Рет қаралды 6,189
നമുക്ക് എന്തുകൊണ്ട് ഉണരാനും ഉയരാനും സാധിക്കുന്നില്ല..? കാരണം വ്യക്തമാണ് - നമുക്ക് നമ്മെക്കുറിച്ച് അറിയില്ല. വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും നമുക്ക് സമൃദ്ധമായുണ്ട്. പക്ഷേ അവയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ പറഞ്ഞു തരാൻ ഇന്ന് ആരുമില്ല. പണ്ടൊക്കെ ക്ഷേത്രങ്ങളിൽ അതിനുപറ്റിയ ആചാര്യന്മാർ ഉണ്ടായിരുന്നു. രാജകുടുംബങ്ങളിൽ കുലഗുരുക്കന്മാർ ഉണ്ടായിരുന്നു ഇന്ന് അതൊന്നുമില്ല.
രാമായണവും ഭാഗവതവും ഗീതയുമെല്ലാം അമൂല്യങ്ങളായ രത്നക്കല്ലുകളാണ്. അത് കയ്യിൽ വച്ചുകൊണ്ട് നാം യാചിക്കുന്നു. "ശാന്തി തരൂ,സമാധാനം തരൂ,സുഖം തരൂ," നാം കൈ നീട്ടുന്നു ഓടി പായുന്നു തളർന്നു പോകുന്നു. ഭാരതീയ സംസ്കാരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിച്ചാൽ നമുക്ക് ഇങ്ങനെ ദുഃഖിക്കേണ്ടി വരില്ല. നിരാശപ്പെടേണ്ടി വരില്ല നമ്മെ ആർക്കും തളർത്താനും സാധിക്കുകയില്ല. മറിച്ച് ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ദുഃഖം വന്നാൽ പോലും നാം തളർന്നു പോകും.
സുകൃതികളാണെങ്കിലും ആണെങ്കിലും നാമിന്നും ദുഃഖിതരും അസംതൃപ്തരും നിരാശരുമായി ജീവിക്കുന്നത് എന്തുകൊണ്ട്?
മനുഷ്യ മനസ്സ് എന്നത് അത്ഭുതങ്ങളുടെ ഒരു നിധി കുംഭമാണ് എന്ന് ഭാരതത്തിലെ പൂർവികന്മാർ തിരിച്ചറിഞ്ഞിരുന്നു. ഈ മനോഹരമായ നീതി തുറന്നു ആ നിധിശേഖരണത്തെ അനുഭവിക്കാൻ സാധിക്കണമെങ്കിൽ നമുക്ക് ആ നിലവറ തുറക്കാൻ ഉള്ള അറിവും കഴിവും ഉണ്ടാകണം. അവനവനിലുള്ള മഹത്തരമായ കഴിവിനെ ശക്തിയെ കണ്ടെത്താൻ സഹായിക്കുന്നതിനാണ്
മനുഷ്യ മനസ്സിനെ കുറിച്ചുള്ള പരിപൂർണ്ണ അറിവ് ഇന്നും ആധുനിക ലോകത്തിന് പരിമിതമാണ്
സ്വന്തം മനസ്സിനെ നിലയ്ക്കുനിർത്താൻ ആയാൽ, കീഴടക്കാൻ എളുപ്പമല്ലാത്ത കാമം എന്ന നിത്യവൈര്യയും നിലയ്ക്ക് നിർത്താം. എല്ലാ കർമ്മങ്ങളുടെയും ഉത്ഭവസ്ഥാനമായ ഇന്ദ്രീയങ്ങൾ എന്ന കാമത്തിന്റെ ഇരിപ്പിടം നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കണം..
ഏത് അനുഭവത്തെയും ഭഗവാന്റെ അനുഗ്രഹമായി കണ്ട് ജീവിതം കൊണ്ടുനടന്നാൽ നല്ലൊരു ആത്മീയസംസ്‍കാരത്തിന്റെ ഉടമകളാവാനും, കിട്ടുന്ന അവസരങ്ങളെയെല്ലാം പ്രയോജനപ്പെടുത്താനും സ്വധർമം അനുഷ്ഠിച്ച് സമബുദ്ധിയോടെ മുന്നേറാനും നമ്മുക്ക് സാധിക്കും.
മനസ്സ് കൊണ്ട് ശ്രവിച്ച് അതിനെ ഉൾക്കൊണ്ട് ജീവിതത്തിൽ പ്രയോഗികമാക്കണം..!
ഇഷ്ടത്തെയും അനിഷ്ടത്തെയും ഒരുപോലെ സ്വീകരിക്കാന്‍ നാം മനസ്സിനെ പാകപ്പെടുത്തിയെടുക്കണം
ഇന്ദ്രിയങ്ങളാണ് ശരീരത്തേക്കാൾ ശക്തം. ബുദ്ധി മനസ്സിനേക്കാൾ ശക്തമാണ്. ഈ ബുദ്ധിയെക്കാൾ ശക്തമാണ് ആത്മാവിൽ നിറഞ്ഞിരിക്കുന്ന ഈശ്വര ചൈതന്യം.
ആത്മാവിൽ നിറഞ്ഞിരിക്കുന്ന ഈശ്വരചൈതന്യം എന്നത് എന്താണ്
സ്വന്തം കഴിവുകളെ പുറത്തു പ്രകടിപ്പിക്കാൻ തടസ്സമാക്കുന്ന ശത്രുക്കൾ ആരാണ്.?#
ഭഗവാന്‍ കൃഷ്ണന്‍
അര്‍ജ്ജുനനോട് പറയുന്നത്. പ്രിയാപ്രിയങ്ങൾ എല്ലാവർക്കും ഉണ്ട്. നമുക്ക് ചില വ്യക്തികളോട് ഇഷ്ടവും ചിലരോടിഷ്ടമില്ലായ്മയും തോന്നാം. പക്ഷേ നാം അതിനെ മനസ്സില്‍ വെച്ചു നടക്കുന്നത്
ഒട്ടും ഉചിതമല്ല. ഇഷ്ടമുള്ളതിനെ മാത്രം ആശ്രയിച്ച് ഒട്ടല്‍
അറ്റാച്ച്‌മെന്റ് ഉണ്ടാക്കിവയ്ക്കരുത്. അനിഷ്ടമായതിനെ വെറുത്ത് മാറി
നില്‍ക്കരുത്. കണ്ണില്‍ രാഗദ്വേഷങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ, മനസ്സില്‍ ആ
സംസ്ക്കാരം ഉണ്ടാവാന്‍ നാം സമ്മതിക്കരുത്. പരിശീലനത്തിലൂടെ
തന്നെ ഇത് മാറ്റിയെടുക്കണം. ദുര്‍ബലസംസ്‌ക്കാരമുണ്ടാകാന്‍ മനസ്സിനെ
അനുവദിക്കരുത്. ഇഷ്ടം മാത്രമല്ല ജീവിതം എന്ന് നാം തിരിച്ചറിയണം.
മനോഭാവത്തെ മാറ്റിയാൽ സ്വഭാവം മാറുന്നു. സ്വഭാവം മാറിയാൽ സംസ്കാരം മാറും
നാം നമ്മുടെ വാസനകളെ അടിച്ചമര്‍ത്തിവെച്ചാല്‍ അത് നമ്മെ
ദൂര്‍ബലരാക്കും. നാം കൊണ്ടുവന്നിരിക്കുന്ന പ്രാരബ്ധവും സഞ്ചിതവുമായ മാനസികസംസ്‌ക്കാരം പലപ്പോഴും നമ്മെ തോല്പിച്ചുകൊണ്ടി
രിക്കും. സ്വന്തം സ്വഭാവത്തെയും സംസ്ക്കാരത്തെയും മാറ്റാത്തിട
ത്തോളം കാലം എത്ര കഴിവും അറിവും ഉണ്ടായിട്ടും അത് പ്രയോജന
പ്പടുകയില്ല. വിനയവും വിവേകവും വിദ്യയ്ക്കനുസരിച്ച് ഉയരണം
വയ്യ'എന്ന് ഒരിക്കലും പറയരുത്, ശാരീരികമായി ക്ഷീണിതനായിരിക്കാം.പക്ഷേ മാനസികമായി നാം ക്ഷീണിതരാകരുത്
ജീവിതത്തിൽ അറിവും കഴിവും മാത്രം പോര,വിനയവും സ്വഭാവശുദ്ധിയും ഉണ്ടാകണം..!
താൻ ചെയ്യുന്നതാണ് ന്യായമെന്നും തന്റെ സംസ്‍കാരമാണ് ശരിയെന്നും ഉറച്ചു വിശ്വസിക്കുന്നവരും താൻ തന്റെ സ്വഭാവം മാറ്റില്ലെന്നു പിടിവാശി പിടിക്കുന്നവരുമാണ് ഈ കൂട്ടർ.. എന്നാണ് ഭഗവാൻ പറയുന്നത്.. 🙏
ഭഗവാൻ ആരെയാണ് വിമൂഢത്മാവ് എന്നു വിളിക്കുന്നത്..?
ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും ഏത് അവസരങ്ങളെയും വേണ്ടത്ര പ്രയോജനപ്പെടുത്താനും അങ്ങനെ ഉത്കൃഷ്ടരാവനും കഴിഞ്ഞാൽ യഥാർത്ഥ ജീവിതമായി.
എന്താണ് യഥാർത്ഥ ജീവിതം.? ഭഗവത്ഗീത നമ്മുക്ക് യഥാർത്ഥ ജീവിതം നേടിത്തരുന്ന ഒരു വഴികാട്ടിയാണ്..!
ഭഗവാൻ അർജ്ജുനനേ 'മഹബാഹു' എന്നാണ് വിളിച്ചത്.ഏറ്റവും ശക്തമായ കൈകൾ ഉള്ളവൻ എന്നർത്ഥം
ഏതു കർമത്തിന്റെയും പിന്നിൽ ഒരു ഗുണമുണ്ട്. പ്രകൃതിയിൽ എല്ലാം കർമങ്ങളും നടക്കുന്നത് ഒരു ഗുണം അഥവാ സംസ്ക്കാരം മൂലമാണ്. കുറെ കാലത്തെ ആചരണങ്ങൾ കൊണ്ട് നാം ആർജ്ജിച്ചു വച്ചിരിക്കുന്ന സ്വഭാവങ്ങളെയാണ് സംസ്‍കാരം എന്ന് പറയുന്നത്..!
ഭഗവാൻ പറയുന്നു അർജ്ജുനാ നീ അഹങ്കാരത്തിന്റെ പിടിയിൽ പെട്ടുപോവരുത്.കാരണം അഹങ്കാരം സമബുദ്ധിക്ക് എതിരാണ്
നമ്മുക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും പരാതികളും ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv