- ഉടമ്പടി എടുക്കാൻ അവിടെ താമസിക്കേണ്ട ആവശ്യമില്ല. എല്ലാം കൂടി ഏകദേശം 3-4 മണിക്കൂർ സമയം എടുക്കും. - ഉടമ്പടി, നേർച്ച വസ്തുക്കൾ, കൃപാസനം പത്രം എല്ലാം കൂടി എകദേശം 500 രൂപയിൽ താഴെ ആകും. - എറണാകുളം - ആലപ്പുഴ ബസിൽ കയറി കലവൂർ ഇറങ്ങിയാൽ മതി. അല്ലെങ്കിൽ കൃപാസനത്തിൽ ഇറങ്ങണം എന്നു പറഞ്ഞാൽ മതി. - മറ്റു ആരാധന ആലയങ്ങളിൽ പോകുന്നതിന് തടസ്സം ഇല്ല. - Periods സമയം ബൈബിൾ വായിക്കുന്നതിനോ, മറ്റു പ്രാർത്ഥന ചൊല്ലുന്നതിനോ ഒരു തടസ്സവും ഇല്ല. ഇതെല്ലാം ദൈവം അറിഞ്ഞുള്ള ശരീരത്തിന്റെ കാര്യങ്ങൾ ആണല്ലോ. -ഉടമ്പടി പുതുക്കണം എന്ന് നിർബന്ധം ഇല്ല. സ്വന്തം ഇഷ്ടം അനുസരിച്ചു ചെയ്യാവുന്ന കാര്യങ്ങൾ ആണ്. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറയുക.