Рет қаралды 2,779
Lyrics : Gracy Mathews USA
Music : Binu John Mathews
Orchestration : Issac John
Vocals : Binoy Chacko, Brown Thomas, Allan Sajan, Ashly Mathew, Kezia Joji, Aimy Thomas, Abhiya Thomas
Flute : Aby Joseph
Keyboard ft : Joel Sam Chekot
Video : Godwin Rosh
എന്നേശുവോട് ചേർന്നു ഞാൻ
യാത്ര ചെയ്കയാൽ
ആകുലങ്ങൾ ഒന്നുമേയില്ല.
എൻ ഭാരം സർവ്വവും
താൻ വഹിക്കയാൽ
തൻ മറവിലെൻ ശരണമെന്നുമേ
എന്റെ ദൈവം എന്നുമെന്നെ കാത്തുപാലിക്കും
കണ്മണിയായ് ചേർത്തു നിർത്തി സൗഖ്യമേകിടും
രോഗ ദുഃഖ പീഡകൾ നടുവിലും
മരണനിഴൽ താഴ്‌വര തന്നിലും
താതൻ എന്നെ കൈപിടിച്ചു താങ്ങിടും
ഭയമേതുമില്ല ജീവയാത്രയിൽ
കാറ്റടിച്ചു പേമാരി പെയ്‌കിലും
പർവ്വതങ്ങൾ ആകെ കുലുങ്ങീടിലും
താതൻ എന്നെ കൈപിടിച്ചു താങ്ങിടും
ഭയമേതുമില്ല ജീവയാത്രയിൽ
എനിക്കായി ജീവൻ തന്ന രക്ഷകൻ
കൈവിടാതെ ചേർത്തു നിർത്തും ദൈവം താൻ
താതൻ എന്നെ കൈപിടിച്ചു താങ്ങിടും
ഭയമേതുമില്ല ജീവയാത്രയിൽ