Рет қаралды 729
ഇവർ CPM ൻ്റെ അന്തകർ😔 കേരളം ബംഗാളാക്കാൻ ശ്രമം 😡 സർക്കാർ തുടർച്ച സ്വപ്നം മാത്രം #cpim #ldf #kerala #25 #rktailortipsmalayalam #ldf_government #ldf_government_3
@RkTailorTipsmalayalam
'ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം; നേതാക്കൾ ആത്മകഥയെഴുതരുത്'; കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ
കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളിൽ നിന്നും വിമർശനം ഉയർന്നു.
മന്ത്രി റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികൾ അതൃപ്‌തി പരസ്യമാക്കി.
ആര്യാ രാജേന്ദ്രനെ മേയർ ആക്കിയത് 'ആന മണ്ടത്തരം'. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികൾ ആരോപിച്ചു.
സർക്കാർ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോൺ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികൾ ഉയർത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികൾ ചോദിച്ചു.
നേതാക്കൾ ആത്മകഥ എഴുതരുതെന്നും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടികാട്ടി പ്രതിനിധികൾ പരിഹസിച്ചു. പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കൾക്ക് ഉണ്ടാകേണ്ടതെന്നും വിമർശനം ഉയർന്നു. സന്ദീപ് വാര്യരെ 'നല്ല സഖാവാക്കാൻ' നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യം ഉയർന്നു. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.