Anubhoothi | Lyrical Video | K S Chithra | Sunny Stephen | Evergreen Hits of Chithra | Film Songs

  Рет қаралды 618,566

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

3 жыл бұрын

അനുഭൂതി പൂക്കും...
Singer : K S Chithra
Lyrics & Music :Sunny Stephen
Film : Uthram Nakshathram
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി
ഞാൻ വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ്‌ തീരും
(അനുഭൂതി..പൂക്കും)
ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞു
മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
നീയെൻ പുണ്യം പോലേ
(അനുഭൂതി..പൂക്കും)
മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
നീയെൻ പുണ്യം പോലേ
(അനുഭൂതി..പൂക്കും)
Content Owner : Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 276
@karthikeyan-1564
@karthikeyan-1564 7 ай бұрын
ഈ പാട്ടൊക്കെ കേൾക്കാൻ.. ഈ ജന്മത്തിൽ സാധിച്ചല്ലോ.. ഭാഗ്യം...
@sindhuganesh753
@sindhuganesh753 2 ай бұрын
ഹൊ...പ്രണയത്തെ ഇത്രയും മനോഹരമായി പറഞ്ഞ ജയകുമാർ സർ,ചിത്രചേച്ചിയുടെ തേൻ കിനിയുന്ന ശബ്ദം.❤ എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത പാട്ടുകളിൽ ഒന്നാണിത്
@hirankumarhirankumar3347
@hirankumarhirankumar3347 3 ай бұрын
ഈ ഈ പാട്ടെഴുതിയ ജയകുമാർ സാറിന് ഒരു ആയിരം അഭിനന്ദങ്ങൾ
@kallaraajayan8224
@kallaraajayan8224 3 ай бұрын
ചിത്ര ഒരു അത്ഭുതം തന്നെ, മലയാളം കണ്ട ഏറ്റവും വലിയ ഗായിക
@gangadharam9917
@gangadharam9917 2 ай бұрын
Yes. And Dr. Dasettan among male voices. Two gems all Keralites should be proud of. I am a Kannadiga!!!
@sreelekha2023
@sreelekha2023 Ай бұрын
പ്രണയം ഏതു പ്രായത്തിലും സുഖമുള്ള ഒരനുഭവമാണ്. പ്രത്യേകിച്ചും കൗമാരകാലത്ത്. ആദ്യമായി കൗമാരത്തിൽ ഒരാളോട് തോന്നുന്ന പ്രണയം ജീവിതാവസാനം വരെ നമ്മുടെ മനസിൽ പച്ചപിടിച്ചു തന്നെനിൽക്കും ഒരു നൊമ്പരമായി
@nrr7339
@nrr7339 Күн бұрын
Super❤
@mathewkj1379
@mathewkj1379 Жыл бұрын
ഇതെങ്ങനെ സാധിക്കുന്നു തേനിനെക്കാൾ മധുരം ... 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@bindusyamalal9225
@bindusyamalal9225 5 ай бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ചിത്ര ചേച്ചി സൂപ്പർ ❤❤❤❤
@user-qn3im5do6h
@user-qn3im5do6h 4 ай бұрын
Sooper.chinthakal
@nelsonvarghese9080
@nelsonvarghese9080 4 ай бұрын
ഒരു 30 വർഷം മുമ്പുള്ള ശരിക്കുമുള്ള മലയാള നാടിന്റെ ഒരു ഓർമ്മയുണർത്തിയ പാട്ടും അതിന്റെ വരികളും ആയിരുന്നു അതിന്റെ സംഗീതവും... ഓർക്കസ്ട്രേഷൻ.. എല്ലാം... ഇന്നുള്ള മലയാളക്കരയെ ഓർക്കുമ്പോൾ വളരെയധികം അസന്തുഷ്ടി നിറഞ്ഞ മലയാള നാടിനെ ഓർത്തു വെറുതെ..!!!!
@karunakaranperambra824
@karunakaranperambra824 Жыл бұрын
പ്രിയ പാട്ടുകാരെ , നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം.!
@praseedamanoj6271
@praseedamanoj6271 7 ай бұрын
സത്യം❤
@yahiyay3018
@yahiyay3018 7 ай бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ.... K. ജയകുമാർ സാറിന്റെ ഹൃദ്യമായ രജന..... ആലാപനം പറയേണ്ടതില്ല.. 🙏🙏
@satheeshchemannilsatheesh9787
@satheeshchemannilsatheesh9787 3 ай бұрын
ബാല്യ കൗമാരങ്ങളൊക്കെ പിന്നിട്ട് വാർദ്ധക്യത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ, ഗൃഹാതുര സ്മരണകളുണർത്തുന്ന കൗമാര കുതൂഹലങ്ങൾ... ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത, പ്രണയ കാലത്തിന്റെ... നൊമ്പരമുണർത്തുന്ന സ്മരണിക.... ഏകാന്തതയിൽ കള കൂജനം പോലെ... വാനമ്പാടിയുടെ മധുര സ്വനം... ഒരുപാട് ഇഷ്ടമുള്ള ഗാനം...
@user-mk5wx4xj8n
@user-mk5wx4xj8n 4 ай бұрын
മനസ്സിന് എന്തൊരു സന്തോഷം സമാധാനം കുളിരാണ് ചേച്ചിടെ ശബ്ദം ❤
@amarjithtu6780
@amarjithtu6780 5 сағат бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ =മോഹന രാഗ തരംഗം... Both are my favorite ❤❤
@n.p.sajeev3936
@n.p.sajeev3936 Жыл бұрын
ഇത് "എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര് "തന്നെ 🙏🙏
@sugathansudhi1616
@sugathansudhi1616 Жыл бұрын
Mohanaraagam
@dreamrider6488
@dreamrider6488 8 ай бұрын
​@@sugathansudhi1616എന്നും ചിരിക്കുന്ന ...song സുധാ സാവേരി രാഗം .
@narayanrchari8476
@narayanrchari8476 2 жыл бұрын
I am tamilian madam. Yr involvement & dedication in music melody deserves special appreciation irrespective of language. Chinna kuyil chithra is apt award more than Bharat rathna
@mpsreenath445
@mpsreenath445 Ай бұрын
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു...
@SujaShaji-vn9cp
@SujaShaji-vn9cp Ай бұрын
❤️❤️❤️❤️ എത്രകേട്ടാലുംവീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്🥰🥰🥰
@roslineginny4857
@roslineginny4857 5 ай бұрын
ഒന്നും പറയാനില്ല 👏👏👏.. പ്രണയത്തെ ഇത്ര മനോഹരമായി ഒരിടത്തും വർണിച്ച ഒരു പാട്ടു.. ഞാൻ കേട്ടിട്ടില്ല. 👏👏❤️❤️❤️❤️.. touching in my ❤️...Feeling.. ❤️... Ithu eniku send chaitha ente nithya pranayathinu🥰🥰🥰🙏🙏🙏
@pradeepramuk
@pradeepramuk 11 ай бұрын
അക്ഷരങ്ങളും, വാക്കുകളും, പ്രേമവും, പ്രേമ നൈർമ്മല്യങ്ങളും, ഒത്തുചേർന്ന അതിമനോഹരമായ കവിത. വാക്കുകളെ എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാവുന്ന അത്യു യുൽകൃഷ്ടമായ വരികൾ.
@swissindia6128
@swissindia6128 2 жыл бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ്‌ തീരും (അനുഭൂതി..പൂക്കും) ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചു കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌ നീയെൻ പുണ്യം പോലേ (അനുഭൂതി..പൂക്കും) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌ നീയെൻ പുണ്യം പോലേ (അനുഭൂതി..പൂക്കും)
@kamalamkt9923
@kamalamkt9923 Жыл бұрын
.
@jayachandrankaramana5533
@jayachandrankaramana5533 Жыл бұрын
@daviskj5034
@daviskj5034 5 ай бұрын
Lovely. What a melodoius !
@babujose6490
@babujose6490 4 ай бұрын
ചിത്രച്ചേച്ചി ഇതുപോലെ പാടി ഞങ്ങളെ രസിപ്പിച്ചു കൊല്ലല്ലേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤🥰🥰
@vijayanv8206
@vijayanv8206 Жыл бұрын
ഈ സംഗീതം കേട്ടു കൊണ്ട് മരിക്കേണമായിരുന്നു
@ambiliambilisalu6440
@ambiliambilisalu6440 4 ай бұрын
കേട്ട് കേട്ട് കേട്ട് കൊണ്ടേ ... ഇരിക്കുന്നു ചിത്രച്ചേച്ചീ....ഞാൻ സാലു കൊട്ടിയം - കൊല്ലം❤️😀
@sheelasukumaran8285
@sheelasukumaran8285 3 ай бұрын
കൊല്ലം, മാങ്ങാട്...😅😅
@krishnankutty121
@krishnankutty121 Жыл бұрын
🎉🎉🎉 ഇതിലും ബെറ്ററായീ സ്വപ്നങ്ങളിൽ മാത്രം 🎉🎉🎉👍👍👍👌👌👌❤️❤️❤️👏👏👏🙏🙏🙏🌹🌹🌹
@mukundanmukundankorokaran7454
@mukundanmukundankorokaran7454 6 ай бұрын
ചിത്ര ഈസ്‌ ഗ്രേറ്റ്‌
@vijayanv8206
@vijayanv8206 2 ай бұрын
ആ പാദങ്ങളിൽ തൊട്ടു വന്ദി ക്കേണ മെന്നുണ്ട്..........
@mullas17
@mullas17 3 жыл бұрын
KS Chithra Legend of India
@mohanannairvasudevanpillai18
@mohanannairvasudevanpillai18 16 күн бұрын
മനോഹരം. എത്ര തവണ കേട്ടു എന്നറിയില്ല ❤❤❤❤
@omanaraghavan7903
@omanaraghavan7903 9 ай бұрын
ജയകുമാർ സർ അങ്ങയുടെ ഗാനങ്ങൾ എല്ലാം എത്ര മനോഹരവും ഹൃദ്യവും ആണ് നമിക്കുന്നു സർ എന്നെങ്കിലും അങ്ങയെ നേരിട്ട് കാണാൻ കൂട്ടുകാർ ആയ ജനങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ട് ഇതുപോലെ ഉള്ള ഗാങ്ങൾ ഇനിയും എഴുതാൻ സാറിന് കരുത്ത് ഉണ്ടാകാൻ jagadeeshanodu പ്രർത്തി
@vijayantv1170
@vijayantv1170 Жыл бұрын
ജയകുമാർ സാർ നമിക്കുന്നു വരികൾ അസാധ്യം ❤❤🙏
@sanjusudevan2630
@sanjusudevan2630 8 ай бұрын
ഇ പാട്ടിൽ എന്തോ ശക്തമായ ഉണ്ട് വല്ലാത്ത ഫീൽ ആണ്
@sabinajyothi117
@sabinajyothi117 2 жыл бұрын
💖എന്തൊരു പാട്ടാണ് ചിത്ര ചേച്ചി 👌🏻👌🏻👌🏻. Real legend. മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെ ചിത്ര ചേച്ചി. 🙏🙏🙏ഇന്ന് എത്ര തവണ ഇത് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.ഇന്ന് wedding anniversary ക്ക് status ഇടാൻ ഇതിലും feel ഉള്ള ഒരു പാട്ട് എനിക്ക് കിട്ടിയില്ല. 💖😊
@icelotus1474
@icelotus1474 Жыл бұрын
Super
@vasukuttyparoor3470
@vasukuttyparoor3470 Жыл бұрын
Apf
@user-xx1rt7jz7x
@user-xx1rt7jz7x 6 ай бұрын
Asharaf.m
@anithack7612
@anithack7612 3 ай бұрын
സുപ്പർ നന്ദി നമസ്കാര❤❤❤
@varnaratheesh9067
@varnaratheesh9067 2 ай бұрын
😊😊😊😊😊
@rknair995
@rknair995 Жыл бұрын
Dear chitra it is most lovable song in all respects
@ArunChandran-dy5fp
@ArunChandran-dy5fp Жыл бұрын
ചിത്രചേച്ചി ❤️❤️❤️love you
@ajayank3081
@ajayank3081 6 ай бұрын
ഞാനും ഈ പാട്ട് എത്ര പ്രാവശ്യം കെട്ടാന്നറിഞ്ഞു kooda
@sivadasmadhavan5174
@sivadasmadhavan5174 Жыл бұрын
ചേച്ചി നല്ലതു മാത്രം, ചിന്തിക്കൂ ,പ്രവർത്തിക്കു ,ഈ ശബ്ദ സാഗരം എന്നെന്നും നില നിർത്താൻ കഴിയുകയും എനിക്ക് കേൾക്കാൻ കഴിയട്ടെ എന്ന്സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു ഞാൻ എന്നും.
@kavithakanakamma5971
@kavithakanakamma5971 6 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രിയ ഗാനം 🥰❤️
@seethies7731
@seethies7731 5 ай бұрын
❤️❤️❤️🌹👍
@psychoplayer8227
@psychoplayer8227 Жыл бұрын
Anthorupaatta. Chitrachechi. God bless. Chechi
@sindhuvijay9151
@sindhuvijay9151 4 ай бұрын
ചിത്ര , യേശുദാസ് especially ജയചന്ദ്രൻ സുജാത great artist 🎉🎉🎉❤❤❤❤ഇങ്ങെനെ എങ്ങെനെ മനുഷ്യ മനസിനെ അളക്കുന്നു ????
@Creativethink222
@Creativethink222 7 ай бұрын
എന്താ feel. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.❤❤
@user-mf8qi5eg4n
@user-mf8qi5eg4n 15 күн бұрын
👍സൂപ്പർ എന്താ കേൾക്കാൻ സുഖം
@prasannang4901
@prasannang4901 Жыл бұрын
I am really proud of you my dear Chechi at the sametime I am jealous of you. Yes you are asset of world music. God bless you my dear Chechi.
@user-xx1rt7jz7x
@user-xx1rt7jz7x 4 ай бұрын
Asharaf.
@sathianilan7357
@sathianilan7357 2 жыл бұрын
Thank god Ee sabda.maduryathinu
@sreekalak.s9470
@sreekalak.s9470 Жыл бұрын
ഒന്നും പറയാൻ ഇല്ല എല്ലാം മറന്നു പോയി അതിൽ ലയിച്ചു പോയി 🙏
@vijayantv1170
@vijayantv1170 Жыл бұрын
സണ്ണി സ്റ്റിഫ ൻ സൂപ്പർ ഈ ഒരു പാട്ടു മതി ♥️♥️ ഞാൻ വിചാരിച്ചു രവീന്ദ്രൻ മാഷ് ചെയ്തത് എന്നെ അതെ ഫീൽ 🙏🙏
@delviavathielil-wg3zn
@delviavathielil-wg3zn 11 ай бұрын
One of my favorite songs of Chitra! ❤
@user-cb2rb3ew8z
@user-cb2rb3ew8z 5 ай бұрын
എത്ര പ്രാവശ്യം കേട്ടു ന്ന് എനിക്ക് തന്നെ അറിയില്ല
@mohananalora8999
@mohananalora8999 Ай бұрын
എന്താ ഇത്...... ഇതുപോലുള്ള മധുരഗീതം ഇനി പിറക്കുമോ.....💝
@helloworldbymuhammedshan9699
@helloworldbymuhammedshan9699 Ай бұрын
ഗൾഫിലിരുന്ന് ഈ പാട്ടു കേൾക്കണം വല്ലാത്തൊരു ഫീലിംഗ് ആണ്.
@veanughopallekshmi6046
@veanughopallekshmi6046 4 ай бұрын
Jayakumar sir chithra chechi ❤❤❤❤❤❤❤❤❤
@chippychippy6312
@chippychippy6312 Жыл бұрын
ബിജിഎം കേട്ടപ്പോൾ ഞാൻ ഓർത്തു.... മോഹന രാഗ തരംഗം.... എന്നൊരു song ഉണ്ട് അത് chithrechi പാടിയതാണ് ഞാൻ ഓർത്തു അതാണെന്ന് ❤❤❤ഈ song കേൾക്കുന്നവർ ആ song കൂടെ കേൾക്കണേ
@sureshsudha7019
@sureshsudha7019 9 ай бұрын
അതിന്റെ മ്യൂസിക് സണ്ണി സ്റ്റീഫൻ തന്നെ ആണ് വരികൾ onv സാറും
@chippychippy6312
@chippychippy6312 9 ай бұрын
@@sureshsudha7019 mm അതെ
@user-wh6cl8ec5d
@user-wh6cl8ec5d 3 ай бұрын
ഞാൻ കേൾക്കാറുണ്ട് ❤
@sheelasukumaran8285
@sheelasukumaran8285 3 ай бұрын
ഓ എന്നും ഗൃഹാതുര ത്വം ഉണർത്തുന്ന അതി സുന്ദരമായ സംഗീതവും രചനയും ❤❤
@ratheeshkumarr3362
@ratheeshkumarr3362 2 ай бұрын
'തപസ്യ ' സീരിയലിലെ പാട്ടല്ലേ മോഹന രാഗ തരംഗം
@user-rv7xz6dj4f
@user-rv7xz6dj4f 5 ай бұрын
കേട്ടിരുന്നു പാട്ട് തീർന്നതറിഞ്ഞില്ല. 🌹👌
@soundofsilence2403
@soundofsilence2403 Жыл бұрын
Nothing to comment except divine singing 💖🙏
@vijayankt2712
@vijayankt2712 6 ай бұрын
ചിത്ര ചേച്ചി പാടിയ അതി മനോഹരമായ ഗാനം.എല്ലാ ദിവസവും കേൾക്കുന്നു .....
@vijayanv8206
@vijayanv8206 Жыл бұрын
ഇത്രയും ഹൃദയ ഹാരിയായ ഒരുഗാനം മലയാളത്തിൽ ഇന്നേവരെ്ഉണ്ടായിട്ടില്ല ട്ഇനിഒട്ടു ഉണ്ടാവ് മെന്നും തോന്നുന്നില്ല.
@vijayanv8206
@vijayanv8206 Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്നു
@nandakumar6481
@nandakumar6481 2 жыл бұрын
❤❤❤സൂപ്പർ പാട്ട് ചേച്ചി ,,,
@nandakumar6481
@nandakumar6481 2 жыл бұрын
❤❤❤മോഹന രാഗ തരംഗം ഓർമ വരുന്നു,,,, അതേ ഫീലിംഗ് 👌👌👌
@ratheesh4865
@ratheesh4865 Жыл бұрын
Same casette done by Manorama music
@venugopalks5844
@venugopalks5844 Жыл бұрын
രണ്ടും മോഹന രാഗമാണ് സണ്ണി സ്റ്റീഫൻ തന്നെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് രണ്ടു ഗാനങ്ങളും ❤
@vijayanv8206
@vijayanv8206 Жыл бұрын
Exactly the gift of god.
@omanaraghavan7903
@omanaraghavan7903 9 ай бұрын
നമിക്കുന്നു ജയകുമാർ സർ അങ്ങയെ നേരിട്ട് എപ്പോഴെങ്കിലും ഒന്ന് കാണാൻ. ആഗ്രഹിക്കുന്നു ജങ്ങൾബ്
@radhakrishnanradhakrishnan1130
@radhakrishnanradhakrishnan1130 Ай бұрын
മലയാളത്തി൯െറ പുണ്യം ചിത്ര
@rknair995
@rknair995 Жыл бұрын
Thanks my dear chitra i love this song as a favourite of love ok f music and nobody can quanker your god send voice ok
@chinthamkm2936
@chinthamkm2936 8 ай бұрын
Ketitum ketitum madivaratha oru song ❤️ touching ❤❤❤ love you dear chitra
@radhakrishnanpn6455
@radhakrishnanpn6455 2 жыл бұрын
Sooppar
@roshnimnair1567
@roshnimnair1567 Күн бұрын
Ahaaaaaaa❤️❤️
@krishnannairbabu
@krishnannairbabu 7 күн бұрын
ORGINAL= ALWAY'SSS ARU EPPOL PAADIYAALUM😘😘😘👍👍👍❤️❤️❤️👌👌👌💞💞💞😇😇😇🎖️🎖️🎖️🥰🥰🥰🤩🤩🤩🥇🥇🥇😇😇😇 YETU!!!!! THIRINJA...🥇🥇🥇😇😇😇
@sheelathankappan7945
@sheelathankappan7945 2 ай бұрын
Chithra Chechi 🙏♥️♥️♥️
@jayaprakashjayaprakash1340
@jayaprakashjayaprakash1340 Жыл бұрын
What a song yeah.... beautiful ❤️ melody...chithra mom and sunny Stephen.... thanks lots... keep it up
@rknair995
@rknair995 Жыл бұрын
Thanks to everyone connected it is a most loveable romantic song with usual dear chitras golden voice
@chandrannair4035
@chandrannair4035 4 ай бұрын
അറിയാതെ നീയെൻ്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായി❤
@rudinolivergeorge1232
@rudinolivergeorge1232 Жыл бұрын
My favourite song!!!
@AjilManosh
@AjilManosh Ай бұрын
Chithrachechi. ❤❤❤
@rknair995
@rknair995 Жыл бұрын
Thanks dear chitra this song is like aomopply on the market where your lovely music and voice is a champion in monopolistic condition dp lovely
@manipc3358
@manipc3358 Жыл бұрын
What a feeling super❤️
@user-cb2rb3ew8z
@user-cb2rb3ew8z 5 ай бұрын
അപ്പുപ്പൻ താടി പോലെ ഒഴുകി പോകുന്ന ഒരു അവസ്ഥ 😍😍😍😍
@aravindachari6860
@aravindachari6860 6 ай бұрын
Onnum parayanilla karanam parnjaal orupaadund athukond.SUPER.
@anilkumarmp7295
@anilkumarmp7295 3 ай бұрын
It is a wonderful song, asadyam,
@rknair995
@rknair995 Жыл бұрын
Thanks my dear chitra it is advocated that repetition minimises any action i may break this thinking and compliment your song which i assume s gift of god
@ChithralekhaSatheesan-ol1yi
@ChithralekhaSatheesan-ol1yi 2 ай бұрын
എത്ര കേട്ടാലും മതിവരില്ല എന്റെ ഹൃദയം കവർന്ന പാട്ട് ❤❤🙏🏻🙏🏻
@rknair995
@rknair995 Жыл бұрын
Thanks dear chitra this is like the real nal
@sugathansudhi1616
@sugathansudhi1616 Жыл бұрын
Mohanaraagam yuvahrdayangali orukulirmanjalapole peythirangunnu (chitrayude swaramaadhuri oranuboothyyaay malayaaliyude hrudayathilum peythu nirayunnu)
@jewels8561
@jewels8561 2 ай бұрын
ആത്മാനുഭൂതി കിട്ടുന്ന ഇതുപോലൊരു പാട്ട് വേറെയുണ്ടോ?❤
@jayasree6284
@jayasree6284 11 ай бұрын
അഭിലാഷമധുരംപകർന്നു
@sureshkumar-gb2ii
@sureshkumar-gb2ii 2 ай бұрын
Chiramjeevi avatte ee shabtham...our only chithrachechi ❤❤❤
@sathianilan7357
@sathianilan7357 2 жыл бұрын
Orayiram thavanaketta ketukondirukuna alla njan
@sankarankk2009
@sankarankk2009 4 ай бұрын
Great song
@praveenkumar-tm1ov
@praveenkumar-tm1ov Ай бұрын
Amazing
@Kailas_YT
@Kailas_YT 11 сағат бұрын
❤❤❤❤
@rknair995
@rknair995 Жыл бұрын
Thanks it is a most lovely song of dear chitra with her golden voice
@binduak3649
@binduak3649 2 ай бұрын
Super🙏❤
@mohanchandra9001
@mohanchandra9001 Жыл бұрын
Anubhoothi pookkum nin ❤
@rkparambuveettil4603
@rkparambuveettil4603 Жыл бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ്‌ തീരും... ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചു കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌ നീയെൻ പുണ്യം പോലേ .... മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌ നീയെൻ പുണ്യം പോലേ ....
@aneeshthamarakuzhi3001
@aneeshthamarakuzhi3001 Жыл бұрын
Ente ponno romanjification❤❤
@sasidharannair2219
@sasidharannair2219 4 ай бұрын
Truly out of this world. The only one Chithra. No other words.
@sreevalsana6893
@sreevalsana6893 Жыл бұрын
Enchanting music...Meaningful and attractive lyrics....excellent rendition....Super song indeed.............
@chandrasekaranpilla4685
@chandrasekaranpilla4685 2 жыл бұрын
Solute to Smt. Chithra.
@krishnankutty121
@krishnankutty121 Жыл бұрын
"🎉🎉🎉 നീയെൻ പുണ്യം പോൽ 🎉🎉🎉💞💞💞👌👌👌👍👍👍 "വാട്ട്‌ ആ ഗ്രേറ്റ്സ് മീനിങ്ഫുൾ " VARIKAL"... ലിറിക്‌സ് 👍👍👍👌👌👌❤️❤️❤️👏👏👏🙏🙏🙏🌹🌹🌹🎉🎉🎉
@krishnannairbabu
@krishnannairbabu 29 күн бұрын
A= ഏ (റൈറ്റ്സ്സ് )
@sheelasunil3587
@sheelasunil3587 6 ай бұрын
മനോഹരം ❤❤
@ashakurup281
@ashakurup281 11 ай бұрын
Madhuramaya Epattkelkanpatunathuthannemahabhagyamanu. Suppersupper.
@gangadharam9917
@gangadharam9917 2 ай бұрын
Karalinde ullilo kavyam, true to the core!!!
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 33 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 56 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 662 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 13 МЛН
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 79 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 715 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 114 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 397 М.