ഒരിക്കൽ നെയ്യാറ്റിൻകരയുള്ളൊരു മദ്ധ്യവയസ്ക പാങ്ങോട് മിലിട്ടറി ക്യാമ്പിനടുത്തെത്തി ഒരു വീടിനെ കുറിച്ചന്വേഷിക്കുകയാണ്. ആരോട് ചോദിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. വീട്ടുപേരറിയില്ല. പാലായിലുള്ള ഒരു നസ്രാണിച്ചെക്കൻ ഇവിടുള്ളൊരു പെണ്ണിനെ കെട്ടി ഭാര്യവീട്ടിൽ തന്നെ താമസമാണ്. ചെക്കന്റെ പേര് ക്ലീറ്റോ, ഭാര്യയുടെ പേര് തങ്കം. അളിയനോടും കുടുംബത്തോടും ചേർന്ന് ഒരു വീടിന്റെ തന്നെ താഴെ ഭാഗത്താണ് താമസം. ചോദിച്ചവരെല്ലാം കൈമലർത്തി. "അല്ല ചേച്ചീ, എന്താ കാര്യം.കാശ് വല്ലതും തരാനുണ്ടോ" ഒരാൾ ചോദിച്ചു. "അവന്റെ ചെവിക്കന്നം നോക്കി ഒരെണ്ണം പൊട്ടിക്കാനിറങ്ങിയതാണ്. ഭാര്യവീട്ടിൽ വന്ന് നിന്ന് അവരെ ഇരന്ന് തിന്നുന്ന ഒരെച്ചി. കൈ കൊണ്ട് മെയ്യ് ചൊറിയാത്ത ദരിദ്രവാസി. പാവം ആ തങ്കവും കനകനും ജമന്തിയും കിടന്ന് പൊറുതി മുട്ടുകയാണ്." അവരുടെ മറുപടി. " ഈ ചുറ്റളവിൽ ഈ അടുത്ത കാലത്തൊന്നും അങ്ങനെയൊരു കുടുംബം താമസിച്ചിട്ടില്ല." കൂട്ടത്തിലൊരു വൃദ്ധൻ പ്രതികരിച്ചു. "മിനിഞ്ഞാന്ന് വരെ ഇവിടെയാണ് താമസിച്ചിരുന്നത്. ഇന്നലെ വീട് മാറിയോ എന്നറിയാൻ വയ്യ. ആ സമയത്ത് കറണ്ടില്ലാരുന്നു." " കറണ്ടും ഇതും തമ്മിലെന്താ ബന്ധം" വൃദ്ധന് കൺഫ്യൂഷൻ. "ആ അതു കൊളളാം. അമൃതാ ടിവിയിൽ രാത്രീല് ഒൻപത് മണിക്കല്ലേ ഇവരുടെ ജീവിതം കാണിക്കുന്നത്." പെട്ടെന്നൊരു കൂട്ടച്ചിരിയായിരുന്നു അവിടെ. "എന്റെ പൊന്നമ്മച്ചീ, അത് സീരിയലല്ലേ, അളിയൻ Vs അളിയൻ". അവിടെ നിന്നൊരു ചെറുപ്പക്കാരൻ ചോദിച്ചു. "സീരിയലും ജീവിതവും കണ്ടാൽ നമുക്കറിയാം. ഇതാരോ ഒളിഞ്ഞ് നിന്ന് ക്യാമറയിലെടുക്കുന്നതാണ്". വീണ്ടും അമ്മച്ചി . സംഗതി നടന്നതാണെന്ന് വിശ്വസിക്കാൻ തെല്ല് പ്രയാസമുണ്ടെങ്കിലും പാങ്ങോട് ഭാഗത്ത് അളിയൻ Vs അളിയനെ കുറിച്ച് ഓടി നടക്കുന്നൊരു കഥയാണിത്. പക്ഷെ സീരിയൽ കാണുമ്പോഴാണ് സാധാരണക്കാരിയായ ഒരമ്മയ്ക്ക് അങ്ങനെ തോന്നിയതിൽ തെറ്റില്ലെന്ന് തോന്നുന്നത്. ഈ അടുത്ത കാലത്തായി മലയാള സിനിമയിൽ റിയലിസ്റ്റിക് സിനിമയെടുക്കുന്ന സംവിധായകരുടെയെണ്ണം കൂടിയിട്ടുണ്ടെങ്കിലും മിനി സ്ക്രീനിൽ യഥാർത്ഥ ജീവിതം പകർത്തിയെഴുതിയത് ഒരേയൊരാൾ മാത്രം. പാവങ്ങളുടെ ദിലീഷ് പോത്തൻ എന്ന് ടെലിവിഷൻ പ്രേഷകർ വിളിച്ചു കൊണ്ടിരിക്കുന്ന രാജേഷ് തലച്ചിറ. അടുപ്പിൽ പുകയൂതുന്നവർ മേക്കപ്പിട്ടു കൊണ്ട് നടക്കുന്ന സാദാ സീരിയൽ കാഴ്ചകൾക്ക് സ്ഥാനമില്ലിവിടെ. അത്യാഡംബര വസ്ത്രങ്ങളോ എടുത്ത് കൊണ്ട് നടക്കാൻ വയ്യാത്ത ആഭരണങ്ങളോ ഇല്ലാതെ രണ്ട് സാധാരണ കുടുംബങ്ങളുടെ കഥ. ഒരു കുടുംബത്തിൽ നടക്കുന്നതല്ലാത്ത ഒരു സീനോ തമാശയോ ഇതിലില്ലെന്നുള്ളതാണ് സത്യം. കഥാപാത്രങ്ങളായി ജീവിക്കുന്ന അഭിനേതാക്കളാണ് ഈ സീരിയലിന്റെ മറ്റൊരു മുതൽക്കൂട്ട്. അച്ചടിഭാഷയ്ക്ക് പകരം അഭിനേതാക്കൾക്ക് സിറ്റുവേഷൻ പറഞ്ഞ് കൊടുത്ത് അവരുടെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കുന്ന സംവിധായകന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഞാനിത് പറയുമ്പോൾ മകളഭിനയിക്കുന്ന സീരിയലിനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരച്ഛനെ എഴുത്താണെന്ന് വിചാരിക്കാം. പക്ഷെ യഥാർത്ഥത്തിലിത് ഷൂട്ടിംഗ് കണ്ട് കൊണ്ടിരിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വാക്കുകകളാണ്. സിനിമയും സീരിയലും പോലെയല്ല സിറ്റ്കോമുകൾ. അത് മറ്റൊരു കലാരൂപമാണ്.ലൈവ് റിക്കോർഡിംഗിൽ കഥാപാത്രമായി ജീവിക്കുക എന്നത് നിസ്സാരകാര്യമല്ല. പക്ഷെ അതൊരു നിസ്സാരകാര്യം പോലെ ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്. നല്ലു അഭിനയിച്ചെന്നൊരു കാരണം കൊണ്ട് ആ വലിയ കാര്യം ഞാനെഴുതാതെയിരുന്നാൽ അതെന്നോട് തന്നെ ചെയ്യുന്ന ചതിയാണ്. കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള റിയൽ ലൈഫ് സിനിമകൾ അങ്ങേയറ്റം വാഴ്ത്തപ്പെടുന്ന ഈ കാലത്ത് ഈ സീരിയലും രാജേഷ് തലച്ചിറയും ഇനിയുമേറെ അംഗീകാരങ്ങൾ അർഹിക്കുന്നു. കടപ്പാട് : സുജീഷ് ഹരി
@sujathakoonath27035 жыл бұрын
Sathyamaanu..
@ranafathima24895 жыл бұрын
Nalla thallanallo enthu nunayanu BAI
@ramsproductions65415 жыл бұрын
എത്ര കിട്ടി ഈ കമന്റിന് ...!🤔😜
@muralie7534 жыл бұрын
Sujish Hari parangha karyam 100percent sariyanu
@zulfikarfafag56263 жыл бұрын
❤👍
@sharafumooppan4035 жыл бұрын
ജമന്തി പറഞ്ഞപോലെ ആത്മാർത്ഥ വേണം.... അതികം ആവരുത്.... ഇത് നമ്മൾക്ക് ഒരു നല്ല മെസ്സേജ് ആണ്.... ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍👍👌👌👌🌷
വളരെ നല്ല സീരിയൽ. റിയൽ ജീവിതശൈലി സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി. പക്ഷേ.... തലവാചകം തെറ്റാണ് - Aliens vs Aliens എന്നത് തെറ്റ് Alians vs Alians എന്നതാണ് ശരി. E അല്ലാ A ആണ്. Aliens അന്യഗ്രഹ ജീവിയാണ്.
@mohamedkunhinalamvadukkal52025 жыл бұрын
ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത വേണം പക്ഷെ അത് രഷ്ട്രീയക്കാരുടെ പോലെയുള്ള അഭിനയമാക്കരുത്.അതിനെ ആത്മാർത്ഥത എന്നല്ല പറയുക വെറും അഭിനയം മാത്രമാണ്,അതിന്റെ അനന്തര ഫലം ദയനീയവും ആയിരിക്കും.
@swapna67545 жыл бұрын
അടിപൊളി episode . തങ്കത്തിനോട് കനകനും Cletokkum ഉള്ള സ്നേഹം വഴിഞ്ഞൊഴുകന്ന ഒരു episode. ചായ കുടിക്കുമ്പോൾ ഉള്ള ' വൈശാഖ sandhya' പൊളിച്ചു. Situation-il apt aaya song. ആകെ മൊത്തം ഒരു അടിപൊളി episode. End പിന്നെ as usual തന്നെ😀
@josephlonappan85365 жыл бұрын
അഭിനയം അല്ല ജീവിതമായി തോന്നുന്നു
@thameemthameem4132 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli adipoli my lovely serial ♥️ super acting super
@Gkm-5 жыл бұрын
തങ്കത്തിനെ ജോലിക്കു പറഞ്ഞു വിട്ടു ബീച്ച് ഷർട്ടും ഇട്ടു കൊണ്ട് വാതിൽക്കൽ നിന്ന് കരയുന്ന ക്‌ളീട്ടോനെ ആണലോ ഭഗവാനെ നാൻ ഇതു വരെ ഉത്തരവാദിത്തം ഇല്ലാത്ത ഭർത്താവ് എന്ന് വിളിച്ചത് സ്വയം പണിക്കു പോകാൻ ഇഷ്ടമില്ലെങ്കിലും ഭാര്യയെ പണിക്കു വിടാൻ കാണിക്കുന്ന ആ ആത്മാർത്ഥത നമ്മൾ ആരും കണ്ടില്ല എന്ന് നടിക്കരുത് 😂
@shinobppshino90184 жыл бұрын
🙄🙄
@Gkm-4 жыл бұрын
@@shinobppshino9018 what happens
@shinobppshino90184 жыл бұрын
@@Gkm- ntg maan
@Gkm-4 жыл бұрын
@@shinobppshino9018 ok bro
@meenumuthu8884 жыл бұрын
When I watch this serial seeing the affection between Kanakan and Thankam I miss my brother too much😌😌
@ramyamanoj4913 жыл бұрын
H s gnjb
@bushraanju43585 жыл бұрын
Chechik jolikitiyapol aniyante sandosham kando original feeling
@ananthakrishnanleela86205 жыл бұрын
രണ്ടാളും കൂടി സ്കൂളിൽ പോകുന്നിടത്ത് ഇന്ന് നല്ലുമോൾ എവിടെ? വീട്ടിലും കണ്ടില്ല.നല്ലുമോളെ എന്താ എന്നും കാണിക്കാത്തേ?
@sirajudheenkp58225 жыл бұрын
ജമന്തി ദേശീയ അവാഡ് കിട്ടും ..... സൂപ്പർ അഭിനയം
@bashirpandiyath47475 жыл бұрын
ക്ളീറ്റോ / തങ്കം ലാൽ / ശോഭന 😅😅😅😅😅😅😅
@shadilsinusinushadil46133 жыл бұрын
Beautiful episode
@Padmini17122 жыл бұрын
Veetilu oru chukkum illaa,eduthondu pogaanu. Kallan vandaaley ethangillum vechittu pigumnu para ,Thangam😊😇
@jpyoung38645 жыл бұрын
*വിനയവും ആത്മാർത്ഥതയും വേണം എന്നും എന്തിനോടും പക്ഷെ അധികമായാൽ അമൃതവും വിഷമാകും*
@eldosyriac5 жыл бұрын
Jp young കൂയ്? ???
@rajanrajenthiran91314 жыл бұрын
Super acting.am Tamil. Srilanka.but realy good
@anjaipradeep86875 жыл бұрын
ഇന്ന് പൊളിച്ചു.... പിന്നെ മഞ്ജു ചേച്ചി മുടി കെട്ടുമ്പോൾ കുളിപ്പിന്നൽ പോലെ എടുത്തിട്ട് ഇപ്പൊ കെട്ടിയിരിക്കുന്ന പോലെ കെട്ടുവാണേൽ കുറച്ചു കൂടി സുന്ദരി ആവും... പുറത്തൊക്കെ പോവുമ്പോ സാധാരണ വീട്ടിലെ പോലെ മുടി കെട്ടല്ലെ.... ചക്കര അല്ലെ
@ayubtanur53155 жыл бұрын
സൂപ്പർ എപ്പിസോഡ്
@oachirasreekumar11895 жыл бұрын
ആത്മാർത്ഥത..... മികച്ചൊരു എപ്പിസോഡ് .... അമിത ആത്മാർത്ഥത അപകടം ആണെന്നു തെളിയിച്ചു.. കഥാപാത്രങ്ങളെല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ..... ടീമിനു,ആശംസകൾ ....
This is meaningful, also it’s think and laughable. Everyday I will watch two episodes. “God Bless you guys “
@michushi2645 жыл бұрын
Super episode
@ayubtanur1844 жыл бұрын
ക്‌ളീറ്റയെ പോലെയുള്ള ഭർത്താക്കന്മാർ സത്യത്തിൽ ഉണ്ടോ
@favasmuhammed50503 жыл бұрын
und but penn undakoola
@susanjoseph76635 ай бұрын
Cleeto is far better than many husbands, Cleeto is not cruel & loves family, but there are many husbands who not only don't go for job but behave rude to the family
super episode. I wonder why this pgm getting less comments
@nahnasworld13135 жыл бұрын
Plz watch ma channel😍if uh like plz sub😊
@Nair1qq5 жыл бұрын
Thala chorinju, party office il irikan vayya!!!
@pthomas83273 жыл бұрын
മഞ്ജു, ബ്ലൗസിൻ്റെ പുറകു വശം പാർലമെൻ്ററി അല്ല. അര ഏക്കർ തരിശു ആണ്. ഇത്രയും സ്ഥലം തരിശു ഇട്ടാൽ സർക്കാർ കേസ് എടുക്കും.
@nisarkozhikode44135 жыл бұрын
Ep 470 അളിയൻ vs അളിയൻ "ആത്മാർത്ഥത " അമിതമായാൽ അമൃത് മാത്രമല്ല വിഷം. അമിത വിനയം അപകടം വരുത്തിവെക്കുന്ന കഥ സരസമായി അവതരിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രയാസത്തിലൂടെ കടന്നു പോകുന്ന ക്ളീറ്റോ -തങ്കം ഫാമിലിക്ക് മരുഭൂമിയിലെ മരുപ്പച്ചപോലെ ഒരു ദൈവിക ദർശനം. ക്ളീറ്റോ തന്നെ കൊണ്ട് വന്ന ജോലി.. ഏറ്റെടുക്കാൻ തങ്കം തയ്യാർ. നല്ല ജോലിയും നല്ല ശമ്പളവും... ജീവിതത്തിന്റെ അസഹനീയമായ വീർപ്പുമുട്ടുകളിൽ നിന്നു ഒരു രക്ഷ !പ്രതീക്ഷയുടെ പൊൻകിരണങ്ങൾ..,തങ്കത്തിനെ സന്തോഷവതിയാക്കുന്നു. തങ്കം പൊന്നാങ്ങള കനകനെ കണ്ടു സന്തോഷം പങ്കുവെക്കുന്ന മുഹൂർത്തം നോക്കൂ... മനോഹരം, സുന്ദരം, fantastic...എന്നൊക്ക പറയുന്നതിലപ്പുറം മറ്റെന്തൊക്കൊ വാക്കുകൾ കൊണ്ട് പ്രശംസിക്കേണ്ട അഭിനയ മുഹൂർത്തങ്ങൾ അതി മനോഹരമായി വിരിയുന്നു. മഞ്ജുവും അനീഷ് രവിയും അഭിനയകലയുടെ എവറസ്റ്റിന്റെ മുകളിൽ. സാധാരണപോലെ ക്ളീറ്റസിന്റെ തെറ്റായ ഉപദേശം വിനയാകുന്നു. പക്ഷെ ക്ളീറ്റോയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാൻ കഴിയില്ല. ഇത്തരം കഥാപാത്രങ്ങൾ നമ്മുടെ ചുറ്റും സുലഭം. ആദ്യദിവസം ജോലി കഴിഞ്ഞു വരുന്ന തങ്കത്തിനെ കണ്ടുമുട്ടുന്ന ക്ളീറ്റോ. ചായ കഴിക്കാൻ വിളിക്കപ്പെടുന്ന തങ്കത്തിന്റെ പരിഭ്രമം നിറഞ്ഞ മുഖഭാവവും അതിനൊത്ത ശാരീരിക ഭാഷയും കേവലം അഭിനന്ദനങ്ങൾക്ക് മേലെയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ പ്രശംസക്ക് വാക്കുകൾ കിട്ടുന്നില്ല. വലിയ ലോക പരിചയം ഒന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീ ഭർത്താവ് അടുത്തുണ്ടായിട്ടും ഒരു സോഷ്യൽ ഫോബിയക്ക് അടിമേപ്പെടേണ്ടി വരുന്ന രംഗങ്ങൾ... കഥാകാരന്റെയുംകൂടി നിരീക്ഷണ പാടവത്തിന്റെ വിജയം എന്നു ഉറപ്പിച്ചു പറയാൻ കഴിയും. "വൈശാഖ സന്ധ്യ " പശ്ചാത്തല ഗാനമാക്കിയത് ആരുടെ ബുദ്ധിയാണെങ്കിലും ആ തലക്ക് ഒരു കൊട്ട പൊന്നു...ആശംസകൾ ! ആ രംഗത്ത് നല്ല ഒരു ഫീൽ ഉണ്ടാക്കാൻ ആ പശ്ചാത്തല ഗാനത്തിന്റെ സപ്പോർട്ട് വഴി കിട്ടി. നല്ല കഥകൾ എഴുതാൻ ചന്ദ്രൻ രാമന്തളിക്ക് ആശംസകൾ നേരുന്നു. പിന്നെ ഇതിന്റെ തലവനായ തലച്ചിറക്കും !!! അസംസ്‌കൃത വസ്തുക്കളെയെല്ലാം ഒന്ന് വറുത്തെടുക്കേണ്ടേ..?! നിസാർ @ കോഴിക്കോട് 🖋 .
@solotrigger73655 жыл бұрын
എന്തോന്നെടെ
@nishaabraham70035 жыл бұрын
Kadha prasangom pole undu comments
@sherinmathew67425 жыл бұрын
Ayo nalla joly arunu😢😢entapo cleetappante oru sneham.then nadodykaatt song😍😍👍👍👍
@shanidnadapparambil6784 жыл бұрын
Randennathine eduth purath kalanjal paripadi super thakkili and ah thalla
@muhammedhadi42135 жыл бұрын
മോഹൻലാൽ ശോഭന സീൻ
@zeronyt96143 жыл бұрын
Jj
@pushparajaila17965 жыл бұрын
Good morning all.. pavam tangam😢
@nelsonjosethiruthanathil38365 жыл бұрын
അല്ല തുടക്കം തക്കളിമോൾ ചോദിച്ച കഥയിലെ ചോദ്യം മഞ്ജു ചേച്ചി ചോദിച്ചു പയറ്റിത്തെളിഞ്ഞതല്ലേ? 😂😂ഇതിനുമുൻപ് ചീരത്തോട്ടത്തിലെ നാരായണനെ സില്മയിലെടുത്തു..അത് കഴിഞ്ഞു തക്കളിമോൾടെ അമ്മയേം സില്മയിലെടുത്തു..ഇപ്പൊ മരുഭൂമിക്കഥയും ചോദ്യവും സില്മയിലെടുത്തു..ഇനി എന്നാണാവോ ഇ എന്നെയൊക്കെ സിൽമാ ദൈവങ്ങൾ ഒന്ന് അനുഗ്രഹിക്കുക..😪
@nahnasworld13135 жыл бұрын
😄✌
@dineshbabu99265 жыл бұрын
aliyn vs aliyanodulla ishtam kondarikumm kaanunnathinu munpe njn aggu like adikummmm