ഇവനെ അറിയുമോ ? 🔥🔥🔥| Kottappuram Muziris | TravelGunia | Vlog 90

  Рет қаралды 25,147

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
അവർ ഉപരിതലത്തിൽ നിന്നും ഏതാണ്ട് ഒന്നര മീറ്റർ താഴ്ച്ചയിൽ മണ്ണ് മാറ്റി പഠനങ്ങൾ നടത്തുകയായിരുന്നു. അതിസൂക്ഷ്മമാണ് ഇത്തരം സ്ഥലങ്ങളിൽ നടത്തുന്ന പര്യവേഷണങ്ങൾ. അതിനാൽത്തന്നെ യാതൊരു നാശവും കൂടാതെ കണ്ടെത്തിയ അസ്ഥികൂടം പൂർണ്ണമായും പുറത്തെടുക്കാൻ സാധിച്ചു. ശാസ്ത്രീയമായ പഠനങ്ങളിൽ ശരാശരി ഇരുപത് വയസ്സ് പ്രായമുള്ള ഒരാൺകുട്ടിയുടെ അസ്ഥികൂടമാണ് ലഭിച്ചതെന്ന് മനസ്സിലായി. ഇതുപോലൊരു സംഭവം നമ്മുടെ കേരളത്തിൽ ഉണ്ടെന്നറിഞ്ഞത് കൊടുങ്ങല്ലൂരേക്കുള്ള ഈ യാത്രയിലാണ്. പഴക്കം ഒരുപാട് കാണും ഈ കാണുന്ന ഓരോന്നിനും. കൊതിക്കല്ലെന്ന് കേട്ടിട്ടുപോലുമില്ല, പക്ഷെ പണ്ടത്തെ വളരെ പ്രധാനപ്പെട്ട ഒരതിര് തിരുവിനെ സൂചിപ്പിക്കുന്ന കണക്കുകല്ലാണത്. കൊച്ചിരാജ്യവും തിരുവിതാംകൂറും തമ്മിൽ പങ്കുവെക്കുന്ന അതിര്. ഇന്ന് ഒരേ ഭാഷയിൽ വർത്തമാനം പറഞ്ഞുനമ്മൾ ഒരു നാടായി കഴിയുമ്പോളും പരസ്പരം വിദേശികളെപ്പോലെ ജീവിച്ചിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നെന്ന് ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ ഓർത്തെടുക്കാം. സായിപ്പും സാമൂതിരിയും പിന്നെ മൈസൂർ രാജാക്കന്മാരും മാറി മാറി അധികാരം കയ്യാളി ഒടുവിൽ ഏതൊരു യുദ്ധത്തിന്റെയും അവസാനം സംഭവിക്കുന്ന സർവ്വനാശം, അതെങ്ങനെ എന്ന് നേരിൽ കണ്ടറിയാൻ തകർന്നുവീണ ഈ കോട്ടപ്പുറം കോട്ടയിൽ വന്നാൽമതി. കൊടുങ്ങല്ലൂരിന്റെ വന്നാൽ ധാരാളം പൈതൃകം ഇത്തരത്തിൽ മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ പുരാവസ്തു സംരക്ഷണ രീതികൾ വലിയ തോതിൽ ഉപയോഗപ്പെടുത്തി കാത്തുസൂക്ഷിക്കുന്ന ഒരിടം. പെരിയാറിന്റെ തീരത്ത് കൊച്ചിക്കും തിരുവിതാംകൂറിനും ഇടയിൽപ്പെട്ട ഈ നാട് അതിന്റെ നയതന്ത്ര പ്രാധാന്യം കൊണ്ട് മാത്രമല്ല ഭൂമിശാസ്ത്ര സവിശേഷതകളും കൂട്ടിവെച്ചാണ് ചരിത്രത്തിന്റെ ഏടുകളിൽ നിർണ്ണായക സ്ഥാനം നേടിയത്. നെടുംകോട്ട എന്നൊരു വാക്ക് മലയാളത്തിൽ വളരെ സാധാരണയായി ഉപയോഗിച്ച് പോരുന്നതാണ്. ചരിത്രത്തിൽ ഇത്തരത്തിലൊരു നീളൻകോട്ട പണ്ട് കെട്ടിപ്പൊക്കിയിരുന്ന കാര്യം കൊടുങ്ങല്ലൂർ കോട്ടയിലേക്കുള്ള ഈ യാത്രയിലാണ് മനസ്സിലാക്കിയത്. പുതിയ തലമുറ നമ്മുടെ നാടിന്റെ ചരിത്രം ആസ്വദിച്ചു പഠിച്ചു മനസ്സിലാക്കാൻ ഇത്തരം സ്ഥലങ്ങളിലൂടെ യാത്രചെയ്യുക തന്നെ വേണം. പാലിയത്തച്ഛന്റെ നാട്ടിലൂടെ, ടിപ്പു സുൽത്താന്റെ പടയോട്ടങ്ങൾ പോയ വഴികളിലൂടെ, തോമസ്‌ളീഹ ശാന്തിയുടെ സന്ദേശവുമായി വന്നിറങ്ങിയ തീരങ്ങളിലൂടെ.
#KottappuramMuzirisFort #TippuFort #KodungallurFort #MuzirisFort #TravelGunia

Пікірлер: 106
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН