വെയിൽ വിതറിയ ചിത്രങ്ങളിൽ വർണങ്ങൾ തേടീ നാം നടന്നൂ വിസ്മയമീ ഭാവങ്ങൾ വീണ്ടും വീണ്ടും കാണാൻ മോഹങ്ങൾ വിരുന്നു വരും വിരഹങ്ങൾ (വെയിൽ...) ഒരു ലോകമുയർത്തീ നാം നമുക്കായി ഓരോരോ മൊഴികളിലും അടുപ്പമുണർന്നൂ എത്രയെത്ര സ്വപ്നങ്ങൾ നമ്മിലുണർന്നൂ ഏറെ മധുരിക്കും നിമിഷങ്ങളിൽ കണ്ടതെല്ലാം നിൻ മുഖം മാത്രം കാതിൽ നിറഞ്ഞതു നിൻ നാദം (വെയിൽ...) കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ കാലമേകീ കൗതുകങ്ങൾ ആദ്യമായി കാണും പോലെ അടുപ്പങ്ങളിൽ നിറഞ്ഞൂ പുതുമകൾ പ്രണയം പൂത്തൂ മിഴികളിൽ പുന്നാരം പൂവിട്ടു മൊഴികളിൽ (വെയിൽ...)
@arjunkrishnakumar3178Ай бұрын
Kopp ithana feeel gud😶
@sreekumar-sy3pxАй бұрын
സായംകാലം കാത്തിരുന്നൂ ഞാനും സന്ധ്യാദേവീ നിൻ മുഖദർശനത്തിനായി സിന്ദൂരമണിഞ്ഞെത്തും സായന്തനം സീമന്തം നിന്നിൽ വർണങ്ങളേകീ (സായംകാലം...) ഒരു പ്രണയകാലം കാത്തെൻ ഓടക്കുഴൽ ഞാനൊരുക്കി വച്ചൂ ഇനിയും തീരാത്ത തുലാമഴയിൽ ഈണങ്ങൾ മുഴങ്ങീ മനസിനുള്ളിൽ ഇനിയും തീരാത്ത മോഹം പാടാൻ (സായംകാലം...) മഞ്ഞിൻ കുളിരിൽ മകരമെത്തും മാനത്തു നിലാവും നക്ഷത്രങ്ങളും വെളുത്ത വസ്ത്രമണിയും പൂക്കൾ വേതാളം പോലെ മഞ്ഞുതിരും വാനമ്പാടിയുടെ മധുര ഗീതവുമായീ (സായംകാലം...)
പരിഭവത്തിൻ പിണക്കമകറ്റാൻ പുഞ്ചിരിച്ചൊരു പാട്ടു പാടി പിന്നെ പിന്നെ മനസിനുള്ളിൽ പാലാഴിയായീ പ്രണയ ഗാനം പോകേ പോകേ പൈങ്കിളി പാടീ പൂക്കാലത്തിൻ പുന്നാരങ്ങൾ (പരിഭവത്തിൻ...) കണ്ണും കണ്ണും കഥ പറഞ്ഞു കാതിൽ ചൊരിഞ്ഞൂ കിന്നാരം കിനാവിൻ പാതയിൽ നാം നടന്നൂ കീഴിടം വാഴാൻ കൊതിയുണർന്നൂ കോലം കെട്ടീ നാമൊന്നായീ കൊക്കുകളുരുമ്മി കൂട്ടിരുന്നൂ കൂരിരുൾ നിറയും രാത്രിയിൽ നാം കുളിരിൽ തളിരിടും സ്വപ്നം കണ്ടു (പരിഭവത്തിൻ...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ സുന്ദരീ സവിധേ തപസിരുന്നൂ സീമന്തം നിറയും പൊൻ തിളക്കം സിരകളിൽ ഉൻമാദത്തിൻ തിരി തെളിച്ചൂ സുഗന്ധമായി നീയെങ്ങും നിറഞ്ഞൂ സൂര്യനെ വെല്ലും പ്രകാശം ചൊരിഞ്ഞൂ സർവം മറന്നു നാമിരുന്നൂ സാഫല്യം തേടും മനസുമായി (പരിഭവത്തിൻ...)
@sreekumar-sy3pxАй бұрын
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
@sreekumar-sy3pxАй бұрын
മറവികളിൽ പോലും തെളിയും നിൻ മുഖം മാനസം മോഹിക്കും ഓർമകളായി നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ (മറവികളിൽ...) ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ ഓരോ മുഖവും നാദവും നീയായി വീണ്ടുമുദിക്കും സൂര്യനെപ്പോൽ വിരുന്നു വരും നീയെന്ന മോഹവുമായി വേഴാമ്പൽ മഴ തേടും പോലെ വെറുതെ കാത്തിരുന്നൂ ഞാൻ (മറവികളിൽ...) ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ ഉണർവിൻ ഗാനമേകും കൂട്ടുകാരിയും എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ പൂക്കാലത്തിൻ പ്രണയ ഗാനം (മറവികളിൽ...)
@sreekumar-sy3pxАй бұрын
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)
@sreekumar-sy3pxАй бұрын
വെളുപ്പു വിതറിയ വീഥികളിൽ വേദനകളുടെ വിരൽ പാടുകൾ വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ (വെളുപ്പു നിറയും...) പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ പൂണാരങ്ങൾ പൂത്തുലയും കാലം പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ (വെളുപ്പു നിറയും...) ആദ്യം വിരിഞ്ഞതു മിഴികളിൽ അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ അരികത്തിരുന്നു കിന്നാരം പറയും ആൺ രൂപത്തിനായി മെല്ലേ വിടർന്നു അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം (വെളുപ്പു നിറയും...)
@sreekumar-sy3pxАй бұрын
ചന്ദനമണമുള്ള പെണ്ണേ ചന്തം തികഞ്ഞോരു പെണ്ണേ ചിരിച്ചു നീയാടി വരുന്നേരം ചീവീടായി പാട്ടു പാടാം ഞാൻ ചാരു മുഖിക്കായി പ്രണയമേകാം ഞാൻ (ചന്ദനമണമുള്ള...) സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി സായന്തനത്തിൻ കാന്തിയണയുന്നൂ സുഗന്ധമായി നീയണയൂ എന്നരികിൽ സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ സിരകളിൽ നിറയൂ നീ ഉൻമാദമായീ സീമന്തം നിറയും സിന്ദൂരമാകാം ഞാൻ (ചന്ദനമണമുള്ള...) പൂക്കൈത പൂക്കും പാടത്ത് പുതിയൊരു കൂടൊരുക്കാൻ വാ പകലോനണയും നേരമായി പാൽനിലാവൊഴുകുന്നത് കാണണ്ടേ പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ (ചന്ദനമണമുള്ള...)
@Salipp-nr6fi3 ай бұрын
💚💚💚💚💚💚
@euphoria751Ай бұрын
4:49
@sreekumar-sy3pxАй бұрын
നിൻ പുഞ്ചിരി പാൽപുഞ്ചിരി നറുതേൻ പോലെ മധുരമായീ നീ വരും വഴിയിലെല്ലാം ഞാൻ നിന്നു നിനക്കായി പാടീ മനസിനുള്ളിൽ നൊമ്പരമുണരും പ്രണയരാഗങ്ങൾ ( നിന്റെ പുഞ്ചിരി...) മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം മൂഢനായി ഞാൻ നിന്നൂ മിഴികളിൽ നല്ലൊരു പ്രണയ സന്ദേശമെഴുതീ നാട്ടാരു കാണാതെ ഞാൻ നടന്നൂ നീ പോകും വഴികളിൽ കൂട്ടായീ നിറങ്ങൾ വിതറീ വിരഹിയായീ നൂതനമൊരു വികാരം നിന്നിൽ തുരയിടുന്നതും കാത്തിരുന്നൂ (നിന്റെ പുഞ്ചിരി...) നുണക്കുഴി വിരിയും കവിളിൽ നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം പിന്നെ നാമെത്ര വഴികൾ താണ്ടി പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ കൈകൾ കോർത്തു നാം നടന്നു കാലത്തിനതിരിൽ കൂടു വെയ്ക്കാൻ (നിന്റെ പുഞ്ചിരി...)
@Leenashahul2 ай бұрын
💜💜💜💜
@F4vlog19972 ай бұрын
❤
@AadithBijuАй бұрын
Kolila 2:30
@Rahulrenjith123Ай бұрын
Super ano
@Raiha2503 ай бұрын
👉❤️🫶❤️👈
@sreekumar-sy3pxАй бұрын
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)