നിങ്ങൾ ന്യായ(പമാണത്തിനല്ല, കൃപയ്ക്കത്റേ അധീനരാകയാൽ പാപം നിങ്ങളിൽ കർതൃത്ത്വം നടത്തുകയില്ല...' നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നെ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവനു ദാസന്മാർ എന്നു അറിയുന്നില്ലയോ..? ഒന്നുകിൽ മരണത്തിനായി പാപത്തിൻറെ ദാസൻമാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിൻറെ ദാസൻമാർ തന്നെ..' എന്നാൽ നിങ്ങൾ പാപത്തിൻറെ ദാസൻമാർ ആയിരുന്നെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച് പാപത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസൻമാരായിത്തീർന്നിരിക്കുന്നു...ഞാൻ ഒരു കാലത്തു ന്യായ(പമാണംകൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പനകൾ വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീർന്നു എന്ന് ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ട് കല്പനയാൻ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായ(പമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ. അതുകൊണ്ട് ഇപ്പോൾ (കിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയാലും ഇല്ല..." ജീവൻറെ ആത്മാവിൻറെ (പമാണം എനിക്കു പാപത്തിൻറെയും മരണത്തിന്റെയും (പമാണത്തിൽ നിന്നു (കിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായ(പമാണത്തിനു കഴിയാത്തതിനെ (സാധിപ്പാൻ) ദൈവം തൻറെ പു(തനെ പാപജഡത്തിൻറെ സാദൃശൃത്തിലും പാപവും നിമിത്തവും അയച്ചു..(കിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്ക് വേണ്ടി മരിച്ചിരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള അചഞ്ജലമായ സ്നേഹത്തെ (പദർശിപ്പിച്ചിരിക്കുന്നു.. ആകയാൽ മക്കളേ നിങ്ങൾക്ക് ന്യായ(പമാണത്തിൽ നിൽപാൻ കഴിവുള്ളതല്ല.....കൽപനകളിൽ ഒന്നു തെറ്റിയാൽ നിങ്ങൾ പലതിലും തെറ്റിയിരിക്കുന്നു...അങ്ങനെ തന്നെ വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാൻ (കിസ്തു ന്യായ(പമാണത്തിൻറെ 'അവസാനം" ആകുന്നു. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിൻറെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസൃത്തിൻറെ ആത്മാവിനെ അല്ല; അബ്ബാ പിതാവേ എന്നു വിളിക്കുന്ന പു(തത്തഽത്തിൻറെ ആത്മാവിനെ തന്നെ (പാച്ചിരിക്കുന്നു ....ആമേൻ 🙌💥