Рет қаралды 11,057
#chakkulamdevitemple #keralatemples #templetravelogue
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ ഭഗവതി കേരളത്തിൽ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയതാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഹനുമാൻ, ധർമ്മശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങിയ ഉപദേവതകളുണ്ട്.
വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം "പന്ത്രണ്ടു നോയമ്പ് മഹോത്സവം" എന്ന് അറിയപ്പെടുന്നു.
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്. ആ സമയത്ത് ധാരാളം ഭക്തർ ഇവിടെ വ്രതമെടുത്തു ദർശനം നടത്താറുണ്ട്. കന്നിമാസത്തിലെ നവരാത്രി മഹോത്സവവും വിജയദശമിനാളിലെ വിദ്യാരംഭവും ഇവിടെ വിശേഷമാണ്.
Direction: Riyaz Irinjalakuda
Camera: Nidhin Thalikulam | Editing: Reneesh Ottappalam
Colorist: Sanjay |Script: M Ramesh Kumar
Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
Please Watch Following Temple Travelogue Videos in KZbin
Kottayam Thirunakkara Temple : • Kottayam Thirunakkara ...
Coimbatore Maruthamali Temple : • Marudhamalai Murugan T...
Kodungallur Temple : • Kodungallur Sree Lokam...
Malayalapuzha Devi Temple : • Malayalappuzha Devi Te...
Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
Aazhimala Shiva Temple : • Aazhimala Shiva Templ...
Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
Chakkulam Devi Temple : • Chakkulam Devi Temple ...
Oochira Parabrahma Temple : • Oachira Parabrahma Tem...
Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
Aadiyogi Shiva Statue : • Aadiyogi Shiva Statue ...
Varkala Janardana Swami Temple : • Varkala Janardana Swam...
Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
Aranmula Parthasarathy Temple : • Aranmula Parthasarathy...
Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
Chenkal Maheswaram Temple : • Chenkal Maheswaram Te...
Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
Mannarashala Naga Raja Temple : • Mannarasala Sree Nagar...
Moozhikkulam Temple : • Moozhikkulam Temple | ...
OTC Hanuman Temple : • O.T.C. Hanuman Temple,...
Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
Thrikkakara Temple : • Thrikkakkara Temple |...
Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
Vaikom Mahadeva Temple : • Vaikom Mahadeva Templ...
Paramekkavu Temple Trichur : • Paramekkavu Bagavathi ...
Payammel Shathughna Temple : • Payammal Shatrughna Te...
Content Owner : Manorama Music
Facebook : / manoramasongs
KZbin : / hindudevotionalsongs
Twitter : / manorama_music
#keralatemples #templetour #chakkulamtemple #chakkulathukavu #pathanamthitta #pilgrimage #hindutemple #pongala #keralatemple #chakkulathamma