ഭഗവാൻ ശ്രദ്ധിക്കുന്നത് ചൊല്ലുന്ന മന്ത്രമല്ല..! മന്ത്രം ചൊല്ലുന്ന ഹൃദയമാണ്..!

  Рет қаралды 22,755

God Of Dream Drive

God Of Dream Drive

Күн бұрын

അന്ധമായ പ്രാർത്ഥനയിലും പൂജയിലും വഴിപാടിലുമല്ല ഭഗവാൻ സംപ്രീതനാകുന്നത്. മറിച്ച് നാം അതൊക്കെ ജീവിതത്തിൽ എത്രമാത്രം പ്രയോഗികമാക്കുന്നു എന്നതിലാണ്.. വഴിപാട് എന്നാൽ പൂർവ്വികർ സഞ്ചരിച്ച നല്ല വഴിയുടെ പാടാണ്... വഴിതെറ്റാതെ നാം അതിലുടെ പോകണമെന്നാണ് ഭഗവാന്റെ പക്ഷം
ഭഗവാൻ ശ്രദ്ധിക്കുന്നത് ചൊല്ലുന്ന മന്ത്രമല്ല..! മന്ത്രം ചൊല്ലുന്ന ഹൃദയമാണ്..!
ഭഗവാനും നമ്മളും തമ്മിലുള്ള വ്യത്യാസമെന്താണ്.? ഭഗവാന് പ്രാപിക്കേണ്ടതായി ഒന്നുമില്ല കാരണം ഭഗവാൻ നമ്മെപ്പോലെ ഒരു കർമസംസ്കാരം കൊണ്ടല്ല എവിടെ വന്നിരിക്കുന്നത്. ഭഗവാൻ നേടേണ്ടതെല്ലാം മുമ്പേ നേടിക്കഴിഞ്ഞിരിക്കുന്നു..
നമ്മുക്ക് നഷ്ടമാകാതെ സൂക്ഷിക്കാൻ പലതുമില്ലേ..!നേടാൻ മോഹമുള്ള പലതുമില്ലേ..?
തനിക്കു കിട്ടിയിരിക്കുന്ന ഒന്നിനെയും പങ്കുവയ്ക്കാൻ മനസ്സില്ലാത്തവനാണ് കള്ളൻ.. നാം സ്വയം വിലയിരുത്തണം, ഞാനൊരു കള്ളനാണോ..?
ആരെയാണ് ഭഗവാൻ കള്ളൻ എന്ന് വിളിക്കുന്നത്..?
നമ്മുടെ കൈകൾ കൊടുക്കാൻ പരിശീലിച്ചാൽ നമ്മുക്ക് നന്മ തിരിച്ചു കിട്ടും. കൊടുക്കുന്നതേ കിട്ടൂ.
നാം പ്രതീക്ഷിക്കുന്നത് മുഴുവൻ നമ്മുക്ക് കിട്ടുകയും ഇല്ല....!
പ്രതീക്ഷിക്കാതെ, പ്രകടിപ്പിക്കുക അതുകൊണ്ട് നാം കൊടുത്തു ശീലിക്കുക...
നമ്മുടെ കണ്ണുകളെ നല്ലതു കാണാൻ പരിശീലിപ്പിച്ചാൽ മറ്റുള്ളവർ നമ്മളിൽ നന്മയെ കാണൂ.!
'കർമം' എന്ന വാക്കിന്റെ അർത്ഥം തന്നെ 'alert the body' എന്നാണ്
നിരന്തരം കർമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം.
വെറുതെ ഇരുന്നതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുമോ..? വെറുതെ ഇരിക്കുന്നത് രോഗാവസ്ഥയാണ്, ആത്മീയതയല്ല.!!
പ്രാർത്ഥിക്കുന്നതല്ല നടക്കുക! പ്രവർത്തിക്കുന്നതാണ്. അല്ലെങ്കിൽ പ്രകൃതിയുടെ നിയമം തെറ്റും.
പ്രകൃതിയുടെ നിയമം അനുസരിച്ച് പ്രവർത്തിയുടെ ഫലം നിച്ഛയിക്കുന്നത് പ്രാർത്ഥനയല്ല,പ്രവർത്തിയാണ്..!
ആദ്യം സ്വയം ഉയരൂ. പിന്നെ മറ്റുള്ളവരെ ഉയർത്തൂ അതാണ് ഭാരതസംസ്ക്കാരം. തളർന്നവരെ ഉയർത്തുന്ന ഡോക്ടർമാരായിതീരാൻ നമ്മുക്ക് കഴിയണം..!
നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും പരാതി പറയുകയും ദുഃഖിക്കുകയും ചെയ്താൽ നാം തളർന്നുപോകും മറിച്ച്..!
പരീക്ഷിത്ത് ഭാഗവതം കേട്ട് ഏഴാം ദിവസ്സം മനസ്സിനെ ഉയർത്തിയില്ലേ..?മഹാബലി,അജാമിളൻ തുടങ്ങിയവർക്കെല്ലാം സ്വയം ഉയരാൻ കഴിഞ്ഞില്ലേ..? എങ്കിൽ നമ്മുക്കും കഴിയേണ്ടതല്ലേ? തീർച്ചയായും സാധിക്കും..
നമ്മുടെ മനസ്സിന്റെ സുഖത്തെയും ദുഃഖത്തെയും കല്പിക്കുന്നതു കേവലം മനസ്സാണ്..! ഇതാണ് സത്യം..
നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ല ജീവിതം. ഇന്ന് ഉണർന്നു പ്രവർത്തിക്കലാണ്..!
ഒരു വശത്ത് സുഖം കിട്ടുമെന്ന് കരുതി കെട്ടിപെടുക്കുന്ന സാമ്രാജ്യത്തെ തകർക്കാൻ കാലമാകുന്ന ശക്തിക്കു കഴിയും..!
യുദ്ധം കൊണ്ട്‌ നമ്മുക്ക് യുദ്ധത്തെ തടയാൻ പറ്റുമോ..? നമ്മുടെ മനസ്സിനെ ആര് എന്ത് പറഞ്ഞാലും..
ഒരു നിമിഷം മനസ്സിലേയ്ക്കു നോക്കിയാൽ മതി ഇതിനുത്തരം ലഭിക്കാൻ.. പണമോ അതോ ദാരിദ്ര്യമോ ഈ അശാന്തിക്കു കാരണം?
നിങ്ങൾ നിന്ദിതരും പീഡിതരുമാണെന്നു സ്വയം വിലയിരുത്തി സമൂഹത്തിൽ ഒറ്റപ്പെടുന്നുവെങ്കിൽ ആരാണ് ഉത്തരവാദി?
നമ്മൾ നമ്മളെ തന്നെ താഴ്ത്തുമ്പോൾ നമ്മളെ ഭഗവാനെ അപമാനിക്കുന്ന പോലെയാണ് അത് നമ്മൾ ഒരിക്കലും ചെയ്യരുത്..!
നമ്മൾ നമ്മളെ തന്നെ ഉയർത്തുക,
കഴിഞ്ഞുപോയ പ്രഭാവത്തിന്റെ വലിപ്പം പറയലല്ല മഹത്വം. ഇന്ന് നാം എന്താണ്. ഇപ്പോൾ നമ്മുടെ മനസ്സിൽ എത്രമാത്രം ശാന്തിയും സമാധാനവും സ്വസ്ഥതയും സന്തോഷവും സംപ്തൃപ്തിയും ഉണ്ട് എന്നതിലാണ് മഹത്വം..!
ഞാൻ'എന്ന ബോധം വെടിഞ്ഞ് വിവേകത്തിലൂടെ മനസ്സിനെ പ്രകാശിപ്പിച്ച് ഭഗവത് വിചാരത്തിലേക്ക് അടുക്കുന്നവനാണ്
ആത്മീയമായി മനസ്സിനെ ഉറപ്പിച്ച് കർമമേഖലയിൽ ജീവിക്കുമ്പോൾ ഫലം അനുകൂലമായാലും പ്രതികൂലമായാലും അതൊന്നും മനസ്സിനെ ബാധിക്കുന്നില്ല എന്ന് സ്വജീവതത്തിലൂടെ കാണിച്ചുകൊടുക്കാനാണ് ഭഗവാൻ നിരന്തരം കർമങ്ങൾ ചെയ്യുന്നത്..!
നമ്മുടെ മനസ്സിന് ഒട്ടൽ വന്നാൽ സ്വന്തമെന്ന ബോധവും പിന്നീട് നഷ്ടബോധവും ഉണ്ടാകില്ലേ.?
അർജ്ജുനൻ സ്വന്തം ധർമ്മത്തിൽ നിന്നും പിന്മാറിയാൽ ആളുകൾ അർജ്ജുനനെ കളിയാക്കും എന്ന് ഭഗവാൻ കൃഷ്ണൻ ഓർമിപ്പിക്കുന്നത് പോലെ ഇന്നത്തെ സമൂഹത്തിനും ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കുന്നവരെ ആളുകൾ കൈവിടുന്നത് കാണാം..!
വേണ്ടത് വേണ്ട സമയത്ത് വേണ്ടപോലെ ചെയ്തില്ലങ്കിൽ മനഃസാക്ഷി പിന്നീട് കുറ്റപെടുത്തും..
ഇന്നത്തെ തലമുറയ്ക്കുള്ള വലിയൊരു സന്ദേശമാണ്.നമ്മുക്ക് കിട്ടുന്ന അവസരങ്ങളെ പ്രയോജനപെടുത്തുക എന്നത്
ഒരു കാര്യത്തെകുറിച്ച് നമ്മുടെ മനസ്സിന് വ്യക്തത കൊടുക്കുന്നതാണ് ബുദ്ധി..
നമ്മുടെ മനസ്സിന് വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതും ബുദ്ധിയാണ്..!
സങ്കല്പം ചെയ്യുന്നത് മനസ്സും നിച്ഛയിക്കുന്നത് ബുദ്ധിയുമല്ലേ.!
നമ്മൾ മുൻപ് ചെയ്തിട്ടുള്ള പ്രവർത്തികളിൽ ഉണ്ടായിട്ടുള്ള തെറ്റുകുറ്റങ്ങളെക്കുറിച്ചുള്ള ഓർമ മനസ്സിന്റെ ശാന്തിയും സമാധാനവും കെടുത്തില്ലേ..!
പ്രായം ചെല്ലുംതോറും നമ്മുടെ മനസ്സ് കഴിഞ്ഞുപോയ കാര്യങ്ങളെ വിലയിരുത്തുമോ..?
കുറ്റബോധമോ, നഷ്ടബോധമോ, ഭയമോ, ദുഃഖമോ, ഉത്കണ്ടയോ, ആശങ്കയോ ഇല്ലാത്ത ശുദ്ധമായ അവസ്ഥ ഏത് മനസ്സിലുണ്ടോ ആ മനസ്സാണ് ശ്രേയസ്സ്‌ ഉള്ള മനസ്സ്
നഷ്ടബോധചിന്തകളിൽ നിന്നും മുക്തമായ മനസ്സിന് മാത്രമേ ശ്രേയസ്സ്‌ കൈവരിക്കാൻ സാധിക്കു..!
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

Пікірлер: 138
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24