ഇടിയിറച്ചി (ഉണക്കിറച്ചി) കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം മേഖലകളിൽ പണ്ട് മിക്ക വീടുകളിലും ഉണ്ടാക്കിയിരുന്നു. ഇപ്പോൾ കൊമേർഷ്യൽ ആയിട്ട് പലരും ഉണ്ടാക്കി വിൽക്കുന്നുണ്ട്. നേര്യമംഗലത്തിനടുത്തു തലക്കോട് എന്ന സ്ഥലത്തു ഇത് കുടിൽ വ്യവസായമാണ്.