ഇതെന്താ ഈ പറയുന്നത്? സ്വർഗവും നരകവും ഈ ഭൂമിയിൽ തന്നെ മരിക്കുന്നതിന് മുമ്പ് അനുഭവിക്കുന്നു , ശ്വാശ്വതമായ മറ്റൊന്നില്ല എന്നാണോ നിങ്ങളുടെ സൂഫീ ദർശനം.!!
@theschoolofconsciousness2 жыл бұрын
എല്ലാവരും മോക്ഷം നേടുന്ന വരെ ഭൂമിയിൽ കറങ്ങി നടക്കും. ചിലപ്പോൾ നല്ല അവസ്ഥയിൽ, അല്ലെങ്കിൽ വേദനയിലും ദുഖത്തിലും പുളയുന്ന അവസ്ഥയിലും.
@noushadniyam2 жыл бұрын
@@theschoolofconsciousness തെളിയിച്ചു പറയൂ, അപ്പോ സ്വർഗം എന്ന ഒരു ലോകം ഇല്ലെന്നാണോ
@theschoolofconsciousness2 жыл бұрын
@@noushadniyam മത പുരോഹിതർ പറയുന്ന സ്വർഗവും നരകവും ഭൂമിയിൽ തന്നെ. പക്ഷെ ഈശ്വരനിലേക്ക് തിരിച്ചു ചെല്ലുക എന്നതാണ് നമുക്ക് ആവശ്യം. ഇനി ഒരിക്കലും ജന്മം എടുക്കാതിരിക്കുക. ആത്മാവിനെ എന്നന്നേക്കുമായി പരമത്മാവിൽ വിലയിപ്പിക്കുക. പക്ഷെ ഈശ്വരനെ കണ്ടെത്തണമെങ്കിൽ ഈശ്വരനെ മാത്രം സ്നേഹിക്കണം. മറ്റെല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ചു പരമാത്മാവിനെ മാത്രം ശരണം പ്രാപിക്കണം. അതാണ് യഥാർത്ഥത്തിൽ എല്ലാ മത ഗ്രന്ഥങ്ങളും പറയുന്നത്. ബൈബിളും, ഗീതയും, ഖുറാനുമുൾപ്പടെ. പക്ഷെ അത് നമുക്ക് മനസിലാക്കാൻ ഈശ്വരൻ തന്നെ നമ്മുടെ ആത്മാവിനെ അനുഗ്രഹിക്കണം. അതിനായി നമ്മൾ ആത്മാവിൽ ഈശ്വരനെ കണ്ടെത്തണം എന്ന് മാത്രം ആഗ്രഹിക്കുന്നവരായിരിക്കണം. അപ്പോൾ നമുക്ക് ഈശ്വരനിലേക്ക് എത്തിച്ചേരാൻ കഴിയും.
@theschoolofconsciousness2 жыл бұрын
@@noushadniyam നമ്മൾ പലപ്പോളും ആലോചിക്കും എന്ത് കൊണ്ടാണ് ചിലർ സുഖകരമായ അവസ്ഥയിലും ചിലർ വേദനയും ദുഖവും നിറഞ്ഞ അവസ്ഥയിലും ആകുന്നത് എന്ന്. ഈശ്വരന് ഇതുമായി ഒരു ബന്ധവുമില്ല. നമ്മൾ തന്നെ നമ്മുടെ പ്രവർത്തികൾക്കും, മനസ്സ് /ആത്മാവ് ബന്ധപ്പെട്ടുമാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ മനസ്സിനെ/ആത്മാവിനെ അതിന്റെ ഭൗതിക ആഗ്രഹങ്ങളിൽ നിന്നും സ്വാർത്ഥതയിൽ നിന്നും വ്യക്തി എന്ന അഹങ്കാരത്തിൽ നിന്നും മോചിപ്പിച്ചാൽ നമ്മൾ ഒരു വ്യക്തിയല്ല ആത്മാവാണ് എന്ന് സ്വയം കണ്ടെത്താൻ കഴിയും. അപ്പോൾ നമുക്ക് ഈശ്വര കടാക്ഷം ഉണ്ടാകുകയും നമ്മൾ ഈശ്വരനിലേക്ക് എത്തി ചേരുകയും ചെയ്യും. അതാണ് യഥാർത്ഥ സ്വർഗം അഥവാ മോക്ഷം. പിന്നെ നമ്മൾ പുനർജനിക്കില്ല.
@theschoolofconsciousness2 жыл бұрын
@@noushadniyam മനുഷ്യനായി തീർന്ന ആത്മാക്കൾ പരമാത്മവിലേക്ക് എത്തിച്ചേരുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് ഇവിടെയും ഉള്ള ബന്ധങ്ങൾക്കും സമ്പത്തിനും സ്ഥാനമാനങ്ങൾക്കുമാണ്. ഇവിടെയും ഉള്ള വികാരങ്ങൾക്കും ആഗ്രഹങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഈശ്വരന് നമ്മൾ അത്രയും പ്രാധാന്യം കൊടുക്കുന്നില്ല. നേരെ തിരിച്ചയിരിക്കണം, എനിക്ക് ഈശ്വരൻ മാത്രം മതി അഥവാ ഈശ്വരനിലേക്ക് എത്തി ചേർന്നാൽ മാത്രം മതി എന്ന് ആഗ്രഹിക്കണം. അതിനായി ശരീരത്തിന്റെ നിലനിൽപ്പ് ഒഴിച്ചുള്ള മറ്റെല്ലാ ആഗ്രഹങ്ങളെയും വികാരങ്ങളെയും തള്ളികളയണം. പൂർണ ആത്മാവോടെയും പൂർണ്ണ മനസോടെയും ഈശ്വരനിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്ന് സ്വയം നമ്മുടെ ഭൗതിക ആഗ്രഹങ്ങളെ കുറച്ചു കൊണ്ട് തീരുമാനിക്കണം. അപ്പോൾ ഈശ്വരൻ നമ്മുടെ ഉള്ളിൽ പ്രത്യക്ഷപെടും. അതാണ് എല്ലാ പ്രവാചകർക്കും mystics നും ഉണ്ടായിട്ടുള്ളത്.