നാടൻ എന്ന് മാത്രമേ പറയാൻ കഴിയു....50 വർഷമായി അവർ ആടിനെ വളർത്തുന്നു.... തലമുറകൾ കൈമാറി വന്നതാണ്....
@shafeeqali948411 ай бұрын
അട്ടപ്പാടി ബ്ലാക്ക്, മലബാറി എന്നിവമാത്രമാണ് കേരളത്തിൽ നിന്നുള്ള ബ്രീഡുകൾ ആയി അംഗീകാരം ലഭിച്ചിട്ടുള്ളൂ. അതിൽ അട്ടപ്പാടി ബ്ലാക്ക് വംശനാശത്തിന്റെ വക്കിലാണ്. വാണിജ്യാഅടിസ്ഥാനത്തിൽ വളർത്താൻ അനുയോജ്യമല്ല എന്നതാണ് കാരണം. അട്ടപ്പടിയിലെ ആദിവാസി ഗോത്ര വർഗ്ഗ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ആടുകൾ ഇന്ന് അവശേഷിക്കുന്നതും അവരുടെ വീടുകളിൽ മാത്രമാണ്. പിന്നെ സർക്കാർ തലത്തിലും കുറച്ചു സംരക്ഷിക്കുന്നുണ്ട്. വ്യാപാരത്തിനായി മലബാറിലേക്ക് വന്ന അറബികൾ കൊണ്ടുവന്ന മെസപ്പെട്ടോമിയൻ ആടുകൾ മലബാറിൽ അന്നുണ്ടായിരുന്ന നാടൻ ആളുകളുമായി ഇണച്ചേർന്നുണ്ടായ ആടുകളാണ് മലബാറി ആടുകൾ. ഇവയെ തലശ്ശേരി ആടുകൾ എന്നും പറയും. കേരളത്തിൽ എന്നല്ല തെക്കേ ഇന്ത്യയിൽ തന്നെ വാണിജ്യടിസ്ഥാനത്തിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ബ്രീഡ് ഇന്ന് മലബാറിയാണ്. (അന്യ സംസ്ഥാന ആടുകളുടെ വ്യാപാരം നടക്കാൻ മറിച്ചുള്ള പ്രചാരണം വ്യാപകമാണ് ) എന്തായാലും കേരളത്തിലെ മറ്റെല്ലാ നാടൻ ആടിനങ്ങളെയും മലബാറി ആടുകളായിട്ടാണ് ഇപ്പോൾ കണക്കാക്കുന്നത്.