Рет қаралды 2,427
പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കുക, കോട്ടയത്തെ റിട്ടയേഡ് കോളേജ് പ്രൊഫസർ സി.പി റോയ് പീറ്ററുടെ ജീവിതലക്ഷ്യം അതാണ്. കോട്ടയം, ഇടുക്കി ജില്ലകളിലായി ലക്ഷക്കണക്കിന് മരങ്ങൾ അദ്ദേഹം ഇതിനോടകം നട്ടുപിടിപ്പിച്ചു. ചെലവ് കുറച്ചാണ് ഈ പ്രവർത്തികളെല്ലാം. മാവുകളുടെ ചുവട്ടിൽ വീഴുന്ന മാമ്പഴം എല്ലാം പെറുക്കിയെടുത്ത് റോഡ് പുറംപോക്കിൽ കൂട്ടത്തോടെ നിക്ഷേപിച്ച് കിളിർപ്പിക്കും. ഇങ്ങനെ കിളിർക്കുന്ന തൈകൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുനടക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. മുള, പേര, മൾബറി, ചാമ്പ എന്നിങ്ങനെ എല്ലാതരത്തിലുള്ള വൃക്ഷങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും കോട്ടയം ഇരയിൽ കടവ്, ബൈപ്പാസ്, തിരുനക്കര മൈതാനത്തിന്റെ പരിസരം, പോലീസ് പരേഡ് ഗ്രൗണ്ട് കോട്ടയം ജനറൽ ആശുപത്രി, ടിബി, കോടിമത പച്ചക്കറി മാർക്കറ്റ്, ചങ്ങനാശ്ശേരി ബൈപ്പാസ്, പാലാ ഏറ്റുമാനൂർ ഹൈവേ എന്നിവിടങ്ങളിലെല്ലാം തണൽ ഒരുക്കുന്ന മരങ്ങൾ റോയ് നട്ടുവളർത്തിയതാണ്. ഇരയിൽ കടവ് ബൈപ്പാസ് സംസ്ഥാനത്തെ ആദ്യ ബാംബൂ സ്ട്രീറ്റ് ആണെന്നും ഇദ്ദേഹം പറയുന്നു. ജോലി ചെയ്തിരുന്ന സമയത്ത് കിട്ടുന്ന ഇടവേളകളിലും റിട്ടയേഡ് ആയതിനു ശേഷം വൈകിട്ട് അഞ്ച് മുതൽ രാത്രി ഏഴുമണിവരെയും ആണ് തൈ നടാനായി ഇദ്ദേഹം സമയം മാറ്റിവെക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളാണ് നടീൽ.
ഒരു തൈനട്ട് ആർക്കും അംഗമാവാൻ കഴിയുന്ന ഗ്രീൻ ലീഫ്സ് എന്ന സംഘടനയും ഇദ്ദേഹത്തിനുണ്ട്. മെമ്പർഷിപ്പ് പുതുക്കാനും ഇത് തന്നെയാണ് മാനദണ്ഡം.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#treeplantation #treeplantationdrive #kottayam #natureconservation