കഥകളി അരങ്ങിൽ ആടാതെ തന്നെ അതിന്റെ feel ഉണ്ടാക്കാൻ ഈ കലാകാരന്മാർക്ക് സാധിച്ചു. 🙏👏
@vipinl993Ай бұрын
🙏🙏🙏🙏😍😍😍😍😍
@harichandanamhari2542Ай бұрын
❤❤❤
@anoopharidas1701Ай бұрын
ഏതൊക്കെ രാഗങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാവുന്നവർ ദയവായി comment ചെയ്യൂ!!
@KKHariKuttanАй бұрын
പ്രിയ മധു, ഒന്നു രണ്ടു ചെറിയ സംശയം. തെറ്റിദ്ധരിക്കരുത്. ഏറ്റുമാനൂര് വച്ച് പലപ്പോഴും കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്. ആ ധൈര്യം കൊണ്ടു മാത്രം ചോദിക്കുന്നതാണ്. 'ധൃതരാഷ്ട്ര ഗിരം നിരസ്യ കുന്തീ- സുതരാഷ്ട്രo വിസൃജാമി നൈവ ചൈവം' എന്നുള്ളത് 'ധൃതരാഷ്ടഗിരം നിരസ്യ കുന്തീ' എന്നു ചൊല്ലി സംഗീതത്തിന്റെ സംഗതി കൊടുത്ത് നീട്ടി പിന്നീട് സുതരാഷ്ട്രം എന്നു തുടങ്ങുമ്പോൾ ശ്ലോകത്തിന്റെ അർത്ഥ സംവേദനം വേണ്ട പോലെ നിർവഹിക്കപ്പെടുമോ, കുന്തീസുതരാഷ്ട്രം എന്നു ഒരുമിച്ച് ചൊല്ലിയെങ്കിലല്ലെ ആശയ വ്യക്തത വരു? ആദ്യ പദം - ശ്രീകൃഷ്ണൻ. പാതിരാജ്യം ഇന്നു നീ നൃപ, എന്നു മധു പാടുമ്പോൾ പുസ്തകത്തിൽ പാതി രാജ്യം അതിന്നു നീ നൃപ എന്നാണ് കാണുന്നത്. അതു പോലെ അതിനുള്ള ദുര്യോധനന്റെ പ്രതികരണo പാതി - രാജ്യവുമിന്നു യാദവ എന്നു മധു പാടുമ്പോൾ പുസ്തകത്തിൽ 'പാതി - രാജ്യമതിന്നു യാദവ' എന്നു കാണുന്നു. പുസ്തകത്തിൽ കാണുമ്പോലെ പാടുന്നതായിരിക്കില്ലേ കേൾക്കാൻ കൂടുതൽ സുഖം. അതുപോലെ ' കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ!കേവല' എന്നു നിർത്തിയിട്ട് പിന്നെ പഞ്ചഗേഹവുമിന്നു യാദവ എന്നു പാടുന്നതിനേക്കാൾ നല്ലത് 'ഗച്ഛ കേശവ' യിൽ നിർത്തി 'കേവലം പഞ്ചഗേഹവുമിന്നു യാദവ' എന്നു തുടങ്ങുന്നതായിരിക്കില്ലേ ആശയം വ്യക്തമാക്കാൻ നല്ലത്. പുസ്തകത്തിൽ 'കേവലം ' എന്നാണ് 'കേവല ' എന്നല്ല.