Рет қаралды 498
Malayalam Christmas song from the album Sneha Ragam (Sneharagam) produced in 1988.
Φ Originally sung by Dr. K. J. Yesudas
Φ Composed by Albert Vijayan
Φ Lyrics by R. Mary Rajeswari
Cover by 4Js
◊ Joel Samuel (Acoustic and Electric Guitar)
◊ Jake Samuel (Saxophone and Bass Guitar)
◊ Jayden Samuel (Congos and Drums)
◊ Sunil Samuel (Vocal)
Credits:
Vecteezy.com
----
മലയാളം ക്രിസ്മസ് ഗാനം - 1988-ൽ നിർമ്മിച്ച സ്നേഹരാഗം.
Φ പാടിയത് ഡോ.കെ.ജെ.യേശുദാസ്
Φ ആൽബർട്ട് വിജയൻ ഈണം പകർന്നിരിക്കുന്നു
Φ R. മേരി രാജേശ്വരിയുടെ വരികൾ
4Js കവർ
◊ ജോയൽ സാമുവൽ (അക്കോസ്റ്റിക് & ഇലക്ട്രിക് ഗിറ്റാർ)
◊ ജേക്ക് സാമുവൽ (സാക്‌സോഫോണും & ബാസ് ഗിറ്റാറും)
◊ ജെയ്ഡൻ സാമുവൽ (കോംഗോസ് & ഡ്രംസ്)
അന്നൊരു രാവതിൽ ബെത്ലഹേം നാടതിൽ
പൂന്തിങ്കൾ തൂകും പൂമണി മിന്നും
വെണ്മേഖം തിങ്ങിടും വാനിലെ
പൊൻ കതിരു വീശിടും താരകം
സ്നേഹദൂതുമായ് വന്നു
മഞ്ഞണിക്കാവും വയലും താഴ്വരകളും
മയങ്ങും ആട്ടിടയരും നൽസ്വപ്നമെന്നപോൽ (2)
കണ്ടവർ മിന്നുമാ ദേവതാരത്തെ
പുൽമെത്ത തന്നിൽ ഉറങ്ങിടും പൈതൽ
വിണ്ണിൻ ഓമനപ്പൈതൽ (അന്നൊരു)
കാലികൾ മേവും ആ പുൽക്കൂടൊന്നതിൽ
കേൾപ്പൂ ദേവഗാനത്തിൻ നൽ മാറ്റൊലികളും (2)
യരുശലേം ജാതനിൻ കേളി കണ്ടീടാൻ
വെണ്മഞ്ഞു പെയ്തിടും നാടതിൽ നിങ്ങൾ
ഒന്നോടി എത്തിടുമോ (അന്നൊരു)