Рет қаралды 38,360
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
Daivathin snehathin aazhamithu
1 ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ
1 daivathin snehathin aazhamithu
varnnippaan naavinaal aavathille
ethrayo shreshtamaam than karuthal
ennennum orthidum van krupayaal
കൃപയാൽ കൃപയാൽ (2)
നിത്യം സ്നേഹിച്ച സ്നേഹമിത്
കൃപയാൽ കൃപയാൽ (2)
എന്നിൽ പകർന്നൊരു ശക്തിയിത്
krupayaal krupayaal(2)
nithyam snehicha snehamithe
krupayaal krupayaal (2)
ennil pakarnnoru shakthiyithe
2 നിന്ദകൾ ഏറിടും വേളകളിൽ
പഴിദുഷി ഏറിടും നാളുകളിൽ
തകർന്നിടാതെ മനം കരുതുന്നവൻ
താങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ...
2 nindakal eridum velakalil
pazhi-dushi erridum naalukalil
thakarnnidathe manam karuthunnavan
thangidum nithyavum than karathal;- krupa...
3 ഉറ്റവർ ഏവരും കൈവിടുമ്പോൾ
കൂട്ടിനവനെന്റെ കൂടെ വരും
മരണത്തിൻ താഴ്വര പൂകിടുമ്പോൾ
തെല്ലും ഭയം എനിക്കേശുകില്ല;- കൃപ...
3 uttavar evarum kaividumpol
kuttinavanente kude varum
maranathin thazhavara pukidumpol
thellum bhayam enikkeshukilla;- krupa...
4 ആയിരം ആയിരം നന്മകൾ നാം
പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ
സാരമില്ലീ ക്ലേശം മാറിടുമേ
നാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...
4 aayiram aayiram nanmakal naam
prapicha nalukal orthidumpol
saramillee klesham maridume
nathhan avan ennum koodeyunde;- krupa...