Рет қаралды 3,220
ആത്മാവിലലിയുന്ന ദിവ്യകാരുണ്യ ഗീതം...
ജീവൻ പകരും തിരുഭോജ്യമായ്
Lyrics - Baby John Kalayanthani
Music - Binu K.P.
Singer - Kester
Orchestration - Jerson Antony
Production - Jinesh Abraham Vadakkayil Holidays
Mixing - Norbert Aniesh Anto
Studio - Alap Kochi recorded by Robin
കൃപയായ് പൊഴിയും കനിവിന്റെ മേഘം നീ
മൃദുവായ് തഴുകും കരുണാർദ്ര സ്നേഹം
ഹൃദയം നിറയും തെളിനീർ പ്രവാഹം നീ
ജീവൻ പകരും തിരുഭോജ്യമായ് വന്നു
വാഴാൻ കനിയൂ കരുണാമയാ
നീയെൻ കരളിൽ തൂമഞ്ഞു പോൽ വന്നു
വചനം നിറവായ് ചൊരിയേണമേ
വരദാനമായെൻ ഹൃദയത്തിലെന്നും
അവിടുന്നു നിറയേണമേ
അലിവോടെ നീയെൻ അകതാരിലെന്നും
ആശ്വാസമേകീടണെ
അഭിഷേകമേകീടണെ
ഇരുളിൽ തെളിയും തിരി പോലെ നീയെന്റെ
ഉള്ളിൽ നിത്യം പ്രഭ തൂകണെ
മിഴിനീരു തൂകുന്ന നേരങ്ങളിൽ വന്നു
തുണയായ് അരികിൽ നിൽക്കേണമേ
അഴലിന്റെ നേരം കരമേകിയെന്നേ
വീഴാതെ താങ്ങീടണെ
അലയാഴിയിൽ ഞാനുഴറുന്ന നേരം
തീരം ചേർത്തീടണേ
അലിവോടെരികിൽ വരണേ
#kesterhits#kesterchristiandevotionalsongsmalayalam #malayalamchristiandevotionalsong #malayalamcommunionsong #devotionalsong #masssongs