Рет қаралды 20,936
ടയർ പഞ്ചറായാൽ എങ്ങനെ എളുപ്പത്തിൽ ടയർ മാറ്റിയിടാം..
മുൻപിലത്തെ ടയർ ആണ് മാറ്റി ഇടേണ്ടത് എങ്കിൽ ഹാന്റ് ബ്രേക്ക് ഇടണം പുറകിലത്തെ ടയർ ആണ് എങ്കിൽ ഫസ്റ്റ് ഗിയർ അല്ലങ്കിൽ റിവേഴ്സ് ഗിയർ ഇടണം . അത് ഒരു സേഫ്റ്റിക്ക് വേണ്ടിയാണ് അതിനു ശേഷം വിൽ കപ്പ് വലിച്ച് ഊരണം ശേഷം വീൽ സ്പാനർ ഉപയോഗിച്ച് നാല് നട്ടും നമ്മുടെ ഇടത് വശത്തേക്ക് ചവിട്ടി ലൂസ് ചെയ്യണം. അല്ലാതെ അഴിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നടുവിന് പിടിത്തം വീഴും അതുകൊണ്ട് ചവിട്ടി ലൂസ് ചെയ്യുന്നതാണ് ഉത്തമം. നമുൾ വീലിന് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ ഇടത് വശത്തേക്ക് വീൽ നട്ട് അഴിക്കുകയും വലത് വശത്തേക്ക് മുറുക്കുകയും ആണ് ചെയ്യേണ്ടത്. വാഹനം തറ നിരപ്പായ സ്ഥലത്ത് വേണം പാർക്ക് ചെയ്യാൻ ഇല്ലങ്കിൽ ജാക്കി വയ്ക്കുമ്പോൾ ചരിഞ്ഞ് പോകും. നട്ട് ചവിട്ടി ലൂസ് ചെയ്തതിനു ശേഷം ജാക്കി വച്ച് ഉയർത്തണം. അപ്പോൾ വണ്ടിക്കുള്ളിൽ ആള് ഉണ്ടാവുകയോ വണ്ടിയിൽ ചാരി ആള് നിൽക്കുകയോ ചെയ്യരുത് . മാറ്റുവാനുള്ള ടയർ എടുത്ത് അടുത്ത് വച്ചതിനു ശേഷം വേണം വണ്ടി ജാക്കി വച്ച് ഉയർത്താൻ കാരണം കൂടുതൽ സമയം ജാക്കി പ്പുറത്ത് വണ്ടി നിർത്തരുത്. നമുടെ ജാക്കി അത്ര സ്ടോങ് അല്ല. അല്പം ഉയർത്തി നട്ടുകൾ അഴിച്ചെടുത്ത് ടയർ ഊരി മാറ്റി സ്റ്റെപ്പിനി ടയർ ഇട്ട് നട്ട് പിടിപ്പിച്ച് സ്പാനർ വച്ച് ഒരു മീഡിയം ടൈറ്റ് ചെയ്യുക ശേഷം ജാക്കി ഇറക്കി മാറ്റി നട്ട് കൈ വച്ച് നല്ലതുപോലെ ടൈറ്റ് ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കണം ചവിട്ടി മുറുക്കരുത് കാരണം വീൽ നട്ടുകൾ വണ്ടി ഓട്ടത്തിൽ കൂടുതൽ മുറുകും. ചവിട്ടി ടൈറ്റ് ചെയ്താൽ പിന്നീട് അഴിക്കാൻ ബുദ്ധിമുട്ടും ചിലപ്പോൾ ബോൾട്ട് ഒടിഞ്ഞു പോകാനും ചാൻസ് ഉണ്ട് ടൈറ്റ് ചെയ്യു ന്നതിന് മുൻപ് ടയറിന്റെ മുൻപിലും പുറകിലും ഓരോ കല്ല് വച്ച് കൊടുക്കണം. അപ്പോൾ മുറുക്കുമ്പോൾ ആയാസം കുറയ്ക്കാൻ പറ്റും.......... എല്ലാം കഴിഞ്ഞ് വീൽ കപ്പ് ഇടണം ........
S-PRESSO OWNERS CLUB - MALAYALEES
Regn No: TSR/CA/102/2021
Registered under the Societies Act 21 of 1860
-------------------------------
Our Official Social Media Accounts - Please Follow these accounts...🙏
KZbin channel
/ @spocm
Facebook Group
/ 339481710593927
Instagram www.instagram....
Facebook Page
/ s-presso-owners-club-m...
Facebook Profile
www.facebook.c...
Whatsapp welcome Group
chat.whatsapp....
(For adding new members - you can share this link to them and ask to join in the Welcome group and post their details. After verification they can be added to our Main group)
Email: spresso.ownersclub@gmail.com
#S_Presso #SPRESSO #S_PressoOwnersClub
Maruti Suzuki Cars
SPresso S Presso Spresso
Ignis #ignis
WagonR Wagon R #wagonr
Swift #swift
Baleno #baleno
Celerio #celerio
Dezire #dezire
Brezza #brezza
Ertiga #ertiga
Alto 800 #alto800
XL6 #xl6
S Cross #scross
Car Automobile Vehicle
CNG #cng
AGS #ags
VXI vxi+ lxi
#car #suv #sedan #hatchback #amt #cvt #automatic