ്ട് ഞാൻ ശൈഖിനെ നേരിട്ട് കാണണ്ടേ?
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ഇന്ഷാ അല്ലാഹ്, നേരിട്ട് കാണേണ്ട ആവിശ്യം ഇല്ല. തല്ക്കാലം ഇതിൽ ക്ലാസ്സ്‌ കേട്ടാൽ മതി. കുറച്ചു നിശ്ചിത ക്ലാസ്സുകൾ കഴിഞ്ഞാൽ ശൈഖിന്റെ ഡീറ്റെയിൽസ് കൂടുതൽ പറയുന്നുണ്ട്... ക്ലാസ്സുകളിൽ തന്നെ എല്ലാം പറയുന്നുണ്ട്.
@TVMJUNAID786
@TVMJUNAID786 4 ай бұрын
'Laa iqraaha fi dheen'
@user-wb5yj1hl2h
@user-wb5yj1hl2h 3 ай бұрын
നബിയുടെ പേര് പറയുമ്പോൾ സ്വലാത്ത് സ്പീഡ് കുറച്ചു പറയൽ അല്ല നല്ലത്
@ansKsubair
@ansKsubair 3 ай бұрын
Quran class group tharamo
@MoideenBava-ts2ti
@MoideenBava-ts2ti 3 ай бұрын
Pllis vlkam
@dhiusr
@dhiusr 3 ай бұрын
Allahuvinde mumbil qualification alla enn nigalkengane parayan pattum suhrthe
@dhiusr
@dhiusr 3 ай бұрын
Adh Allahuvin mathram arivulla kaaryam an
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
അള്ളാഹു നോക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്കോ, പ്രവർത്തികളിലേക്കോ അല്ല. നിങ്ങളുടെ ഖൽബിലേക്കും, നിയ്യത്തിലേക്കും ആണ്. ഇങ്ങനൊരു പ്രബലമായ ഹദീസ് താങ്കൾ കണ്ടിട്ടില്ലേ, അതോ പഠിച്ചിട്ടില്ലന്നോ..? നിങ്ങളുടെ ബിരുദങ്ങൾ നിങ്ങൾക്ക് ആ ലോകത്ത് യാതൊരു ഉപകാരവും ചെയ്യാത്തതാണെങ്കിൽ പിന്നേ എന്ത് കാര്യം. മാത്രമല്ല ഏറ്റവും അനിവാര്യമായ ഇൽമ് നിങ്ങൾക്ക് ഇല്ലാ എങ്കിൽ പിന്നേ നാളെ നിങ്ങൾ എന്ത് ഉത്തരം പറയും....?
@ishkeilahe2543
@ishkeilahe2543 Ай бұрын
നിങ്ങൾ എപ്പോയും പറയുന്നു നേരത്തെ ടീരുമാനിച്ച ആളുകൾക്കാണ് ഈയറിവ് ലഭിക്കുമെന്ന് ബാക്കിയുള്ളവരുടെ അവസ്ഥാ എന്താണ് എന്റിനാണ് അവരെ സൃഷ്ടിച്ചാട്
@MoideenBava-ts2ti
@MoideenBava-ts2ti 3 ай бұрын
Baki varunnyillaa no tvkasaan
@abdulsamadsamad516
@abdulsamadsamad516 4 ай бұрын
ഒരു സഹിനെ കിട്ടാൻ എന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ
@irfankpm9643
@irfankpm9643 4 ай бұрын
12:06 ഈമാൻ allahu ഉദ്ദേശിച്ചർക്ക് മാത്രമേ നൽകുകയൊള്ളോ ennu പറഞ്ഞു,അതിൽ നമുക്ക് oru role ഉം illa, അപ്പോൾ മനുഷ്യരെ നരകത്തിൽ ഇടുന്നതിന്റെ ന്യായം എങ്ങനെ ആകും
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
ഏറ്റവും ആദ്യം അപ്‌ലോഡ് ചെയ്ത ക്ലാസ്സുകളിൽ അതിനുള്ള ഉത്തരങ്ങൾ പൂർണ്ണമായും ഉണ്ട്.
@aliperingatt
@aliperingatt 3 ай бұрын
സത്യാസത്യങ്ങൾ തിരിച്ചറിയാനുള്ള വിശേഷ ബുദ്ദിയും സ്വാതന്ദ്രവും നൽകിയ അല്ലാഹു ആരെയും നിർബന്ധിക്കില്ല സ്വാതന്ത്രത്തിൽ ഇടപെടില്ല,
@irfankpm9643
@irfankpm9643 3 ай бұрын
@@aliperingatt പക്ഷെ അല്ലഹു ഉദ്ദേശിച്ചവർ മാത്രമല്ലെ നിർമാർഗത്തിൽ സഞ്ചരിക്കുകയൊള്ളോ
@ShihabAj
@ShihabAj 3 ай бұрын
Evide thudangannam..iniyulla yatrakal...sahayikumo
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ക്ലാസ്സ്‌ ഫസ്റ്റ് മുതൽ കാണുക, തുടർന്ന് വരാൻ പോകുന്നതും കൃത്യമായി കാണുക. എല്ലാത്തിനും ഉള്ള വഴിയുണ്ട്.
@ShihabAj
@ShihabAj 3 ай бұрын
@@ALRAMISSION-KERALA.Official yes.. 25..class manasilaki..alhamdulillah...ini??
@nasiyap4377
@nasiyap4377 3 ай бұрын
ഇത് ക്രിസ്ത്യാനികളുമായി ബന്ധമുള്ള ചാനലാണോ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ക്ലാസ്സുകൾ ഒന്ന് മുതൽ കാണുക. ഇടക്ക് വച്ച് കാണുന്നത് കൊണ്ടുള്ള സംശയം ആണിത്...
@ramsiv23
@ramsiv23 3 ай бұрын
Alla
@user-bh5rj7bk6w
@user-bh5rj7bk6w 4 ай бұрын
Enikkum agrahum orupad ud Enthaa njn chyyedath..ee classugel kketta madiyo😢😢😢😢
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
Yes, ഈ ക്ലാസ്സുകളിൽ തന്നെ അതിനുള്ള വഴികളും തുടർന്ന് വിവരിക്കും. ഇൻഷാ അല്ലാഹ്... 🤲
@davidbecham04
@davidbecham04 3 ай бұрын
നിങ്ങൾ ek സുന്നി ആണോ?
@sofiaks4458
@sofiaks4458 3 ай бұрын
Oru penn aganne shaihine thedum
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
നിങ്ങൾ ഇനി ശൈഖിനെ തേടി കണ്ടുപിടിച്ചു പോയി ബൈയത് ചെയ്യേണ്ട ആവിശ്യം ഇല്ല. എല്ലാത്തിനും ഉള്ള മാർഗം ഈ ചാനലിൽ നിന്ന് തന്നെ നിങ്ങൾക്ക് ലഭിക്കും. പക്ഷേ അതിന് മുൻപ് basic ആയ കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്. അതിന് നിങ്ങൾ ആദ്യം എല്ലാ ക്ലാസ്സുകളും ക്ഷമിച്ചു പൂർണ്ണമായി, ക്രമമായി കേൾക്കൽ നിർബന്ധമാണ്....
@user-ft5dv9kb8i
@user-ft5dv9kb8i 3 ай бұрын
തേടണം... കുറച്ചു ബുദ്ധിമുട്ടാണെങ്കിലും... നാഥൻ തൗഫീഖ് നൽകട്ടെ...😢
@majji-dd1ud
@majji-dd1ud 4 ай бұрын
Yendu chaydalum nannavilla islamil pariharam kititilla
@saak1981
@saak1981 4 ай бұрын
ഇതേതാ ഗ്രൂപ്പ്‌ 😮
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
ഇത് ഒരു ഗ്രൂപ്പും അല്ല, ഒരു വിഭാഗവും അല്ല.
@saak1981
@saak1981 4 ай бұрын
73പെടാത്തദ് ആണോ
@user-ft5dv9kb8i
@user-ft5dv9kb8i 3 ай бұрын
​@@saak198172ൽ
@sah9763
@sah9763 3 ай бұрын
കാമിലായ ഷെയ്‌ഖിനു cash കൊടുക്കണോ ? ഒരു സംശയമാണ് , ഒന്നും വിചാരിക്കരുത്
@muhammedriyas9755
@muhammedriyas9755 3 ай бұрын
പ്രതിഫലം വാങ്ങിക്കാത്തവരെ പിൻപറ്റുക. അവരുടെ കയ്യിലാണ് ഹിദായത്
@user-or1by1lq1w
@user-or1by1lq1w 4 ай бұрын
@Thasavvuf_mlm
@Thasavvuf_mlm 4 ай бұрын
❤❤❤
@saliihanthavu4535
@saliihanthavu4535 4 ай бұрын
❤❤❤❤❤❤❤❤❤❤
@musthafaKunnathparambil
@musthafaKunnathparambil 4 ай бұрын
@user-tt1id1hu1v
@user-tt1id1hu1v 4 ай бұрын
❤❤❤
@user-pd7gb3hj1h
@user-pd7gb3hj1h 3 ай бұрын
❤❤❤
@mujeebrehman8601
@mujeebrehman8601 4 ай бұрын
❤❤❤
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 8 МЛН
എന്താണ് സൂഫിസം  | Shereef Right
17:34
ShereefRight
Рет қаралды 17 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН