Рет қаралды 2,020
അവൽ വിളയിച്ചത്
അവൽ : 1കപ്പ്
ശർക്കര:500 kg
പൊട്ടുകടല :100 gm
അണ്ടിപ്പരിപ്പ് :100 gm മുന്തിരി:100 gm
നെയ്യ് : 2ടേബിൾ സ്പൂൺ
കറുത്ത എള്ള് : 1 സ്പൂൺ
തേങ്ങ ചിരകിയത് : 1 കപ്പ്
ജീരകപ്പൊടി : ¼ സ്പൂൺ
ഏലക്ക പൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
പാത്രത്തിലേക്ക് ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റിവയ്ക്കാം. ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് എള്ള് വറുത്ത് മാറ്റിവയ്ക്കാം.പാനിലേക്ക് നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരി എടുക്കാം. പൊട്ടുകടല വറുത്തു കോരി എടുക്കാം. നെയ്യിൽ തേങ്ങ ചിരകിയത് ചേർത്ത് ചുടാക്കി എടുക്കാം. അരിച്ചുവെച്ച ശർക്കരപ്പാനി ഒരു പാത്രത്തിലേക്ക് മാറ്റി നെയ്യ് ഒഴിച്ച് തേങ്ങ ചിരകിയത്, ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി അവൽ ചേർത്ത് ഇളക്കികൊടുക്കാം. വറുത്ത് വെച്ച അണ്ടിപ്പരിപ്പ്,മുന്തിരി, എള്ള്, പൊട്ടുകടല ചേർത്ത് ഇളക്കി എടുക്കാം