Рет қаралды 19,405
ഗുരുതി - പരദേവതമാരെയും ഉപാസനാമൂർത്തികളെയും പ്രീതിപ്പെടുത്താൻ പല ഉപാസനാ രീതികളും പൂർവികർ കൊണ്ടുവന്നു . മഹാ മന്ത്രാനുഷ്ടാനങ്ങളിൽ പ്രഥമമായി കണക്കാക്കുന്ന പൂജ രീതി ആണ് ഗുരുതി . മന്ത്രമൂർത്തികളായ ദേവതമാർക്ക് പ്രീയപ്പെട്ട നിവേദ്യരസം ഗുരുതി തന്നെ . അതുകൊണ്ട് തന്നെ അത്തരം മൂർത്തികളെ കെട്ടി ആടിക്കുന്ന വേളകളിൽ മഹാ ഗുരുതി സമർപ്പണം പതിവാണ് . ഇല്ലങ്ങളിൽ സാത്വിക രീതിയിലും മറ്റിടങ്ങളിൽ മറ്റു പല രീതികളിലും നിവർത്തിച്ചു വരുന്നു .മഞ്ഞൾ പൊടിയും ചുണ്ണാമ്പും ചേർത്തിട്ടാണ് ഗുരുതി ഉണ്ടാകുന്നത് .പന്തങ്ങൾ ഉപാസനാ മൂർത്തി ആയും ഗുരുതി തട്ട് ( വാഴ പോളയും തിരി ഓലയും കൊണ്ട് ഉണ്ടാക്കുന്ന പീഠം ) ഉപാസനാ മൂർത്തിയുടെ ഇരിപ്പിടമായും കണക്കാക്കുന്നു .തെയ്യങ്ങളും ഗുരുതി തർപ്പണവും അതുകൊണ്ട് തന്നെ പരസ്പരം ബന്ധപെട്ടു കിടക്കുന്നു . ഓരോ ഗുരുതി തർപ്പണ വേളകളും വളരെ അധികം ഭക്തി ഉളവാക്കുന്ന നിമിഷങ്ങൾ ആണ് . തർപ്പണത്തിനു ശേഷം കോലധാരിയുടെ ശരീരത്തിൽ പതിക്കുന്ന അരിയും പുഷ്പവും ആ കോലധാരിയെ വെറുമൊരു മനുഷ്യനിൽ നിന്നും മന്ത്രമൂർത്തിയായ പരദേവത ആക്കി മാറ്റുന്നു
കൊടക്കാട് കുന്നത്തില്ലത്തു നിന്നും പകർത്തിയ തർപ്പണ ദൃശ്യം
© copy right @ Chilamboli -Unni's World